വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 18: യാക്കോബ് ഹാരാനിലേക്കു പോകുന്നു

കഥ 18: യാക്കോബ് ഹാരാനിലേക്കു പോകുന്നു

യാക്കോബ് ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ആരോടാണെന്ന് അറിയാമോ? അനേക ദിവസത്തെ യാത്രയ്‌ക്കു ശേഷം യാക്കോബ്‌ അവരെ ഒരു കിണറ്റുകരയില്‍വെച്ച് കണ്ടുമുട്ടിയതാണ്‌. അവര്‍ ആടുകളെ മേയ്‌ച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ യാക്കോബ്‌ അവരോടു ചോദിച്ചു: ‘നിങ്ങള്‍ എവിടുന്ന് ഉള്ളവരാണ്‌?’

‘ഹാരാനില്‍നിന്ന്,’ അവര്‍ മറുപടി പറഞ്ഞു.

‘നിങ്ങള്‍ ലാബാനെ അറിയുമോ?’ യാക്കോബ്‌ ചോദിച്ചു.

‘അറിയാം,’ ‘അതാ നോക്കൂ, ലാബാന്‍റെ മകള്‍ റാഹേല്‍ അവന്‍റെ ആടുകളുമായി വരുന്നുണ്ട്,’ അവര്‍ പറഞ്ഞു. റാഹേല്‍ ദൂരെനിന്നു വരുന്നത്‌ ചിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ടോ?

യാക്കോബ് റാഹേലിനെ കണ്ടുമുട്ടുന്നു

തന്‍റെ അമ്മാവനായ ലാബാന്‍റെ ആടുകളുമായി റാഹേല്‍ വരുന്നതു യാക്കോബ്‌ കണ്ടപ്പോള്‍ അവന്‍ ഉടനെ കിണറ്റിന്‍കരയില്‍ ചെന്ന് അവയ്‌ക്കു വെള്ളം കുടിക്കാന്‍ തക്കവണ്ണം കല്ല് ഉരുട്ടിമാറ്റി. എന്നിട്ട് യാക്കോബ്‌ റാഹേലിനെ ചുംബിക്കുകയും താന്‍ ആരാണെന്നു പറയുകയും ചെയ്‌തു. അവള്‍ക്കു വളരെ സന്തോഷമായി. അവള്‍ വീട്ടിലേക്ക് ഓടിപ്പോയി തന്‍റെ അപ്പനായ ലാബാനോട്‌ നടന്നതെല്ലാം പറഞ്ഞു.

യാക്കോബിനെ കൂടെ താമസിപ്പിക്കാന്‍ ലാബാനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. റാഹേലിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് യാക്കോബു ചോദിച്ചപ്പോള്‍ ലാബാന്‍ വളരെയധികം സന്തോഷിച്ചു. എന്നിരുന്നാലും, റാഹേലിനുവേണ്ടി തന്‍റെ വയലില്‍ ഏഴുവര്‍ഷം വേലചെയ്യാന്‍ ലാബാന്‍ യാക്കോബിനോട്‌ ആവശ്യപ്പെട്ടു. യാക്കോബ്‌ റാഹേലിനെ വളരെയധികം സ്‌നേഹിച്ചിരുന്നതിനാല്‍ അങ്ങനെ ചെയ്‌തു. എന്നാല്‍ വിവാഹത്തിനുള്ള സമയം വന്നപ്പോള്‍ എന്തു സംഭവിച്ചുവെന്നോ?

റാഹേലിനു പകരം തന്‍റെ മൂത്ത മകളായ ലേയയെ ആണ്‌ ലാബാന്‍ യാക്കോബിനു നല്‍കിയത്‌. പിന്നെയും ഏഴുവര്‍ഷം വേലചെയ്യാമെന്നു യാക്കോബു സമ്മതിച്ചപ്പോള്‍ ലാബാന്‍ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. അക്കാലത്ത്‌ ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരെ ദൈവം അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരാള്‍ക്ക് ഒരു ഭാര്യയെ ആകാവൂ എന്നു ബൈബിള്‍ കാണിക്കുന്നു.

ഉല്‌പത്തി 29:1-30.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന യുവതി ആരാണ്‌, യാക്കോബ്‌ അവള്‍ക്കുവേണ്ടി എന്തു ചെയ്‌തു?
 • റാഹേലിനെ വിവാഹം കഴിക്കാന്‍ യാക്കോബ്‌ എന്തു ചെയ്യാന്‍ തയ്യാറായിരുന്നു?
 • യാക്കോബിനു റാഹേലിനെ വിവാഹം കഴിക്കാന്‍ സമയമായപ്പോള്‍ ലാബാന്‍ എന്താണു ചെയ്‌തത്‌?
 • യാക്കോബ്‌ റാഹേലിനെ തന്‍റെ ഭാര്യയായി കിട്ടാന്‍ എന്തു ചെയ്യാമെന്നു സമ്മതിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 29:1-30 വായിക്കുക.

  ലാബാന്‍ കബളിപ്പിച്ചപ്പോഴും യാക്കോബ്‌ എങ്ങനെയാണു മാന്യമായി പെരുമാറിയത്‌, നമുക്ക് ഇതില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ഉല്‌പ. 25:27; 29:26-28; മത്താ. 5:37)

  ഒരാളോടു തോന്നുന്ന യഥാര്‍ഥ സ്‌നേഹവും വെറും ഭ്രമവും തമ്മിലുള്ള വ്യത്യാസം യാക്കോബിന്‍റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 29:18, 20, 30; ഉത്ത. 8:6)

  യാക്കോബിന്‍റെ കുടുംബത്തിന്‍റെ ഭാഗമായിത്തീരുകയും അവനു പുത്രന്മാരെ പ്രസവിക്കുകയും ചെയ്‌ത നാലു സ്‌ത്രീകള്‍ ആരെല്ലാം? (ഉല്‌പ. 29:23, 24, 28, 29)