വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

 പാഠം 2

എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത്‌?

എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത്‌?

നോഹ

അബ്രാഹാമും സാറായും

മോശ

യേശുക്രിസ്‌തു

യഹോവയുടെ സാക്ഷികൾ എന്നത്‌ ഏതോ ഒരു പുതിയ മതത്തിന്‍റെ പേരാണെന്നാണ്‌ പലരുടെയും ധാരണ. എന്നാൽ 2,700-ലേറെ വർഷങ്ങൾക്കു മുമ്പ്, ഏകസത്യദൈവത്തിന്‍റെ ദാസരെ ‘സാക്ഷികൾ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. (യെശയ്യാവു 43:10-12) 1931 വരെ ബൈബിൾവിദ്യാർഥികൾ എന്നാണ്‌ ഞങ്ങൾ അറിയപ്പെട്ടിരുന്നത്‌. എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചത്‌?

അത്‌ ഞങ്ങളുടെ ദൈവം ആരെന്ന് തിരിച്ചറിയിക്കുന്നു. യഹോവ എന്ന ദൈവനാമം ആയിരക്കണക്കിന്‌ പ്രാവശ്യം ബൈബിളിന്‍റെ പുരാതന കൈയെഴുത്തുപ്രതികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പല ബൈബിൾപരിഭാഷകളിലും ഈ നാമത്തിന്‍റെ സ്ഥാനത്ത്‌ കർത്താവ്‌, ദൈവം എന്നിങ്ങനെയുള്ള പദവിനാമങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ യഹോവ എന്ന തന്‍റെ വ്യക്തിപരമായ നാമം ഉപയോഗിച്ചുകൊണ്ടാണ്‌ സത്യദൈവം മോശയ്‌ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയത്‌. അവൻ ഇങ്ങനെ പറഞ്ഞു: ‘ഇത്‌ എന്നേക്കും എന്‍റെ നാമം ആകുന്നു.’ (പുറപ്പാടു 3:15) ഇതുവഴി, താൻ വ്യാജദൈവങ്ങളിൽനിന്നെല്ലാം വേറിട്ടവനാണെന്ന് യഹോവ വ്യക്തമാക്കി. വിശുദ്ധമായ ആ ദൈവനാമത്തിൽ അറിയപ്പെടുന്നതിൽ അഭിമാനമുള്ളവരാണ്‌ ഞങ്ങൾ.

അത്‌ ഞങ്ങളുടെ ദൗത്യം വെളിപ്പെടുത്തുന്നു. നീതിമാനായ ഹാബേൽ മുതൽ നിരവധി ആളുകൾ പുരാതന കാലങ്ങളിൽ യഹോവയിലുള്ള തങ്ങളുടെ വിശ്വാസത്തിന്‌ സാക്ഷ്യം നൽകിയിട്ടുണ്ട്. നൂറ്റാണ്ടുകളിൽ ഉടനീളം നോഹ, അബ്രാഹാം, സാറാ, മോശ, ദാവീദ്‌ എന്നിങ്ങനെ അനേകർ ‘സാക്ഷികളുടെ ഈ വലിയ സമൂഹത്തോടു’ ചേർന്നു. (എബ്രായർ 11:4–12:1) നിരപരാധിയായ ഒരാൾക്കുവേണ്ടി ഒരു വ്യക്തി കോടതിയിൽ സാക്ഷിപറയുന്നതുപോലെ, ദൈവത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ ഞങ്ങൾ ദൃഢചിത്തരാണ്‌.

ഞങ്ങൾ യേശുവിനെ അനുകരിക്കുകയാണ്‌. ബൈബിൾ യേശുവിനെ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി” എന്നു വിളിക്കുന്നു. (വെളിപാട്‌ 3:14) താൻ ‘ദൈവത്തിന്‍റെ നാമം അറിയിച്ചിരിക്കുന്നു’ എന്നും ദൈവത്തെക്കുറിച്ചുള്ള ‘സത്യത്തിനു സാക്ഷിനിന്നു’ എന്നും യേശുതന്നെ പറയുകയുണ്ടായി. (യോഹന്നാൻ 17:26; 18:37) അതുകൊണ്ട്, ക്രിസ്‌തുവിന്‍റെ യഥാർഥ അനുഗാമികൾ യഹോവയുടെ നാമത്തിൽ അറിയപ്പെടുകയും ആ നാമം മറ്റുള്ളവരെ അറിയിക്കുകയും വേണം. ഇതുതന്നെയാണ്‌ യഹോവയുടെ സാക്ഷികൾ ചെയ്യുന്നത്‌.

  • എന്തുകൊണ്ടാണ്‌ ബൈബിൾവിദ്യാർഥികൾ യഹോയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചത്‌?

  • യഹോയ്‌ക്ക് എപ്പോൾ മുതൽ ഭൂമിയിൽ സാക്ഷികൾ ഉണ്ടായിരുന്നിട്ടുണ്ട്?

  • യഹോയുടെ ഏറ്റവും പ്രമുസാക്ഷി ആരാണ്‌?