വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

 അധ്യായം പതിമൂന്ന്

ജീവൻ എന്ന സമ്മാനം വിലമതിക്കുക

ജീവൻ എന്ന സമ്മാനം വിലമതിക്കുക

1. ആരാണു നമുക്കു ജീവൻ തന്നത്‌?

യഹോവ “ജീവനുള്ള ദൈവ”മാണ്‌. (യിരെമ്യ 10:10) യഹോവ നമ്മുടെ സ്രഷ്ടാവും നമുക്കു ജീവൻ തന്നവനും ആണ്‌. ബൈബിൾ പറയുന്നു: “അങ്ങാണ്‌ എല്ലാം സൃഷ്ടിച്ചത്‌; അങ്ങയുടെ ഇഷ്ടപ്രകാമാണ്‌ എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.” (വെളിപാട്‌ 4:11) അതെ, നമുക്കു ജീവൻ തരാൻ യഹോവ ആഗ്രഹിച്ചു. ജീവൻ യഹോയിൽനിന്നുള്ള അമൂല്യമ്മാമാണ്‌.സങ്കീർത്തനം 36:9 വായിക്കുക.

2. ജീവിത്തിൽ വിജയിക്കാൻ നമ്മൾ എന്തു ചെയ്യണം?

2 ഭക്ഷണവും വെള്ളവും പോലെ ജീവൻ നിലനിറുത്താൻ വേണ്ടതെല്ലാം യഹോവ നമുക്കു തരുന്നു. (പ്രവൃത്തികൾ 17:28) എന്നാൽ അതിലുരിയായി, നമ്മൾ ജീവിതം ആസ്വദിക്കാനും യഹോവ ആഗ്രഹിക്കുന്നു. (പ്രവൃത്തികൾ 14:15-17) ജീവിത്തിൽ വിജയിക്കാൻ നമ്മൾ ദൈവത്തിന്‍റെ നിയമങ്ങൾ അനുസരിക്കണം.—യശയ്യ 48:17, 18.

ജീവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം

3. കയീൻ ഹാബേലിനെ കൊന്നപ്പോൾ യഹോവ എന്തു ചെയ്‌തു?

3 നമ്മുടെയും മറ്റുള്ളരുടെയും ജീവൻ യഹോവ അമൂല്യമായി കാണുന്നെന്നു ബൈബിൾ പഠിപ്പിക്കുന്നു. ഉദാഹത്തിന്‌ ആദാമിന്‍റെയും ഹവ്വയുടെയും മകനായ കയീന്‌ അനിയനായ ഹാബേലിനോടു കടുത്ത കോപം തോന്നി. കോപം നിയന്ത്രിക്കാൻ യഹോവ ഉപദേശിച്ചെങ്കിലും കയീൻ ആ ഉപദേശം സ്വീകരിച്ചില്ല. അങ്ങേയറ്റം കോപിച്ച കയീൻ സ്വന്തം സഹോരനെ “ആക്രമിച്ച് കൊലപ്പെടുത്തി.” (ഉൽപത്തി 4:3-8) ഹാബേലിനെ കൊന്നതിനു യഹോവ കയീനെ ശിക്ഷിച്ചു. (ഉൽപത്തി 4:9-11) അതുകൊണ്ട് കോപവും വിദ്വേവും അപകടകാരിളാണ്‌. കാരണം അതു നമ്മളെ അക്രമകാരിളോ ക്രൂരരോ ആക്കിയേക്കാം. അങ്ങനെയൊരു വ്യക്തിക്കു നിത്യജീവൻ കിട്ടില്ല. (1 യോഹന്നാൻ 3:15 വായിക്കുക.) യഹോവയെ പ്രസാദിപ്പിക്കുന്നതിന്‌, നമ്മൾ എല്ലാവരെയും സ്‌നേഹിക്കാൻ പഠിക്കണം.—1 യോഹന്നാൻ 3:11, 12.

4. ഇസ്രായേലിനു കൊടുത്ത ഒരു കല്‌പന ജീവൻ എന്ന സമ്മാനത്തെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?

 4 ആയിരക്കക്കിനു വർഷങ്ങൾക്കു ശേഷം മോശയ്‌ക്കു പത്തു കല്‌പന കൊടുത്തപ്പോഴും താൻ ജീവനെ അമൂല്യമായിത്തന്നെ കാണുന്നെന്ന് യഹോവ വ്യക്തമാക്കി. അതിലെ ഒരു കല്‌പന ഇതായിരുന്നു: “കൊല ചെയ്യരുത്‌.” (ആവർത്തനം 5:17) ആരെങ്കിലും ഒരാളെ മനഃപൂർവം കൊന്നാൽ അയാളെയും കൊന്നുമായിരുന്നു.

