വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

 അധ്യായം പതിനൊന്ന്

ഇത്രയധികം കഷ്ടപ്പാടും ദുരിവും എന്തുകൊണ്ട്?

ഇത്രയധികം കഷ്ടപ്പാടും ദുരിവും എന്തുകൊണ്ട്?

1, 2. അനേകരും എന്തു ചോദിക്കുന്നു?

സുനാമി ഒരു ഗ്രാമത്തെ തൂത്തെറിയുന്നു. തോക്കുമായി ഒരാൾ പള്ളിയിൽ കയറി ആളുകൾക്കു നേരെ വെടിവെക്കുന്നു. ചിലർക്കു പരിക്കേൽക്കുന്നു, ചിലർ കൊല്ലപ്പെടുന്നു. അഞ്ചു കുട്ടികളെ തനിച്ചാക്കി കാൻസർ ഒരു അമ്മയുടെ ജീവൻ കവരുന്നു.

2 ഇത്തരം ദുരന്തങ്ങളും ദുരനുങ്ങളും ഉണ്ടാകുമ്പോൾ “എന്തുകൊണ്ടാണ്‌ ഇങ്ങനെ” എന്ന് ആളുകൾ പൊതുവേ ചോദിക്കാറുണ്ട്. ഈ ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടും വിദ്വേവും എന്തുകൊണ്ട് എന്ന് അനേകരും ചിന്തിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?

3, 4. (എ) ഹബക്കൂക്ക് ഏതെല്ലാം ചോദ്യങ്ങൾ ചോദിച്ചു? (ബി) യഹോവ ഹബക്കൂക്കിന്‌ എങ്ങനെ ഉത്തരം കൊടുത്തു?

3 ദൈവത്തിൽ ശക്തമായ വിശ്വാമുണ്ടായിരുന്നവർപോലും ഇത്തരം ചോദ്യങ്ങൾ ചോദിച്ചതായി ബൈബിൾ പറയുന്നു. ഉദാഹത്തിന്‌ പ്രവാനായ ഹബക്കൂക്ക് യഹോയോടു ചോദിച്ചു: “ഞാൻ ദുഷ്‌ചെയ്‌തികൾ കാണാൻ അങ്ങ് എന്തിനാണ്‌ ഇടയാക്കുന്നത്‌? എന്തിനാണ്‌ അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്‌? അക്രമവും നാശവും എനിക്കു കാണേണ്ടിരുന്നത്‌ എന്തുകൊണ്ടാണ്‌? കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാല്ലോ എന്‍റെ ജീവിതം!”—ഹബക്കൂക്ക് 1:3.

4 ഹബക്കൂക്ക് 2:2, 3-ൽ ഹബക്കൂക്കിന്‍റെ ചോദ്യത്തിനുള്ള ദൈവത്തിന്‍റെ ഉത്തരവും കാര്യങ്ങൾ നേരെയാക്കുമെന്നുള്ള ഉറപ്പും കാണാം. യഹോവയ്‌ക്ക് ആളുകളോട്‌ അതിരറ്റ സ്‌നേമുണ്ട്. “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ള”വനാണെന്നു ബൈബിൾ പറയുന്നു. (1 പത്രോസ്‌ 5:7) വാസ്‌തത്തിൽ നമ്മളെക്കാൾ അധികമായി ദൈവം കഷ്ടപ്പാടുകൾ വെറുക്കുന്നുണ്ട്. (യശയ്യ 55:8, 9) അങ്ങനെയെങ്കിൽ ലോകത്ത്‌ ഇത്രയധികം കഷ്ടപ്പാടും ദുരിവും ഉള്ളത്‌ എന്തുകൊണ്ടാണ്‌? നമുക്കു നോക്കാം.

 ഇത്രയധികം കഷ്ടപ്പാടും ദുരിവും എന്തുകൊണ്ട്?

5. ദുരിങ്ങളെക്കുറിച്ച് പല മതോദേഷ്ടാക്കളും എന്തു പറയുന്നു? എന്നാൽ ബൈബിൾ എന്തു പഠിപ്പിക്കുന്നു?

