വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 114: സകല ദുഷ്ടതയുടെയും അവസാനം

കഥ 114: സകല ദുഷ്ടതയുടെയും അവസാനം

ഇവിടെ എന്താണു കാണുന്നത്‌? വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്യുന്ന ഒരു സൈന്യം, അല്ലേ? എന്നാല്‍ അവര്‍ എവിടെ നിന്നാണു വരുന്നതെന്നു നോക്കൂ. മേഘങ്ങളില്‍ സഞ്ചരിക്കുന്ന ഈ കുതിരകള്‍ കുതിച്ചു വരുന്നത്‌ സ്വര്‍ഗത്തില്‍ നിന്നാണ്‌! സ്വര്‍ഗത്തില്‍ കുതിരകള്‍ ഉണ്ടോ?

രാജാവായ യേശു സ്വര്‍ഗത്തില്‍

ഇല്ല, ഇവ ശരിക്കുമുള്ള കുതിരകളല്ല. കുതിരകള്‍ക്ക് മേഘങ്ങളില്‍ക്കൂടി ഓടാന്‍ കഴിയില്ല, കഴിയുമോ? എന്നാല്‍ സ്വര്‍ഗത്തിലെ കുതിരകളെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. എന്തുകൊണ്ടെന്ന് അറിയാമോ?

ഒരു കാലത്ത്‌ യുദ്ധങ്ങളില്‍ കുതിരകളെ ധാരാളമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് താഴെ ഭൂമിയിലേക്ക് ആളുകള്‍ കുതിരകളെ ഓടിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചു ബൈബിള്‍ പറയുന്നത്‌ ഭൂമിയിലുള്ള മനുഷ്യരുമായി ദൈവത്തിന്‌ ഒരു യുദ്ധമുണ്ട് എന്നു കാണിക്കാനാണ്‌. ഈ യുദ്ധം നടക്കുന്ന സ്ഥലത്തെ എന്താണു വിളിക്കുന്നതെന്ന് അറിയാമോ? അര്‍മഗെദോന്‍ എന്ന്. ഭൂമിയില്‍നിന്നു ദുഷ്ടത തുടച്ചുനീക്കുന്നതിനു വേണ്ടിയാണ്‌ ഈ യുദ്ധം.

അര്‍മഗെദോനില്‍ യുദ്ധത്തിനു നേതൃത്വം നല്‍കുന്നത്‌ യേശുവാണ്‌. തന്‍റെ ഗവണ്‍മെന്‍റിന്‍റെ രാജാവായിരിക്കാന്‍ യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്‌ യേശുവിനെയാണ്‌ എന്ന് ഓര്‍ക്കുക. അതുകൊണ്ടാണ്‌ അവന്‍റെ തലയില്‍ ഒരു കിരീടം ഉള്ളത്‌. ദൈവത്തിന്‍റെ ശത്രുക്കളെയെല്ലാം അവന്‍ കൊന്നൊടുക്കുമെന്ന് അവന്‍റെ കൈയിലുള്ള വാള്‍ സൂചിപ്പിക്കുന്നു. ദൈവം ദുഷ്ടമനുഷ്യരെയെല്ലാം നശിപ്പിക്കുമെന്നതില്‍ നാം അതിശയിക്കേണ്ടതുണ്ടോ?

10-ɔമത്തെ കഥയൊന്നു നോക്കൂ. അവിടെ എന്താണു കാണുന്നത്‌? ദുഷ്ടമനുഷ്യരെ നശിപ്പിച്ച മഹാപ്രളയം, അല്ലേ? ആരാണു പ്രളയം വരുത്തിയത്‌? യഹോവയാം ദൈവം. ഇനി 15-ɔമത്തെ കഥ നോക്കൂ. ആ ചിത്രത്തില്‍ എന്താണു കാണുന്നത്‌? യഹോവ അയച്ച തീയാല്‍ സൊദോമും ഗൊമോരയും നശിപ്പിക്കപ്പെടുന്നു.

