വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ഭാഗം ഒന്ന്

‘കാണാതെപോതിനെ ഞാൻ അന്വേഷിക്കും’

‘കാണാതെപോതിനെ ഞാൻ അന്വേഷിക്കും’

ആ ചെമ്മരിയാട്‌ ആകെ പേടിച്ചണ്ടുനിൽക്കുയാണ്‌!! മേച്ചിൽപ്പുത്തുകൂടി പുൽനാമ്പുകൾ കടിച്ച് നടക്കുന്നതിനിടെ എങ്ങനെയോ അത്‌ കൂട്ടം വിട്ടുപോയി. കൂട്ടത്തെയോ തന്‍റെ ഇടയനെയോ അവിടെങ്ങും കാണാനില്ല. ഇരുട്ട് പരന്നുതുടങ്ങി. ഇരപിടിന്മാർ പതുങ്ങിക്കുന്ന ആ താഴ്‌വയിൽ. . . ഒറ്റയ്‌ക്ക്. . . ! നിസ്സഹാനായി. . . ! ഒടുവിലതാ, ഒരു ശബ്ദം. . . ഏറെ പരിചമുള്ള ശബ്ദമാണ്‌. . . ! അത്‌ ഇടയന്‍റേതായിരുന്നു. ആ ഇടയൻ തന്‍റെ ആടിന്‍റെ അരികിലേക്ക് ഓടിണഞ്ഞു. കുനിഞ്ഞ് അതിനെ എടുത്ത്‌, തന്‍റെ അങ്കിയുടെ മടക്കിൽ ചേർത്തുവെച്ചു. എന്നിട്ട് വീട്ടിലേക്ക് മടങ്ങി. . .

ഇങ്ങനെയൊരു ആട്ടിടനായാണ്‌ യഹോവ സ്വയം വിശേഷിപ്പിക്കുന്നത്‌! പല ആവർത്തി യഹോവ തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടുണ്ട്. “ഞാൻ തന്നേ എന്‍റെ ആടുകളെ തിരഞ്ഞുനോക്കും” എന്ന് തന്‍റെ വചനത്തിൽ യഹോവ ഉറപ്പുനൽകുന്നു.—യെഹെസ്‌കേൽ 34:11, 12.

‘ഞാൻ തന്നേ എന്‍റെ ആടുകളെ മേയിക്കും’

ആരാണ്‌ യഹോയുടെ ആടുകൾ? ലളിതമായി പറഞ്ഞാൽ യഹോവയെ സ്‌നേഹിക്കുയും അവനെ ആരാധിക്കുയും ചെയ്യുന്നരാണ്‌ യഹോയുടെ ആടുകൾ. ബൈബിൾ പറയുന്നു: “വരുവിൻ, നാം വണങ്ങി നമസ്‌കരിക്ക; നമ്മെ നിർമ്മിച്ച യഹോയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്‍റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീർത്തനം 95:6, 7) ആടുകൾ അവയുടെ ഇടയന്‍റെ പിന്നാലെ പോകുന്നതുപോലെ യഹോവയെ ആരാധിക്കുന്നരും തങ്ങളുടെ ഇടയനെ അനുഗമിക്കാൻ ഇഷ്ടമുള്ളരാണ്‌. അവർ കുറ്റമറ്റരാണോ? അല്ല. യഹോയുടെ ദാസന്മാർ ചില സമയങ്ങളിൽ, “ചിതറിപ്പോയ”വരാണ്‌, “കാണാതെപോയ”വരാണ്‌, “വഴിതെറ്റി ഉഴലുന്ന”വരാണ്‌. (യെഹെസ്‌കേൽ 34:12; മത്തായി 15:24; 1 പത്രോസ്‌ 2:25) പക്ഷേ, തന്‍റെ ഒരു ദാസനോ ദാസിയോ കൂട്ടംവിട്ട് പോയിട്ടുണ്ടെങ്കിൽ യഹോവ ആ വ്യക്തിയെ ഉപേക്ഷിക്കുന്നില്ല, പ്രതീക്ഷയ്‌ക്കു വകയില്ലാത്ത ഒരാളായി കാണുന്നില്ല.

