വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 2: പ്രളയംമുതല്‍ ഈജിപ്തില്‍നിന്നുള്ള വിടുതല്‍വരെ

ഭാഗം 2: പ്രളയംമുതല്‍ ഈജിപ്തില്‍നിന്നുള്ള വിടുതല്‍വരെ

വെറും എട്ടു പേരാണ്‌ പ്രളയത്തില്‍ രക്ഷപ്പെട്ടത്‌, പക്ഷേ പിന്നെ അവര്‍ പെരുകി പെരുകി ഭൂമിയില്‍ ആയിരക്കണക്കിന്‌ ആളുകളായി. പ്രളയമുണ്ടായി 352 വര്‍ഷം കഴിഞ്ഞ് അബ്രാഹാം ജനിച്ചു. യിസ്‌ഹാക്‌ എന്നു പേരുള്ള ഒരു മകനെ അബ്രാഹാമിനു നല്‍കിക്കൊണ്ട് ദൈവം അവനു കൊടുത്തിരുന്ന വാക്കു പാലിച്ചത്‌ എങ്ങനെയെന്നു നാം കാണുന്നു. പിന്നീട്‌ യിസ്‌ഹാക്കിന്‍റെ രണ്ട് ആണ്‍മക്കളില്‍ യാക്കോബിനെ ദൈവം തിരഞ്ഞെടുത്തു.

12 ആണ്‍മക്കളും ചില പെണ്‍മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം ആയിരുന്നു യാക്കോബിന്‍റേത്‌. യാക്കോബിന്‍റെ 10 ആണ്‍മക്കള്‍ തങ്ങളുടെ അനുജനായ യോസേഫിനെ വെറുക്കുകയും അവനെ ഈജിപ്‌തിലേക്ക് അടിമയായി വില്‍ക്കുകയും ചെയ്‌തു. പിന്നീട്‌ യോസേഫ്‌ ഈജിപ്‌തില്‍ വലിയ ഒരാളായിത്തീര്‍ന്നു. ഒരു വലിയ ക്ഷാമം ഉണ്ടായപ്പോള്‍ യോസേഫ്‌ തന്‍റെ സഹോദരന്മാര്‍ക്കു മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍വേണ്ടി അവരെ പരീക്ഷിച്ചു. ഇസ്രായേല്യര്‍ എന്ന പേരില്‍ അറിയപ്പെട്ട യാക്കോബിന്‍റെ മുഴു കുടുംബവും അവസാനം ഈജിപ്‌തിലേക്കു താമസം മാറ്റി. ഇത്‌ അബ്രാഹാം ജനിച്ച് 290 വര്‍ഷം കഴിഞ്ഞാണു നടന്നത്‌.

അടുത്ത 215 വര്‍ഷം ഇസ്രായേല്യര്‍ ഈജിപ്‌തില്‍ താമസിച്ചു. യോസേഫ്‌ മരിച്ചു കഴിഞ്ഞ് അവര്‍ അവിടെ അടിമകളായിത്തീര്‍ന്നു. ഈ കാലത്താണ്‌ മോശെ ജനിക്കുന്നത്‌; ഇസ്രായേല്യരെ ഈജിപ്‌തില്‍നിന്നു രക്ഷപ്പെടുത്താന്‍ വേണ്ടി ദൈവം അവനെ ഉപയോഗിച്ചു. മൊത്തത്തില്‍ 857 വര്‍ഷത്തെ ചരിത്രം രണ്ടാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു.

യാക്കോബിന്‍റെ കുടുംബം ഈജിപ്തിലേക്കു പോകുന്നു

ഈ വിഭാഗത്തിൽ