വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

“എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കുക”

 അധ്യായം 7

ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിതായി കാണുന്നുണ്ടോ?

ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിതായി കാണുന്നുണ്ടോ?

“ജീവന്‍റെ ഉറവ്‌ അങ്ങാണല്ലോ.”—സങ്കീർത്തനം 36:9.

1, 2. ദൈവത്തിൽനിന്നുള്ള ഏതു സമ്മാനമാണ്‌ ഇന്നു വളരെ വിലയേറിതായിരിക്കുന്നത്‌, എന്തുകൊണ്ട്?

സ്വർഗീപിതാവ്‌ നമ്മളെ വിലതീരാത്ത ഒരു സ്വത്ത്‌ ഏൽപ്പിച്ചിട്ടുണ്ട്: ദൈവത്തിന്‍റെ ഗുണങ്ങൾ പ്രതിലിപ്പിക്കാൻ കഴിവുള്ള, ബുദ്ധിക്തിയുള്ള മനുഷ്യരെന്നനിയിൽ നമ്മൾ ആസ്വദിക്കുന്ന ജീവൻ. (ഉൽപത്തി 1:27) വിലയേറിയ ആ സമ്മാനം ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാത്തിൽ കാര്യങ്ങൾ വിവേചിക്കാൻ നമ്മളെ സജ്ജരാക്കുന്നു. ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിയാൽ നമ്മൾ യഹോവയെ സ്‌നേഹിക്കുന്ന, ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേനാപ്രാപ്‌തിയെ ഉപയോത്തിലൂടെ പരിശീലിപ്പിച്ച’ ആത്മീയക്വയുള്ള വ്യക്തിളായി വളരും.—എബ്രായർ 5:14.

2 ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാത്തിൽ കാര്യങ്ങൾ വിവേചിക്കാനുള്ള കഴിവ്‌ ഇക്കാലത്ത്‌ വളരെ പ്രധാമാണ്‌. കാരണം, ജീവിത്തിൽ ഉയർന്നുന്നേക്കാവുന്ന എല്ലാ സാഹചര്യങ്ങൾക്കും പറ്റിയ നിയമങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത രീതിയിൽ വളരെ സങ്കീർണമായിത്തീർന്നിരിക്കുയാണ്‌ ഇന്നത്തെ ലോകം. വൈദ്യശാസ്‌ത്രരംഗം ഇക്കാര്യത്തിൽ നല്ലൊരു ഉദാഹമാണ്‌, പ്രത്യേകിച്ചും രക്തം ഉൾപ്പെടുന്ന ഉത്‌പന്നങ്ങളുടെയും ചികിത്സാരീതിളുടെയും കാര്യത്തിൽ. യഹോവയെ അനുസരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും താത്‌പര്യത്തോടെയും ഗൗരവത്തോടെയും കാണുന്ന ഒരു കാര്യമാണ്‌ ഇത്‌. എന്നാൽ ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കുന്നപക്ഷം മനസ്സാക്ഷിക്കു വിരുദ്ധല്ലാത്തതും ദൈവസ്‌നേത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുന്നതും ആയ ശരിയായ തീരുമാങ്ങളെടുക്കാൻ നമുക്കു  സാധിക്കും. (സുഭാഷിതങ്ങൾ 2:6-11) അത്തരം ചില തത്ത്വങ്ങൾ നോക്കുക.

ജീവനും രക്തവും പവിത്രമാണ്‌

3, 4. രക്തത്തിന്‍റെ പവിത്രത ആദ്യമായി തിരുവെഴുത്തുകൾ വ്യക്തമാക്കിയത്‌ എപ്പോൾ, ഏതു തത്ത്വങ്ങളാണ്‌ അതിന്‌ ആധാരമായിരിക്കുന്നത്‌?

