വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മക്കളെ പഠിപ്പിക്കുക

 പാഠം 11

അവർ യേശുവിനെക്കുറിച്ച് എഴുതി

അവർ യേശുവിനെക്കുറിച്ച് എഴുതി

ചിത്രത്തിലെ ആളുകളെ മോൻ കണ്ടോ?— അവർ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ, പത്രോസ്‌, യാക്കോബ്‌, യൂദാ, പൗലോസ്‌ എന്നിവരാണ്‌. അവർ യേശുവിന്‍റെ കാലത്ത്‌ ജീവിച്ചിരുന്നരാണ്‌. അവർ യേശുവിനെക്കുറിച്ച് എഴുതുയും ചെയ്‌തു. നമുക്ക് ഈ പുരുന്മാരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാം.

ഈ ആളുകളെപ്പറ്റി എന്തൊക്കെ അറിയാം?

അവരിൽ മൂന്ന് പേർ യേശുവിനോടൊപ്പം പ്രസംഗിച്ച അപ്പൊസ്‌തന്മാരാണ്‌. ആ മൂന്ന് പേർ ആരൊക്കെയാണെന്ന് അറിയാമോ?— മത്തായിയും യോഹന്നാനും പത്രോസും. അപ്പൊസ്‌തന്മാരായ മത്തായിക്കും യോഹന്നാനും യേശുവിനെ നന്നായി അറിയാമായിരുന്നു.  അവർ യേശുവിന്‍റെ ജീവിത്തെക്കുറിച്ച് ഓരോ പുസ്‌തകം എഴുതി. യോഹന്നാൻ അപ്പൊസ്‌തലൻ വെളിപാട്‌ എന്ന പുസ്‌തവും എഴുതി. കൂടാതെ അദ്ദേഹം 1 യോഹന്നാൻ, 2 യോഹന്നാൻ, 3 യോഹന്നാൻ എന്നീ മൂന്ന് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പത്രോസ്‌ അപ്പൊസ്‌തലൻ എഴുതിയ രണ്ട് ലേഖനങ്ങളും ബൈബിളിലുണ്ട്. 1 പത്രോസ്‌, 2 പത്രോസ്‌ എന്നാണ്‌ അവയെ വിളിക്കുന്നത്‌. യഹോവ സ്വർഗത്തിൽനിന്നു സംസാരിച്ച ഒരു സന്ദർഭത്തെപ്പറ്റി തന്‍റെ രണ്ടാമത്തെ ലേഖനത്തിൽ പത്രോസ്‌ എഴുതിയിട്ടുണ്ട്. അപ്പോൾ യഹോവ യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘ഇവൻ എന്‍റെ പുത്രൻ. ഞാൻ ഇവനെ സ്‌നേഹിക്കുന്നു, ഇവനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു!’

ചിത്രത്തിലെ മറ്റ്‌ ആളുകളും അവർ എഴുതിയ പുസ്‌തങ്ങളിലൂടെ യേശുവിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. ഒരാൾ മർക്കോസ്‌ ആണ്‌. യേശുവിനെ പട്ടാളക്കാർ പിടികൂടിപ്പോൾ സാധ്യനുരിച്ച് മർക്കോസ്‌ അവിടെയുണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ അവിടെ നടന്ന കാര്യങ്ങളെല്ലാം അവൻ കണ്ടുകാണും. മറ്റൊരാൾ ലൂക്കോസ്‌ ആണ്‌. അവൻ ഒരു ഡോക്‌ടറായിരുന്നു. യേശു മരിച്ചുഴിഞ്ഞായിരിക്കാം അവൻ ഒരു ക്രിസ്‌ത്യാനിയായത്‌.

ചിത്രത്തിൽ കാണുന്ന മറ്റു രണ്ട് ബൈബിളെഴുത്തുകാർ യേശുവിന്‍റെ അനുജന്മാരാണ്‌. അവരുടെ പേരുകൾ മോന്‌ അറിയാമോ?— യാക്കോബും യൂദായും. ആദ്യമൊന്നും അവർക്ക് യേശുവിൽ വിശ്വാമുണ്ടായിരുന്നില്ല. യേശുവിന്‌ ഭ്രാന്താണെന്നുപോലും അവർ ചിന്തിച്ചു. എന്നാൽ, പിന്നീട്‌ അവർ യേശുവിൽ വിശ്വസിക്കുയും ക്രിസ്‌ത്യാനിളായിത്തീരുയും ചെയ്‌തു.

ചിത്രത്തിൽ ഇനിയുള്ളത്‌ പൗലോസ്‌ ആണ്‌. അവനും ഒരു ബൈബിളെഴുത്തുകാനാണ്‌. ക്രിസ്‌ത്യാനിയായിത്തീരുന്നതിനു മുമ്പ് അവന്‍റെ പേര്‌ ശൗൽ എന്നായിരുന്നു. ശൗലിന്‌ ക്രിസ്‌ത്യാനികളെ ഇഷ്ടമില്ലായിരുന്നു; അതുകൊണ്ട് അവരോട്‌ ക്രൂരമായി പെരുമാറി. എന്നാൽ, പൗലോസ്‌ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നത്‌ എങ്ങനെയാണെന്നു മോന്‌ അറിയാമോ?— ഒരു ദിവസം പൗലോസ്‌ ദമസ്‌കൊസിലേക്കുള്ള വഴിയിലൂടെ യാത്രചെയ്യുയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ആരോ അവനോടു സംസാരിക്കുന്നതായി കേട്ടു! അത്‌ യേശുവായിരുന്നു! അവൻ പൗലോസിനോട്‌ ഇങ്ങനെ ചോദിച്ചു: ‘എന്നിൽ വിശ്വസിക്കുന്ന ആളുകളെ നീ എന്തിനാണ്‌ ഉപദ്രവിക്കുന്നത്‌?’ അതിനു ശേഷം പൗലോസ്‌ മോശം സ്വഭാവം മാറ്റി ഒരു ക്രിസ്‌ത്യാനിയായിത്തീർന്നു. റോമർതുടങ്ങി എബ്രായർവരെയുള്ള ബൈബിളിലെ 14 പുസ്‌തകങ്ങൾ അവൻ എഴുതിയാണ്‌.

നമ്മൾ എല്ലാ ദിവസവും ബൈബിൾ വായിക്കാറുണ്ട്, അല്ലേ?— ബൈബിൾ വായിക്കുമ്പോൾ യേശുവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കും. യേശുവിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ മോന്‌ ഇഷ്ടമാണോ?—