5 ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ അതു ദൈവനിശ്ചമാണെന്നു പാസ്റ്റർമാരും പുരോഹിന്മാരും മതോദേഷ്ടാക്കളും പൊതുവേ പറയാറുണ്ട്. ദുരന്തങ്ങൾ ഉൾപ്പെടെ ഒരാളുടെ ജീവിത്തിൽ സംഭവിക്കുന്നതെല്ലാം ദൈവം നേരത്തേതന്നെ നിശ്ചയിച്ചുവെച്ചിരിക്കുന്നതാണെന്നും നമുക്ക് അതിന്‍റെ കാരണം മനസ്സിലാകില്ലെന്നും ചിലർ പറഞ്ഞേക്കാം. ഇനി, പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ മരിക്കുമ്പോൾ, അവർക്കു ദൈവത്തിന്‍റെകൂടെ ആയിരിക്കാല്ലോ എന്ന് മറ്റു ചിലർ പറയുന്നു. എന്നാൽ ഇതൊന്നും ശരിയല്ല. ഇതുപോലുള്ള മോശമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ ഒരിക്കലും ഇടയാക്കുന്നില്ല. ബൈബിൾ പറയുന്നു: “ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന്‌ ആലോചിക്കാൻപോലും പറ്റില്ല.”—ഇയ്യോബ്‌ 34:10.

6. ലോകത്തിലെ കഷ്ടപ്പാടുകൾക്കും ദുരിങ്ങൾക്കും പലരും ദൈവത്തെ കുറ്റപ്പെടുത്തുന്നത്‌ എന്തുകൊണ്ടാണ്‌?

6 ലോകത്തിലെ കഷ്ടപ്പാടുകൾക്കും ദുരിങ്ങൾക്കും പലരും ദൈവത്തെയാണു കുറ്റപ്പെടുത്തുന്നത്‌. കാരണം ലോകത്തെ ഭരിക്കുന്നതു ദൈവമാണെന്ന് അവർ വിചാരിക്കുന്നു. എന്നാൽ 3-‍ാ‍ം അധ്യാത്തിൽ നമ്മൾ പഠിച്ചതുപോലെ ഈ ലോകത്തിന്‍റെ ശരിക്കുള്ള ഭരണാധികാരി പിശാചായ സാത്താനാണ്‌.

7, 8. ലോകത്ത്‌ ഇത്രമാത്രം കഷ്ടപ്പാടും ദുരിവും ഉള്ളത്‌ എന്തുകൊണ്ട്?

7 “ലോകം മുഴുനും ദുഷ്ടന്‍റെ നിയന്ത്രത്തിലാണ്‌” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:19) ഈ ലോകത്തിന്‍റെ ഭരണാധികാരിയായ സാത്താൻ ദുഷ്ടനും ക്രൂരനും ആണ്‌. അവൻ “ഭൂലോകത്തെ മുഴുവൻ വഴിതെറ്റി”ക്കുന്നു. (വെളിപാട്‌ 12:9) അനേകർ അവന്‍റെ വഴി പിന്തുരുന്നു. ലോകത്ത്‌ ഇത്രമാത്രം വഞ്ചനയും വിദ്വേവും ക്രൂരയും നിറഞ്ഞിരിക്കുന്നതിന്‍റെ ഒരു കാരണം മാത്രമാണ്‌ അത്‌.

8 ലോകത്ത്‌ ഇത്രമാത്രം കഷ്ടപ്പാടുള്ളതിനു വേറെയുമുണ്ട് കാരണങ്ങൾ. ദൈവത്തെ ധിക്കരിച്ച് പാപിളായിത്തീർന്ന ആദാമും ഹവ്വയും മക്കളിലേക്കും പാപം കൈമാറി. പാപിളാതുകൊണ്ട് മനുഷ്യർ പ്രശ്‌നങ്ങളുണ്ടാക്കുന്നു, മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നു. എങ്ങനെയും മറ്റുള്ളരെക്കാൾ ‘കേമൻ’ ആകാനാണു മിക്കപ്പോഴും ആളുകൾ  നോക്കുന്നത്‌. അവർ മറ്റുള്ളരുമായി വഴക്കടിക്കുന്നു, പോരാട്ടങ്ങളിൽ ഏർപ്പെടുന്നു, യുദ്ധം ചെയ്യുന്നു. (സഭാപ്രസംഗകൻ 4:1; 8:9) ആളുകൾക്കു ദുരന്തങ്ങളുണ്ടാകുന്നതിന്‍റെ മറ്റൊരു കാരണം “സമയവും അപ്രതീക്ഷിസംങ്ങളും” ആണ്‌. (സഭാപ്രസംഗകൻ 9:11) അതായത്‌ ഒരു പ്രത്യേയത്ത്‌ ഒരു പ്രത്യേസ്ഥലത്ത്‌ ആയിരിക്കുന്നതുകൊണ്ട് അവർക്ക് അപകടങ്ങളോ മറ്റ്‌ എന്തെങ്കിലും ദുരന്തമോ സംഭവിച്ചേക്കാം.