3 കയീൻ ഹാബേലിനെ മൃഗീമായി കൊലപ്പെടുത്തിതിനു തൊട്ടുപിന്നാലെയാണ്‌, ജീവനും രക്തവും തമ്മിലുള്ള അഭേദ്യമായ ബന്ധവും അവയുടെ പവിത്രയും യഹോവ ആദ്യമായി വ്യക്തമാക്കിയത്‌. “നിന്‍റെ അനിയന്‍റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു,” ദൈവം കയീനോടു പറഞ്ഞു. (ഉൽപത്തി 4:10) യഹോയുടെ വീക്ഷണത്തിൽ ഹാബേലിന്‍റെ രക്തം, അകാലത്തിൽ പൊലിഞ്ഞുപോയ ഹാബേലിന്‍റെ ജീവനെയാണ്‌ അർഥമാക്കിയത്‌. അതുകൊണ്ട് ഹാബേലിന്‍റെ രക്തം പ്രതികാത്തിനായി ദൈവത്തോടു നിലവിളിച്ചു എന്നു പറയാനാകും.—എബ്രായർ 12:24.

4 നോഹയുടെ കാലത്തെ പ്രളയത്തെത്തുടർന്ന് ജന്തുക്കളുടെ മാംസം കഴിക്കാൻ ദൈവം മനുഷ്യന്‌ അനുവാദം കൊടുത്തു. എന്നാൽ രക്തം ഭക്ഷിക്കരുതായിരുന്നു. ദൈവം പറഞ്ഞു: “പ്രാണനായ രക്തത്തോടുകൂടെ നിങ്ങൾ മാംസം തിന്നരുത്‌. നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും.” (ഉൽപത്തി 9:4, 5) ഈ കല്‌പന ഇന്നു ജീവിക്കുന്ന നമ്മൾ ഉൾപ്പെടെ നോഹയുടെ എല്ലാ പിന്മുക്കാർക്കും ബാധകമാണ്‌. ദൈവം മുമ്പ് കയീനോടു സൂചിപ്പിച്ച കാര്യത്തിന്‌—എല്ലാ ജീവിളുടെയും രക്തം അവയുടെ ജീവനെ പ്രതീപ്പെടുത്തുന്നു എന്ന വസ്‌തുയ്‌ക്ക്—ഇത്‌ അടിവയിടുന്നു. ജീവന്‍റെ ഉറവായ യഹോവ, ജീവനോടും രക്തത്തോടും അനാദരവ്‌ കാണിക്കുന്ന എല്ലാവരോടും കണക്കു ചോദിക്കുമെന്നും ആ കല്‌പന വ്യക്തമാക്കുന്നു.—സങ്കീർത്തനം 36:9.

5, 6. രക്തം പവിത്രവും അമൂല്യവും ആണെന്നു മോശയിലൂടെ ദൈവം നൽകിയ നിയമം വ്യക്തമാക്കിയത്‌ എങ്ങനെ? (“ ജീവികളുടെ ജീവനെ മാനിക്കു” എന്ന ചതുരവും കാണുക.)

5 ഈ രണ്ട് അടിസ്ഥാത്യങ്ങളും മോശയിലൂടെ കൊടുത്ത നിയമത്തിൽ കാണാം. ലേവ്യ 17:10, 11 ഇങ്ങനെ പറയുന്നു: “(ആരെങ്കിലും) ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ ഞാൻ അവന്‌  എതിരെ തിരിയും. പിന്നെ അവനെ അവന്‍റെ ജനത്തിന്‌ ഇടയിൽ വെച്ചേക്കില്ല. കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്‌. ഈ രക്തമാല്ലോ അതിൽ അടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്‌. അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി യാഗപീത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.” *—“ പാപപരിഹാരം വരുത്താനുള്ള രക്തത്തിന്‍റെ കഴിവ്‌” എന്ന ചതുരം കാണുക.

