വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 115: ഭൂമിയില്‍ പുതിയ ഒരു പറുദീസ

കഥ 115: ഭൂമിയില്‍ പുതിയ ഒരു പറുദീസ

ഉയരമുള്ള ആ മരങ്ങളും മനോഹരമായ പൂക്കളും വലിയ മലകളുമൊക്ക നോക്കൂ. എന്തു ഭംഗിയാണല്ലേ എല്ലാം കാണാന്‍? ഒരു മാന്‍ ആ കൊച്ചു കുട്ടിയുടെ കൈയില്‍നിന്നു തീറ്റ വാങ്ങി തിന്നുന്നതു കണ്ടോ. അവിടെ പുല്‍ത്തകിടിയിലുള്ള സിംഹങ്ങളെയും കുതിരകളെയും നോക്കൂ. നമ്മുടെ വീട്‌ ഇങ്ങനെയൊരു സ്ഥലത്താണെങ്കില്‍ എത്ര രസമായിരിക്കും അല്ലേ?

നമ്മള്‍ ഭൂമിയിലെ പറുദീസയില്‍ എന്നേക്കും ജീവിക്കണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. ഇന്ന് ആളുകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വേദനകളോ കഷ്ടപ്പാടുകളോ നമുക്ക് ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. വരാന്‍ പോകുന്ന പുതിയ പറുദീസയില്‍ ജീവിക്കുന്നവര്‍ക്കുള്ള ബൈബിളിന്‍റെ വാഗ്‌ദാനം ഇതാണ്‌: ‘ദൈവം അവരോടൊപ്പം ഉണ്ടായിരിക്കും. മരണമോ കരച്ചിലോ വേദനയോ ഇനി ഉണ്ടായിരിക്കില്ല. പഴയ കാര്യങ്ങള്‍ നീങ്ങിപ്പോയിരിക്കുന്നു.’

ഈ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് യേശു ഉറപ്പുവരുത്തും. അത്‌ എപ്പോഴായിരിക്കും? ഭൂമിയില്‍നിന്ന് ദുഷ്ടതയെയും ദുഷ്ടമനുഷ്യരെയും തുടച്ചുനീക്കിയതിനു ശേഷം. ഓര്‍ക്കുക, യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ എല്ലാത്തരം രോഗികളെയും സുഖപ്പെടുത്തി, മരിച്ചവരെ ഉയിര്‍പ്പിക്കുക പോലും ചെയ്‌തു. ദൈവരാജ്യത്തിന്‍റെ രാജാവാകുമ്പോള്‍ മുഴു ഭൂമിയിലും താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് നമുക്കു കാണിച്ചുതരാനാണ്‌ അവന്‍ അങ്ങനെ ചെയ്‌തത്‌.

ഭൂമിയിലെ പുതിയ പറുദീസയില്‍ ആയിരിക്കുന്നത്‌ എത്ര സന്തോഷകരമായിരിക്കും എന്ന് ഓര്‍ത്തുനോക്കൂ! യേശു താന്‍ തിരഞ്ഞെടുക്കുന്ന ചിലരോടൊത്ത്‌ സ്വര്‍ഗത്തില്‍നിന്നു ഭരിക്കും. ആ രാജാക്കന്മാര്‍ ഭൂമിയിലുള്ള എല്ലാവരുടെയും കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും എല്ലാവരും സന്തുഷ്ടരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പുതിയ പറുദീസയിലെ നിത്യജീവന്‍ ദൈവം നമുക്കു തരണമെങ്കില്‍ നമ്മള്‍ എന്തു ചെയ്യേണ്ടതുണ്ടെന്ന് നമുക്കു നോക്കാം.

വെളിപ്പാടു 21:3-5; 5:9, 10; 14:1-3.

പറുദീസ


ചോദ്യങ്ങള്‍

 • ഭൗമിക പറുദീസയില്‍ നാം ഏതെല്ലാം അവസ്ഥകള്‍ ആസ്വദിക്കുമെന്നാണു ബൈബിള്‍ സൂചിപ്പിക്കുന്നത്‌?
 • പറുദീസയില്‍ ജീവിക്കുന്നവര്‍ക്ക് ബൈബിള്‍ നല്‍കുന്ന വാഗ്‌ദാനം എന്ത്?
 • ഈ അത്ഭുതകരമായ മാറ്റം സംഭവിക്കുന്നു എന്നു യേശു ഉറപ്പുവരുത്തുന്നത്‌ എപ്പോള്‍?
 • ദൈവരാജ്യത്തിന്‍റെ രാജാവ്‌ എന്ന നിലയില്‍ താന്‍ എന്തെല്ലാം ചെയ്യുമെന്നു കാണിക്കുന്നതിന്‌ ഭൂമിയിലായിരുന്നപ്പോള്‍ യേശു എന്തെല്ലാം ചെയ്‌തു?
 • സ്വര്‍ഗത്തില്‍നിന്നു ഭൂമിയെ ഭരിക്കുമ്പോള്‍ യേശുവും സഹഭരണാധികാരികളും എന്ത് ഉറപ്പുവരുത്തും?

കൂടുതലായ ചോദ്യങ്ങള്‍

 • വെളിപ്പാടു 5:9, 10 വായിക്കുക.

  സഹസ്രാബ്ദവാഴ്‌ചക്കാലത്ത്‌ ഭൂമിയുടെമേല്‍ ഭരണം നടത്തുന്ന രാജാക്കന്മാരും പുരോഹിതന്മാരും സഹാനുഭൂതിയും ദയയും ഉള്ളവരായിരിക്കും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാന്‍ കഴിയുന്നത്‌ എന്തുകൊണ്ട്? (എഫെ. 4:20-24; 1 പത്രൊ. 1:7; 3:8; 5:6-10)

 • വെളിപ്പാടു 14:1-3 വായിക്കുക.

  1,44,000-ത്തിന്‍റെ നെറ്റിയില്‍ പിതാവിന്‍റെ നാമവും കുഞ്ഞാടിന്‍റെ നാമവും എഴുതിയിരിക്കുന്നു എന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ എന്ത്? (1 കൊരി. 3:23; 2 തിമൊ. 2:19; വെളി. 3:12)

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ദൈവരാജ്യം എന്തെല്ലാം ചെയ്യും?

ദൈവത്തിന്‍റെ ഗവണ്മെന്‍റ് ഭൂമിയുടെ മേൽ ഭരണം നടത്തുമ്പോൾ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് പഠിക്കുക.