വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഭാഗം 7: യേശു ഉയിര്‍പ്പിക്കപ്പെടുന്നതുമുതല്‍ പൗലൊസിനെ തടവിലാക്കുന്നതുവരെ

ഭാഗം 7: യേശു ഉയിര്‍പ്പിക്കപ്പെടുന്നതുമുതല്‍ പൗലൊസിനെ തടവിലാക്കുന്നതുവരെ

മരിച്ചു മൂന്നു ദിവസം കഴിഞ്ഞ് യേശു ഉയിര്‍പ്പിക്കപ്പെടുന്നു. അന്ന് അവന്‍ വ്യത്യസ്‌ത സമയങ്ങളിലായി അഞ്ചു പ്രാവശ്യം തന്‍റെ അനുയായികള്‍ക്കു പ്രത്യക്ഷപ്പെട്ടു. അടുത്ത 40 ദിവസത്തിനിടയില്‍ പല പ്രാവശ്യം യേശു അവര്‍ക്കു പ്രത്യക്ഷനായി. പിന്നീട്‌ തന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ നോക്കിനില്‍ക്കെ അവന്‍ സ്വര്‍ഗത്തിലേക്കു പോയി. പത്തു ദിവസം കഴിഞ്ഞ്, യെരൂശലേമില്‍ കാത്തിരിക്കുകയായിരുന്ന യേശുവിന്‍റെ അനുഗാമികള്‍ക്കു ദൈവം പരിശുദ്ധാത്മാവിനെ നല്‍കി.

പിന്നീട്‌, ദൈവത്തിന്‍റെ ശത്രുക്കള്‍ അപ്പൊസ്‌തലന്മാരെ തടവിലാക്കി; എന്നാല്‍ ഒരു ദൂതന്‍ അവരെ വിടുവിച്ചു. ശിഷ്യനായ സ്‌തെഫാനൊസിനെ എതിരാളികള്‍ കല്ലെറിഞ്ഞു കൊന്നു. എന്നാല്‍ ഈ എതിരാളികളില്‍ ഒരുവനെ യേശു തന്‍റെ പ്രത്യേക ദാസനായി തിരഞ്ഞെടുത്തത്‌ എങ്ങനെയെന്ന് നാം കാണും; അവന്‍ അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീര്‍ന്നു. യേശു മരിച്ച് മൂന്നര വര്‍ഷം കഴിഞ്ഞ് ദൈവം അപ്പൊസ്‌തലനായ പത്രൊസിനെ യഹൂദന്‍ അല്ലാത്ത കൊര്‍ന്നേല്യൊസിനോടും അവന്‍റെ കുടുംബത്തോടും പ്രസംഗിക്കാനായി അയച്ചു.

ഏതാണ്ട് 13 വര്‍ഷം കഴിഞ്ഞ് പൗലൊസ്‌ സുവാര്‍ത്ത പ്രസംഗിക്കുന്നതിനുള്ള തന്‍റെ ഒന്നാമത്തെ പര്യടനം ആരംഭിച്ചു. അവന്‍റെ രണ്ടാം യാത്രയില്‍ തിമൊഥെയൊസും അവനോടൊപ്പം പോയി. പൗലൊസിനും അവന്‍റെ യാത്രകളില്‍ കൂടെ പോയവര്‍ക്കും ദൈവസേവനത്തില്‍ ആവേശകരമായ അനേകം അനുഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ചു നാം പഠിക്കുന്നു. ഒടുവില്‍ പൗലൊസ്‌ റോമില്‍ തടവിലാക്കപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍ സ്വതന്ത്രനായി. എങ്കിലും അവന്‍ വീണ്ടും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തു. 7-ാം ഭാഗത്തിലെ സംഭവങ്ങള്‍ ഏതാണ്ടു 32 വര്‍ഷത്തിനിടയില്‍ നടന്നവയാണ്‌.

ഒരു പ്രകാശം ശൗലിനെ അന്ധനാക്കുന്നു