വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 75: ബാബിലോണില്‍ നാലു ചെറുപ്പക്കാര്‍

കഥ 75: ബാബിലോണില്‍ നാലു ചെറുപ്പക്കാര്‍

നെബൂഖദ്‌നേസര്‍ രാജാവ്‌ ഇസ്രായേലിലെ ഏറ്റവും പഠിപ്പുള്ള ആളുകളെയെല്ലാം ബാബിലോണിലേക്കു പിടിച്ചുകൊണ്ടു പോകുന്നു. പിന്നെ, അവരുടെയിടയില്‍നിന്ന് ഏറ്റവും സുന്ദരന്മാരും മിടുക്കന്മാരുമായ ചെറുപ്പക്കാരെ അവന്‍ തിരഞ്ഞെടുക്കുന്നു. അവരില്‍ നാലു പേരെയാണ്‌ ഇവിടെ നിങ്ങള്‍ കാണുന്നത്‌. ഒരാള്‍ ദാനീയേല്‍ ആണ്‌. മറ്റു മൂന്നുപേരെ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിങ്ങനെയാണ്‌ ബാബിലോണ്യര്‍ വിളിക്കുന്നത്‌.

ഈ ചെറുപ്പക്കാരെ തന്‍റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നതിനുവേണ്ടി പരിശീലിപ്പിച്ചെടുക്കാന്‍ നെബൂഖദ്‌നേസര്‍ തീരുമാനിക്കുന്നു. മൂന്നു വര്‍ഷത്തെ പരിശീലനത്തിനുശേഷം കൂട്ടത്തില്‍ ഏറ്റവും മിടുക്കരായവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാനായി രാജാവ്‌ തിരഞ്ഞെടുക്കും. പരിശീലന കാലത്ത്‌ അവര്‍ ശക്തരും ആരോഗ്യമുള്ളവരും ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് താനും കുടുംബാംഗങ്ങളും കഴിക്കുന്ന വിശേഷപ്പെട്ട ആഹാരവും വീഞ്ഞും അവര്‍ക്കും നല്‍കാന്‍ രാജാവു കല്‍പ്പിക്കുന്നു.

ദാനീയേലും ശദ്രക്കും മേശക്കും അബേദ്നെഗോയും തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു

ഇപ്പോള്‍ ദാനീയേലിനെ നോക്കൂ. നെബൂഖദ്‌നേസരിന്‍റെ മുഖ്യ ദാസനായ അശ്‌പെനാസിനോട്‌ അവന്‍ പറയുന്നത്‌ എന്താണെന്ന് അറിയാമോ? രാജാവു കഴിക്കുന്ന വിശേഷപ്പെട്ട ആഹാരം തനിക്കു വേണ്ട എന്നാണ്‌ അവന്‍ പറയുന്നത്‌. പക്ഷേ അശ്‌പെനാസിന്‌ അതു സമ്മതിച്ചു കൊടുക്കാന്‍ പേടിയാണ്‌. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യേണ്ടത്‌ എന്തെന്ന് രാജാവ്‌ തീരുമാനിച്ചുകഴിഞ്ഞു,’ അവന്‍ പറയുന്നു. ‘നിങ്ങള്‍ക്ക് മറ്റു ചെറുപ്പക്കാരുടെയത്ര ആരോഗ്യമില്ലെങ്കില്‍ രാജാവ്‌ എന്നെ കൊന്നുകളയും.’

അപ്പോള്‍ ദാനീയേല്‍ തന്‍റെ മൂന്നു കൂട്ടുകാരോടൊപ്പം തങ്ങളെ നോക്കാന്‍ അശ്‌പെനാസ്‌ ഏല്‍പ്പിച്ചിരിക്കുന്ന ജോലിക്കാരന്‍റെ അടുത്തേക്കു പോകുന്നു. ’10 ദിവസത്തേക്ക് ഞങ്ങളെ പരീക്ഷിച്ചാലും,’ അവന്‍ പറയുന്നു. ‘ഞങ്ങള്‍ക്കു കഴിക്കാന്‍ പച്ചക്കറികളും കുടിക്കാന്‍ വെള്ളവും തരിക. എന്നിട്ട് രാജാവിന്‍റെ വിശേഷപ്പെട്ട ആഹാരം കഴിക്കുന്ന മറ്റു ചെറുപ്പക്കാരെയും ഞങ്ങളെയും താരതമ്യം ചെയ്‌തിട്ട് ആര്‍ക്കാണു കൂടുതല്‍ ആരോഗ്യം എന്നു പറഞ്ഞാലും.’

അങ്ങനെ ചെയ്യാമെന്ന് ആ ജോലിക്കാരന്‍ സമ്മതിക്കുന്നു. 10 ദിവസം കഴിയുമ്പോള്‍ ദാനീയേലും അവന്‍റെ മൂന്നു കൂട്ടുകാരും മറ്റെല്ലാ ചെറുപ്പക്കാരെക്കാളും ആരോഗ്യമുള്ളവരായി കാണപ്പെടുന്നു. അതുകൊണ്ട് രാജാവു നിര്‍ദേശിച്ച ഭക്ഷണസാധനങ്ങള്‍ക്കു പകരം സസ്യഭക്ഷണം തന്നെ തുടര്‍ന്നും കഴിക്കാന്‍ അവര്‍ക്ക് അനുവാദം ലഭിക്കുന്നു.