യഹോവ ഇപ്പോഴും നിങ്ങളുടെ ഇടയനാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? താൻ ഒരു ഇടയനാണെന്ന്  യഹോവ ഇന്ന് തെളിയിക്കുന്നത്‌ എങ്ങനെയാണ്‌? മൂന്നു വിധങ്ങൾ നോക്കാം.

അവൻ നമ്മളെ ആത്മീയമായി പോഷിപ്പിക്കുന്നു. “നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; . . . അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുയും . . . പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുയും ചെയ്യും” എന്ന് യഹോവ പറയുന്നു. (യെഹെസ്‌കേൽ 34:14) ഊർജവും ഉന്മേഷവും പകരുന്ന വൈവിധ്യമാർന്ന ആത്മീയവിവങ്ങൾ യഹോവ അതാതുയത്തു നൽകുന്നു. അക്കാര്യത്തിൽ അവൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഒരു ലേഖനം, ഒരു പ്രസംഗം, ഒരു വീഡിയോ നിങ്ങളുടെ പ്രാർഥയ്‌ക്കുള്ള ഉത്തരമായി യഹോവ നൽകിതാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? യഹോവ നിങ്ങൾക്കുവേണ്ടി വ്യക്തിമായി കരുതുന്നുണ്ടെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ലേ?

അവൻ നമ്മളെ സംരക്ഷിക്കുന്നു, തുണയ്‌ക്കുന്നു. “വഴി തെറ്റിപ്പോതിനെ ഞാൻ തിരിയെക്കൊണ്ടുരും; മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീമാതിനെ ഞാൻ ശക്തിപ്പെടുത്തും,” അതാണ്‌ യഹോവ നൽകുന്ന ഉറപ്പ്. (യെഹെസ്‌കേൽ 34:16, പി.ഒ.സി.) മനോലംകെട്ട് തളർന്നുപോരെയും ഉത്‌കണ്‌ഠളിൽ ആഴ്‌ന്നുപോരെയും യഹോവ ശക്തിപ്പെടുത്തും. അവൻ തന്‍റെ ആടുകളുടെ മുറിവ്‌ വെച്ചുകെട്ടുന്നു. മുറിവുകൾ സുഖപ്പെടാൻ അത്‌ സഹായിക്കും; ഒരുപക്ഷേ സഹാരാരാൽ ആയിരിക്കാം മുറിവേറ്റത്‌. കൂടാതെ, വഴിതെറ്റി അകന്നുപോവയെ അവൻ തിരികെക്കൊണ്ടുരുന്നു. അവർ പലവിധ നിഷേവികാങ്ങളുമായി മല്ലിടുന്നുണ്ടാകാം. യഹോവ അത്‌ മനസ്സിലാക്കുന്നു.

അവന്‌ നമ്മോട്‌ ഒരു ഉത്തരവാദിത്വം തോന്നുന്നു. യഹോവ പറയുന്നു: “ചിതറിപ്പോയ സകലസ്ഥങ്ങളിലുംനിന്നു (ഞാൻ) അവയെ വിടുവിക്കും,” “കാണാതെപോതിനെ ഞാൻ അന്വേഷി”ക്കും. (യെഹെസ്‌കേൽ 34:12, 16) വഴിതെറ്റിപ്പോയ ഒരാട്‌ ‘ഒരിക്കലും ഗുണംപിടിക്കില്ല’ എന്ന് യഹോവ ചിന്തിക്കുന്നതേ ഇല്ല. ഒരാടിനെ കാണാതെ പോയി എന്ന് മനസ്സിലായാൽ, അവൻ അതിനെ അന്വേഷിക്കുന്നു, കണ്ടെത്തിക്കഴിഞ്ഞാൽ അതിയായി സന്തോഷിക്കുന്നു! (മത്തായി 18:12-14) “ഞാൻ തന്നേ എന്‍റെ ആടുകളെ മേയി”ക്കും എന്ന് യഹോവ പറയുന്നു. (യെഹെസ്‌കേൽ 34:15) ആ ആടുകളിൽ ഒരാൾ നിങ്ങളാണ്‌! അതുകൊണ്ടാണ്‌ നിങ്ങളെക്കുറിച്ച് അവന്‌ ചിന്തയുള്ളത്‌, കരുതലുള്ളത്‌. . .

