1, 2. (എ) പ്രശസ്‌തനായ ഒരാളുടെ പേര്‌ അറിയാമെന്നതുകൊണ്ട് നിങ്ങൾക്ക് അയാളെ ശരിക്കും അറിയാമെന്നു പറയാനാകുമോ? വിശദീരിക്കുക. (ബി) യേശുവിനെക്കുറിച്ച് ആളുകൾ എന്തു വിശ്വസിക്കുന്നു?

ലോകത്ത്‌ പ്രശസ്‌തരായ ധാരാളം ആളുകളുണ്ട്. പ്രശസ്‌തരായ ആരുടെയെങ്കിലും പേര്‌ നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ അയാളുടെ പേര്‌ അറിയാം എന്നതുകൊണ്ട് നിങ്ങൾക്ക് അയാളെ നന്നായി അറിയാമെന്നു വരുന്നില്ല. അതായത്‌ അയാളുടെ ജീവിത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളോ അയാൾ ശരിക്കും എങ്ങനെയുള്ള ആളാണെന്നോ നിങ്ങൾക്ക് അറിയില്ലായിരിക്കും.

2 യേശുക്രിസ്‌തു ഭൂമിയിൽ ജീവിച്ചിരുന്നത്‌ ഏകദേശം 2,000 വർഷം മുമ്പാണെങ്കിലും യേശുവിനെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ യേശു എങ്ങനെയുള്ള വ്യക്തിയായിരുന്നെന്ന് മിക്കവർക്കും അറിയില്ല. യേശു ഒരു നല്ല മനുഷ്യനായിരുന്നെന്ന് ചിലർ പറയുന്നു. ഒരു പ്രവാനായിരുന്നെന്ന് മറ്റു ചിലരും. ഇനി വേറെ ചിലർ വിശ്വസിക്കുന്നത്‌ യേശു ദൈവമാണെന്നാണ്‌. നിങ്ങൾക്ക് എന്തു തോന്നുന്നു?—പിൻകുറിപ്പ് 12 കാണുക.

3. ദൈവമായ യഹോയെയും യേശുക്രിസ്‌തുവിനെയും നിങ്ങൾ അറിയുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

3 യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ അറിയുന്നതു പ്രധാമാണ്‌. അതിന്‍റെ കാരണം ബൈബിൾ പറയുന്നു: “ഏകസത്യദൈമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) അതെ, യഹോയെയും യേശുവിനെയും കുറിച്ചുള്ള സത്യം അറിയുന്നെങ്കിൽ നിങ്ങൾക്ക് ഭൂമിയിലെ പറുദീയിൽ എന്നേക്കും ജീവിക്കാനാകും. (യോഹന്നാൻ 14:6) എങ്ങനെ ജീവിക്കണം, മറ്റുള്ളരോട്‌ എങ്ങനെ ഇടപെടണം എന്നീ കാര്യങ്ങളിൽ യേശു ഏറ്റവും മികച്ച മാതൃയായിരുന്നു. അതുകൊണ്ട് യേശുവിനെക്കുറിച്ച് അറിയുന്നത്‌ അത്തരം കാര്യങ്ങൾ മനസ്സിലാക്കാനും നിങ്ങളെ സഹായിക്കും. (യോഹന്നാൻ 13:34, 35) 1-‍ാ‍ം അധ്യാത്തിൽനിന്ന് നമ്മൾ ദൈവത്തെക്കുറിച്ചുള്ള  സത്യം മനസ്സിലാക്കി. ഇപ്പോൾ ബൈബിൾ യേശുവിനെക്കുറിച്ച് എന്തു പഠിപ്പിക്കുന്നെന്നു നോക്കാം.

ഞങ്ങൾ മിശിഹയെ കണ്ടെത്തി!

4. “മിശിഹ,” “ക്രിസ്‌തു” എന്നീ സ്ഥാനപ്പേരുകൾ എന്തു സൂചിപ്പിക്കുന്നു?