5. ഗർഭച്ഛിദ്രത്തെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്‌?

5 ഗർഭച്ഛിദ്രത്തെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്‌? ജനിക്കാത്ത ഒരു കുഞ്ഞിന്‍റെ ജീവൻപോലും യഹോവയ്‌ക്കു വളരെ വിലപ്പെട്ടതാണ്‌. ആരെങ്കിലും ഗർഭിണിയായ ഒരു സ്‌ത്രീയെ പരിക്ക് ഏൽപ്പിച്ചിട്ട് കുഞ്ഞു മരിച്ചുപോയാൽ പരിക്ക് ഏൽപ്പിച്ച വ്യക്തിയെ കൊന്നുകളയണമെന്ന് ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ യഹോവ പറഞ്ഞു. (പുറപ്പാട്‌ 21:22, 23 വായിക്കുക; സങ്കീർത്തനം 127:3) ഗർഭച്ഛിദ്രം തെറ്റാണെന്നാണ്‌ ഇതു നമ്മളെ പഠിപ്പിക്കുന്നത്‌.—പിൻകുറിപ്പ് 28 കാണുക.

6, 7. ജീവനെ വിലയേറിതായി കണക്കാക്കുന്നെന്ന് യഹോയുടെ മുമ്പാകെ എങ്ങനെ തെളിയിക്കാം?

6 നമ്മുടെയും മറ്റുള്ളരുടെയും ജീവനെ വിലയേറിതായി കാണുന്നെന്നു നമുക്ക് എങ്ങനെ യഹോയുടെ മുമ്പാകെ തെളിയിക്കാം? നമ്മുടെയോ മറ്റുള്ളരുടെയോ ജീവൻ അപകടപ്പെടുത്തുന്ന ഒന്നും ചെയ്യാതിരുന്നുകൊണ്ട്. അതുകൊണ്ട്, നമ്മൾ പുകയിയോ അടയ്‌ക്കയോ മയക്കുരുന്നോ ഉപയോഗിക്കില്ല. കാരണം അവ നമുക്കു ഹാനിമാണ്‌. അതു മരണംപോലും വരുത്തിവെച്ചേക്കാം.

7 ദൈവമാണു നമുക്കു നമ്മുടെ ജീവനും ശരീരവും നൽകിയത്‌. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന രീതിയിൽ നമ്മൾ അത്‌ ഉപയോഗിക്കണം. നമ്മുടെ ശരീരം നമ്മൾ നന്നായി പരിപാലിക്കണം. അങ്ങനെ ചെയ്‌തില്ലെങ്കിൽ ദൈവമുമ്പാകെ നമ്മൾ അശുദ്ധരായിത്തീരും. (റോമർ 6:19; 12:1; 2 കൊരിന്ത്യർ 7:1) ജീവനെ വിലയേറിതായി കണക്കാക്കുന്നില്ലെങ്കിൽ നമുക്ക് യഹോയുടെ ആരാധരായിരിക്കാനാകില്ല. അതുകൊണ്ട് വളരെ ബുദ്ധിമുട്ടാണെങ്കിലും ദുശ്ശീലങ്ങൾ ഉപേക്ഷിക്കാനും മാറ്റം വരുത്താനും ശ്രമം ചെയ്യുക. അങ്ങനെ നമ്മൾ ജീവനെ വിലയേറിതായി കാണുന്നെങ്കിൽ യഹോവ നമ്മുടെ ശ്രമത്തെ അനുഗ്രഹിക്കും.

8. നമ്മുടെയോ മറ്റുള്ളരുടെയോ ജീവൻ അപകടത്തിലാക്കുന്നില്ലെന്ന് ഉറപ്പുരുത്താൻ നമുക്ക് എന്തെല്ലാം ചെയ്യാം?