9. കഷ്ടപ്പാടും ദുരിവും ഒക്കെ ഇങ്ങനെ തുടരാൻ ദൈവം അനുവദിക്കുന്നതിന്‌ ഒരു കാരണമുണ്ടായിരിക്കാമെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം?

9 മനുഷ്യരുടെ കഷ്ടപ്പാടിനും ദുരിത്തിനും കാരണക്കാരൻ യഹോവയല്ല. ഇന്നു കാണുന്ന യുദ്ധം, കുറ്റകൃത്യം, ദുഷ്‌പെരുമാറ്റം എന്നിവയ്‌ക്കൊന്നും ദൈവത്തെ കുറ്റപ്പെടുത്താനാകില്ല. ഭൂകമ്പം, ചുഴലിക്കൊടുങ്കാറ്റ്‌, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളും ദൈവമല്ല വരുത്തുന്നത്‌. പക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘യഹോവ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ്‌ ഇത്തരം ദുരന്തങ്ങൾ തടയാത്തത്‌?’ ദൈവം നമ്മളെക്കുറിച്ച് വളരെധികം ചിന്തയുള്ളനാണെന്നു നമുക്ക് അറിയാം. അതുകൊണ്ട് കഷ്ടപ്പാടും ദുരിവും ഒക്കെ ഇങ്ങനെ തുടരാൻ ദൈവം അനുവദിക്കുന്നതിനു പിന്നിൽ തീർച്ചയായും ഒരു കാരണമുണ്ടായിരിക്കണം.—1 യോഹന്നാൻ 4:8.

ദൈവം കഷ്ടപ്പാടും ദുരിവും അനുവദിക്കുന്നതിന്‍റെ കാരണം

10. സാത്താൻ യഹോവയ്‌ക്കെതിരെ എന്ത് ആരോമാണ്‌ ഉന്നയിച്ചത്‌?

10 ഏദെൻ തോട്ടത്തിൽവെച്ച് പിശാച്‌ ആദാമിനെയും ഹവ്വയെയും വഴിതെറ്റിച്ചു. ദൈവം നല്ല ഭരണാധികാരില്ലെന്നു സാത്താൻ ആരോപിച്ചു. ആദാമിനും ഹവ്വയ്‌ക്കും കിട്ടേണ്ട നന്മ ദൈവം പിടിച്ചുവെച്ചിരിക്കുയാണെന്ന് അവൻ വാദിച്ചു. സാത്താൻ എന്തുകൊണ്ടും യഹോയെക്കാൾ മികച്ച ഭരണാധികാരിയായിരിക്കുമെന്നും അതുകൊണ്ട് അവർക്കു ദൈവത്തെ ആവശ്യമില്ലെന്നും അവരെ വിശ്വസിപ്പിക്കാനായിരുന്നു സാത്താന്‍റെ ശ്രമം.—ഉൽപത്തി 3:2-5; പിൻകുറിപ്പ് 27 കാണുക.

11. നമുക്ക് ഏതു ചോദ്യത്തിനുള്ള ഉത്തരം കിട്ടണം?

11 ആദാമും ഹവ്വയും യഹോയോട്‌ അനുസക്കേടു കാണിച്ചുകൊണ്ട് യഹോവയെ ധിക്കരിച്ചു. ശരിയേത്‌ തെറ്റേത്‌ എന്നു സ്വയം തീരുമാനിക്കാൻ തങ്ങൾക്ക് അവകാമുണ്ടെന്ന് അവർ നിഗമനം ചെയ്‌തു.  എന്നാൽ അവരുടെ തീരുമാനം തെറ്റാണെന്നും നമ്മുടെ കാര്യത്തിൽ ഏറ്റവും നല്ലത്‌ എന്താണെന്നു തനിക്കാണ്‌ അറിയാവുന്നതെന്നും യഹോവ എങ്ങനെ തെളിയിക്കുമായിരുന്നു?

