വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 55: ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

കഥ 55: ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

ഈ കൊച്ചുകുട്ടിയെ കാണാന്‍ നല്ല ഭംഗിയില്ലേ? ശമൂവേല്‍ എന്നാണ്‌ അവന്‍റെ പേര്‌. അവന്‍റെ തലയില്‍ കൈവെച്ചുകൊണ്ടു നില്‍ക്കുന്നത്‌ ഇസ്രായേലിലെ മഹാപുരോഹിതനായ ഏലി ആണ്‌. ശമൂവേലിന്‍റെ അപ്പനായ എല്‍ക്കാനായും അമ്മയായ ഹന്നായുമാണ്‌ അവനെ ഏലിയുടെ അടുത്തേക്കു കൊണ്ടുവന്നിരിക്കുന്നത്‌.

ശമൂവേല്‍ മഹാപുരോഹിതനായ ഏലിയുടെ അടുക്കല്‍

ശമൂവേലിന്‌ നാലോ അഞ്ചോ വയസ്സേ ഉള്ളൂ. പക്ഷേ അവന്‍ ഇനി, യഹോവയുടെ സമാഗമന കൂടാരത്തിങ്കല്‍ താമസിക്കുന്ന ഏലിയുടെയും മറ്റു പുരോഹിതന്മാരുടെയും കൂടെയാണു കഴിയുക. ഇത്ര ചെറുപ്പത്തില്‍ത്തന്നെ സമാഗമന കൂടാരത്തില്‍ യഹോവയെ സേവിക്കാന്‍ എല്‍ക്കാനായും ഹന്നായും ശമൂവേലിനെ നല്‍കുന്നത്‌ എന്തുകൊണ്ടാണ്‌? നമുക്കു നോക്കാം.

ഈ സംഭവത്തിന്‌ ഏതാനും വര്‍ഷംമുമ്പ് ഹന്നാ വളരെ ദുഃഖിതയായിരുന്നു. കാരണം അവള്‍ക്കു മക്കള്‍ ഇല്ലായിരുന്നു. ഒരു കുഞ്ഞു വേണമെന്ന് അവള്‍ക്കു വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ദിവസം യഹോവയുടെ സമാഗമന കൂടാരത്തിങ്കല്‍ പ്രാര്‍ഥിക്കവേ അവള്‍ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: ‘യഹോവേ, എന്നെ മറന്നുകളയരുതേ! നീ എനിക്കൊരു മകനെ തരികയാണെങ്കില്‍, ജീവിതകാലം മുഴുവന്‍ നിന്നെ സേവിക്കേണ്ടതിന്‌ അവനെ ഞാന്‍ നിനക്കു തരും.’

യഹോവ ഹന്നായുടെ പ്രാര്‍ഥനയ്‌ക്ക് ഉത്തരം കൊടുത്തു. മാസങ്ങള്‍ക്കു ശേഷം അവള്‍ ശമൂവേലിനു ജന്മം നല്‍കി. ഹന്നാ തന്‍റെ കുഞ്ഞിനെ വളരെ സ്‌നേഹിച്ചു. അവന്‍ നന്നേ ചെറുതായിരിക്കുമ്പോള്‍ തന്നെ അവള്‍ യഹോവയെക്കുറിച്ച് അവനെ പഠിപ്പിക്കാന്‍ തുടങ്ങി. അവള്‍ ഭര്‍ത്താവിനോടു പറയുന്നു: ‘മുലകുടി മാറിയതിനു ശേഷം, യഹോവയെ സേവിക്കേണ്ടതിന്‌ ശമൂവേലിനെ ഞാന്‍ സമാഗമന കൂടാരത്തിങ്കലേക്കു കൊണ്ടുപോകാം.’