4 മിശിഹയെ അഥവാ ക്രിസ്‌തുവിനെ അയയ്‌ക്കുമെന്ന് യേശു ജനിക്കുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ യഹോവ ബൈബിളിലൂടെ ഉറപ്പു നൽകി. “മിശിഹ” എന്ന പദം എബ്രായ ഭാഷയിൽനിന്നും “ക്രിസ്‌തു” എന്ന പദം ഗ്രീക്കിൽനിന്നും ആണ്‌ വന്നിരിക്കുന്നത്‌. വാഗ്‌ദാനം ചെയ്‌ത മിശിഹയെ ഒരു പ്രത്യേദവി നൽകി ദൈവം നിയമിക്കുമെന്ന് ഈ രണ്ടു സ്ഥാനപ്പേരുളും സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ വാഗ്‌ദാങ്ങളെല്ലാം മിശിഹ ഭാവിയിൽ നിറവേറ്റും. ഭാവിയിൽ മാത്രമല്ല ഇന്നും യേശുവിന്‌ നിങ്ങളെ സഹായിക്കാനാകും. എന്നാൽ യേശു ജനിക്കുന്നതിനു മുമ്പ് ‘ആരായിരിക്കും മിശിഹ’ എന്ന ചോദ്യം പലരുടെയും മനസ്സിലുണ്ടായിരുന്നു.

5. യേശുവാണ്‌ മിശിയെന്ന് യേശുവിന്‍റെ ശിഷ്യന്മാർ വിശ്വസിച്ചിരുന്നോ?

5 യേശുവാണ്‌ വാഗ്‌ദാനം ചെയ്യപ്പെട്ട മിശിഹ എന്ന കാര്യത്തിൽ യേശുവിന്‍റെ ശിഷ്യന്മാർക്ക് ഒരു സംശയവുമില്ലായിരുന്നു. (യോഹന്നാൻ 1:41) ഉദാഹത്തിന്‌ ശിമോൻ പത്രോസ്‌ യേശുവിനോടു പറഞ്ഞു: “അങ്ങ് . . . ക്രിസ്‌തുവാണ്‌.” (മത്തായി 16:16) യേശുവാണ്‌ മിശിയെന്ന് നമുക്ക് എങ്ങനെ ഉറപ്പിച്ച് പറയാം?

6. മിശിഹയെ തിരിച്ചറിയാൻ യഹോവ ആത്മാർഥഹൃരായ ആളുകളെ സഹായിച്ചത്‌ എങ്ങനെ?

6 യേശു ജനിക്കുന്നതിനു വളരെ മുമ്പുതന്നെ, മിശിഹയെ തിരിച്ചറിയാൻ സഹായിക്കുന്ന കുറെധികം വിവരങ്ങൾ ദൈവത്തിന്‍റെ പ്രവാന്മാർ എഴുതിവെച്ചിരുന്നു. അത്‌ എങ്ങനെ സഹായിക്കുമായിരുന്നു? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ സ്വീകരിക്കാൻ നല്ല തിരക്കുള്ള ഒരു ബസ്‌ സ്റ്റാൻഡിലേക്കു നിങ്ങൾ പോകുന്നെന്നിരിക്കട്ടെ. ആ വ്യക്തിയെക്കുറിച്ചുള്ള കുറെ വിശദാംശങ്ങൾ ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ അയാളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. സമാനമായി, മിശിഹ എന്തു ചെയ്യും, മിശിഹയ്‌ക്ക് എന്തു സംഭവിക്കും എന്നൊക്കെയുള്ള വിവരങ്ങൾ യഹോവ പ്രവാന്മാരിലൂടെ നമ്മളെ അറിയിച്ചു. ഈ പ്രവചങ്ങളെല്ലാം നിറവേറിപ്പോൾ യേശുവാണ്‌ മിശിയെന്ന് ആത്മാർഥഹൃരായ ആളുകൾക്കു തിരിച്ചറിയാൻ കഴിഞ്ഞു.

7. യേശുവാണ്‌ മിശിഹ എന്നു തെളിയിക്കുന്ന രണ്ടു പ്രവചനങ്ങൾ പറയുക.