12, 13. (എ) ധിക്കാരികളെ യഹോവ അപ്പോൾത്തന്നെ നശിപ്പിക്കാതിരുന്നത്‌ എന്തുകൊണ്ട്? (ബി) ഈ ലോകത്തെ ഭരിക്കാൻ സാത്താനെയും മനുഷ്യരെ ഭരിക്കാൻ മനുഷ്യരെയും ദൈവം അനുവദിച്ചത്‌ എന്തുകൊണ്ട്?

12 ധിക്കാരിളായ ആദാമിനെയും ഹവ്വയെയും യഹോവ അപ്പോൾത്തന്നെ നശിപ്പിച്ചില്ല. അവർക്കു കുട്ടിളുണ്ടാകാൻ ദൈവം അനുവദിച്ചു. ആ കുട്ടികൾക്ക് അവരുടെ ഭരണാധികാരിയായി ആരെ വേണമെന്നു തീരുമാനിക്കാനുള്ള അവസരവും കൊടുത്തു. ആദാമിന്‍റെയും ഹവ്വയുടെയും പൂർണയുള്ള മക്കളെക്കൊണ്ട് ഭൂമി നിറയ്‌ക്കുക എന്നതായിരുന്നു യഹോയുടെ ഉദ്ദേശ്യം. പിശാച്‌ എന്തൊക്കെ ചെയ്‌താലും, താൻ ഉദ്ദേശിച്ചതു ദൈവം നടപ്പിലാക്കിയിരിക്കും.—ഉൽപത്തി 1:28; യശയ്യ 55:10, 11.

13 കോടിക്കക്കിനു ദൂതന്മാരുടെ മുമ്പാകെയാണു സാത്താൻ യഹോവയെ വെല്ലുവിളിച്ചത്‌. (ഇയ്യോബ്‌ 38:7; ദാനിയേൽ 7:10) സാത്താന്‍റെ ആരോപണം ശരിയാണോ എന്നു തെളിയിക്കാൻ യഹോവ അവനു സമയം കൊടുത്തു. ദൈവത്തിന്‍റെ സഹായം കൂടാതെ വിജയിക്കാനാകുമോ എന്നു കാണിക്കാൻ മനുഷ്യർക്കും ദൈവം സമയം കൊടുത്തു. സാത്താന്‍റെ കീഴിൽ ഗവൺമെന്‍റുകൾ സ്ഥാപിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചു.

14. കാലം എന്തു തെളിയിച്ചിരിക്കുന്നു?

14 ആയിരക്കക്കിനു വർഷങ്ങളായി മനുഷ്യർ തങ്ങളെത്തന്നെ ഭരിക്കാൻ ശ്രമിച്ചിരിക്കുന്നു. പക്ഷേ പരാജമാണു ഫലം. സാത്താൻ ഒരു നുണയനാണെന്നു തെളിഞ്ഞിരിക്കുന്നു. മനുഷ്യർക്കു ദൈവത്തിന്‍റെ സഹായം ആവശ്യമാണ്‌. യിരെമ്യ പ്രവാകന്‍റെ ഈ വാക്കുകൾ എത്ര സത്യമാണ്‌: “യഹോവേ, മനുഷ്യന്‍റെ വഴികൾ അവന്‍റെ നിയന്ത്രത്തില്ലെന്ന് എനിക്കു നന്നായി അറിയാം. സ്വന്തം കാലടിളുടെ നിയന്ത്രണംപോലും അവനുള്ളല്ലല്ലോ.”—യിരെമ്യ 10:23.

യഹോവ ഇത്രയും കാലം കാത്തിരുന്നത്‌ എന്തുകൊണ്ട്?

15, 16. (എ) കഷ്ടപ്പാടും ദുരിവും ഇത്രയും കാലം തുടരാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌? (ബി) സാത്താൻ വരുത്തിവെച്ച പ്രശ്‌നങ്ങൾ യഹോവ പരിഹരിക്കാത്തത്‌ എന്തുകൊണ്ട്?

