വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുമോ?

നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുമോ?

ഈ പത്രിക വായിക്കാൻ നിങ്ങൾ കാണിച്ച മനസ്സൊരുക്കത്തിന്‌ നന്ദി. യഹോവയുടെ സാക്ഷികളെ അടുത്തറിയാനും അവരുടെ പ്രവർത്തനത്തെയും സംഘടയെയും കുറിച്ച് മനസ്സിലാക്കാനും ഈ പത്രിക നിങ്ങളെ സഹായിച്ചിട്ടുണ്ടാകും എന്നതിനു സംശയമില്ല. ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ഞങ്ങളാണ്‌ എന്ന വസ്‌തുത ഇതിനോടകം നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ദൈവത്തെക്കുറിച്ച് തുടർന്നു പഠിക്കാനും പഠിക്കുന്ന കാര്യങ്ങളെപ്പറ്റി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയാനും ഞങ്ങളോടൊപ്പം ക്രിസ്‌തീയ യോഗങ്ങൾക്ക് പതിവായി കൂടിരാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌.—എബ്രായർ 10:23-25.

യഹോവയെക്കുറിച്ച് അറിയുന്തോറും അവന്‌ നിങ്ങളോടുള്ള സ്‌നേഹത്തിന്‍റെ ആഴം നിങ്ങൾക്ക് കൂടുതൽക്കൂടുതൽ വ്യക്തമാകും. അപ്പോൾ, ആ സ്‌നേഹം തിരിച്ചുകൊടുക്കാനായി എന്തു ചെയ്യാനും നിങ്ങൾ സന്നദ്ധരാകും. (1 യോഹന്നാൻ 4:8-10, 19) എന്നാൽ, ദൈവത്തോട്‌ സ്‌നേഹമുണ്ടെന്ന് ജീവിതംകൊണ്ട് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം? ദൈവത്തിന്‍റെ ധാർമിക നിലവാരങ്ങൾ അനുസരിക്കുന്നത്‌ നമ്മുടെ ക്ഷേമത്തിൽ കലാശിക്കുന്നത്‌ എങ്ങനെ? ഞങ്ങളോടുകൂടെ ദൈവേഷ്ടം ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? ഇവയ്‌ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്‌ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിക്ക് സന്തോഷമായിരിക്കും. അങ്ങനെ നിങ്ങൾക്കും കുടുംത്തിനും, ‘നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളാൻ’ കഴിയും.—യൂദാ 20, 21.

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പ്രസിദ്ധീകരണം പഠിച്ചുകൊണ്ട് സത്യത്തിന്‍റെ മാർഗത്തിൽ തുടരുക!

 

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

ബൈബിധ്യനം എന്നാൽ എന്ത്?

ഞങ്ങളുടെ സൗജന്യ ബൈബിൾ പഠനപരിപാടിയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.