6 ഒരു മൃഗത്തിന്‍റെ രക്തം യാഗപീത്തിൽ ഉപയോഗിക്കാത്തപക്ഷം അതു നിലത്ത്‌ ഒഴിച്ചുമായിരുന്നു. ജീവൻ അതിന്‍റെ യഥാർഥത്തിലുള്ള ഉടമയ്‌ക്കു തിരിച്ചുകൊടുക്കുന്നതിന്‍റെ പ്രതീമായിരുന്നു അത്‌. (ആവർത്തനം 12:16; യഹസ്‌കേൽ 18:4) എന്നാൽ, ശരീരളിൽനിന്ന് രക്തം പരിപൂർണമായി നീക്കംചെയ്യപ്പെടുന്നെന്ന് ഉറപ്പാക്കാൻ ഇസ്രായേല്യർ അങ്ങേയറ്റത്തെ നടപടിക്രമങ്ങൾ പിൻപറ്റേണ്ടിയിരുന്നില്ല എന്നതു ശ്രദ്ധിക്കുക. അറുത്ത്‌ കൊല്ലുയും ശരിയായി രക്തം വാർന്നുപോകാൻ അനുവദിക്കുയും ചെയ്‌താൽ ശുദ്ധമായ മനസ്സാക്ഷിയോടെ അവർക്കു മാംസം കഴിക്കാമായിരുന്നു. കാരണം, ആ നടപടി ജീവദാതാവിന്‌ അർഹമായ ആദരവ്‌ നൽകുമായിരുന്നു.

7. ദാവീദ്‌ രക്തത്തിന്‍റെ പവിത്രയോട്‌ ആദരവ്‌ കാട്ടിയത്‌ എങ്ങനെ?

7 ദൈവത്തിന്‍റെ “മനസ്സിന്‌ ഇണങ്ങിയ” പുരുനായ ദാവീദിനു രക്തം സംബന്ധിച്ച ദൈവനിത്തിനു പിന്നിലെ തത്ത്വങ്ങൾ അറിയാമായിരുന്നു. (പ്രവൃത്തികൾ 13:22) ഒരിക്കൽ ദാവീദ്‌ ദാഹിച്ച് വലഞ്ഞ സാഹചര്യത്തിൽ, കൂട്ടത്തിൽപ്പെട്ട മൂന്നു പേർ ശത്രുപാത്തിലേക്കു കടന്നുചെന്ന് അവിടെയുള്ള ഒരു കിണറ്റിൽനിന്ന് വെള്ളവുമായി മടങ്ങിയെത്തി. ദാവീദിന്‍റെ പ്രതിരണം എന്തായിരുന്നു? ദാവീദ്‌ ചോദിച്ചു, “സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുന്മാരുടെ രക്തം ഞാൻ കുടിക്കാനോ!” ദാവീദിനെ സംബന്ധിച്ചിത്തോളം, ആ വെള്ളം അവരുടെ ജീവരക്തമായിരുന്നു.  അതുകൊണ്ട്, ദാഹം ഗണ്യമാക്കാതെ ദാവീദ്‌ അത്‌ “യഹോയുടെ സന്നിധിയിൽ നിലത്ത്‌ ഒഴിച്ചു.”—2 ശമുവേൽ 23:15-17.

8, 9. ക്രിസ്‌തീയസഭ സ്ഥാപിമാതോടെ രക്തവും ജീവനും സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണത്തിനു മാറ്റംന്നോ? വിശദീരിക്കുക.

8 രക്തം സംബന്ധിച്ച് ദൈവം നോഹയ്‌ക്കു കല്‌പന കൊടുത്ത്‌ ഏകദേശം 2,400 വർഷങ്ങൾക്കും നിയമയുമ്പടി നിലവിൽവന്ന് ഏകദേശം 1,500 വർഷങ്ങൾക്കും ശേഷം, ഇങ്ങനെ എഴുതാൻ യഹോവ ആദ്യകാക്രിസ്‌തീയുടെ ഭരണസംഘത്തെ പ്രചോദിപ്പിച്ചു: “നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിതുകൊണ്ട് പിൻവരുന്ന പ്രധാകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: വിഗ്രങ്ങൾക്ക് അർപ്പിച്ചവ, രക്തം, ശ്വാസംമുട്ടി ചത്തത്‌, ലൈംഗിക അധാർമികത എന്നിവ ഒഴിവാക്കുക.”—പ്രവൃത്തികൾ 15:28, 29.

