വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 85: യേശു ഒരു തൊഴുത്തില്‍ ജനിക്കുന്നു

കഥ 85: യേശു ഒരു തൊഴുത്തില്‍ ജനിക്കുന്നു

ഈ ശിശു ആരാണെന്ന് അറിയാമോ? അതേ, അത്‌ യേശുവാണ്‌. അവന്‍ ഈ തൊഴുത്തില്‍ ജനിച്ചതേയുള്ളൂ. പശുക്കളെയും മറ്റും കെട്ടുന്ന സ്ഥലമാണ്‌ തൊഴുത്ത്‌. മറിയ യേശുവിനെ പുല്‍ത്തൊട്ടിയില്‍ കിടത്തുകയാണ്‌. തൊഴുത്തില്‍ മൃഗങ്ങള്‍ക്കു തീറ്റ ഇട്ടുകൊടുക്കുന്ന സ്ഥലമാണത്‌. എന്നാല്‍ മറിയയും യോസേഫും ഇവിടെ ഈ മൃഗങ്ങളുടെകൂടെ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ഥലമല്ല, ആണോ?

അല്ല, ഇത്‌ അതിനുള്ള സ്ഥലമല്ല. എന്നാല്‍ അവര്‍ ഇവിടെ വരാനുള്ള കാരണം ഇതാണ്‌: റോമിലെ ഭരണാധികാരിയായ ഔഗുസ്‌തൊസ്‌ കൈസര്‍ ഒരു നിയമം കൊണ്ടുവന്നു. ആ നിയമം അനുസരിച്ച്, എല്ലാവരും അവര്‍ ജനിച്ച പട്ടണത്തില്‍ മടങ്ങിച്ചെന്ന് ഒരു പുസ്‌തകത്തില്‍ പേര്‌ എഴുതിക്കണമായിരുന്നു. യോസേഫ്‌ ജനിച്ചത്‌ ഇവിടെ ബേത്ത്‌ലേഹെമിലാണ്‌. യോസേഫും മറിയയും ഇവിടെ എത്തിയപ്പോള്‍ അവര്‍ക്കു താമസിക്കാന്‍ എങ്ങും മുറി കിട്ടിയില്ല. അതുകൊണ്ട് അവര്‍ക്ക് ഇവിടെ മൃഗങ്ങളോടൊപ്പം കഴിയേണ്ടിവന്നു. അന്നുതന്നെ മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്‌തു! എന്നാല്‍ നോക്കൂ, അവന്‍ സുഖമായിരിക്കുന്നു.

യോസേഫും മറിയയും യേശുവും

യേശുവിനെ കാണാന്‍ വരുന്ന ആ ആട്ടിടയന്മാരെ കണ്ടോ? അവര്‍ രാത്രിയില്‍ ആടുകളെ കാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. പെട്ടെന്ന് ഒരു വലിയ വെളിച്ചം അവര്‍ക്കു ചുറ്റും മിന്നി. അത്‌ ഒരു ദൂതനായിരുന്നു! ഇടയന്മാര്‍ വല്ലാതെ പേടിച്ചുപോയി. എന്നാല്‍ ദൂതന്‍ അവരോടു പറഞ്ഞു: ‘പേടിക്കേണ്ട! ഞാന്‍ നിങ്ങളോട്‌ ഒരു നല്ല വാര്‍ത്ത അറിയിക്കാന്‍ വന്നതാണ്‌. ഇന്ന് ബേത്ത്‌ലേഹെമില്‍ കര്‍ത്താവായ ക്രിസ്‌തു പിറന്നിരിക്കുന്നു. അവന്‍ ജനങ്ങളെ രക്ഷിക്കും! തുണികള്‍കൊണ്ട് പൊതിഞ്ഞ് അവനെ ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്നത്‌ നിങ്ങള്‍ കാണും.’ പെട്ടെന്ന് അനേകം ദൂതന്മാര്‍ വന്ന് ദൈവത്തെ സ്‌തുതിക്കാന്‍ തുടങ്ങി. അതുകൊണ്ട് ഉടന്‍തന്നെ ഈ ഇടയന്മാര്‍ യേശുവിനെ തേടി അതിവേഗം യാത്രയായി. ഇപ്പോഴിതാ അവര്‍ അവനെ കണ്ടെത്തിയിരിക്കുന്നു.