 7 അത്തരം രണ്ടു പ്രവചത്തെക്കുറിച്ച് നമുക്കു നോക്കാം. അതിലൊന്ന് മീഖയുടെ പ്രവചമാണ്‌. മിശിഹ ബേത്ത്‌ലെഹെം എന്നൊരു ചെറിയ പട്ടണത്തിൽ ജനിക്കുമെന്ന് യേശു ജനിക്കുന്നതിന്‌ 700 വർഷം മുമ്പ് മീഖ പ്രവചിച്ചു. (മീഖ 5:2) അവിടെയാണു യേശു ജനിച്ചതും! (മത്തായി 2:1, 3-9) രണ്ടാമത്തേത്‌, എ.ഡി. 29-ൽ മിശിഹ പ്രത്യക്ഷപ്പെടുമെന്ന ദാനിയേലിന്‍റെ പ്രവചമാണ്‌. (ദാനിയേൽ 9:25) യേശുവാണ്‌ ദൈവം വാഗ്‌ദാനം ചെയ്‌ത മിശിഹ എന്നു വ്യക്തമായി തെളിയിക്കുന്ന അനേകം പ്രവചങ്ങളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇവ.—പിൻകുറിപ്പ് 13 കാണുക.

യേശു സ്‌നാമേറ്റപ്പോൾ മിശിഹ അഥവാ ക്രിസ്‌തു ആയി

8, 9. യേശുവിന്‍റെ സ്‌നായത്ത്‌ നടന്ന ഏതു സംഭവമാണു യേശു മിശിയാണെന്നു തെളിയിച്ചത്‌?

8 യേശുവാണു മിശിയെന്ന് യഹോവ വ്യക്തമായി തിരിച്ചറിയിച്ചു. മിശിഹ ആരാണെന്ന് അറിയാൻ യോഹന്നാൻ സ്‌നാകന്‌ ഒരു അടയാളം നൽകുമെന്ന് ദൈവം ഉറപ്പുകൊടുത്തു. എ.ഡി. 29-ൽ യോർദാൻ നദിയിൽ സ്‌നാമേൽക്കാനായി യേശു യോഹന്നാന്‍റെ അടുത്ത്‌ ചെന്നപ്പോൾ യോഹന്നാൻ ആ അടയാളം കണ്ടു. എന്താണു സംഭവിച്ചതെന്ന് ബൈബിൾ പറയുന്നു: “സ്‌നാമേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം തുറന്നു. ദൈവത്തിന്‍റെ ആത്മാവ്‌ പ്രാവുപോലെ യേശുവിന്‍റെ മേൽ ഇറങ്ങിരുന്നതു യോഹന്നാൻ കണ്ടു. ‘ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3:16, 17) ഈ അടയാളം കാണുയും കേൾക്കുയും ചെയ്‌തപ്പോൾ യേശുവാണു മിശിയെന്ന് യോഹന്നാനു മനസ്സിലായി. (യോഹന്നാൻ 1:32-34) അന്ന് യഹോവ തന്‍റെ ആത്മാവിനെ യേശുവിന്‍റെ മേൽ പകർന്നപ്പോൾ യേശു മിശിയായിത്തീർന്നു. നായകനും രാജാവും ആയിരിക്കാൻ ദൈവം നിയമിച്ചത്‌ യേശുവിനെയാണ്‌.—യശയ്യ 55:4.

9 ബൈബിൾപ്രങ്ങളും യഹോയുടെ സ്വന്തം വാക്കുളും  യേശുവിന്‍റെ സ്‌നായത്ത്‌ ദൈവം നൽകിയ അടയാവും യേശുവാണു മിശിയെന്നു തെളിയിച്ചു. എന്നാൽ യേശു എവിടെനിന്നാണു വന്നത്‌? യേശു എങ്ങനെയുള്ള വ്യക്തിയായിരുന്നു? ഇതെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു നമുക്കു നോക്കാം.

യേശു എവിടെനിന്ന് വന്നു?

10. ഭൂമിയിലേക്കു വരുന്നതിനു മുമ്പുള്ള യേശുവിന്‍റെ ജീവിത്തെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?

