വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 4: ഇസ്രായേലിന്‍റെ ഒന്നാമത്തെ രാജാവുമുതല്‍ ബാബിലോണിലെ തടവുവരെ

ഭാഗം 4: ഇസ്രായേലിന്‍റെ ഒന്നാമത്തെ രാജാവുമുതല്‍ ബാബിലോണിലെ തടവുവരെ

ശൗല്‍ ഇസ്രായേലിന്‍റെ ഒന്നാമത്തെ രാജാവായി. എന്നാല്‍ പിന്നീട്‌ യഹോവ അവനെ തള്ളിക്കളയുകയും അവനു പകരം ദാവീദിനെ രാജാവായി തിരഞ്ഞെടുക്കുകയും ചെയ്‌തു. നമ്മള്‍ ദാവീദിനെക്കുറിച്ചു ധാരാളം കാര്യങ്ങള്‍ പഠിക്കും: ചെറുപ്പത്തില്‍ത്തന്നെ അവന്‍, ഒരു രാക്ഷസനോളം വലുപ്പം ഉണ്ടായിരുന്ന മല്ലനായ ഗൊല്യാത്തിനോടു പൊരുതി. പിന്നീട്‌ അസൂയ നിറഞ്ഞ ശൗല്‍രാജാവിന്‍റെ കൈയില്‍ അകപ്പെടാതിരിക്കാന്‍ അവന്‌ ഓടിപ്പോകേണ്ടി വന്നു. പിന്നെ ഒരിക്കല്‍, ഒരു വലിയ മണ്ടത്തരം കാണിക്കുന്നതില്‍നിന്ന് അബീഗയില്‍ എന്ന സുന്ദരിയായ സ്‌ത്രീ അവനെ രക്ഷിച്ചു.

അടുത്തതായി, ദാവീദിനു ശേഷം രാജാവായ, അവന്‍റെ പുത്രനായ ശലോമോനെക്കുറിച്ചു നാം പല കാര്യങ്ങള്‍ പഠിക്കും. ഇസ്രായേലിന്‍റെ ആദ്യത്തെ മൂന്നു രാജാക്കന്മാര്‍ ഓരോരുത്തരും 40 വര്‍ഷം വീതം ഭരിച്ചു. ശലോമോന്‍റെ മരണശേഷം ഇസ്രായേല്‍ രണ്ടായി പിരിഞ്ഞു. ഒരു ഭാഗം വടക്കേ രാജ്യം എന്നും മറ്റേ ഭാഗം തെക്കേ രാജ്യം എന്നും അറിയപ്പെടാന്‍ തുടങ്ങി.

257 വര്‍ഷം കഴിഞ്ഞപ്പോള്‍ വടക്കേ 10 ഗോത്ര രാജ്യം അശ്ശൂരിനാല്‍ അഥവാ അസ്സീറിയയാല്‍ നശിപ്പിക്കപ്പെട്ടു. പിന്നെയുമൊരു 133 വര്‍ഷം കഴിഞ്ഞ് തെക്കേ രണ്ടു ഗോത്ര രാജ്യവും നശിപ്പിക്കപ്പെട്ടു. ഈ സമയത്ത്‌ ബാബിലോണ്യര്‍ ഇസ്രായേല്യരെ തടവുകാരായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇത്തരത്തിലുള്ള ആവേശംകൊള്ളിക്കുന്ന അനേകം സംഭവങ്ങള്‍ നടന്ന 510 വര്‍ഷത്തെ ചരിത്രമാണ്‌ നാലാം ഭാഗത്ത്‌ ഉള്ളത്‌.

ശലോമോന്‍ രാജാവ് പ്രാര്‍ഥിക്കുന്നു

ഈ വിഭാഗത്തിൽ