ഹന്നായും എല്‍ക്കാനായും അങ്ങനെ ചെയ്യുന്നതാണ്‌ ഈ ചിത്രത്തില്‍ നാം കാണുന്നത്‌. മാതാപിതാക്കള്‍ നന്നായി പഠിപ്പിച്ചിരിക്കുന്നതിനാല്‍ യഹോവയുടെ കൂടാരത്തില്‍ അവനെ സേവിക്കുന്നതില്‍ ശമൂവേലിനു സന്തോഷമേയുള്ളൂ. എല്ലാ വര്‍ഷവും ഹന്നായും എല്‍ക്കാനായും ഈ പ്രത്യേക കൂടാരത്തില്‍ യഹോവയെ ആരാധിക്കാനും തങ്ങളുടെ മകനെ കാണാനും വരുന്നു. ഓരോ തവണ വരുമ്പോഴും ഹന്നാ അവന്‌ ഒരു പുത്തന്‍ ഉടുപ്പ് കൊണ്ടുവന്നു കൊടുക്കുന്നു.

വര്‍ഷങ്ങള്‍ കടന്നുപോകവേ ശമൂവേല്‍ യഹോവയുടെ സമാഗമന കൂടാരത്തിലെ സേവനം തുടരുന്നു. യഹോവയ്‌ക്കും ജനങ്ങള്‍ക്കും ഒരുപോലെ അവനെ ഇഷ്ടമാണ്‌. എന്നാല്‍ മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹൊഫ്‌നിയും ഫീനെഹാസും നല്ലവരല്ല. അവര്‍ മോശമായ ധാരാളം കാര്യങ്ങള്‍ ചെയ്യുകയും, മറ്റുള്ളവര്‍ യഹോവയോട്‌ അനുസരണക്കേടു കാണിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. പുരോഹിതന്മാരായി തുടരാന്‍ ഏലി അവരെ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌, പക്ഷേ അവന്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കിക്കളയുന്നില്ല.

കൊച്ചു ശമൂവേല്‍ സമാഗമന കൂടാരത്തിങ്കല്‍ നടക്കുന്ന മോശമായ ഈ കാര്യങ്ങളൊന്നും കണ്ട് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയുന്നില്ല. ആ കാലത്ത്‌ യഹോവയോടു ശരിക്കും സ്‌നേഹമുള്ള ആളുകള്‍ വളരെ കുറവാണ്‌, അതുകൊണ്ടുതന്നെ യഹോവ ഏതെങ്കിലും മനുഷ്യനോടു സംസാരിച്ചിട്ട് വളരെ നാളുകള്‍ ആയിരുന്നു. എന്നാല്‍ ശമൂവേല്‍ കുറച്ചുകൂടി വലുതായപ്പോള്‍ ഒരു സംഭവം ഉണ്ടായി.

സമാഗമന കൂടാരത്തിങ്കല്‍ ഉറങ്ങിക്കൊണ്ടിരുന്ന ശമൂവേല്‍ തന്നെ ആരോ വിളിക്കുന്നതു കേട്ട് ഉണരുന്നു. ‘ഞാനിതാ,’ അവന്‍ ഉത്തരം പറയുന്നു. എന്നിട്ട് അവന്‍ എഴുന്നേറ്റ്‌ ഏലിയുടെ അടുത്തേക്ക് ഓടിച്ചെന്ന് പറയുന്നു: ‘എന്നെ വിളിച്ചല്ലോ, ഞാനിതാ.’

എന്നാല്‍ ഏലി പറയുന്നു: ‘ഞാന്‍ വിളിച്ചില്ല. പോയിക്കിടന്ന് ഉറങ്ങിക്കോളൂ.’ ശമൂവേല്‍ ഉറങ്ങാന്‍ പോകുന്നു.

പിന്നെയും ആ ശബ്ദം കേട്ടു: ‘ശമൂവേല്‍!’ അവന്‍ എഴുന്നേറ്റ്‌ വീണ്ടും ഏലിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. ‘എന്നെ വിളിച്ചല്ലോ, ഞാനിതാ,’ അവന്‍ പറയുന്നു. എന്നാല്‍ ഏലി ഉത്തരം പറയുന്നു: ‘ഞാന്‍ വിളിച്ചില്ലല്ലോ മകനേ, നീ പോയി ഉറങ്ങിക്കോളൂ.’ ശമൂവേല്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നു.