9 രക്തം പവിത്രമാണെന്നും അതു ദുരുയോഗം ചെയ്യുന്നതു വിഗ്രഹാരായോ ലൈംഗിക അധാർമിയോ പോലെ ധാർമിയ്‌ക്കു നിരക്കാത്തതാണെന്നും ആദ്യകാസംഘം തിരിച്ചറിഞ്ഞിരുന്നെന്നു വ്യക്തം. സത്യക്രിസ്‌ത്യാനികൾ ഇന്ന് ആ നിലപാടിനോടു പറ്റിനിൽക്കുന്നു. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ചിന്തിക്കുന്നതുകൊണ്ട് രക്തത്തിന്‍റെ ഉപയോഗം ഉൾപ്പെടുന്ന കാര്യങ്ങളിൽ യഹോയ്‌ക്ക് ഇഷ്ടമുള്ള തീരുമാങ്ങളെടുക്കാൻ അവർക്കാകുന്നു.

രക്തം ഉൾപ്പെട്ട ചികിത്സാരീതികൾ

രക്തത്തിന്‍റെ ഘടകാംശങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലെ എന്‍റെ തീരുമാനം ഡോക്‌ടർക്കു ഞാൻ എങ്ങനെ വിശദീരിച്ചുകൊടുക്കും?

10, 11. (എ) രക്തത്തിന്‍റെയും അതിന്‍റെ പ്രാഥമിങ്ങളുടെയും ഉപയോഗത്തെ യഹോയുടെ സാക്ഷികൾ എങ്ങനെ കാണുന്നു? (ബി) രക്തത്തോടു ബന്ധപ്പെട്ട ഏതു കാര്യങ്ങളിൽ ക്രിസ്‌ത്യാനികൾക്കു വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നേക്കാം?

10 രക്തപ്പകർച്ച നിരസിക്കുന്നതും രക്തപ്പകർച്ചയ്‌ക്കായി സ്വന്തം രക്തം ദാനംചെയ്യുയോ സൂക്ഷിച്ചുവെക്കുയോ ചെയ്യാതിരിക്കുന്നതും ആണ്‌ ‘രക്തം ഒഴിവാക്കുന്നതിൽ’ ഉൾപ്പെട്ടിരിക്കുന്നതെന്ന് യഹോയുടെ സാക്ഷികൾക്ക് അറിയാം. ദൈവനിത്തോടുള്ള ആദരവ്‌ കാരണം അവർ രക്തത്തിന്‍റെ പ്രാഥമിങ്ങളായ അരുണക്താണുക്കൾ, ശ്വേതക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്‌മ എന്നിവ വർജിക്കുന്നു.

 11 ഈ ഘടകങ്ങളെ ഘടകാംങ്ങളായി വിഘടിപ്പിച്ച് പല വിധങ്ങളിൽ ഉപയോഗിക്കുന്ന രീതി ഇന്നു നിലവിലുണ്ട്. ഒരു ക്രിസ്‌ത്യാനിക്ക് അത്തരം ഘടകാംശങ്ങൾ ഉപയോഗിക്കാനാകുമോ? അദ്ദേഹം അവയെ “രക്ത”മായിത്തന്നെ കാണണോ? അതു തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. ഡയാലിസിസ്‌, ഹീമോഡൈലൂഷൻ, സെൽ സാൽവേജ്‌ എന്നിങ്ങനെ രോഗിയുടെ സ്വന്തം രക്തം ഉൾപ്പെടുന്ന ചികിത്സളുടെ കാര്യത്തിലും (രക്തം മുന്നമേ സ്റ്റോർ ചെയ്യാതിരിക്കുന്നിത്തോളം) ഇതേ തത്ത്വം ബാധകമാണ്‌.—അനുബന്ധത്തിലെ “രക്തത്തിന്‍റെ ഘടകാംങ്ങളും ശസ്‌ത്രക്രിയാടിളും” എന്ന ഭാഗം കാണുക.

