വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 8: ബൈബിള്‍ മുന്‍കൂട്ടിപ്പറയുന്നത് സത്യമായിത്തീരുന്നു

ഭാഗം 8: ബൈബിള്‍ മുന്‍കൂട്ടിപ്പറയുന്നത് സത്യമായിത്തീരുന്നു

ബൈബിള്‍ കഴിഞ്ഞകാലത്തെ സംഭവങ്ങള്‍ സത്യമായി വിവരിക്കുക മാത്രമല്ല, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതു മുന്‍കൂട്ടിപ്പറയുകയും ചെയ്യുന്നു. ഭാവിയില്‍ എന്തു സംഭവിക്കും എന്നു പറയാനുള്ള കഴിവ്‌ മനുഷ്യര്‍ക്കില്ല. അതുകൊണ്ട് ബൈബിള്‍ ദൈവത്തില്‍നിന്നുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഭാവിയെക്കുറിച്ച് ബൈബിള്‍ എന്താണു പറയുന്നത്‌?

ദൈവത്തിന്‍റെ ഒരു മഹായുദ്ധത്തെക്കുറിച്ച് അതു പറയുന്നു. ആ യുദ്ധത്തിലൂടെ ദൈവം ഭൂമിയില്‍നിന്നു സകല ദുഷ്ടതയെയും ദുഷ്ടമനുഷ്യരെയും തുടച്ചുനീക്കും. എന്നാല്‍ തന്നെ സേവിക്കുന്നവരെ അവന്‍ സംരക്ഷിക്കും. ദൈവത്തിന്‍റെ ദാസന്മാര്‍ സമാധാനവും സന്തോഷവും ആസ്വദിക്കുന്നുവെന്നും അവര്‍ പിന്നെ ഒരിക്കലും രോഗികളാകുകയോ മരിക്കുകയോ ചെയ്യുകയില്ലെന്നും ദൈവം രാജാവായി തിരഞ്ഞെടുത്തിട്ടുള്ള യേശുക്രിസ്‌തു ഉറപ്പുവരുത്തും.

ദൈവം ഭൂമിയില്‍ ഒരു പുതിയ പറുദീസ സൃഷ്ടിക്കാന്‍ പോകുന്നു എന്നതില്‍ നാം സന്തുഷ്ടരാണ്‌, അല്ലേ? എന്നാല്‍ ഈ പറുദീസയില്‍ ജീവിക്കണമെങ്കില്‍ നാം ചിലതു ചെയ്യേണ്ടതുണ്ട്. തന്നെ സേവിക്കുന്നവര്‍ക്കായി ദൈവം കരുതിവെച്ചിരിക്കുന്ന അത്ഭുത കാര്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ നാം എന്താണു ചെയ്യേണ്ടതെന്ന് ഈ പുസ്‌തകത്തിലെ അവസാനത്തെ കഥയില്‍ നാം പഠിക്കും. അതുകൊണ്ട് 8-ാം ഭാഗം വായിച്ച് ബൈബിള്‍ ഭാവിയെക്കുറിച്ചു പറയുന്നത്‌ നമുക്കു മനസ്സിലാക്കാം.

പറുദീസ