വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 28

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഫ്രാൻസ്‌

പോളണ്ട്

റഷ്യ

യേശുക്രിസ്‌തു ഒരിക്കൽ തന്‍റെ അനുഗാമികളോട്‌ പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) സത്യത്തിന്‍റെ വെളിച്ചം പ്രകാശിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ, ഞങ്ങൾ ഇന്‍റർനെറ്റ്‌ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഞങ്ങളുടെ വെബ്‌സൈറ്റായ jw.org യഹോയുടെ സാക്ഷിളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റാണ്‌ . എന്തെല്ലാം വിവരങ്ങളാണ്‌ ഞങ്ങളുടെ ഈ സൈറ്റിലുള്ളത്‌?

ആളുകൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ബൈബിളധിഷ്‌ഠിത ഉത്തരങ്ങൾ. പലരും ചോദിക്കുന്ന സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ കണ്ടെത്താനാകും. അത്തരം ആറുചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയിലുണ്ട്; 400-ലധികം ഭാഷകളിൽ ഇത്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. പുതിയ ലോക ഭാഷാന്തരം ബൈബിൾ 100-ലധികം ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനുപുറമേ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പോലുള്ള പഠനസഹായികളുമുണ്ട്. വീക്ഷാഗോപുരത്തിന്‍റെയും ഉണരുക!-യുടെയും പുതിയ ലക്കങ്ങളും ഈ സൈറ്റിൽ കണ്ടെത്താനാകും. ഇവയിൽ മിക്കവയും പല ഫോർമാറ്റുകളിൽ (ഓഡിയോ, പിഡിഎഫ്‌, ഇ-പബ്‌) ലഭ്യമാണ്‌. അവ ഡൗൺലോഡുചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ അറിയാൻ ആർക്കെങ്കിലും താത്‌പര്യമുണ്ടെങ്കിൽ ആ വ്യക്തിയുടെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുടെ പേജുകൾ പ്രിന്‍റുചെയ്‌ത്‌ കൊടുക്കാൻപോലും നിങ്ങൾക്കു സാധിക്കും! ഞങ്ങളുടെ പ്രസിദ്ധീണങ്ങൾ പല ആംഗ്യഭാളിൽ (വീഡിയോ രൂപത്തിൽ) ലഭ്യമാണ്‌. നാടക ബൈബിൾ വായന, ബൈബിൾ നാടകങ്ങൾ, സംഗീതം എന്നിവയും ഡൗൺലോഡുചെയ്യാവുന്നതാണ്‌.

യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠമായ വിവരങ്ങൾ. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകവേലയെയും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളെയും അവരുടെ ദുരിതാശ്വാസപ്രവർത്തനങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും ഈ വെബ്‌സൈറ്റിലുണ്ട്. നടക്കാനിരിക്കുന്ന കൺവെൻഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ബ്രാഞ്ച് ഓഫീസുകളുടെ വിലാങ്ങളും അവിടെ കണ്ടെത്താനാകും.

ഈ സങ്കേതങ്ങളുടെ സഹായത്തോടെ, സത്യത്തിന്‍റെ വെളിച്ചം ഭൂമിയുടെ വിദൂരഭാഗങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഞങ്ങൾ. അന്‍റാർട്ടിക്ക ഉൾപ്പെടെ, എല്ലാ ഭൂഖണ്ഡങ്ങളിലെയും ആളുകൾ അതിൽനിന്ന് പ്രയോജനം നേടുന്നു. “യഹോയുടെ വചനം” അവന്‍റെ മഹത്ത്വത്തിനായി മുഴുഭൂമിയിലും ‘അതിവേഗം പ്രചരിക്കട്ടെ’ എന്നാണ്‌ ഞങ്ങളുടെ പ്രാർഥന!—2 തെസ്സലോനിക്യർ 3:1.

  • ബൈബിൾസത്യം മനസ്സിലാക്കാൻ jw.org വെബ്‌സൈറ്റ്‌ ആളുകളെ സഹായിക്കുന്നത്‌ എങ്ങനെ?

  • ഞങ്ങളുടെ വെബ്‌സൈറ്റിൽ ഏതു വിവരങ്ങൾ കണ്ടെത്താനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?