 8 ജീവൻ ഒരു അമൂല്യമ്മാമാണെന്നു നമ്മൾ പഠിച്ചു. നമ്മുടെയോ മറ്റുള്ളരുടെയോ ജീവൻ അപകടത്തിലാക്കുന്നതെന്തും ഒഴിവാക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കുമെന്ന് യഹോവയ്‌ക്ക് അറിയാം. ഉദാഹത്തിന്‌ കാറോ ബൈക്കോ മറ്റേതെങ്കിലും വാഹനമോ നമ്മൾ ഓടിക്കുന്നതു ശ്രദ്ധയോടെയായിരിക്കും. അപകടമോ അക്രമം ഉൾപ്പെട്ടതോ ആയ വിനോങ്ങളും മത്സരക്കളിളും നമ്മൾ ഒഴിവാക്കും. (സങ്കീർത്തനം 11:5) നമ്മുടെ വീടു സുരക്ഷിമാണെന്ന് ഉറപ്പുരുത്താനും നമ്മൾ പരമാവധി ശ്രദ്ധിക്കും. യഹോവ ഇസ്രായേല്യരോടു കല്‌പിച്ചു: “ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമതിൽ കെട്ടണം. അല്ലെങ്കിൽ ആരെങ്കിലും അതിന്‍റെ മുകളിൽനിന്ന് വീഴുയും നീ നിന്‍റെ വീടിനു മേൽ, രക്തം ചൊരിഞ്ഞതിന്‍റെ കുറ്റം വരുത്തിവെക്കുയും ചെയ്യും.”—ആവർത്തനം 22:8.

9. മൃഗങ്ങളോടു നമ്മൾ എങ്ങനെ പെരുമാറണം?

9 മൃഗങ്ങളോടു നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതും യഹോവയ്‌ക്കു പ്രധാമാണ്‌. ആഹാരത്തിനും വസ്‌ത്രത്തിനും വേണ്ടി മൃഗങ്ങളെ കൊല്ലാൻ യഹോവ അനുവദിച്ചിരിക്കുന്നു. നമ്മുടെ ജീവനു ഭീഷണിയാകുന്ന സന്ദർഭങ്ങളിലും മൃഗങ്ങളെ കൊല്ലാൻ ദൈവനിയമം അനുവദിക്കുന്നു. (ഉൽപത്തി 3:21; 9:3; പുറപ്പാട്‌ 21:28) പക്ഷേ മൃഗങ്ങളോടു ക്രൂരത കാണിക്കാനോ വെറും വിനോത്തിനുവേണ്ടി അവയെ കൊല്ലാനോ പാടില്ല.—സുഭാഷിതങ്ങൾ 12:10.

ജീവന്‍റെ പവിത്രതയെ ആദരിക്കു

10. രക്തം ജീവനെ അർഥമാക്കുന്നെന്നു നമുക്ക് എങ്ങനെ അറിയാം?

10 രക്തം ജീവനെ അർഥമാക്കുന്നതുകൊണ്ട് യഹോവ രക്തത്തെ പവിത്രമായി കാണുന്നു. കയീൻ ഹാബേലിനെ കൊന്നശേഷം യഹോവ കയീനോടു പറഞ്ഞു: “നിന്‍റെ അനിയന്‍റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു.” (ഉൽപത്തി 4:10) ആ രക്തം ഹാബേലിന്‍റെ ജീവനെ അർഥമാക്കി. ഹാബേലിനെ കൊന്നതിന്‌ യഹോവ കയീനെ ശിക്ഷിച്ചു. രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നെന്നു നോഹയുടെ നാളിലെ പ്രളയത്തിനു ശേഷം യഹോവ വീണ്ടും വ്യക്തമാക്കി. മൃഗങ്ങളുടെ മാംസം തിന്നാൻ യഹോവ നോഹയ്‌ക്കും കുടുംത്തിനും അനുവാദം കൊടുത്തു. യഹോവ പറഞ്ഞു: “ഭൂമിയിൽ കാണുന്ന ജീവനുള്ള ജന്തുക്കളെല്ലാം നിങ്ങൾക്ക് ആഹാരമായിരിക്കും. പച്ചസസ്യം  നിങ്ങൾക്ക് ആഹാരമായി തന്നതുപോലെ, അവയെയും ഞാൻ തരുന്നു. എന്നാൽ അവയുടെ പ്രാണനായ രക്തത്തോടുകൂടെ നിങ്ങൾ മാംസം തിന്നരുത്‌.” (ഉൽപത്തി 1:29; 9:3, 4) രക്തം ജീവനെ അർഥമാക്കുന്നതുകൊണ്ട് രക്തം കളയാത്ത മാംസം തിന്നുന്നത്‌ യഹോവ വിലക്കി.

11. രക്തത്തെക്കുറിച്ചുള്ള ഏതു നിയമം ദൈവം ഇസ്രായേൽ ജനതയ്‌ക്കു കൊടുത്തു?

