വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 6: യേശുവിന്‍റെ ജനനംമുതല്‍ മരണംവരെ

ഭാഗം 6: യേശുവിന്‍റെ ജനനംമുതല്‍ മരണംവരെ

മറിയ എന്ന സത്‌സ്വഭാവിയായ ഒരു യുവതിയുടെ അടുക്കലേക്ക് ദൈവം ഗബ്രീയേല്‍ ദൂതനെ അയച്ചു. എന്നെന്നേക്കും രാജാവായി ഭരിക്കാന്‍ പോകുന്ന ഒരു കുഞ്ഞ് അവള്‍ക്കു ജനിക്കുമെന്ന് അവന്‍ അവളോടു പറഞ്ഞു. ആ കുഞ്ഞ് യേശുവായിരുന്നു. അവന്‍ ഒരു തൊഴുത്തില്‍ ജനിച്ചു. ആട്ടിടയന്മാര്‍ അവിടെ ചെന്ന് അവനെ കണ്ടു. പിന്നീട്‌ കിഴക്കുനിന്നുള്ള ചില പുരുഷന്മാര്‍ക്ക് ഒരു നക്ഷത്രം യേശുവിന്‍റെ അടുക്കലേക്കു പോകാനുള്ള വഴി കാണിച്ചുകൊടുത്തു. അവര്‍ ആ നക്ഷത്രം കാണുന്നതിന്‌ ഇടയാക്കിയത്‌ ആരാണെന്നും യേശുവിനെ കൊല്ലുന്നതിനുള്ള ശ്രമങ്ങളില്‍നിന്ന് അവന്‍ രക്ഷപ്പെട്ടത്‌ എങ്ങനെയാണെന്നും നാം കാണുന്നു.

അടുത്തതായി നമ്മള്‍ കാണുന്നത്‌ ആലയത്തിലെ ഉപദേഷ്ടാക്കന്മാരുമായി സംസാരിക്കുന്ന 12 വയസ്സുള്ള യേശുവിനെയാണ്‌. പതിനെട്ടു വര്‍ഷം കഴിഞ്ഞ് അവന്‍ സ്‌നാപനമേറ്റു. ഉടന്‍തന്നെ അവന്‍ ഭൂമിയില്‍ ചെയ്യാനായി ദൈവം തന്നെ ഏല്‍പ്പിച്ച രാജ്യപ്രസംഗ വേലയും പഠിപ്പിക്കല്‍ വേലയും തുടങ്ങി. ഈ വേലയില്‍ തന്നെ സഹായിക്കാനായി യേശു 12 പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ അവരെ തന്‍റെ അപ്പൊസ്‌തലന്മാരാക്കി.

യേശു അനേകം അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു. അവന്‍ ഏതാനും അപ്പവും കുറച്ചു ചെറിയ മീനുംകൊണ്ട് ആയിരക്കണക്കിന്‌ ആളുകള്‍ക്ക് ആഹാരം നല്‍കി. അവന്‍ രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകപോലും ചെയ്‌തു. അവസാനമായി, യേശുവിന്‍റെ ജീവിതത്തിന്‍റെ അവസാന ദിവസം സംഭവിച്ച അനേകം കാര്യങ്ങളെക്കുറിച്ചും അവന്‍ കൊല്ലപ്പെട്ട വിധത്തെക്കുറിച്ചും നമ്മള്‍ മനസ്സിലാക്കുന്നു. യേശു ഏതാണ്ട് മൂന്നര വര്‍ഷക്കാലം പ്രസംഗിച്ചു. അങ്ങനെ, 34-ലധികം വര്‍ഷത്തെ സംഭവങ്ങള്‍ നമ്മള്‍ 6-ാം ഭാഗത്ത്‌ കാണുന്നു.

യേശു പഠിപ്പിക്കുന്നു

ഈ വിഭാഗത്തിൽ

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

യേശുവിനെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയത്‌ എപ്പോഴായിരുന്നു?

യേശുവിന്‍റെ മരണത്തിനും സുവിശേങ്ങളുടെ എഴുത്തിനും ഇടയിൽ എത്ര വർഷങ്ങളുണ്ടായിരുന്നു?

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

യേശുക്രിസ്‌തു ആരാണ്‌?

യേശു മരിച്ചത്‌ എന്തുകൊണ്ട്, എന്താണ്‌ മറുവില, യേശു ഇപ്പോൾ എന്തു ചെയ്യുയാണ്‌ എന്നീ കാര്യങ്ങൾ മനസ്സിലാക്കൂ.