15 കഷ്ടപ്പാടും ദുരിവും ഇത്രയും കാലം തുടരാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌? ദുരിങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്നത്‌  ദൈവം തടയാത്തത്‌ എന്തുകൊണ്ട്? സാത്താന്‍റെ ഭരണം പരാജമാണെന്നു തെളിയാൻ സമയം വേണ്ടിവന്നു. മനുഷ്യർ എല്ലാ തരം ഗവൺമെന്‍റുളും പരീക്ഷിച്ചുനോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. ശാസ്‌ത്ര-സാങ്കേതിക മേഖലളിൽ വളരെധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും മുമ്പെന്നത്തെക്കാധികം അനീതിയും ദാരിദ്ര്യവും കുറ്റകൃത്യവും യുദ്ധവും ആണ്‌ എവിടെയും! ദൈവത്തെക്കൂടാതെ നമുക്കു നമ്മളെത്തന്നെ വിജയമായി ഭരിക്കാനാകില്ല.

16 എങ്കിലും സാത്താൻ വരുത്തിവെക്കുന്ന കുഴപ്പങ്ങളൊന്നും യഹോവ ഇപ്പോൾ പരിഹരിക്കുന്നില്ല. അങ്ങനെ ചെയ്‌താൽ ദൈവം സാത്താന്‍റെ ഭരണത്തെ പിന്തുണയ്‌ക്കുന്നതുപോലെയാകും. അതു ദൈവം ഒരിക്കലും ചെയ്യില്ല. മാത്രമല്ല സാത്താൻ പറഞ്ഞതുപോലെ മനുഷ്യർക്കു തങ്ങളെത്തന്നെ വിജയമായി ഭരിക്കാനാകുമെന്നു മനുഷ്യർ വിചാരിക്കുയും ചെയ്യും. അതുകൊണ്ട് ഒരിക്കലും നുണ പറയാത്ത യഹോവ ആ നുണയെ പിന്താങ്ങില്ല. സാത്താൻ പറഞ്ഞ ആ നുണ ആളുകൾ വിശ്വസിക്കാൻ ഇടയാക്കുന്നതൊന്നും യഹോവ ചെയ്യില്ല.—എബ്രായർ 6:18.

17, 18. സാത്താൻ വരുത്തിവെച്ച കഷ്ടനഷ്ടങ്ങളുടെ കാര്യത്തിൽ യഹോവ എന്തു ചെയ്യും?

17 സാത്താന്‍റെയും മനുഷ്യരുടെയും ധിക്കാരം വരുത്തിവെച്ച എല്ലാ കഷ്ടനഷ്ടങ്ങളും പരിഹരിക്കാൻ യഹോവയ്‌ക്കു കഴിയുമോ? കഴിയും. ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌. സാത്താന്‍റെ ആരോങ്ങൾക്കെല്ലാം യഹോവ ഉത്തരം കൊടുക്കും. അത്‌ എങ്ങനെ കൊടുക്കമെന്നും യഹോവയ്‌ക്ക് അറിയാം. അതിനു ശേഷം ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെതന്നെ യഹോവ ഭൂമി പറുദീയാക്കും. “സ്‌മാക്കല്ലളിലുള്ള” എല്ലാവരും പുനരുത്ഥാപ്പെടും. (യോഹന്നാൻ 5:28, 29) പിന്നീട്‌ ഒരിക്കലും ആരും രോഗിളാകുയോ മരിക്കുയോ ഇല്ല. സാത്താൻ വരുത്തിവെച്ച എല്ലാ കുഴപ്പങ്ങളും യേശു പരിഹരിക്കും. “പിശാചിന്‍റെ പ്രവൃത്തികളെ തകർക്കാ”നായി യഹോവ യേശുവിനെ ഉപയോഗിക്കും. (1 യോഹന്നാൻ 3:8) എന്നാൽ യഹോവ ഇത്രയും കാലം ക്ഷമ കാണിച്ചതിനു നമ്മൾ നന്ദിയുള്ളരാണ്‌. കാരണം, യഹോവയെ അറിയാനും നമ്മുടെ ഭരണാധികാരിയായി അംഗീരിക്കാനും നമുക്ക് അവസരം കിട്ടിയത്‌ അതുകൊണ്ടാല്ലോ. (2 പത്രോസ്‌ 3:9, 10 വായിക്കുക.) ദുരിതങ്ങൾ അനുഭവിക്കേണ്ടിന്നാലും പിടിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു.—യോഹന്നാൻ 4:23; 1 കൊരിന്ത്യർ 10:13 വായിക്കുക.