11 നോഹയോടു രക്തം കഴിക്കരുതെന്നു പറഞ്ഞ് ഏകദേശം 800 വർഷത്തിനു ശേഷം യഹോവ വീണ്ടും തന്‍റെ ജനത്തോട്‌ ഇങ്ങനെ കല്‌പിച്ചു: “ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാസിക്കുന്ന അന്യദേക്കാനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്‍റെ രക്തം നിലത്ത്‌ ഒഴിച്ച് മണ്ണ് ഇട്ട് മൂടണം.” തുടർന്ന് ദൈവം പറഞ്ഞു: “രക്തം നിങ്ങൾ കഴിക്കരുത്‌.” (ലേവ്യ 17:13, 14) അപ്പോഴും തന്‍റെ ജനം രക്തത്തെ പവിത്രമായി കാണണമെന്ന് യഹോവ ആഗ്രഹിച്ചു. അവർക്ക് ഇറച്ചി തിന്നാമായിരുന്നു. പക്ഷേ രക്തം പാടില്ലായിരുന്നു. ആഹാരത്തിനായി അവർ ഏതെങ്കിലും മൃഗത്തെ കൊല്ലുന്നെങ്കിൽ അതിന്‍റെ രക്തം നിലത്ത്‌ ഒഴിച്ചുമായിരുന്നു.

12. ക്രിസ്‌ത്യാനികൾ രക്തത്തെ എങ്ങനെ വീക്ഷിക്കുന്നു?

12 പിന്നീട്‌, യേശു മരിച്ച് കുറച്ച് വർഷങ്ങൾക്കു ശേഷം യരുശലേമിലുള്ള ക്രിസ്‌തീയിലെ മൂപ്പന്മാരും അപ്പോസ്‌തന്മാരും, ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിലെ ഏതെല്ലാം കാര്യങ്ങളാണു ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്നതെന്നു തീരുമാനിക്കാൻ കൂടിവന്നു. (പ്രവൃത്തികൾ 15:28, 29 വായിക്കുക; 21:25) തനിക്കു രക്തം അപ്പോഴും പവിത്രമാണെന്നും അവരും അതു പവിത്രമായിത്തന്നെ കാണണമെന്നും മനസ്സിലാക്കാൻ യഹോവ അവരെ സഹായിച്ചു. ആദിമക്രിസ്‌ത്യാനികൾ രക്തം കഴിക്കുയോ കുടിക്കുയോ ചെയ്യാൻ പാടില്ലായിരുന്നു. അതുപോലെ രക്തം വാർന്നുപോകാത്ത ഇറച്ചിയും കഴിക്കരുതായിരുന്നു. അതു കഴിക്കുന്നതു വിഗ്രങ്ങളെ ആരാധിക്കുയോ ലൈംഗിക അധാർമിയിൽ ഏർപ്പെടുയോ ചെയ്യുന്നതുപോലെതന്നെ തെറ്റായിരുന്നു. അന്നുമുതൽ സത്യക്രിസ്‌ത്യാനികൾ രക്തം കഴിക്കാനും കുടിക്കാനും വിസമ്മതിച്ചു. ഇന്നത്തെ കാര്യമോ? ഇന്നു നമ്മളും രക്തത്തെ പവിത്രമായി കണക്കാക്കാൻ യഹോവ ആഗ്രഹിക്കുന്നു.

13. ക്രിസ്‌ത്യാനികൾ രക്തപ്പകർച്ച ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്?

 13 ഇതിന്‌ അർഥം ക്രിസ്‌ത്യാനികൾ രക്തപ്പകർച്ചയും ഒഴിവാക്കമെന്നാണോ? അതെ, അങ്ങനെന്നെയാണ്‌. രക്തം കഴിക്കുയോ കുടിക്കുയോ ചെയ്യരുതെന്ന് യഹോവ നമ്മളോടു കല്‌പിച്ചു. മദ്യം കുടിക്കരുതെന്നു ഡോക്‌ടർ നിങ്ങളോടു പറയുന്നെന്നിരിക്കട്ടെ. കുടിക്കരുതെന്നല്ലേ പറഞ്ഞിട്ടുള്ളൂ, അതു ശരീരത്തിൽ കുത്തിവയ്‌ക്കാം എന്നു നിങ്ങൾ തീരുമാനിക്കുമോ? ഒരിക്കലുമില്ല! അതുപോലെതന്നെ, രക്തം കഴിക്കുയോ കുടിക്കുയോ ചെയ്യരുതെന്നു പറയുമ്പോൾ രക്തപ്പകർച്ച ഒഴിവാക്കമെന്നാണ്‌ അതിന്‍റെ അർഥം.—പിൻകുറിപ്പ് 29 കാണുക.

