വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 71: ദൈവം ഒരു പറുദീസ വാഗ്ദാനം ചെയ്യുന്നു

കഥ 71: ദൈവം ഒരു പറുദീസ വാഗ്ദാനം ചെയ്യുന്നു

ദൈവം തന്‍റെ പ്രവാചകനായ യെശയ്യാവിനു കാണിച്ചു കൊടുത്തിരിക്കാന്‍ ഇടയുള്ള പറുദീസയുടെ ചിത്രമാണ്‌ ഇത്‌. യോനാ മരിച്ചുകഴിഞ്ഞ ഉടനെയുള്ള കാലത്താണ്‌ യെശയ്യാവു ജീവിച്ചിരുന്നത്‌.

പറുദീസയില്‍ ജീവിക്കുന്ന ആളുകള്‍

പറുദീസ എന്നതിന്‍റെ അര്‍ഥം “പാര്‍ക്ക്” അല്ലെങ്കില്‍ “പൂന്തോട്ടം” എന്നാണ്‌. ഈ ചിത്രം കണ്ടിട്ട് മുമ്പ് ഈ പുസ്‌തകത്തില്‍ കണ്ട എന്തെങ്കിലും ഓര്‍മയിലേക്കു വരുന്നുണ്ടോ? ആദാമിനും ഹവ്വായ്‌ക്കും വേണ്ടി യഹോവയാം ദൈവം ഉണ്ടാക്കിയ സുന്ദരമായ തോട്ടംപോലെ തന്നെയുണ്ട് ഇത്‌, അല്ലേ? പക്ഷേ ഭൂമി മുഴുവനും എന്നെങ്കിലും ഒരു പറുദീസ ആയിത്തീരുമോ?

യഹോവ തന്‍റെ ജനത്തിനുവേണ്ടി കൊണ്ടുവരാന്‍ പോകുന്ന പുതിയ പറുദീസയെക്കുറിച്ച് എഴുതാന്‍ അവന്‍ തന്‍റെ പ്രവാചകനായ യെശയ്യാവിനോടു പറഞ്ഞു: ‘ചെന്നായും കുഞ്ഞാടും ഒരുമിച്ച് സമാധാനത്തില്‍ ജീവിക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒരുമിച്ചു മേയും, ഒരു കൊച്ചു കുട്ടി അവയെ നോക്കിനടത്തും. ഒരു ശിശു വിഷപ്പാമ്പിന്‍റെ കൂടെ കളിച്ചാലും അത്‌ ഒരു ഉപദ്രവവും ചെയ്യില്ല.’

‘ഇത്‌ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. ഭൂമിയില്‍ എന്നും കുഴപ്പങ്ങള്‍ ഉണ്ടായിരുന്നിട്ടുണ്ട്, ഇനി ഉണ്ടായിരിക്കുകയും ചെയ്യും’ എന്നു പലരും പറഞ്ഞേക്കാം. എന്നാല്‍ ഇതേക്കുറിച്ചു ചിന്തിക്കുക: ദൈവം ആദാമിനും ഹവ്വായ്‌ക്കും താമസിക്കാന്‍ ഏതുതരം സ്ഥലമാണു നല്‍കിയത്‌?

ദൈവം അവരെ ഒരു പറുദീസയിലാണ്‌ ആക്കിവെച്ചത്‌. സുന്ദരമായ ആ താമസസ്ഥലം അവര്‍ക്കു നഷ്ടമായതും അവര്‍ വയസ്സുചെന്ന് മരിച്ചു പോയതുമൊക്കെ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചതുകൊണ്ടു മാത്രമാണ്‌. എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം, തന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്കു നല്‍കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്യുന്നു.

വരാന്‍പോകുന്ന ആ പുതിയ പറുദീസയില്‍, നാശം ചെയ്യുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒന്നും ഉണ്ടായിരിക്കുകയില്ല. എല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കും. എല്ലാ വ്യക്തികളും ആരോഗ്യമുള്ളവരും സന്തുഷ്ടരുമായിരിക്കും. എല്ലാം ദൈവം ആദ്യം ആഗ്രഹിച്ചതുപോലെതന്നെ ആയിത്തീരും. എന്നാല്‍ ഇതൊക്കെ ദൈവം എങ്ങനെയാണു ചെയ്യുന്നതെന്നു നാം പിന്നീടു പഠിക്കും.

യെശയ്യാവു 11:6-9; വെളിപ്പാടു 21:3-5.ചോദ്യങ്ങള്‍

 • യെശയ്യാവ്‌ ആരായിരുന്നു, അവന്‍ ഏതു കാലത്താണു ജീവിച്ചിരുന്നത്‌, യഹോവ അവന്‌ എന്താണു കാണിച്ചുകൊടുക്കുന്നത്‌?
 • “പറുദീസ” എന്ന വാക്കിന്‍റെ അര്‍ഥം എന്ത്, അത്‌ നമ്മെ എന്തിനെക്കുറിച്ചാണ്‌ ഓര്‍മിപ്പിക്കുന്നത്‌?
 • പുതിയ പറുദീസയെക്കുറിച്ച് എന്തെഴുതാനാണ്‌ യഹോവ യെശയ്യാവിനോടു പറഞ്ഞത്‌?
 • ആദാമിനും ഹവ്വായ്‌ക്കും അവരുടെ മനോഹരമായ താമസസ്ഥലം നഷ്ടപ്പെട്ടത്‌ എന്തുകൊണ്ട്?
 • തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് യഹോവ എന്താണു വാഗ്‌ദാനം ചെയ്യുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • യെശയ്യാവു 11:6-9 വായിക്കുക.

  പുതിയ ഭൂമിയില്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉണ്ടായിരിക്കാന്‍ പോകുന്ന സമാധാനത്തെ ദൈവവചനം എങ്ങനെയാണു ചിത്രീകരിക്കുന്നത്‌? (സങ്കീ. 148:10, 13; യെശ. 65:25; യെഹെ. 34:25)

  യെശയ്യാവിന്‍റെ വാക്കുകളുടെ ഏത്‌ ആത്മീയ നിവൃത്തിയാണ്‌ ഇന്ന് യഹോവയുടെ ജനത്തിനിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? (റോമ. 12:2; എഫെ. 4:23, 24)

  ഇപ്പോഴും ഭാവിയില്‍ പുതിയ ലോകത്തിലും മനുഷ്യന്‍റെ വ്യക്തിത്വത്തില്‍ സംഭവിക്കുന്ന മാറ്റത്തിനുള്ള ബഹുമതി ആര്‍ക്കുള്ളതാണ്‌? (യെശ. 48:17, 18; ഗലാ. 5:22, 23; ഫിലി. 4:7)

 • വെളിപ്പാടു 21:3-5 വായിക്കുക.

  ദൈവം മനുഷ്യരോടുകൂടെ വസിക്കുന്നു എന്നത്‌ ഭൂമിയില്‍ അക്ഷരാര്‍ഥത്തില്‍ ഉണ്ടായിരിക്കും എന്നല്ല, മറിച്ച് പ്രതീകാത്മകമായിട്ടായിരിക്കും എന്ന് തിരുവെഴുത്തുകള്‍ സൂചിപ്പിക്കുന്നത്‌ എങ്ങനെ? (ലേവ്യ. 26:11, 12; 2 ദിന. 6:18; യെശ. 66:1; വെളി. 21:2, 3, 22-24)

  ഏതുതരം കണ്ണീരും വേദനയുമായിരിക്കും ഇല്ലാതാകുന്നത്‌? (ലൂക്കൊ. 8:49-52; റോമ. 8:21, 22; വെളി. 21:4, 5)