വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌?

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • ദൈവം?

  • മനുഷ്യർ?

  • മറ്റാ​രെ​ങ്കി​ലും?

 തിരു​വെ​ഴു​ത്തു പറയു​ന്നത്‌:

“ലോകം മുഴു​വ​നും ദുഷ്ടന്‍റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.”—1 യോഹ​ന്നാൻ 5:19, പുതിയ ലോക ഭാഷാ​ന്തരം.

“പിശാ​ചി​ന്‍റെ പ്രവൃ​ത്തി​കളെ തകർക്കാ​നാ​ണു ദൈവ​പു​ത്രൻ വന്നത്‌.”—1 യോഹ​ന്നാൻ 3:8.

ഇതു വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം:

ലോക​ത്തി​ലെ പ്രശ്‌ന​ങ്ങ​ളു​ടെ കാരണം മനസ്സി​ലാ​ക്കാം.—വെളി​പാട്‌ 12:12.

ലോക​ത്തി​ലെ അവസ്ഥകൾ മെച്ച​പ്പെ​ടു​മെന്ന് ഉറപ്പോ​ടെ വിശ്വ​സി​ക്കാം.—1 യോഹ​ന്നാൻ 2:17.

 തിരു​വെ​ഴു​ത്തു പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം. കുറഞ്ഞതു മൂന്നു കാരണ​ങ്ങ​ളാൽ:

  • പിശാ​ചി​ന്‍റെ ഭരണത്തി​ന്‍റെ അന്തിമ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. മനുഷ്യ​രു​ടെ മേലുള്ള സാത്താന്‍റെ നിയ​ന്ത്രണം അവസാ​നി​പ്പി​ക്കാൻ ദൈവ​മായ യഹോവ തീരു​മാ​നി​ച്ചു​ക​ഴി​ഞ്ഞു. ‘പിശാ​ചി​നെ ഇല്ലാതാ​ക്കും’ എന്നും അവന്‍റെ ഭരണത്തി​ലൂ​ടെ വന്നിരി​ക്കുന്ന എല്ലാ കുഴപ്പ​ങ്ങ​ളും പരിഹ​രി​ക്കു​മെ​ന്നും യഹോവ വാക്കു തന്നിരി​ക്കു​ന്നു.—എബ്രായർ 2:14.

  • ലോകത്തെ ഭരിക്കാൻ ദൈവം യേശു​വി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ക്രൂര​നും സ്വാർഥ​നും ആയ ഈ ലോക​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യായ പിശാ​ചിൽനിന്ന് തികച്ചും വ്യത്യസ്‌ത​നാണ്‌ യേശു. യേശു​വി​ന്‍റെ ഭരണ​ത്തെ​ക്കു​റിച്ച് യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു: “എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; . . . അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചി​പ്പി​ക്കും.”—സങ്കീർത്തനം 72:13, 14.

  • ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല. “ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല” എന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. (എബ്രായർ 6:18) യഹോവ തന്‍റെ വാഗ്‌ദാ​നങ്ങൾ നിശ്ചയ​മാ​യും പാലി​ക്കും! (യശയ്യ 55:10, 11) ‘ഈ ലോക​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യെ തള്ളിക്ക​ള​യും’ എന്നതിനു സംശയ​മില്ല.—യോഹ​ന്നാൻ 12:31.

 നിങ്ങൾക്ക് എന്തു തോന്നു​ന്നു?

ഈ ലോകത്തെ ഭരിക്കുന്ന പിശാ​ചി​നെ നീക്കി​ക്ക​ഴി​യു​മ്പോൾ ഭൂമി​യി​ലെ അവസ്ഥകൾ എന്തായി​ത്തീ​രും?

സങ്കീർത്തനം 37:10, 11; വെളി​പാട്‌ 21:3, 4 എന്നീ വാക്യ​ങ്ങ​ളി​ലൂ​ടെ ദൈവം ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനാണെന്നും കഷ്ടപ്പാട്‌ എപ്പോൾ അസാനിക്കുമെന്നും ഭൂമിക്കും അതിൽ ജീവിക്കുന്നവർക്കും എന്തു സംവിക്കുമെന്നും ബൈബിൾ വിദീരിക്കുന്നു.