10 ഭൂമിയിൽ വരുന്നതിനു മുമ്പ് വളരെക്കാലം യേശു സ്വർഗത്തിൽ  ഉണ്ടായിരുന്നെന്നു ബൈബിൾ പഠിപ്പിക്കുന്നു. മിശിഹ “പണ്ടുപണ്ടേ” ഉത്ഭവിച്ചനാണെന്നു മീഖ പറഞ്ഞു. (മീഖ 5:2) ഒരു മനുഷ്യനായി ജനിക്കുന്നതിനു മുമ്പ് താൻ സ്വർഗത്തിലുണ്ടായിരുന്നെന്നു യേശുതന്നെ പലപ്പോഴും പറഞ്ഞു. (യോഹന്നാൻ 3:13; 6:38, 62; 17:4, 5 വായിക്കുക.) ഭൂമിയിൽ വരുന്നതിനു മുമ്പുതന്നെ യേശുവിന്‌ യഹോയുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നു.

11. യേശു യഹോവയ്‌ക്കു വളരെ പ്രിയങ്കനായിരുന്നത്‌ എന്തുകൊണ്ട്?

11 യഹോവയ്‌ക്കു വളരെ പ്രിയങ്കനാണു യേശു. കാരണം മറ്റാരെയും, മറ്റെന്തിനെയും സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം യേശുവിനെ സൃഷ്ടിച്ചു. അതുകൊണ്ട് യേശുവിനെക്കുറിച്ച് ‘എല്ലാ സൃഷ്ടിളിലുംവെച്ച് ആദ്യം ജനിച്ചവൻ’ * എന്നു പറയുന്നു. (കൊലോസ്യർ 1:15) യഹോവ നേരിട്ടു സൃഷ്ടിച്ച ഒരേ ഒരുവൻ എന്ന നിലയിലും യേശു യഹോവയ്‌ക്കു പ്രിയങ്കനാണ്‌. അതുകൊണ്ടാണ്‌ യേശുവിനെ ‘ഏകജാനായ മകൻ’ എന്നു വിളിച്ചിരിക്കുന്നത്‌. (യോഹന്നാൻ 3:16) മറ്റെല്ലാം സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ചതും യേശുവിനെ മാത്രമാണ്‌. (കൊലോസ്യർ 1:16) യേശുവിനെ മാത്രമാണു “വചനം” എന്നു വിളിച്ചിരിക്കുന്നത്‌. കാരണം മനുഷ്യർക്കും ദൂതന്മാർക്കും സന്ദേശങ്ങളും നിർദേങ്ങളും എത്തിച്ചുകൊടുക്കാൻ യഹോവ ഉപയോഗിച്ചതു യേശുവിനെയാണ്‌.—യോഹന്നാൻ 1:14.

12. യേശുവും ദൈവവും ഒന്നല്ലെന്നു നമുക്ക് എങ്ങനെ അറിയാം?

12 യേശുവും ദൈവവും ഒന്നാണെന്നു ചിലർ വിശ്വസിക്കുന്നു. പക്ഷേ ബൈബിൾ അങ്ങനെയല്ല പഠിപ്പിക്കുന്നത്‌. യേശുവിനെ സൃഷ്ടിച്ചതാണെന്നു ബൈബിൾ പറയുന്നു. അതിന്‌ അർഥം യേശുവിന്‌ ഒരു ആരംഭമുണ്ടായിരുന്നുവെന്നാണ്‌. എന്നാൽ എല്ലാത്തിന്‍റെയും സ്രഷ്ടാവായ യഹോവയ്‌ക്ക് ആരംഭമില്ല. (സങ്കീർത്തനം 90:2) ദൈവമാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ദൈവപുത്രനായ യേശു ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. പിതാവ്‌ പുത്രനെക്കാൾ വലിയനാണെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 14:28 വായിക്കുക; 1 കൊരിന്ത്യർ 11:3) യഹോവ മാത്രമാണ്‌  ‘സർവശക്തനായ ദൈവം.’ (ഉൽപത്തി 17:1) പ്രപഞ്ചത്തിലെ ഏറ്റവും ശക്തനും ഉന്നതനും യഹോന്നെയാണ്‌.—പിൻകുറിപ്പ് 14 കാണുക.