12. മനസ്സാക്ഷിമായ കാര്യങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കണം, എങ്ങനെ കൈകാര്യം ചെയ്യണം?

 12 മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിൽ നമ്മൾ എന്തു തീരുമാമെടുത്താലും യഹോയ്‌ക്ക് അതു പ്രശ്‌നല്ലെന്നാണോ? ഒരിക്കലുമല്ല, നമ്മുടെ ചിന്തകളിലും ഉൾപ്രേളിലും ദൈവത്തിനു വലിയ താത്‌പര്യമുണ്ട്. (സുഭാഷിതങ്ങൾ 17:3; 24:12 വായിക്കുക.) അതുകൊണ്ട് ഒരു മരുന്നോ ചികിത്സാരീതിയോ സംബന്ധിച്ച് പ്രാർഥനാപൂർവം പഠിച്ചശേഷം നമ്മൾ നമ്മുടെ ബൈബിൾപരിശീലിസ്സാക്ഷിക്കു ചേർച്ചയിൽ തീരുമാമെടുക്കണം. (റോമർ 14:2, 22, 23) നമ്മൾ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതു മറ്റുള്ളവരല്ല. “എന്‍റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു” എന്നു നമ്മൾ ആരോടും ചോദിക്കാനും പാടില്ല. അത്തരം കാര്യങ്ങളിൽ ഓരോ ക്രിസ്‌ത്യാനിയും ‘സ്വന്തം ചുമടു ചുമക്കണം.’ *ഗലാത്യർ 6:5; റോമർ 14:12; “ രക്തത്തെ ഞാൻ പവിത്രമായി കാണുന്നുണ്ടോ?” എന്ന ചതുരം കാണുക.

ദൈവത്തിന്‍റെ നിയമങ്ങളിലെ പിതൃതുല്യസ്‌നേഹം

13. യഹോയുടെ നിയമങ്ങളും തത്ത്വങ്ങളും യഹോയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? ദൃഷ്ടാന്തീരിക്കുക.

13 യഹോവ ജ്ഞാനിയായ ഒരു നിയമനിർമാതാവ്‌ മാത്രമല്ല, മക്കളുടെ ക്ഷേമത്തിൽ ആഴമായ താത്‌പര്യമുള്ള സ്‌നേവാനായ പിതാവുമാണെന്നു ബൈബിളിലെ നിയമങ്ങളും തത്ത്വങ്ങളും വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 19:7-11) ആരോഗ്യസംന്ധമായ കാരണങ്ങളാൽ നൽകില്ലെങ്കിലും, ‘രക്തം ഒഴിവാക്കുക’ എന്ന കല്‌പന രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽനിന്ന് നമ്മളെ സംരക്ഷിക്കുന്നു. (പ്രവൃത്തികൾ 15:20) രക്തരഹിസ്‌ത്രക്രിയയെ ആധുനിവൈദ്യശാസ്‌ത്രത്തിന്‍റെ “അത്യുത്തചികിത്സാവിധി” എന്നാണു വൈദ്യരംത്തുള്ള അനേകരും വിശേഷിപ്പിക്കുന്നത്‌. എന്നാൽ അത്തരം സംഭവവികാസങ്ങൾ യഹോയുടെ അത്യഗാമായ ജ്ഞാനത്തെയും പിതൃതുല്യസ്‌നേത്തെയും എടുത്തുകാട്ടുയാണു ചെയ്യുന്നതെന്നു സത്യക്രിസ്‌ത്യാനികൾക്ക്  അറിയാം.യശയ്യ 55:9 വായിക്കുക; യോഹന്നാൻ 14:21, 23.

