വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളെ ലോകത്തെല്ലായിടത്തും കാണാം. അവർ എല്ലാ വംശീയ, സാംസ്‌കാരിക പശ്ചാത്തലത്തിൽനിന്നും ഉള്ളവരാണ്‌. വൈവിധ്യമാർന്ന ഈ കൂട്ടത്തെ ഒരുമിപ്പിച്ചത്‌

എന്താണ്‌?

ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

തന്‍റെ ഇഷ്ടത്തെക്കുറിച്ചു സകലമനുഷ്യരും അറിഞ്ഞിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്താണ്‌ അവന്‍റെ ഇഷ്ടം, ഇന്നാരാണ്‌ അത്‌ മറ്റുള്ളവരെ പഠിപ്പിക്കുന്നത്‌?

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോയുടെ സാക്ഷിളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്‌തത്തിൽ, ഞങ്ങൾ ആരാണ്‌?

എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത്‌?

ഞങ്ങൾ ഈ പേര്‌ സ്വീകരിച്ചതിന്‍റെ മൂന്നു കാരണങ്ങൾ പരിചിന്തിക്കുക.

ബൈബിൾസത്യം മറനീക്കിയെടുത്തത്‌ എങ്ങനെ?

ബൈബിൾ ഉപദേശങ്ങളെക്കുറിച്ച് നമുക്കുള്ള ഗ്രാഹ്യം ശരിയാണെന്ന് എങ്ങനെ ഉറപ്പുവരുത്താം?

ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

ദൈവവചനത്തിന്‍റെ ഈ പരിഭാഷയെ അതുല്യമാക്കുന്നത്‌ എന്താണ്‌?

ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?

തിരുവെഴുത്തുകൾ പഠിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ആണ്‌ ഞങ്ങൾ കൂടിവരുന്നത്‌. അവിടെ നിങ്ങൾക്കും ഊഷ്‌മളമായ സ്വീകരണം ലഭിക്കും.

സഹക്രിസ്‌ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?

സഹക്രിസ്‌ത്യാനികളോടൊത്ത്‌ സഹവസിക്കാൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. അത്തരം സഹവാസത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം.

ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണ്‌ ഉള്ളത്‌?

ഞങ്ങളുടെ യോഗങ്ങളിൽ എന്താണ്‌ നടക്കുന്നത്‌ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവിടെനിന്ന് ലഭിക്കുന്ന ബൈബിൾവിദ്യാഭ്യാസം തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.

യോഗങ്ങൾക്ക് ഞങ്ങൾ ഇത്ര നന്നായി വസ്‌ത്രധാരണം ചെയ്യുന്നത്‌ എന്തുകൊണ്ട്?

നാം ഏതു വസ്‌ത്രം ധരിക്കുന്നു എന്നത്‌ ദൈവത്തെ ബാധിക്കുമോ? വസ്‌ത്രധാരണത്തിന്‍റെയും ചമയത്തിന്‍റെയും കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഞങ്ങളെ നയിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഏവയാണ്‌ എന്ന് മനസ്സിലാക്കുക.

യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?

യോഗങ്ങൾക്കുവേണ്ടി മുന്നമേ തയ്യാറാകുന്നത്‌ അതിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും.

കുടുംബാരാധന എന്നാൽ എന്താണ്‌?

ദൈവത്തോട്‌ അടുക്കാനും കുടുംബബന്ധങ്ങൾ സുദൃഢമാക്കാനും ഈ ക്രമീരണം എങ്ങനെ സഹായിക്കും എന്ന് മനസ്സിലാക്കൂ.

ഞങ്ങൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക അവസരങ്ങൾക്കായി ഞങ്ങൾ കൂടിരുന്നു. ഈ കൂടിവുളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?

സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃയാണ്‌ നാം പിന്തുരുന്നത്‌. സുവാർത്ത പ്രസംഗിക്കാനുള്ള ചില വിധങ്ങൾ ഏവയാണ്‌?

പയനിയർമാർ ആരാണ്‌?

ചില യഹോവയുടെ സാക്ഷികൾ മാസം 30-ഉം 50-ഉം അതിൽക്കൂടുതലും മണിക്കൂറുകൾ ശുശ്രൂയിൽ ചെലവിടുന്നു. അതിന്‌ അവരെ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌?

പയനിയർമാർക്ക് എന്തു വിദ്യാഭ്യാവും പരിശീവും ആണ്‌ നൽകുന്നത്‌?

രാജ്യപ്രസംവേയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കായി ഏതു പ്രത്യേരിശീമാണു നൽകിരുന്നത്‌?

ക്രിസ്‌തീയ മൂപ്പന്മാർ സഭയെ സേവിക്കുന്നത്‌ ഏതുവിധത്തിൽ?

സഭയിൽ നേതൃത്വമെടുക്കുന്ന ആത്മീയപക്വതയുള്ള പുരുന്മാരാണ്‌ മൂപ്പന്മാർ. അവർ എന്തു സഹായമാണ്‌ നൽകുന്നത്‌?

ശുശ്രൂഷാദാസന്മാരുടെ ധർമം എന്താണ്‌?

