വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 14

പയനിയർമാർക്ക് എന്തു വിദ്യാഭ്യാവും പരിശീവും ആണ്‌ നൽകുന്നത്‌?

പയനിയർമാർക്ക് എന്തു വിദ്യാഭ്യാവും പരിശീവും ആണ്‌ നൽകുന്നത്‌?

ഐക്യനാടുകൾ

ന്യൂയോർക്കിലെ പാറ്റേർസണിലുള്ള ഗിലെയാദ്‌ സ്‌കൂൾ

പാനമ

അനേകവർഷങ്ങളായി യഹോയുടെ സാക്ഷിളുടെ മുഖമുദ്രയാണ്‌ ദിവ്യാധിത്യവിദ്യാഭ്യാസം. ഇതിന്‍റെ ഭാഗമായി രാജ്യപ്രസംവേയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കു പ്രത്യേരിശീലനം നൽകുന്നുണ്ട്. ഇത്‌ തങ്ങളുടെ ‘ശുശ്രൂഷ പൂർണമായി നിറവേറ്റാൻ’ അവരെ പ്രാപ്‌തരാക്കുന്നു.—2 തിമൊഥെയൊസ്‌ 4:5.

പയനിയർ സേവന സ്‌കൂൾ. സാധാരണ പയനിറായി ഒരു വർഷമാകുന്നപക്ഷം ഒരു സഹോനോ സഹോരിക്കോ ആറു ദിവസം നീളുന്ന ഈ സ്‌കൂളിൽ പങ്കെടുക്കാം. സാധാതിയിൽ, അടുത്തുള്ള ഏതെങ്കിലും രാജ്യഹാളിലായിരിക്കും സ്‌കൂൾ നടക്കുക. യഹോയോട്‌ കൂടുതൽ അടുക്കാനും ശുശ്രൂയുടെ എല്ലാ വശങ്ങളിലും കൂടുതൽ കാര്യക്ഷയുള്ളരാകാനും സേവനത്തിൽ വിശ്വസ്‌തരായി തുടരാനും പയനിയർമാരെ സഹായിക്കുയാണ്‌ ഈ സ്‌കൂളിന്‍റെ ഉദ്ദേശ്യം.

രാജ്യസുവിശേഷകർക്കുള്ള സ്‌കൂൾ. രണ്ടു മാസം ദൈർഘ്യമുള്ളതാണ്‌ ഈ സ്‌കൂൾ. ആവശ്യമുള്ളിടത്തു സേവിക്കുന്നതിന്‌ തങ്ങളുടെ സ്വന്തം നാടും വീടും വിട്ട് അകലേക്കു പോകാൻ മനസ്സുള്ള പരിചമ്പന്നരായ പയനിയർമാർക്കു പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്‌ ഇത്‌. സ്വന്തനാടു വിട്ട് അകലേക്കു പോകാൻ മനസ്സു കാണിക്കുന്ന ഈ മുഴുശുശ്രൂഷകർ ഭൂമിയിൽ സേവിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ സുവിശേനായ യേശുക്രിസ്‌തുവിനെ അനുകരിക്കുന്നു. (യോഹന്നാൻ 7:29) ഫലത്തിൽ അവർ ഇങ്ങനെ പറയുയാണ്‌: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) വീട്ടിൽനിന്നു മാറി ദൂരെ താമസിക്കേണ്ടിരുമ്പോൾ ജീവിതം ലളിതമാക്കേണ്ടിന്നേക്കാം. തികച്ചും വ്യത്യസ്‌തമായിരിക്കാം പുതിയ സ്ഥലത്തെ സംസ്‌കാവും കാലാസ്ഥയും ആഹാരരീതിയും എല്ലാം. ഒരുപക്ഷേ, പുതിയ ഒരു ഭാഷപോലും പഠിക്കേണ്ടിന്നേക്കാം. 23-നും 65-നും ഇടയ്‌ക്ക് പ്രായമുള്ള, ദമ്പതിമാർക്കും ഏകാകികളായ സഹോന്മാർക്കും സഹോരിമാർക്കും ഈ സ്‌കൂളിൽ പങ്കെടുക്കാം. തങ്ങളുടെ നിയമനങ്ങൾ നിറവേറ്റാനുള്ള ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കാനും യഹോയ്‌ക്കും സംഘടയ്‌ക്കും ഏറെ ഉപയോപ്രരാക്കിത്തീർക്കുന്ന വൈദഗ്‌ധ്യങ്ങൾ നേടിയെടുക്കാനും പയനിയർമാരെ ഈ സ്‌കൂൾ സഹായിക്കുന്നു.

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ. എബ്രാഭായിൽ “ഗിലെയാദ്‌” എന്ന പദത്തിന്‍റെ അർഥം “സാക്ഷ്യത്തിന്‍റെ കൂമ്പാരം” എന്നാണ്‌. 1943-ൽ ഗിലെയാദ്‌ സ്‌കൂൾ ആരംഭിച്ചതുമുതൽ 8,000-ത്തിലധികം പേരാണ്‌ അവിടെനിന്നു പരിശീലനം നേടി മിഷനറിമാരായി പോയിട്ടുള്ളത്‌. “ഭൂമിയുടെ അറ്റത്തോളം” അവർ സാക്ഷ്യം നൽകിയിരിക്കുന്നു; അതു വലിയ വിജയം കാണുയും ചെയ്‌തിരിക്കുന്നു! (പ്രവൃത്തികൾ 13:47) ഉദാഹത്തിന്‌, ഞങ്ങളുടെ മിഷനറിമാരിൽ ചിലർ പെറുവിൽ എത്തിയപ്പോൾ അവിടെ ഒരു സഭപോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവിടെ സഭകളുടെ എണ്ണം 1,000 കവിഞ്ഞിരിക്കുന്നു. അതുപോലെ, മിഷനറിമാർ ജപ്പാനിൽ സേവനം ആരംഭിക്കുമ്പോൾ രാജ്യത്ത്‌ ആകെ പത്തിൽ താഴെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ, 2,00,000-ത്തിലേറെയും! അഞ്ചുമാസത്തെ ഗിലെയാദ്‌ പരിശീരിപാടിയിൽ ദൈവത്തിന്‍റെ വിശദമായ പഠനം ഉൾപ്പെടുന്നു. പ്രത്യേക പയനിയർമാരോ വയൽമിറിമാരോ ആയി സേവിക്കുന്നവർ, ബ്രാഞ്ചോഫീസുളിൽ സേവിക്കുന്നവർ, സർക്കിട്ട് വേലയിലുള്ളവർ എന്നിവരെ ഈ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു. അവിടെനിന്നു ലഭിക്കുന്ന തീവ്രമായ പരിശീലനം ലോകവ്യാവേല സുസ്ഥിമാക്കാനും ശക്തിപ്പെടുത്താനും ഉപകരിക്കുന്നു.

  •  പയനിയർ സേവന സ്‌കൂളിന്‍റെ ഉദ്ദേശ്യം എന്താണ്‌?

  •  രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിൽ ആർക്കെല്ലാം പങ്കെടുക്കാം?