വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 13

പയനിയർമാർ ആരാണ്‌?

പയനിയർമാർ ആരാണ്‌?

കാനഡ

വീടുതോറുമുള്ള സാക്ഷീകരണം

ബൈബിളധ്യയനം

വ്യക്തിമായ പഠനം

പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്‌ത്‌ മറ്റുള്ളവർക്ക് അവിടേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്ന ഒരാളെ കുറിക്കാനാണ്‌ “പയനിയർ” എന്ന പദം പൊതുവെ ഉപയോഗിക്കുന്നത്‌. ഒരർഥത്തിൽ, യേശുവും ഒരു പയനിയറായിരുന്നു. ജീവദായകമായ ഒരു ശുശ്രൂഷ നിർവഹിക്കാനും രക്ഷയിലേക്കുള്ള വാതിൽ ആളുകൾക്കു തുറന്നുകൊടുക്കാനും ആണ്‌ യേശു ഭൂമിയിലേക്കു വന്നത്‌. (മത്തായി 20:28) ഇന്ന്, ആളുകളെ ‘ശിഷ്യരാക്കാനായി’ കഴിയുന്നത്ര സമയം ചെലവഴിച്ചുകൊണ്ട് യേശുവിന്‍റെ അനുഗാമികൾ അവന്‍റെ മാതൃക പിൻപറ്റുന്നു. (മത്തായി 28:19, 20) അവരിൽ ചിലർക്ക് പയനിയർ സേവനം എന്ന പദവിയിലേക്കു വരാൻ കഴിഞ്ഞിരിക്കുന്നു.

പയനിയർമാർ മുഴുസമയ സുവിശേഷകരാണ്‌. യഹോവയുടെ സാക്ഷികളെല്ലാം സുവാർത്തയുടെ ഘോഷരാണ്‌. എന്നാൽ അവരിൽ ചിലർ സാധാരണ പയനിയർമാരായി സേവിക്കുകയെന്ന ലക്ഷ്യത്തിൽ തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, മാസം 70 മണിക്കൂർ പ്രസംഗവേലയിൽ ചെലവിടാൻ അവർക്കാകുന്നു. മുഴുസമയ ജോലിക്കു പകരം പാർട്ട്-ടൈം ജോലി തിരഞ്ഞെടുത്തുകൊണ്ടാണ്‌ പലരും ഇതിനു സമയം കണ്ടെത്തുന്നത്‌. കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള ഇടങ്ങളിൽ സേവിക്കാൻ ചിലരെ പ്രത്യേക പയനിയർമാരായി നിയമിച്ചിരിക്കുന്നു. മാസം 130-ഓ അതിൽ കൂടുലോ മണിക്കൂർ പ്രസംഗവേലയ്‌ക്കായി നീക്കിവെക്കുന്നവരാണ്‌ ഇവർ. ലളിതമായ ജീവിതം നയിക്കുന്ന ഈ പയനിയർമാർക്ക് യഹോവ അവരുടെ ആവശ്യങ്ങൾക്കായി കരുതുമെന്ന ഉറച്ച ബോധ്യമുണ്ട്. (മത്തായി 6:31-33; 1 തിമൊഥെയൊസ്‌ 6:6-8) മുഴുസമയ പയനിയർമാരാകാൻ കഴിയാത്തവർ, സാധിക്കുന്ന മാസങ്ങളിൽ 30-ഓ 50-ഓ മണിക്കൂർ പ്രസംഗവേലയ്‌ക്കായി ചെലവഴിച്ചുകൊണ്ട് സഹായ പയനിയർമാരായി സേവിക്കുന്നു.

പയനിയർമാരുടെ പ്രചോദകശക്തി ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്‌നേമാണ്‌. ആത്മീയമായി വഴികാട്ടാൻ ആരുമില്ലാതെ തികച്ചും ശോചനീയമായ അവസ്ഥയിലാണ്‌ ആളുകളെന്ന് യേശുവിനെപ്പോലെ ഞങ്ങളും മനസ്സിലാക്കുന്നു. (മർക്കോസ്‌ 6:34) അവരെ സഹായിക്കാൻ കഴിയുന്ന പരിജ്ഞാനം ഞങ്ങളുടെ പക്കലുണ്ട്. ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശ നൽകിക്കൊണ്ട് അത്‌ അവരുടെ ജീവിത്തിന്‌ അർഥം പകരുന്നു. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിന്‌ സമയവും ഊർജവും വിനിയോഗിക്കാൻ ഒരു പയനിയറെ പ്രേരിപ്പിക്കുന്നത്‌ അവരോടുള്ള സ്‌നേമാണ്‌. (മത്തായി 22:39; 1 തെസ്സലോനിക്യർ 2:8) തത്‌ഫമായി അദ്ദേഹത്തിന്‍റെ വിശ്വാസം ശക്തിപ്പെടുന്നു, അദ്ദേഹം ദൈവത്തോടു കൂടുതൽ അടുക്കുന്നു, അദ്ദേഹത്തിന്‌ കൂടുതൽ സന്തോവും അനുഭവിക്കാനാകുന്നു.—പ്രവൃത്തികൾ 20:35.

  • പയനിയർമാർ ആരാണ്‌?

  • മുഴുസമയ പയനിയർ ശുശ്രൂഷ ഏറ്റെടുക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?