‘ശമൂവേല്‍!’ മൂന്നാം പ്രാവശ്യവും ആ വിളി കേള്‍ക്കുന്നു. ‘ഞാനിതാ, ഇത്തവണ തീര്‍ച്ചയായും എന്നെ വിളിച്ചിരിക്കണം,’ അവന്‍ പറയുന്നു. വിളിച്ചത്‌ യഹോവയായിരിക്കുമെന്ന് ഏലിക്കു മനസ്സിലാകുന്നു. അതുകൊണ്ട് അവന്‍ ശമൂവേലിനോടു പറയുന്നു: ‘ഒരിക്കല്‍ക്കൂടി പോയിക്കിടന്ന് ഉറങ്ങൂ. ഇനിയും വിളിച്ചാല്‍ നീ ഇങ്ങനെ പറയണം, ‘യഹോവേ, സംസാരിച്ചാലും, നിന്‍റെ ദാസന്‍ കേള്‍ക്കുന്നു.’

വീണ്ടും വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ശമൂവേല്‍ അങ്ങനെതന്നെ പറയുന്നു. അപ്പോള്‍ യഹോവ താന്‍ ഏലിയെയും അവന്‍റെ മക്കളെയും ശിക്ഷിക്കാന്‍ പോവുകയാണെന്ന് ശമൂവേലിനോടു പറയുന്നു. പിന്നീട്‌ ഫെലിസ്‌ത്യരുമായുണ്ടായ ഒരു യുദ്ധത്തില്‍ ഹൊഫ്‌നിയും ഫീനെഹാസും കൊല്ലപ്പെടുന്നു. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏലി മറിഞ്ഞുവീഴുന്നു, കഴുത്തൊടിഞ്ഞ് അവനും മരിക്കുന്നു. അങ്ങനെ യഹോവ പറഞ്ഞതുപോലെതന്നെ സംഭവിക്കുന്നു.

ശമൂവേല്‍ വളരുന്നു, അവന്‍ ഇസ്രായേലിലെ അവസാനത്തെ ന്യായാധിപന്‍ ആയിത്തീരുന്നു. അവനു പ്രായമാകുമ്പോള്‍ ജനം അവനോട്‌, ‘ഞങ്ങളെ ഭരിക്കേണ്ടതിന്‌ ഒരു രാജാവിനെ തിരഞ്ഞെടുക്കുക’ എന്ന് ആവശ്യപ്പെടുന്നു. ശരിക്കും യഹോവയാണ്‌ അവരുടെ രാജാവ്‌, അതുകൊണ്ട് ജനം പറയുന്നത്‌ അനുസരിക്കാന്‍ ശമൂവേല്‍ ഒരുക്കമല്ല. എന്നാല്‍ അവര്‍ പറയുന്നതുപോലെ ചെയ്യാന്‍ യഹോവ അവനോടു പറയുന്നു.

1 ശമൂവേല്‍ 1:1-28; 2:11-36; 3:1-18; 4:16-18; 8:4-9.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന കൊച്ചുകുട്ടിയുടെ പേരെന്ത്, മറ്റുള്ളവര്‍ ആരെല്ലാം?
 • ഒരിക്കല്‍ ഹന്നാ യഹോവയുടെ സമാഗമന കൂടാരത്തിങ്കല്‍ വന്ന് എന്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു, യഹോവ ഉത്തരമരുളുന്നത്‌ എങ്ങനെ?
 • യഹോവയുടെ കൂടാരത്തില്‍ സേവിക്കാന്‍ തുടങ്ങുമ്പോള്‍ ശമൂവേലിന്‌ എന്തു പ്രായമുണ്ട്, ഓരോ വര്‍ഷവും അവന്‍റെ അമ്മ അവനുവേണ്ടി എന്താണു ചെയ്യുന്നത്‌?
 • ഏലിയുടെ മക്കളുടെ പേരെന്ത്, അവര്‍ ഏതു തരക്കാരാണ്‌?
 • യഹോവ ശമൂവേലിനെ വിളിക്കുന്നത്‌ എങ്ങനെ, എന്തു സന്ദേശമാണ്‌ അവന്‍ ശമൂവേലിനു നല്‍കുന്നത്‌?
 • വളര്‍ന്നുവരുമ്പോള്‍ ശമൂവേല്‍ ആരായിത്തീരുന്നു, അവനു പ്രായമാകുമ്പോള്‍ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 1:1-28 വായിക്കുക.