14, 15. ജീവനെ ആദരിക്കുന്നതും യഹോവയെ അനുസരിക്കുന്നതും ഒരു ക്രിസ്‌ത്യാനിക്ക് എത്ര പ്രധാമാണ്‌?

14 രക്തം കയറ്റിയില്ലെങ്കിൽ രോഗി മരിച്ചുപോകുമെന്നു ഡോക്‌ടർ പറഞ്ഞാലോ? അപ്പോൾ, രക്തത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ നിയമം അനുസരിക്കണോ വേണ്ടയോ എന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം. ജീവൻ എന്ന ദൈവത്തിന്‍റെ സമ്മാനത്തെ ക്രിസ്‌ത്യാനികൾ അതിയായി വിലമതിക്കുന്നു. ജീവൻ നിലനിറുത്താൻ സഹായിക്കുന്ന മറ്റ്‌ ഏതെങ്കിലും ചികിത്സയുണ്ടോ എന്നു നമ്മൾ നോക്കും. പക്ഷേ നമ്മൾ രക്തം സ്വീകരിക്കില്ല.

15 നല്ല ആരോഗ്യം നിലനിറുത്താൻ വേണ്ടതെല്ലാം നമ്മൾ ചെയ്യും എന്നതു ശരിയാണ്‌. പക്ഷേ ജീവനെ ദൈവം പവിത്രമായി കണക്കാക്കുന്നതുകൊണ്ട് നമ്മൾ രക്തപ്പകർച്ച ഒഴിവാക്കും. യഹോവയെ അനുസരിക്കുന്നതാണ്‌, യഹോയോട്‌ അനുസക്കേടു കാണിച്ചുകൊണ്ട് ജീവൻ നിലനിറുത്താൻ ശ്രമിക്കുന്നതിനെക്കാൾ പ്രധാനം. യേശു പറഞ്ഞു: “ആരെങ്കിലും തന്‍റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾക്ക് അതു തിരികെ കിട്ടും.” (മത്തായി 16:25) യഹോയോടു സ്‌നേമുള്ളതുകൊണ്ട് യഹോവയെ അനുസരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നമുക്ക് ഏറ്റവും നല്ലത്‌ എന്താണെന്ന് യഹോവയ്‌ക്ക് അറിയാം. യഹോയെപ്പോലെതന്നെ നമ്മളും ജീവനെ അമൂല്യവും പവിത്രവും ആയി കാണുന്നു.—എബ്രായർ 11:6.

16. ദൈവത്തിന്‍റെ ദാസന്മാർ ദൈവത്തെ അനുസരിക്കുന്നത്‌ എന്തുകൊണ്ട്?

16 രക്തത്തെക്കുറിച്ചുള്ള ദൈവനിയമം അനുസരിക്കാൻ ദൈവത്തിന്‍റെ വിശ്വസ്‌തദാന്മാർ ഉറച്ച തീരുമാമെടുത്തിരിക്കുന്നു. അവർ  രക്തം കഴിക്കുയോ കുടിക്കുയോ ഇല്ല. ചികിത്സയ്‌ക്കുവേണ്ടിയും അവർ രക്തം സ്വീകരിക്കില്ല. * എന്നാൽ ജീവൻ രക്ഷിക്കാൻ മറ്റു ചികിത്സകൾ അവർ സ്വീകരിക്കും. തങ്ങളുടെ കാര്യത്തിൽ ഏറ്റവും നല്ലത്‌ എന്താണെന്നു ജീവന്‍റെയും രക്തത്തിന്‍റെയും സ്രഷ്ടാവായ ദൈവത്തിന്‌ അറിയാമെന്ന ഉറച്ച ബോധ്യം അവർക്കുണ്ട്. നിങ്ങളുടെ കാര്യത്തിലും അത്‌ അങ്ങനെന്നെയാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

യഹോവ അനുവദിച്ച രക്തത്തിന്‍റെ ഒരേ ഒരു ഉപയോഗം

17. ഇസ്രായേലിൽ യഹോവ അനുവദിച്ച രക്തത്തിന്‍റെ ഒരേ ഒരു ഉപയോഗം ഏതായിരുന്നു?