മൂന്നു വര്‍ഷത്തിനുശേഷം ഈ ചെറുപ്പക്കാരെയെല്ലാം നെബൂഖദ്‌നേസരിന്‍റെ മുമ്പില്‍ കൊണ്ടുവരുന്നു. എല്ലാവരോടും സംസാരിച്ചതിനുശേഷം ദാനീയേലും മൂന്നു കൂട്ടുകാരുമാണ്‌ ഏറ്റവും മിടുക്കന്മാരെന്ന് രാജാവ്‌ കണ്ടെത്തുന്നു. അതുകൊണ്ട് കൊട്ടാരത്തില്‍ തന്നെ സഹായിക്കാന്‍ അദ്ദേഹം അവരെ തിരഞ്ഞെടുക്കുന്നു. ദാനീയേല്‍, ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിവരുടെ മുമ്പില്‍ രാജാവ്‌ എന്തു ചോദ്യമോ പ്രശ്‌നമോ കൊണ്ടുവന്നാലും അതിനൊക്കെ ഉത്തരം നല്‍കാന്‍ അവര്‍ക്കു കഴിയുന്നു. എല്ലാ കാര്യത്തിലും രാജാവിന്‍റെ പുരോഹിതന്മാരെക്കാളും പണ്ഡിതന്മാരെക്കാളും 10 മടങ്ങ് അറിവ്‌ അവര്‍ക്കുണ്ട്.

ദാനീയേല്‍ 1:1-21.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന നാലു ചെറുപ്പക്കാര്‍ ആരെല്ലാം, അവര്‍ ബാബിലോണില്‍ എത്തിയത്‌ എങ്ങനെ?
 • ഈ നാലു ചെറുപ്പക്കാരെക്കുറിച്ച് രാജാവിന്‌ എന്തു പദ്ധതികളാണ്‌ ഉള്ളത്‌, തന്‍റെ ദാസന്മാര്‍ക്ക് അവന്‍ എന്തു നിര്‍ദേശം കൊടുക്കുന്നു?
 • തനിക്കും തന്‍റെ മൂന്നു കൂട്ടുകാര്‍ക്കുമുള്ള ഭക്ഷണവും പാനീയവും സംബന്ധിച്ച് ദാനീയേല്‍ എന്ത് അഭ്യര്‍ഥനയാണു നടത്തുന്നത്‌?
 • 10 ദിവസം സസ്യഭക്ഷണം കഴിച്ചതിനുശേഷം, മറ്റു ചെറുപ്പക്കാരോടുള്ള താരതമ്യത്തില്‍ ദാനീയേലും മൂന്നു കൂട്ടുകാരും എങ്ങനെ കാണപ്പെട്ടു?
 • ദാനീയേലും മൂന്നു കൂട്ടുകാരും രാജാവിന്‍റെ കൊട്ടാരത്തില്‍ എത്തിച്ചേരുന്നത്‌ എങ്ങനെ, ഏതു വിധത്തിലാണ്‌ അവര്‍ പുരോഹിതന്മാരെക്കാളും പണ്ഡിതന്മാരെക്കാളും മികച്ചു നില്‍ക്കുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ദാനീയേല്‍ 1:1-21 വായിക്കുക.

  പ്രലോഭനങ്ങളെ ചെറുക്കാനും ബലഹീനതകളെ അതിജീവിക്കാനും കഴിയണമെങ്കില്‍ ഏതു തരത്തിലുള്ള ശ്രമമാണ്‌ ആവശ്യമായിരിക്കുന്നത്‌? (ദാനീ. 1:8, NW; ഉല്‌പ. 39:7, 10; ഗലാ. 6:9)

  ചിലര്‍ വിശേഷപ്പെട്ടത്‌ എന്നു കരുതുന്ന കാര്യങ്ങളില്‍ ആമഗ്നരാകാന്‍ ഇന്നത്തെ യുവജനങ്ങള്‍ ഏതു വിധത്തില്‍ പ്രലോഭിപ്പിക്കപ്പെടുകയോ സമ്മര്‍ദത്തിന്‍ കീഴിലാകുകയോ ചെയ്‌തേക്കാം? (ദാനീ. 1:8; സദൃ. 20:1; 2 കൊരി. 6:16-7:1)

  ലൗകിക വിദ്യാഭ്യാസത്തെക്കുറിച്ച് എന്തു മനസ്സിലാക്കാന്‍ നാല്‌ എബ്രായ ചെറുപ്പക്കാരെ സംബന്ധിച്ച ബൈബിള്‍ വിവരണം നമ്മെ സഹായിക്കുന്നു? (ദാനീ. 1:20; യെശ. 54:13; 1 കൊരി. 3:18-20)