14, 15. (എ) തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ സ്‌നേഹം ഏതു നിയമങ്ങളിൽ പ്രതിലിച്ചുകാണാം? (ബി) ഈ സുരക്ഷാനിങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ പ്രയോപ്പെടുത്താം?

14 പുരാകാലത്തെ ഇസ്രായേൽ ജനതയുടെ ക്ഷേമത്തിലുള്ള ദൈവത്തിന്‍റെ താത്‌പര്യത്തിന്‍റെ പ്രതിമായിരുന്നു ദൈവം അവർക്കു നൽകിയ പല നിയമങ്ങളും. ഉദാഹത്തിന്‌, വീടുളുടെ ടെറസ്‌ പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്നതുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ അതിനു ചുറ്റും പാരപ്പറ്റ്‌ അഥവാ കൈമതിൽ ഉണ്ടാക്കമെന്നു ദൈവം പറഞ്ഞിരുന്നു. (ആവർത്തനം 22:8; 1 ശമുവേൽ 9:25, 26; നെഹമ്യ 8:16; പ്രവൃത്തികൾ 10:9) അപകടകാരിളായ കാളകൾ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം എന്നതായിരുന്നു മറ്റൊരു കല്‌പന. (പുറപ്പാട്‌ 21:28, 29) ഈ നിബന്ധനകൾ അവഗണിക്കുന്നത്‌ ഒരാൾക്കു മറ്റുള്ളരുടെ ക്ഷേമത്തിൽ യാതൊരു താത്‌പര്യവുമില്ല  എന്നതിന്‍റെ തെളിവായിരുന്നു, അതു രക്തം ചൊരിഞ്ഞതിന്‍റെ കുറ്റം വരുത്തിവെക്കുയും ചെയ്യുമായിരുന്നു.

15 ഈ നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം? നിങ്ങളുടെ വാഹനം, ഡ്രൈവിങ്‌ ശീലങ്ങൾ, വളർത്തുമൃഗങ്ങൾ, വീട്‌, ജോലിസ്ഥലം, വിനോരിപാടികൾ എന്നിവയെക്കുറിച്ച് ചിന്തിക്കരുതോ? ചില നാടുളിൽ ചെറുപ്പക്കാർക്കിയിലെ മരണത്തിന്‍റെ മുഖ്യകാരണം അപകടങ്ങളാണ്‌. മിക്കപ്പോഴും അതിന്‌ ഇടയാക്കുന്നതു സാഹസിയും. എന്നാൽ ദൈവസ്‌നേത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ ജീവനെ വിലയേറിതായി കാണുയും അപകടംപിടിച്ച കാര്യങ്ങൾ ചെയ്‌ത്‌ രസിക്കുന്നത്‌ ഒഴിവാക്കുയും ചെയ്യുന്നു. ചെറുപ്പക്കാരായ തങ്ങൾക്ക് ഒരു അപകടവും സംഭവിക്കില്ലെന്നു ചിന്തിക്കാൻമാത്രം ബുദ്ധിഹീനരല്ല അവർ. അപകടമായ കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് അവർ തങ്ങളുടെ യൗവനം ആസ്വദിക്കുന്നു.—സഭാപ്രസംഗകൻ 11:9, 10.

16. ഗർഭച്ഛിദ്രത്തോടു ബന്ധപ്പെട്ട ബൈബിൾതത്ത്വം ഏതാണ്‌? (അടിക്കുറിപ്പും കാണുക.)