13. “അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപ”മെന്നു ബൈബിൾ യേശുവിനെക്കുറിച്ച് പറയുന്നത്‌ എന്തുകൊണ്ട്?

13 ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പ് കോടിക്കക്കിനു വർഷങ്ങൾ യഹോയും പുത്രനായ യേശുവും വളരെ അടുത്ത്‌ പ്രവർത്തിച്ചു. അവർ തമ്മിൽ എത്ര സ്‌നേത്തിലായിരുന്നിരിക്കണം! (യോഹന്നാൻ 3:35; 14:31) പിതാവിന്‍റെ ഗുണങ്ങൾ അത്ര നന്നായി അനുകരിച്ചതുകൊണ്ട് യേശുവിനെ “അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപ”മെന്നു ബൈബിൾ വിളിക്കുന്നു.—കൊലോസ്യർ 1:15.

14. യഹോയുടെ പ്രിയപുത്രന്‌ എങ്ങനെ ഒരു മനുഷ്യനായി ജനിക്കാൻ കഴിയുമായിരുന്നു?

14 യഹോയുടെ പ്രിയപുത്രൻ സ്വർഗം വിട്ട് ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കാൻ മനസ്സൊരുക്കം കാണിച്ചു. പക്ഷേ യേശുവിന്‌ എങ്ങനെ ഒരു മനുഷ്യനായി ജനിക്കാൻ കഴിയുമായിരുന്നു? യഹോവ സ്വർഗത്തിലുള്ള തന്‍റെ പുത്രന്‍റെ ജീവൻ മറിയ എന്ന കന്യകയുടെ ഗർഭപാത്രത്തിലേക്ക് അത്ഭുതമായി മാറ്റി. അതുകൊണ്ടുതന്നെ യേശുവിന്‌ ഒരു മനുഷ്യപിതാവ്‌ ആവശ്യമില്ലായിരുന്നു. അങ്ങനെ മറിയ പൂർണയുള്ള ഒരു മകനെ പ്രസവിച്ചു; കുഞ്ഞിനെ യേശു എന്നു വിളിച്ചു—ലൂക്കോസ്‌ 1:30-35.

യേശു എങ്ങനെയുള്ള വ്യക്തിയായിരുന്നു?

15. നിങ്ങൾക്ക് എങ്ങനെ യഹോവയെ കൂടുതൽ അടുത്ത്‌ അറിയാനാകും?

15 മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ ബൈബിൾപുസ്‌തകങ്ങൾ വായിച്ചാൽ യേശുവിനെയും യേശുവിന്‍റെ ഗുണങ്ങളെയും ജീവിത്തെയും കുറിച്ച് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനാകും. ആ പുസ്‌തങ്ങളെ സുവിശേഷങ്ങൾ എന്നാണു വിളിക്കുന്നത്‌. യേശു പിതാവിനെപ്പോലെതന്നെ ആയതുകൊണ്ട് യഹോവയെ കൂടുതൽ അടുത്ത്‌ മനസ്സിലാക്കാനും ആ വായന നിങ്ങളെ സഹായിക്കും. അതുകൊണ്ടാണ്‌ “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു”വെന്നു യേശുവിനു പറയാനായത്‌.—യോഹന്നാൻ 14:9.

16. യേശു എന്താണു പഠിപ്പിച്ചത്‌? യേശു പഠിപ്പിച്ചത്‌ ആരിൽനിന്നുള്ള കാര്യങ്ങളാണ്‌?

 16 പലരും യേശുവിനെ “ഗുരു” എന്നു വിളിച്ചു. (യോഹന്നാൻ 1:38; 13:13) യേശു പഠിപ്പിച്ച പ്രധാപ്പെട്ട കാര്യങ്ങളിൽ ഒന്ന് “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത”യാണ്‌. എന്താണു ദൈവരാജ്യം? സ്വർഗത്തിൽനിന്ന് മുഴുഭൂമിയെയും ഭരിക്കുന്ന, ദൈവത്തെ അനുസരിക്കുന്നവർക്ക് അനുഗ്രഹങ്ങൾ നൽകുന്ന, ദൈവത്തിന്‍റെ ഗവൺമെന്‍റാണ്‌ അത്‌. (മത്തായി 4:23) യേശു പഠിപ്പിച്ചതെല്ലാം യഹോയിൽനിന്നുള്ള കാര്യങ്ങളാണ്‌. യേശു പറഞ്ഞു: “ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്‍റേതല്ല, എന്നെ അയച്ച ദൈവത്തിന്‍റേതാണ്‌.” (യോഹന്നാൻ 7:16) ദൈവരാജ്യം ഭൂമിയെ ഭരിക്കും എന്ന സന്തോവാർത്ത ആളുകൾ കേൾക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു യേശുവിന്‌ അറിയാമായിരുന്നു.

