വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 5: ബാബിലോണിലെ തടവുമുതല്‍ യെരൂശലേമിന്‍റെ മതിലുകള്‍ വീണ്ടും പണിയുന്നതുവരെ

ഭാഗം 5: ബാബിലോണിലെ തടവുമുതല്‍ യെരൂശലേമിന്‍റെ മതിലുകള്‍ വീണ്ടും പണിയുന്നതുവരെ

ബാബിലോണില്‍ തടവിലായിരിക്കെ ഇസ്രായേല്യര്‍ക്ക് വിശ്വാസത്തിന്‍റെ അനേകം പരിശോധനകള്‍ നേരിട്ടു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും തീച്ചൂളയില്‍ എറിയപ്പെട്ടു; എങ്കിലും ദൈവം അവരെ ജീവനോടെ വെളിയില്‍ കൊണ്ടുവന്നു. പിന്നീട്‌ പേര്‍ഷ്യക്കാരും മേദ്യരും ചേര്‍ന്ന് ബാബിലോണ്‍ കീഴടക്കിയതിനുശേഷം ദാനീയേല്‍ ഒരു സിംഹക്കുഴിയില്‍ എറിയപ്പെട്ടു. എങ്കിലും ദൈവം സിംഹങ്ങളുടെ വായ്‌ അടച്ചുകൊണ്ട് അവനെയും സംരക്ഷിച്ചു.

ഒടുവില്‍, പേര്‍ഷ്യന്‍ രാജാവായ കോരെശ്‌ ഇസ്രായേല്യരെ സ്വതന്ത്രരാക്കി. അവര്‍ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോകപ്പെട്ട് 70 വര്‍ഷം കഴിഞ്ഞ് സ്വന്തം നാട്ടിലേക്കു മടങ്ങിവന്നു. അവര്‍ യെരൂശലേമിലേക്കു മടങ്ങിവന്നപ്പോള്‍ ആദ്യം ചെയ്‌ത സംഗതികളിലൊന്ന് യഹോവയുടെ ആലയത്തിന്‍റെ പണി ആരംഭിക്കുക എന്നതായിരുന്നു. എങ്കിലും ശത്രുക്കള്‍ പെട്ടെന്നുതന്നെ അവരുടെ വേല തടഞ്ഞു. അതുകൊണ്ട് അവര്‍ യെരൂശലേമില്‍ മടങ്ങിയെത്തി ഏതാണ്ട് 22 വര്‍ഷം കഴിഞ്ഞാണ്‌ ആലയത്തിന്‍റെ പണി പൂര്‍ത്തിയായത്‌.

അടുത്തതായി, ആലയത്തെ മനോഹരമാക്കാനായി എസ്രാ യെരൂശലേമിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചു നാം പഠിക്കുന്നു. ഇത്‌ ആലയം പൂര്‍ത്തിയായി ഏതാണ്ട് 47 വര്‍ഷത്തിനുശേഷമായിരുന്നു. എസ്രായുടെ യാത്രയ്‌ക്കു 13 വര്‍ഷത്തിനുശേഷം നെഹെമ്യാവ്‌ യെരൂശലേമിന്‍റെ തകര്‍ന്ന മതിലുകള്‍ പുതുക്കിപ്പണിയുന്നതിനു സഹായിച്ചു. ഈ കാലംവരെയുള്ള 152 വര്‍ഷത്തെ ചരിത്രം നമുക്ക് അഞ്ചാം ഭാഗത്തു കാണാം.

എസ്രായും ജനങ്ങളും പ്രാര്‍ഥിക്കുന്നു