യേശു ഇത്ര വിശേഷതയുള്ളവന്‍ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവന്‍ വാസ്‌തവത്തില്‍ ആരാണെന്ന് അറിയാമോ? ഈ പുസ്‌തകത്തിലെ ഒന്നാമത്തെ കഥയില്‍ ദൈവത്തിന്‍റെ ആദ്യത്തെ പുത്രനെക്കുറിച്ചു പറഞ്ഞത്‌ ഓര്‍ക്കുന്നുണ്ടോ? ഈ പുത്രന്‍ ആകാശവും ഭൂമിയും മറ്റെല്ലാ സംഗതികളും ഉണ്ടാക്കുന്നതില്‍ യഹോവയോടൊത്തു പ്രവര്‍ത്തിച്ചിരുന്നു. അവനാണ്‌ ഈ യേശു!

അതേ, യഹോവ തന്‍റെ പുത്രന്‍റെ ജീവനെ സ്വര്‍ഗത്തില്‍നിന്ന് എടുത്ത്‌ മറിയയുടെ ഉള്ളിലാക്കി. പെട്ടെന്നുതന്നെ ഒരു കുഞ്ഞ് അവളുടെ ഉള്ളില്‍ വളരാന്‍ തുടങ്ങി. മറ്റു കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരുടെ ഉള്ളില്‍ വളരുന്നതുപോലെതന്നെയായിരുന്നു ഇത്‌. എന്നാല്‍ ഈ കുഞ്ഞ് ദൈവത്തിന്‍റെ പുത്രന്‍ ആയിരുന്നു. ഒടുവില്‍ യേശു ഇവിടെ ബേത്ത്‌ലേഹെമില്‍ ഒരു തൊഴുത്തില്‍ ജനിച്ചു. ആളുകളോട്‌ യേശു ജനിച്ചതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ദൂതന്മാര്‍ വളരെയേറെ സന്തോഷമുള്ളവരായിരുന്നതിന്‍റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ?

ലൂക്കൊസ്‌ 2:1-20.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണുന്ന ശിശു ആരാണ്‌, മറിയ അവനെ എവിടെയാണു കിടത്തുന്നത്‌?
 • യേശു മൃഗങ്ങളെ കെട്ടുന്ന ഒരു തൊഴുത്തില്‍ പിറന്നത്‌ എന്തുകൊണ്ടാണ്‌?
 • തൊഴുത്തിലേക്കു പ്രവേശിക്കുന്നതായി ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഈ പുരുഷന്മാര്‍ ആരാണ്‌, ഒരു ദൂതന്‍ അവരോട്‌ എന്താണു പറഞ്ഞത്‌?
 • യേശു വിശേഷതയുള്ളവന്‍ ആയിരിക്കുന്നത്‌ എന്തുകൊണ്ട്?
 • യേശുവിനെ ദൈവപുത്രന്‍ എന്നു വിളിക്കാന്‍ കഴിയുന്നത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • ലൂക്കൊസ്‌ 2:1-20 വായിക്കുക.

  യേശുവിന്‍റെ ജനനം സംബന്ധിച്ച പ്രവചനത്തിന്‍റെ നിവൃത്തിയില്‍ ഔഗുസ്‌തൊസ്‌ കൈസര്‍ എന്തു പങ്കാണു വഹിച്ചത്‌? (ലൂക്കൊ. 2:1-5; മീഖാ 5:2)

  “ദൈവപ്രസാദമുള്ള മനുഷ്യര്‍” എന്നു വിളിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഒരു വ്യക്തി ഉള്‍പ്പെടാന്‍ ഇടയായിത്തീര്‍ന്നേക്കാവുന്നത്‌ എങ്ങനെ? (ലൂക്കൊ. 2:14; മത്താ. 16:24; യോഹ. 17:3; പ്രവൃ. 3:19; എബ്രാ. 11:6)

  എളിയവരായ ആ യഹൂദ്യ ആട്ടിടയന്മാര്‍ക്ക് ഒരു രക്ഷിതാവിന്‍റെ ജനനത്തില്‍ ആഹ്ലാദിക്കാന്‍ കാരണം ഉണ്ടായിരുന്നെങ്കില്‍, ഇന്നു ദൈവദാസര്‍ക്ക് സന്തോഷിക്കാനുള്ള ഏറെ മഹത്തായ എന്തു കാരണമാണ്‌ ഉള്ളത്‌? (ലൂക്കൊ. 2:10, 11; എഫെ. 3:8, 9; വെളി. 11:15; 14:6)

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

യേശു ജനിച്ചത്‌ എപ്പോഴായിരുന്നു?

ഡിസംബർ 25-നു ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നതിന്‍റെ കാരണം കണ്ടുപിടിക്കുക.