17. യേശു എവിടെയെല്ലാം പഠിപ്പിച്ചു? മറ്റുള്ളവരെ പഠിപ്പിക്കാൻ യേശു ഒരുപാട്‌ അധ്വാനിച്ചത്‌ എന്തുകൊണ്ട്?

17 യേശു എവിടെയെല്ലാമാണു പഠിപ്പിച്ചത്‌? ആളുകളെ കണ്ടിടത്തെല്ലാം. നാട്ടിൻപുങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ചന്തസ്ഥലങ്ങളിലും ആരാധനാസ്ഥങ്ങളിലും വീടുളിലും എല്ലാം യേശു പഠിപ്പിച്ചു. ആളുകൾ തന്‍റെ അടുത്തേക്കു വരാൻ കാത്തിരിക്കാതെ മിക്കപ്പോഴും യേശു അവരുടെ അടുത്തേക്കു ചെന്നു. (മർക്കോസ്‌ 6:56; ലൂക്കോസ്‌ 19:5, 6) ആളുകളെ പഠിപ്പിക്കാൻ യേശു ഒരുപാടു സമയവും ഊർജവും ചെലവഴിച്ചുകൊണ്ട് നന്നായി അധ്വാനിച്ചു. എന്തുകൊണ്ട്? കാരണം താൻ അങ്ങനെ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നെന്നു യേശുവിന്‌ അറിയാമായിരുന്നു. കൂടാതെ യേശു എപ്പോഴും പിതാവിനെ അനുസരിക്കാൻ ആഗ്രഹിക്കുയും ചെയ്‌തു. (യോഹന്നാൻ 8:28, 29) ആളുകളോട്‌ അലിവ്‌ തോന്നിതുകൊണ്ടും യേശു അവരെ പഠിപ്പിച്ചു. (മത്തായി 9:35, 36 വായിക്കുക.) മതനേതാക്കന്മാർ ദൈവത്തെക്കുറിച്ചോ ദൈവരാജ്യത്തെക്കുറിച്ചോ സത്യം പഠിപ്പിക്കുന്നില്ലെന്നു യേശുവിനു മനസ്സിലായി. അതുകൊണ്ട് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത അറിയിച്ചുകൊണ്ട് പരമാവധി ആളുകളെ സഹായിക്കാൻ യേശു ആഗ്രഹിച്ചു.

18. യേശുവിന്‍റെ ഏതു ഗുണങ്ങളാണു നിങ്ങൾക്ക് ഏറ്റവും ഇഷ്ടം?

18 യേശു ആളുകളോടു സ്‌നേവും താത്‌പര്യവും കാണിച്ചു. ദയയുള്ളനായിരുന്നു  യേശു. ആർക്കും യേശുവിനോടു തുറന്ന് സംസാരിക്കാമായിരുന്നു. കുട്ടികൾക്കുപോലും യേശുവിന്‍റെ കൂടെയായിരിക്കാൻ ഇഷ്ടമായിരുന്നു. (മർക്കോസ്‌ 10:13-16) നീതിക്കും ന്യായത്തിനും നിരക്കുന്ന രീതിയിലാണ്‌ യേശു എപ്പോഴും കാര്യങ്ങൾ ചെയ്‌തത്‌. അഴിമതിയും അന്യാവും യേശു വെറുത്തിരുന്നു. (മത്തായി 21:12, 13) സ്‌ത്രീളുടെ അവകാങ്ങൾക്കു തീരെ വില കല്‌പിക്കാത്ത, അവരോട്‌ ഒട്ടും ആദരവു കാണിക്കാത്ത ഒരു കാലത്താണു യേശു ജീവിച്ചിരുന്നത്‌. എന്നാൽ യേശു എപ്പോഴും സ്‌ത്രീളോട്‌ ആദരവോടെ ഇടപെട്ടു, അവർക്കു മാന്യത കല്‌പിച്ചു. (യോഹന്നാൻ 4:9, 27) യേശുവിനു നല്ല താഴ്‌മയുണ്ടായിരുന്നു. ഉദാഹത്തിന്‌ ഒരു ദിവസം യേശു ശിഷ്യന്മാരുടെ കാലു കഴുകി; സാധാരണ ഒരു വേലക്കാരൻ ചെയ്യുന്ന പണിയാണത്‌.—യോഹന്നാൻ 13:2-5, 12-17.