  സത്യാരാധനയില്‍ നേതൃത്വമെടുക്കുന്ന കാര്യത്തില്‍ കുടുംബത്തലവന്മാര്‍ക്ക് എല്‍ക്കാനാ എന്തു മികച്ച മാതൃക വെക്കുന്നു? (1 ശമൂ. 1:3, 21; മത്താ. 6:33; ഫിലി. 1:10)

  കുഴപ്പിക്കുന്ന ഒരു പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഹന്നാ വെച്ച മാതൃകയില്‍നിന്നു നമുക്ക് എന്തു പഠിക്കാനുണ്ട്? (1 ശമൂ. 1:10, 11; സങ്കീ. 55:22; റോമ. 12:13)

 • 1 ശമൂവേല്‍ 2:11-36 വായിക്കുക.

  ഏലി യഹോവയെക്കാള്‍ മക്കളെ ബഹുമാനിക്കുന്നത്‌ എങ്ങനെ, ഇതു നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കുന്നത്‌ എങ്ങനെ? (1 ശമൂ. 2:22-24, 27, 29; ആവ. 21:18-21; മത്താ. 10:36, 37)

 • 1 ശമൂവേല്‍ 4:16-18 വായിക്കുക.

  യുദ്ധക്കളത്തില്‍നിന്നു വന്ന സന്ദേശവാഹകന്‍ സങ്കടകരമായ ഏതു നാലു കാര്യങ്ങളാണ്‌ ഏലിയെ അറിയിക്കുന്നത്‌, ഇത്‌ ഏലിയെ ബാധിക്കുന്നത്‌ എങ്ങനെ?

 • 1 ശമൂവേല്‍ 8:4-9 വായിക്കുക.

  ഇസ്രായേല്യര്‍ യഹോവയ്‌ക്കു വളരെയധികം അനിഷ്ടം ഉളവാക്കിയത്‌ എങ്ങനെ, ഇന്നു നമുക്ക് അവന്‍റെ രാജ്യത്തെ എങ്ങനെ വിശ്വസ്‌തമായി പിന്തുണയ്‌ക്കാം? (1 ശമൂ. 8:5, 7; യോഹ. 17:16; യാക്കോ. 4:4)

കൂടുതല്‍ അറിയാന്‍

മക്കളെ പഠിപ്പിക്കുക

ശമുവേൽ എല്ലായ്‌പോഴും ശരിയായ കാര്യങ്ങൾ ചെയ്‌തു

മറ്റുള്ളവർ മോശം കാര്യങ്ങൾ ചെയ്യുമ്പോഴും ശരിയായത്‌ ചെയ്യുന്ന കാര്യത്തിൽ നിങ്ങൾക്ക് ശമുവേലിനെ എങ്ങനെ മാതൃയാക്കാം?

അവരുടെ വിശ്വാസം അനുകരിക്കുക

ശമുവേൽ, “യഹോയുടെ സന്നിധിയിൽ വളർന്നുവന്നു”

ശമുവേലിന്‍റെ കുട്ടിക്കാത്തിന്‍റെ പ്രത്യേകത എന്തായിരുന്നു? സമാഗകൂടാത്തിങ്കൽ വളർന്നുരവെ അവന്‍റെ വിശ്വാസം ശക്തമാകാൻ സഹായിച്ചത്‌ എന്താണ്‌?