18 യഹോവയെ ഭരണാധികാരിയായി അംഗീരിക്കാൻ യഹോവ  നമ്മളെ നിർബന്ധിക്കുന്നില്ല. സ്വന്തമായി ചിന്തിച്ച് തീരുമാമെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യനു തന്നിരിക്കുന്നു. ഈ മഹത്തായ സമ്മാനം നമുക്ക് എന്ത് അർഥമാക്കുന്നെന്നു നോക്കാം.

തീരുമാമെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾ എങ്ങനെ ഉപയോഗിക്കും?

19. ഏതു മഹത്തായ സമ്മാനമാണ്‌ യഹോവ നമുക്കു തന്നിരിക്കുന്നത്‌? ഈ സമ്മാനം കിട്ടിതിൽ നമ്മൾ നന്ദിയുള്ളരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

19 ചിന്തിച്ച് തീരുമാമെടുക്കാനുള്ള നമ്മുടെ പ്രാപ്‌തി യഹോവ തന്നിരിക്കുന്ന മഹത്തായ ഒരു സമ്മാനമാണ്‌. ഇതു മൃഗങ്ങളിൽനിന്ന് നമ്മളെ വ്യത്യസ്‌തരാക്കുന്നു. മൃഗങ്ങൾ മുഖ്യമായും സഹജജ്ഞാനം ഉപയോഗിച്ചാണു കാര്യങ്ങൾ ചെയ്യുന്നത്‌. പക്ഷേ മനുഷ്യർക്കു സ്വന്തമായി തീരുമാങ്ങളെടുക്കാനുള്ള പ്രാപ്‌തിയുണ്ട്. എങ്ങനെ ജീവിക്കണം, യഹോവയെ സന്തോഷിപ്പിക്കണോ വേണ്ടയോ എന്നൊക്കെ നമുക്കു തീരുമാനിക്കാനാകും. (സുഭാഷിതങ്ങൾ 30:24) അതുപോലെ, എന്തിനുവേണ്ടിയാണോ ഉണ്ടാക്കിയത്‌ അതു മാത്രം ചെയ്യുന്ന ഒരു യന്ത്രംപോലെയുമല്ല നമ്മൾ. ആരാകണം, ആരെ കൂട്ടുകാരാക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നമ്മൾ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു.

20, 21. നിങ്ങൾക്ക് ഇപ്പോൾ എടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരുമാനം ഏതാണ്‌?

20 നമ്മൾ യഹോവയെ സ്‌നേഹിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (മത്തായി 22:37, 38) ഒരു കൊച്ചുകുട്ടി ആരുടെയും നിർബന്ധം കൂടാതെ ഹൃദയത്തിൽനിന്ന് “അപ്പനെ എനിക്ക് ഒത്തിരി ഇഷ്ടമാ” എന്നു പറയുമ്പോൾ അപ്പന്‌ എത്ര സന്തോഷം തോന്നും! അതുപോലെയാണ്‌ യഹോവയ്‌ക്കും. തന്നെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു നൽകിയിരിക്കുന്നു. സാത്താനും ആദാമും ഹവ്വയും യഹോവയെ തള്ളിക്കളഞ്ഞു. ചിന്തിച്ച് തീരുമാമെടുക്കാനുള്ള ഈ പ്രാപ്‌തി നിങ്ങൾ എങ്ങനെ ഉപയോഗിക്കും?

21 സ്വയം ചിന്തിച്ച് തീരുമാമെടുക്കാനുള്ള നിങ്ങളുടെ പ്രാപ്‌തി യഹോവയെ സേവിക്കാൻ ഉപയോഗിക്കുക. സാത്താനെ തള്ളിക്കഞ്ഞുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ ലക്ഷക്കണക്കിന്‌ ആളുകൾ തീരുമാനിച്ചിരിക്കുന്നു. (സുഭാഷിതങ്ങൾ 27:11) ദൈവം എല്ലാ കഷ്ടപ്പാടും ദുരിവും നീക്കി ഒരു പുതിയ ലോകം കൊണ്ടുരുമ്പോൾ അവിടെയായിരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ എന്തു ചെയ്യാനാകും? അടുത്ത അധ്യാത്തിൽ അതിനുള്ള ഉത്തരമുണ്ട്.