സഭാപ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ശുശ്രൂഷാദാസന്മാർ സഹായിക്കുന്നു. അവരുടെ സേവനത്തിൽനിന്ന് യോഗങ്ങൾക്കു ഹാജരാകുന്നവർക്ക് എങ്ങനെ പ്രയോജനം നേടാം എന്നു മനസ്സിലാക്കൂ.

സർക്കിട്ട് മേൽവിചാരകന്മാർ സഭയെ സഹായിക്കുന്നത്‌ എങ്ങനെ?

എന്തിനുവേണ്ടിയാണ്‌ സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുന്നത്‌? അവരുടെ സന്ദർശനങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?

ദുരന്തങ്ങളുണ്ടാകുമ്പോൾ ഞങ്ങൾ സഹവിശ്വാസികളെ സഹായിക്കുന്നത്‌ എങ്ങനെ?

ഒരു ദുരന്തമുണ്ടാകുമ്പോൾ അതിന്‌ ഇരകളായവർക്ക് പ്രായോഗികസഹായം നൽകാനും അവരെ ആത്മീയമായി പിന്തുയ്‌ക്കാനും ഉള്ള ക്രമീകരണങ്ങൾ ഞങ്ങൾ ഉടൻ ചെയ്യും. ഏതെല്ലാം വിധങ്ങളിൽ?

ആരെല്ലാം ചേർന്നതാണ്‌ വിശ്വസ്‌തനും വിവേകിയും ആയ അടിമ?

തക്കസമയത്തെ ആത്മീയ ആഹാരം വിതരണം ചെയ്യാൻ ഒരു അടിമയെ നിയമിക്കും എന്ന് യേശു വാഗ്‌ദാനം ചെയ്‌തു. അത്‌ എങ്ങനെയാണ്‌ ചെയ്യപ്പെടുന്നത്‌?

ഇന്ന് ഭരണസംഘം പ്രവർത്തിക്കുന്നത്‌ എങ്ങനെയാണ്‌?

ഒന്നാം നൂറ്റാണ്ടിൽ, അപ്പൊസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും ഒരു ചെറിയ കൂട്ടമാണ്‌ ഭരണസംഘമായി സേവിച്ചിരുന്നത്‌. ഇന്നോ?

ബെഥേൽ എന്നാൽ എന്താണ്‌?

വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുപമമായ ഒരു സ്ഥലമാണ്‌ ബെഥേൽ. അവിടെ സേവിക്കുന്നവരെപ്പറ്റി കൂടുതൽ പഠിക്കൂ.

ബ്രാഞ്ച് ഓഫീസിന്‍റെ ചുമതലകൾ എന്തെല്ലാം?

സന്ദർശകർക്ക് ഒരു ഗൈഡിന്‍റെ സഹായത്തോടെ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകൾ ചുറ്റിടന്നു കാണാം. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?

ഞങ്ങളുടെ ലോകവ്യാപക വേലയ്‌ക്കുവേണ്ട സാമ്പത്തിക പിന്തുണ ലഭിക്കുന്നത്‌ എവിടെനിന്ന്?

വേലയ്‌ക്കുവേണ്ടിയുള്ള പണം കണ്ടെത്തുന്ന കാര്യത്തിൽ ഞങ്ങളെ മറ്റുള്ളരിൽനിന്ന് വ്യത്യസ്‌തരാക്കുന്നത്‌ എന്താണ്‌?

രാജ്യഹാളുകൾ നിർമിക്കുന്നത്‌ എന്തിന്‌, എങ്ങനെ?

ഞങ്ങളുടെ ആരാധനാലയങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്? ലളിതമായ ഈ കെട്ടിടങ്ങൾ സഭകളിലുള്ളവരെ എങ്ങനെ സഹായിക്കുന്നു എന്ന് പഠിക്കുക.

രാജ്യഹാളിന്‍റെ പരിപാലനത്തിൽ നമുക്ക് എന്തു പങ്കുവഹിക്കാനാകും?

വൃത്തിയുള്ള, നന്നായി പരിപാലിക്കപ്പെടുന്ന ഒരു രാജ്യഹാൾ നമ്മുടെ ദൈവത്തിന്‌ മഹത്ത്വം കരേറ്റുന്നു. രാജ്യഹാളുകൾ പരിപാലിക്കാനായി എന്തൊക്കെ ക്രമീകരണങ്ങളാണ്‌ ചെയ്‌തിരിക്കുന്നത്‌?

രാജ്യഹാൾ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?

ബൈബിൾപരിജ്ഞാനം വർധിപ്പിക്കാനായി അൽപ്പം ഗവേഷണം ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? രാജ്യഹാൾ ലൈബ്രറി സന്ദർശിക്കൂ.

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. കൂടാതെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് കണ്ടെത്താം.

നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുമോ?

യഹോയാം ദൈവം നിങ്ങളെ ആഴമായി സ്‌നേഹിക്കുന്നു. അവനോട്‌ സ്‌നേഹമുണ്ടെന്ന് ജീവിതംകൊണ്ട് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?