33-ɔമത്തെ കഥയിലേക്കു മറിച്ച് ഈജിപ്‌തുകാരുടെ കുതിരകള്‍ക്കും യുദ്ധരഥങ്ങള്‍ക്കും എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. അവര്‍ വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ ഇടയാക്കിയത്‌ ആരാണ്‌? യഹോവ. തന്‍റെ ജനത്തെ രക്ഷിക്കാന്‍ വേണ്ടിയാണ്‌ അവന്‍ അതു ചെയ്‌തത്‌. 76-ɔമത്തെ കഥ നോക്കൂ. ഇസ്രായേല്യര്‍ തന്‍റെ സ്വന്തം ജനം ആയിരുന്നിട്ടുകൂടി അവര്‍ ദുഷ്ടരായിത്തീര്‍ന്നപ്പോള്‍ അവരെ നശിപ്പിക്കാന്‍ യഹോവ ശത്രുക്കളെ അനുവദിക്കുന്നതാണ്‌ അവിടെ കാണുന്നത്‌, അല്ലേ?

അതുകൊണ്ട് ഭൂമിയില്‍നിന്നു ദുഷ്ടത തുടച്ചുനീക്കാന്‍ യഹോവ തന്‍റെ സ്വര്‍ഗീയ സൈന്യത്തെ അയയ്‌ക്കാന്‍ പോകുന്നതില്‍ നാം അതിശയിക്കേണ്ടതില്ല. എന്നാല്‍ അത്‌ എന്തര്‍ഥമാക്കുമെന്നു ചിന്തിക്കുക! അടുത്ത പേജിലേക്കു മറിക്കൂ, നമുക്കു നോക്കാം.

വെളിപ്പാടു 16:16; 19:11-16.ചോദ്യങ്ങള്‍

 • ബൈബിള്‍ സ്വര്‍ഗത്തിലെ കുതിരകളെപ്പറ്റി പറയുന്നത്‌ എന്തുകൊണ്ട്?
 • ഭൂമിയിലെ ദുഷ്ടജനങ്ങളുമായി ദൈവം നടത്തുന്ന യുദ്ധത്തിന്‍റെ പേര്‌ എന്ത്, ആ യുദ്ധത്തിന്‍റെ ഉദ്ദേശ്യം എന്ത്?
 • ചിത്രത്തില്‍ കാണുന്നതനുസരിച്ച് ആരാണു യുദ്ധത്തിനു നേതൃത്വം വഹിക്കുക, അവന്‍ ഒരു കിരീടം അണിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്, അവന്‍റെ വാള്‍ എന്തിനെ സൂചിപ്പിക്കുന്നു?
 • 10, 15, 33 എന്നീ കഥകള്‍ പരിശോധിക്കുമ്പോള്‍, ദൈവം ദുഷ്ടരായ ആളുകളെ നശിപ്പിക്കുന്നതില്‍ നാം അതിശയിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?
 • ദുഷ്ടരായ ആളുകള്‍ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നെങ്കിലും ദൈവം അവരെ നശിപ്പിച്ചുകളയുമെന്ന് 36, 76 എന്നീ കഥകള്‍ വിശദമാക്കുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • വെളിപ്പാടു 19:11-16 വായിക്കുക.

  വെള്ളക്കുതിരപ്പുറത്തു സവാരിചെയ്യുന്നത്‌ യേശുക്രിസ്‌തു ആണെന്ന് തിരുവെഴുത്തുകള്‍ വ്യക്തമാക്കുന്നത്‌ എങ്ങനെ? (വെളി. 1:5; 3:14; 19:11; യെശ. 11:4)

  യേശുവിന്‍റെ മേലങ്കിയില്‍ തളിച്ചിരിക്കുന്ന രക്തം, അവന്‍റെ വിജയം സുനിശ്ചിതവും പൂര്‍ണവും ആയിരിക്കും എന്നത്‌ ഉറപ്പാക്കുന്നത്‌ എങ്ങനെ? (വെളി. 14:18-20; 19:13; യെശ. 63:1-6)

  വെള്ളക്കുതിരപ്പുറത്തു യാത്രചെയ്യുന്ന യേശുവിനോടൊപ്പമുള്ള അവന്‍റെ സൈന്യത്തില്‍ ആര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്? (വെളി. 12:7; 19:14; മത്താ. 25:31, 32)