ആളുകളുണ്ടായിരുന്നിടത്തെല്ലാം യേശു പ്രസംഗിച്ചു

19. യേശുവിന്‌ ആളുകളുടെ ആവശ്യങ്ങൾ ശരിക്കും അറിയാമായിരുന്നെന്നും അവരെ സഹായിക്കാൻ യേശു ആഗ്രഹിച്ചെന്നും ഏതു സംഭവം കാണിക്കുന്നു?

19 ഓരോരുത്തരുടെയും ആവശ്യങ്ങൾ ശരിക്കും എന്താണെന്ന് യേശുവിന്‌ അറിയാമായിരുന്നു. അവരെ സഹായിക്കാൻ യേശു ആഗ്രഹിച്ചു. ദൈവത്തിന്‍റെ ശക്തി ഉപയോഗിച്ച് യേശു ആളുകളെ അത്ഭുതമായി സുഖപ്പെടുത്തിതിലൂടെ അതു വ്യക്തമാണ്‌. (മത്തായി 14:14) ഉദാഹത്തിന്‌ ഒരു കുഷ്‌ഠരോഗി യേശുവിനോടു പറഞ്ഞു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക് എന്നെ ശുദ്ധനാക്കാം.” ആ മനുഷ്യന്‍റെ വേദനയും ദുരിവും കണ്ട് യേശുവിന്‍റെ മനസ്സലിഞ്ഞു. അയാളുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയ യേശു അയാളെ സഹായിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് യേശു കൈ നീട്ടി അയാളെ തൊട്ട് “എനിക്കു മനസ്സാണ്‌, ശുദ്ധനാകുക” എന്നു പറഞ്ഞു. ആ മനുഷ്യന്‍റെ കുഷ്‌ഠം മാറി! (മർക്കോസ്‌ 1:40-42) ആ മനുഷ്യന്‌ അപ്പോൾ എന്തു തോന്നിക്കാണുമെന്ന് ഒന്ന് ഓർത്തുനോക്കിയേ!

പിതാവിനോട്‌ എപ്പോഴും വിശ്വസ്‌തൻ

20, 21. യേശു ദൈവത്തെ അനുസരിക്കുന്നതിൽ ഏറ്റവും മികച്ച മാതൃവെച്ചത്‌ എങ്ങനെ?

20 ദൈവത്തെ അനുസരിക്കുന്നതിന്‍റെ ഏറ്റവും മികച്ച മാതൃയാണ്‌ യേശു. ശത്രുക്കൾ യേശുവിനോടു വളരെ മോശമായി പെരുമാറിപ്പോൾപ്പോലും യേശു പിതാവിനോടു വിശ്വസ്‌തനായിരുന്നു. എന്തൊക്കെ  സംഭവിച്ചിട്ടും യേശു വിശ്വസ്‌തത പാലിച്ചു. സാത്താൻ പ്രലോഭിപ്പിച്ചപ്പോഴും യേശു പാപം ചെയ്‌തില്ല. (മത്തായി 4:1-11) യേശുവിന്‍റെ സ്വന്തം കുടുംബാംങ്ങൾപോലും യേശു മിശിയാണെന്നു വിശ്വസിച്ചില്ല. “അവനു ഭ്രാന്താണ്‌” എന്ന് അവർ പറഞ്ഞു. പക്ഷേ യേശു ദൈവസേവനം ചെയ്യുന്നതിൽ തുടർന്നു. (മർക്കോസ്‌ 3:21) ശത്രുക്കൾ യേശുവിനോടു ക്രൂരത കാണിച്ചപ്പോഴും യേശു ദൈവത്തോടു വിശ്വസ്‌തത പാലിച്ചു, ഒരുവിത്തിലും അവരെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല.—1 പത്രോസ്‌ 2:21-23.