വഴിതെറ്റിപ്പോയ ഒരാട്‌ ‘ഒരിക്കലും ഗുണംപിടിക്കില്ല’ എന്ന് യഹോവ ചിന്തിക്കുന്നതേ ഇല്ല. അതിനെ കണ്ടെത്തിക്കഴിഞ്ഞാൽ അവൻ അതിയായി സന്തോഷിക്കുന്നു

“ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ”

യഹോവ നിങ്ങളെ അന്വേഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌? തന്‍റെ അടുക്കലേക്ക് മടങ്ങിരാൻ നിങ്ങളെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾ സന്തോമുള്ളരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു! തന്‍റെ ആടുകളുടെ മേൽ അനുഗ്രവർഷം ചൊരിയുമെന്നാണ്‌ യഹോവ പറഞ്ഞിരിക്കുന്നത്‌. (യെഹെസ്‌കേൽ 34:26) അത്‌ വെറും പൊള്ളയായ വാഗ്‌ദാനമല്ല! അതിന്‍റെ തെളിവുകൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുള്ളരാണ്‌.

നിങ്ങൾ യഹോവയെ അറിഞ്ഞുതുങ്ങിയ ആ കാലഘട്ടം മനസ്സിലേക്കൊന്നു കൊണ്ടുവരൂ. സത്യദൈവം, ദൈവത്തിന്‍റെ നാമം, മനുഷ്യരാശിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ ഇങ്ങനെയുള്ള ആവേശമായ സത്യങ്ങൾ ആദ്യമായി കേട്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? സമ്മേളങ്ങളിലും കൺവെൻനുളിലും പ്രിയ സഹോങ്ങളോടൊപ്പം സൗഹൃദം നുകർന്ന സമയങ്ങൾ നിങ്ങൾ ഓർക്കുന്നില്ലേ? എത്ര കുളിർമയേകുന്നതായിരുന്നു അവയൊക്കെ! പിന്നെ നിങ്ങൾ, സുവാർത്ത അറിയിക്കാൻ തുടങ്ങി. സുവാർത്തയിൽ ആത്മാർഥ താത്‌പര്യം കാണിച്ച ഒരാളോട്‌ സംസാരിച്ചതിന്‍റെ സംതൃപ്‌തിയോടെ, മനസ്സുനിറഞ്ഞ്, നിങ്ങൾ വീട്ടിലേക്ക് മടങ്ങിയ സന്ദർഭങ്ങൾ ഓർത്തെടുക്കാമോ?

ആ സന്തോവേളെല്ലാം ഇനിയും നിങ്ങളുടെ സ്വന്തമാകും! കഴിഞ്ഞ കാലങ്ങളിലെ ചില ദൈവദാന്മാർ പ്രാർഥിച്ചത്‌ ഇങ്ങനെയാണ്‌: “യഹോവേ, ഞങ്ങൾ മടങ്ങിരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ.” (വിലാപങ്ങൾ 5:21) യഹോവ ആ പ്രാർഥന കേട്ടു. ആ പഴയ സന്തോത്തോടെ ദൈവജനം യഹോവയെ സേവിക്കാൻ മടങ്ങിയെത്തി. (നെഹെമ്യാവു 8:17) നിങ്ങളുടെ കാര്യത്തിലും യഹോവ അതുതന്നെ ചെയ്യും!

പക്ഷേ, യഹോയിങ്കലേക്കു മടങ്ങിരുന്നത്‌ പറയുന്നത്ര എളുപ്പല്ലെന്ന് നിങ്ങൾക്കു തോന്നിയേക്കാം. ചില പ്രതിന്ധങ്ങൾ നമുക്കു നോക്കാം, അവയെ എങ്ങനെ മറികക്കാമെന്നും.