വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഭാഗം 1: സൃഷ്ടിമുതല്‍ പ്രളയംവരെ

ഭാഗം 1: സൃഷ്ടിമുതല്‍ പ്രളയംവരെ

ആകാശവും ഭൂമിയും എങ്ങനെയാണ്‌ ഉണ്ടായത്‌? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയിലുള്ള മറ്റു വസ്‌തുക്കളുമൊക്കെ എവിടെനിന്നു വന്നു? അതിനുള്ള ശരിയായ ഉത്തരം ബൈബിള്‍ നമുക്കു തരുന്നുണ്ട്. ദൈവമാണ്‌ അവയെ എല്ലാം സൃഷ്ടിച്ചത്‌ എന്ന് അതു പറയുന്നു. അതുകൊണ്ട് സൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്‍ക്കഥകളോടെയാണ്‌ നമ്മുടെ പുസ്‌തകം തുടങ്ങുന്നത്‌.

ദൈവം ആദ്യം ഉണ്ടാക്കിയത്‌ ഏതാണ്ട് അവനെപ്പോലെതന്നെ ഉള്ള, നമ്മുടെ കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ആത്മവ്യക്‌തികളെ ആയിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കുന്നു. അവരെ ദൂതന്മാര്‍ എന്നാണു വിളിക്കുന്നത്‌. എന്നാല്‍ നമ്മെപ്പോലുള്ള ആളുകള്‍ക്കു വേണ്ടിയാണ്‌ ഭൂമിയെ സൃഷ്ടിച്ചത്‌. അതുകൊണ്ട് ദൈവം രണ്ടു മനുഷ്യരെ, ഒരു പുരുഷനെയും ഒരു സ്‌ത്രീയെയും സൃഷ്ടിച്ച് അവരെ നല്ല ഭംഗിയുള്ള ഒരു തോട്ടത്തില്‍ ആക്കിവെച്ചു. ആദാം എന്നും ഹവ്വാ എന്നും ആയിരുന്നു അവരുടെ പേര്‌. പക്ഷേ ഈ മനുഷ്യര്‍ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചു. അങ്ങനെ, തുടര്‍ന്നു ജീവിക്കാനുള്ള അവകാശം അവര്‍ക്ക് ഇല്ലാതായി.

ആദാമിനെ സൃഷ്ടിച്ച് 1,656 വര്‍ഷം കഴിഞ്ഞപ്പോള്‍ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായി. ഈ ജലപ്രളയം ഉണ്ടാകുന്നതു വരെയുള്ള കാലത്ത്‌ ദുഷ്ടരായ ധാരാളം ആളുകള്‍ ജീവിച്ചിരുന്നു. സ്വര്‍ഗത്തില്‍ ആത്മവ്യക്തികളായ സാത്താനും അവനോടൊപ്പംകൂടിയ ദുഷ്ടദൂതന്മാരും ഉണ്ടായിരുന്നു. ഭൂമിയാണെങ്കില്‍ കയീനെപ്പോലുള്ള ദുഷ്ടമനുഷ്യരെക്കൊണ്ടു നിറഞ്ഞിരുന്നു. വലിയ ശക്തിയുള്ള ചിലരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. എന്നാല്‍ ഭൂമിയില്‍ നല്ല മനുഷ്യരും ഉണ്ടായിരുന്നു—ഹാബേല്‍, ഹാനോക്‌, നോഹ എന്നിവരൊക്കെ. ഈ ആളുകളെക്കുറിച്ചും അവര്‍ ഉള്‍പ്പെട്ട സംഭവങ്ങളെക്കുറിച്ചുമെല്ലാം ഒന്നാം ഭാഗത്തില്‍ നമ്മള്‍ വായിക്കും.

ഏദെന്‍തോട്ടത്തിലെ മൃഗങ്ങള്‍