വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

പറുദീസയായിത്തീരുന്ന ഭൂമിയിൽ നാമെല്ലാം സന്തോഷത്തോടും സമാധാനത്തോടും കൂടെ എന്നേക്കും ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു!

‘ഇത്‌ എങ്ങനെ സംഭവിക്കാനാണ്‌?’ എന്നായിരിക്കാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്‌. ദൈവത്തിന്‍റെ രാജ്യം ഇതു സാധ്യമാക്കുമെന്ന് ബൈബിൾ പറയുന്നു. ആ രാജ്യത്തെയും നമ്മെ സംബന്ധിച്ച തന്‍റെ ഉദ്ദേശ്യത്തെയും കുറിച്ച് എല്ലാ മനുഷ്യരും മനസ്സിലാക്കണമെന്നത്‌ ദൈവത്തിന്‍റെ ഇഷ്ടമാണ്‌.—സങ്കീർത്തനം 37:11, 29; യെശയ്യാവു 9:7.

ദൈവം നമ്മുടെ നന്മ ആഗ്രഹിക്കുന്നു.

ഒരു നല്ല പിതാവ്‌ തന്‍റെ മക്കൾക്ക് ഏറ്റവും നല്ലത്‌ വന്നുകാണാൻ ആഗ്രഹിക്കുന്നതുപോലെ, നാം എന്നെന്നും സന്തോഷത്തോടിരിക്കണം എന്നാണ്‌ നമ്മുടെ സ്വർഗീയ പിതാവിന്‍റെയും ആഗ്രഹം. (യെശയ്യാവു 48:17, 18) “ദൈവേഷ്ടം ചെയ്യുന്നനോ എന്നേക്കും നിലനിൽക്കുന്നു” എന്ന് അവൻ ഉറപ്പുരുന്നു.—1 യോഹന്നാൻ 2:17.

നമ്മൾ തന്‍റെ പാതകളിൽ നടക്കാൻ ദൈവം ആഗ്രഹിക്കുന്നു.

‘നാം തന്‍റെ പാതകളിൽ നടക്കേണ്ടതിന്‌’ നമ്മുടെ സ്രഷ്ടാവ്‌ “നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചു”തരും എന്ന് ബൈബിൾ പറയുന്നു. (യെശയ്യാവു 2:2, 3) തന്‍റെ ഹിതം ഭൂമിയിലെങ്ങും അറിയിക്കേണ്ടതിന്‌ “ദൈവം തന്‍റെ നാമത്തിനായി . . . ഒരു ജനത്തെ” കൂട്ടിവരുത്തിയിട്ടുണ്ട്.—പ്രവൃത്തികൾ 15:14.

നമ്മൾ ഐക്യത്തിൽ ദൈവത്തെ ആരാധിക്കാൻ അവൻ ആഗ്രഹിക്കുന്നു.

ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം, യഹോയ്‌ക്ക് അർപ്പിക്കുന്ന നിർമമായ ആരാധന യഥാർഥ സ്‌നേത്താൽ അവരെ ഏകീകരിക്കുന്നു. (യോഹന്നാൻ 13:35) ഏകമനസ്സോടെ ദൈവത്തെ ആരാധിക്കാൻ ലോകമെമ്പാടുമുള്ള സ്‌ത്രീപുരുഷന്മാരെ ഇന്ന് ആരാണ്‌ പഠിപ്പിക്കുന്നത്‌? ഈ ലഘുപത്രികയിൽനിന്ന് അതിനുള്ള ഉത്തരം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാ​നം ചെയ്യുന്ന സൗജന്യ ബൈബി​ള​ധ്യ​യ​ന​പ​രി​പാ​ടി​യി​ലൂ​ടെ ലോക​മെ​ങ്ങും അറിയ​പ്പെ​ടു​ന്നു. അത്‌ എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നു കാണുക.

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?

ഭൂമിയെ ഒരു പറുദീയാക്കി മാറ്റണമെന്ന ദൈവോദ്ദേശ്യം എന്നെങ്കിലും യാഥാർഥ്യമാകുമോ? എങ്കിൽ എപ്പോൾ?