വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മക്കളെ പഠിപ്പിക്കുക

 പാഠം 6

ദാവീദിന്‌ പേടി തോന്നിയില്ല

ദാവീദിന്‌ പേടി തോന്നിയില്ല

പേടി തോന്നുമ്പോൾ മോൻ എന്തു ചെയ്യും?— അച്ഛന്‍റെയോ അമ്മയുടെയോ അടുത്തേക്ക് ഓടിരും, അല്ലേ? എന്നാൽ മോനെ സഹായിക്കാൻ ശക്തിയുള്ള വേറൊരാളുണ്ട്. മറ്റ്‌ എല്ലാവരെക്കാളും ശക്തിയുള്ള ഒരാൾ! അത്‌ ആരാണെന്ന് അറിയാമോ?— അത്‌ യഹോയാണ്‌! നമുക്ക് ബൈബിളിൽനിന്ന് ദാവീദ്‌ എന്നു പേരുള്ള ഒരു യുവാവിനെക്കുറിച്ചു പഠിക്കാം. യഹോവ എല്ലായ്‌പോഴും തന്നെ സഹായിക്കുമെന്ന് ദാവീദിന്‌ അറിയാമായിരുന്നു. അതുകൊണ്ട് അവന്‌ ഒട്ടും പേടി തോന്നിയില്ല.

ദാവീദ്‌ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ അവന്‍റെ അച്ഛനമ്മമാർ യഹോവയെ സ്‌നേഹിക്കാൻ അവനെ പഠിപ്പിച്ചിരുന്നു. അതുകൊണ്ടാണ്‌ പിന്നീട്‌ പേടിപ്പെടുത്തുന്ന ചില കാര്യങ്ങൾ ഉണ്ടായപ്പോഴും ദാവീദിന്‌ ഒട്ടും പേടി തോന്നാതിരുന്നത്‌. യഹോവ തന്‍റെ സുഹൃത്താണെന്നും അവൻ തന്നെ സഹായിക്കുമെന്നും ദാവീദിന്‌ ഉറപ്പായിരുന്നു. ഒരിക്കൽ, ദാവീദ്‌ ആടുകളെ മേയ്‌ച്ചുകൊണ്ടിരിക്കുയായിരുന്നു. അപ്പോൾ ഒരു വലിയ സിംഹം വന്ന് ഒരു ആടിനെ കടിച്ചെടുത്തുകൊണ്ട് പോയി! ദാവീദ്‌ എന്തു ചെയ്‌തെന്നോ? അവൻ സിംഹത്തിന്‍റെ പിന്നാലെ ഓടിച്ചെന്ന് അതിനെ കൊന്നു! പിന്നെ ഒരിക്കൽ ഒരു കരടി ആടിനെ ആക്രമിച്ചപ്പോൾ അവൻ അതിനെയും കൊന്നു! ഇങ്ങനെയൊക്കെ ചെയ്യാൻ ആരാണ്‌ ദാവീദിനെ സഹായിച്ചത്‌?— യഹോവ!

ദാവീദ്‌ വളരെയേറെ ധൈര്യം കാണിച്ച മറ്റൊരു സംഭവമുണ്ടായി. ഇസ്രായേല്യർ ശത്രുക്കളായ ഫെലിസ്‌ത്യരോടു യുദ്ധം ചെയ്യുയായിരുന്നു. ഫെലിസ്‌ത്യരുടെ പട്ടാളക്കാരിൽ വളരെ വളരെ ഉയരമുള്ള ഒരാളുണ്ടായിരുന്നു. ഒരു രാക്ഷസൻതന്നെ! ഗൊല്യാത്ത്‌ എന്നായിരുന്നു അയാളുടെ പേര്‌. ഈ മല്ലൻ ഇസ്രായേലിലെ പട്ടാളക്കാരെയും യഹോയെയും കളിയാക്കിക്കൊണ്ടിരുന്നു. തന്നോടു യുദ്ധം ചെയ്യാൻ ഗൊല്യാത്ത്‌ ഇസ്രായേലിലെ പട്ടാളക്കാരെ വെല്ലുവിളിച്ചു. ഇസ്രായേല്യർക്കെല്ലാം അവനോടു യുദ്ധം ചെയ്യാൻ പേടിയായിരുന്നു. അപ്പോഴാണ്‌ ദാവീദ്‌ ഇതേക്കുറിച്ച് അറിയുന്നത്‌. അവൻ ഗൊല്യാത്തിനോട്‌ ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്നോട്‌ യുദ്ധം ചെയ്യും. യഹോവ എന്നെ സഹായിക്കും. ഞാൻ നിന്നെ തോൽപ്പിക്കും!’ എന്തൊരു ധൈര്യമാണ്‌ ദാവീദിന്‌ അല്ലേ?— അതെ, അവൻ വളരെ ധൈര്യശാലിയായിരുന്നു. പിന്നെ എന്തു സംഭവിച്ചെന്ന് അറിയേണ്ടേ?

ദാവീദ്‌ തന്‍റെ കവിണയും (കല്ല് വെച്ച് എറിയുന്നതിന്‌ കെട്ടിയുണ്ടാക്കിയ കയറ്‌) മിനുമുള്ള അഞ്ച് കല്ലുകളും എടുത്ത്‌ മല്ലന്‍റെ നേരെ ചെന്നു. ദാവീദ്‌ ഒരു ബാലനാണെന്നു കണ്ടപ്പോൾ ഗൊല്യാത്ത്‌ അവനെ കളിയാക്കി. അതു കേട്ട ദാവീദ്‌ അവനോടു പറഞ്ഞു: ‘നീ വാളുമായി എന്‍റെ നേരെ വരുന്നു. ഞാനോ യഹോയുടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു!’ പിന്നെ അവൻ ഒരു കല്ല് എടുത്ത്‌ കവിണയിൽവെച്ച് ഗൊല്യാത്തിനു നേരേ ഓടിക്കൊണ്ട് കല്ല് അവനു നേരെ വീശിയെറിഞ്ഞു! കല്ല് ആ  മല്ലന്‍റെ നെറ്റിയിൽ ആഞ്ഞുപതിച്ചു! മല്ലൻ ചത്തുവീണു! പേടിച്ചരണ്ട ഫെലിസ്‌ത്യർ നാലുപാടും ഓടി. ഒരു ബാലനായിരുന്ന ദാവീദിന്‌ ഇത്ര വലിയൊരു മല്ലനെ കൊല്ലാൻ എങ്ങനെ കഴിഞ്ഞു?— യഹോവ ദാവീദിനെ സഹായിച്ചു! യഹോയ്‌ക്ക് ആ രാക്ഷസനെക്കാൾ വളരെയേറെ ശക്തിയുണ്ടായിരുന്നു!

യഹോവ സഹായിക്കുമെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ട് ദാവീദിന്‌ ഒട്ടും പേടിയില്ലായിരുന്നു

ദാവീദിന്‍റെ കഥയിൽനിന്നു മോന്‌ എന്തു പഠിക്കാം?— യഹോയ്‌ക്കാണ്‌ മറ്റ്‌ ആരെക്കാളും ശക്തിയുള്ളത്‌! ആ യഹോയാണ്‌ മോന്‍റെ സുഹൃത്ത്‌. ഇനി എപ്പോഴെങ്കിലും പേടി തോന്നിയാൽ കൂടെ യഹോയുണ്ടല്ലോ എന്ന് ഓർക്കണം. യഹോയ്‌ക്ക് മോനെ ധൈര്യപ്പെടുത്താൻ കഴിയും!

ബൈബിളിൽനിന്നു വായിക്കു