വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

എന്‍റെ ബൈബിള്‍ കഥാപുസ്തകം
യേശു കുട്ടികളോടു സംസാരിക്കുന്നു

ഇത്‌ യഥാര്‍ഥ കഥകള്‍ അടങ്ങിയ ഒരു പുസ്‌തകമാണ്‌. അവ ലോകത്തിലെ ഏറ്റവും മഹത്തായ പുസ്‌തകമാകുന്ന ബൈബിളില്‍നിന്ന് എടുത്തിട്ടുള്ളവയാണ്‌. ദൈവം സൃഷ്ടി തുടങ്ങിയ സമയം മുതല്‍ നമ്മുടെ ഈ കാലംവരെയുള്ള ലോകചരിത്രമാണ്‌ ഈ കഥകള്‍ നിങ്ങളോടു പറയുന്നത്‌. അവന്‍ ഭാവിയില്‍ ചെയ്യുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുപോലും അവ പറയുന്നു.

ഈ പുസ്‌തകം, ബൈബിളിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ഏകദേശ രൂപം നല്‍കുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ആളുകളെയും അവര്‍ ചെയ്‌ത കാര്യങ്ങളെയും കുറിച്ച് അതു വര്‍ണിക്കുന്നു. ദൈവം മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്ന, ഒരു പറുദീസാ ഭൂമിയിലെ നിത്യജീവന്‍റെ മഹത്തായ പ്രത്യാശയെ സംബന്ധിച്ചും അതു പറയുന്നു.

ഈ പുസ്‌തകത്തില്‍ 116 കഥകളുണ്ട്. ഇവ എട്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗവും തുടങ്ങുന്ന പേജില്‍, ആ ഭാഗത്ത്‌ എന്ത് അടങ്ങിയിരിക്കുന്നുവെന്ന് ചുരുക്കമായി പ്രസ്‌താവിച്ചിരിക്കുന്നു. സംഭവങ്ങള്‍ നടന്ന ക്രമത്തിലാണ്‌ കഥകള്‍ കൊടുത്തിരിക്കുന്നത്‌. മറ്റു സംഭവങ്ങളോടുള്ള ബന്ധത്തില്‍ ചരിത്രത്തില്‍ എപ്പോഴാണ്‌ കാര്യങ്ങള്‍ സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ കഥകള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കൊച്ചുകുട്ടികളായ നിങ്ങളില്‍ പലര്‍ക്കും ഇവ സ്വന്തമായി വായിക്കാന്‍ കഴിയും. ഇനി, തനിയെ വായിക്കാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികള്‍ ഈ കഥകള്‍ വീണ്ടും വീണ്ടും വായിച്ചുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതായി മാതാപിതാക്കളായ നിങ്ങള്‍ കണ്ടെത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താത്‌പര്യമുള്ള വളരെയധികം കാര്യങ്ങള്‍ ഈ പുസ്‌തകത്തില്‍ അടങ്ങിയിരിക്കുന്നതായി നിങ്ങള്‍ മനസ്സിലാക്കും.

ഓരോ കഥയുടെയും അവസാനം തിരുവെഴുത്തു പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഥകള്‍ക്ക് ആധാരമായിരിക്കുന്ന ഈ ബൈബിള്‍ ഭാഗങ്ങള്‍ വായിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌.

ഈ പുസ്തകത്തിലെ ബൈബിള്‍ ഉദ്ധരണികള്‍ പരാവര്‍ത്തനം ചെയ്തിരിക്കുന്നവയാണ്. കൊച്ചുകുട്ടികള്‍ക്കു മനസ്സിലാക്കാന്‍ കഴിയേണ്ടതിന് അവ ലളിതമായ ഭാഷയില്‍ നല്‍കിയിരിക്കുന്നു. ഓരോ കഥയുടെയും അവസാനം നല്‍കിയിരിക്കുന്ന തിരുവെഴുത്തു പരാമര്‍ശങ്ങള്‍ കഥ ഏതു ബൈബിള്‍ ഭാഗത്തെ ആധാരമാക്കിയുള്ളതാണെന്നു കാണിക്കുന്നു.