17 മോശയ്‌ക്കു കൊടുത്ത നിയമത്തിൽ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്‌. ഈ രക്തമാല്ലോ . . . പാപപരിഹാരം വരുത്തുന്നത്‌. അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി യാഗപീത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.” (ലേവ്യ 17:11) ഇസ്രായേല്യർ പാപം ചെയ്യുമ്പോൾ മൃഗത്തെ ബലിയർപ്പിച്ചുകൊണ്ട് പാപപരിഹാരം വരുത്താൻ അഥവാ ക്ഷമയ്‌ക്കുവേണ്ടി യഹോയോട്‌ യാചിക്കാൻ കഴിയുമായിരുന്നു. അതിനുവേണ്ടി അവർ ബലിമൃഗത്തെ പുരോഹിതനെ ഏൽപ്പിക്കുയും പുരോഹിതൻ അതിന്‍റെ രക്തം ആലയത്തിലെ യാഗപീത്തിൽ ഒഴിക്കുയും ചെയ്‌തിരുന്നു. ഇസ്രായേല്യർക്ക് യഹോവ അനുവദിച്ച രക്തത്തിന്‍റെ ഒരേ ഒരു ഉപയോമായിരുന്നു അത്‌.

18. യേശുവിന്‍റെ ബലികൊണ്ട് നമുക്ക് എന്താണു പ്രയോജനം?

18 യേശു ഭൂമിയിലേക്കു വന്നപ്പോൾ നമ്മുടെ പാപങ്ങളുടെ ക്ഷമയ്‌ക്കുവേണ്ടി സ്വന്തം ജീവൻ അഥവാ രക്തം നൽകിക്കൊണ്ട് മൃഗബലിളെക്കുറിച്ചുള്ള നിയമം നീക്കം ചെയ്‌തു. (മത്തായി 20:28; എബ്രായർ 10:1) യേശുവിന്‍റെ ജീവൻ അമൂല്യമായിരുന്നതുകൊണ്ട് യേശുവിനെ സ്വർഗത്തിലേക്കു പുനരുത്ഥാപ്പെടുത്തിശേഷം, എല്ലാ മനുഷ്യർക്കും എന്നെന്നും ജീവിക്കാനുള്ള അവസരം കൊടുക്കാൻ യഹോവയ്‌ക്കു കഴിയുമായിരുന്നു.—യോഹന്നാൻ 3:16; എബ്രായർ 9:11, 12; 1 പത്രോസ്‌ 1:18, 19.

നിങ്ങൾക്ക് എങ്ങനെ ജീവനോടും രക്തത്തോടും വിലമതിപ്പു കാണിക്കാം?

19. ‘ആരുടെയും രക്തം സംബന്ധിച്ച് കുറ്റക്കാരാകാതിരിക്കാൻ’ നമ്മൾ എന്തു ചെയ്യണം?

 19 ജീവൻ എന്ന അമൂല്യമ്മാത്തിനു നമ്മൾ യഹോയോട്‌ എത്ര നന്ദിയുള്ളരാണ്‌! കൂടാതെ ആളുകൾ യേശുവിൽ വിശ്വസിച്ചാൽ അവർക്ക് എന്നെന്നും ജീവിക്കാനാകുമെന്ന് അവരോടു പറയാനും നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ ആളുകളെ സ്‌നേഹിക്കുന്നു. എങ്ങനെ ജീവൻ രക്ഷിക്കാമെന്ന് ആളുകളെ പഠിപ്പിക്കാൻ നമ്മളാലാകുന്നതു നമ്മൾ ചെയ്യും. (യഹസ്‌കേൽ 3:17-21) അങ്ങനെയാകുമ്പോൾ പൗലോസ്‌ അപ്പോസ്‌തനെപ്പോലെ നമുക്കും പറയാം: “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല. ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്‍റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.” (പ്രവൃത്തികൾ 20:26, 27) അതെ, ആളുകളോട്‌ യഹോയെക്കുറിച്ചും ജീവൻ യഹോവയ്‌ക്ക് എത്ര വിലപ്പെട്ടതാണ്‌ എന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് നമുക്കു ജീവനോടും രക്തത്തോടും ഉള്ള വിലമതിപ്പു കാണിക്കാം.

^ ഖ. 16 രക്തപ്പകർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച “എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കുക” എന്ന പുസ്‌തകത്തിന്‍റെ 86-89 പേജുകൾ കാണുക.