21 മൃഗീവും വേദന നിറഞ്ഞതും ആയ രീതിയിൽ മരിക്കേണ്ടിന്നപ്പോഴും യേശു യഹോയോടു വിശ്വസ്‌തനായി നിന്നു. (ഫിലിപ്പിയർ 2:8 വായിക്കുക.) മരണദിവസം യേശുവിന്‌ എന്തെല്ലാം സഹിക്കേണ്ടിന്നെന്ന് ഒന്നോർത്തുനോക്കിയേ: യേശുവിനെ അറസ്റ്റ് ചെയ്‌തു, യേശു ദൈവദൂഷണം പറഞ്ഞെന്നു കള്ളസാക്ഷികൾ ആരോപിച്ചു, അഴിമതിക്കാരായ ന്യായാധിന്മാർ യേശുവിനെ കുറ്റക്കാനെന്നു വിധിച്ചു, ജനക്കൂട്ടം യേശുവിനെ കളിയാക്കി, പടയാളികൾ  യേശുവിനെ മർദിച്ചു, അവസാനം സ്‌തംത്തിൽ തറച്ചു. ജീവൻ പോകുന്ന സമയത്ത്‌ യേശു “എല്ലാം പൂർത്തിയായി” എന്നു വിളിച്ചുറഞ്ഞു. (യോഹന്നാൻ 19:30) യേശു മരിച്ച് മൂന്നാം ദിവസം യഹോവ യേശുവിനെ ഉയിർപ്പിച്ച് ഒരു ആത്മശരീരം കൊടുത്തു. (1 പത്രോസ്‌ 3:18) ഏതാനും ആഴ്‌ചകൾക്കു ശേഷം യേശു സ്വർഗത്തിലേക്കു തിരിച്ചുപോയി. ദൈവം തന്നെ രാജാവാക്കുന്ന സമയംവരെ “ദൈവത്തിന്‍റെ വലതുഭാഗത്ത്‌” കാത്തിരുന്നു.—എബ്രായർ 10:12, 13.

22. യേശു പിതാവിനോടു വിശ്വസ്‌തനായിരുന്നതുകൊണ്ട് നമുക്ക് എന്ത് അവസരമുണ്ട്?

22 യേശു പിതാവിനോടു വിശ്വസ്‌തനായിരുന്നതുകൊണ്ട്, യഹോയുടെ ഉദ്ദേശ്യംപോലെ നമുക്കു പറുദീസാഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള അവസരമുണ്ട്. യേശുവിന്‍റെ മരണം നമുക്ക് എന്നും ജീവിക്കാനുള്ള അവസരം തരുന്നത്‌ എങ്ങനെയെന്ന് അടുത്ത അധ്യാത്തിൽ ചർച്ച ചെയ്യും.

^ ഖ. 11 എല്ലാത്തിന്‍റെയും സ്രഷ്ടാവാതുകൊണ്ട് യഹോവയെ പിതാവ്‌ എന്നു വിളിക്കുന്നു. (യശയ്യ 64:8) യഹോവ യേശുവിനെ സൃഷ്ടിച്ചതുകൊണ്ട് യേശുവിനെ ദൈവപുത്രൻ എന്നും വിളിക്കുന്നു. ദൂതന്മാരെയും ദൈവപുത്രന്മാർ എന്നു വിളിച്ചിരിക്കുന്നു. ആദ്യമനുഷ്യനായ ആദാമിനെക്കുറിച്ചും ദൈവത്തിന്‍റെ മകൻ എന്നു പറഞ്ഞിരിക്കുന്നു.—ഇയ്യോബ്‌ 1:6; ലൂക്കോസ്‌ 3:38.