16 അജാതശിശുക്കളുടെ ജീവൻപോലും ദൈവത്തിന്‍റെ ദൃഷ്ടിയിൽ അമൂല്യമാണ്‌. പുരാകാലത്ത്‌ ഇസ്രായേലിൽ ആരെങ്കിലും ഒരു ഗർഭിണിയെ ക്ഷതമേൽപ്പിച്ചതുകൊണ്ട് അവളോ കുട്ടിയോ മരിച്ചുപോയാൽ കുറ്റക്കാരനെ ദൈവം കൊലപാകിയായി കാണുമായിരുന്നു. അയാൾ “ജീവനു പകരം ജീവൻ” കൊടുക്കേണ്ടിയിരുന്നു. * (പുറപ്പാട്‌ 21:22, 23 വായിക്കുക.) ഓരോ വർഷവും എണ്ണമറ്റ അജാതശിശുക്കൾ സ്വാർഥയുടെയും കുത്തഴിഞ്ഞ ലൈംഗിയുടെയും ബലിക്കല്ലിൽ നിഷ്‌കരുണം കൊലചെയ്യപ്പെടുന്നതു കാണുമ്പോൾ യഹോയ്‌ക്ക് എന്തായിരിക്കും തോന്നുന്നതെന്ന് ഓർത്തുനോക്കൂ!

17. ദൈവിനിവാരങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് ഗർഭച്ഛിദ്രം നടത്തിയ ഒരു സ്‌ത്രീയെ നിങ്ങൾ എങ്ങനെ ആശ്വസിപ്പിക്കും?

 17 ബൈബിൾസത്യങ്ങൾ സംബന്ധിച്ച് ഒന്നും അറിയാതിരുന്ന കാലത്ത്‌ ഗർഭച്ഛിദ്രം നടത്തിയ ഒരു സ്‌ത്രീയെക്കുറിച്ച് എന്തു പറയാനാകും? അവരോടു ദൈവം കരുണ കാണിക്കില്ലെന്നാണോ? ഒരിക്കലുമല്ല. യേശു ചൊരിഞ്ഞ രക്തത്തിന്‍റെ അടിസ്ഥാത്തിൽ യഹോവ തന്നോടു ക്ഷമിക്കുമെന്ന് യഥാർഥമായ പശ്ചാത്താമുള്ള ഒരാൾക്ക് ഉറച്ച് വിശ്വസിക്കാനാകും. (സങ്കീർത്തനം 103:8-14; എഫെസ്യർ 1:7) ക്രിസ്‌തുതന്നെ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരെയല്ല, പാപികളെ മാനസാന്തത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്‌.”—ലൂക്കോസ്‌ 5:32.

വിദ്വേഷം പിഴുതുമാറ്റു

18. രക്തച്ചൊരിച്ചിലിന്‍റെ മുഖ്യകാണത്തെ ബൈബിൾ തിരിച്ചറിയിക്കുന്നത്‌ എങ്ങനെ?

18 നമ്മൾ മറ്റുള്ളവരെ ദ്രോഹിക്കരുതെന്നു മാത്രമല്ല, രക്തച്ചൊരിച്ചിലിനു കാരണമാകുന്ന വിദ്വേഷംതന്നെ നമ്മുടെ മനസ്സിൽനിന്ന് പിഴുതെറിയണം എന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. “സഹോരനെ വെറുക്കുന്നവൻ കൊലപാകിയാണ്‌” എന്നു യോഹന്നാൻ അപ്പോസ്‌തലൻ എഴുതി. (1 യോഹന്നാൻ 3:15) അത്തരമൊരാൾ തന്‍റെ സഹോരനെ ഇഷ്ടപ്പെടാതിരിക്കുക മാത്രമല്ല, അയാൾ മരിച്ചുപോയിരുന്നെങ്കിൽ എന്ന് ആശിക്കുപോലും ചെയ്യുന്നു. മിക്കപ്പോഴും, ദുഷ്ടലക്ഷ്യത്തോടെയുള്ള അപവാത്തിന്‍റെയോ വ്യാജാരോങ്ങളുടെയോ രൂപത്തിൽ ആ വിദ്വേഷം പുറത്ത്‌ വന്നേക്കാം. ദൈവത്തിന്‍റെ ശിക്ഷാവിധി അർഹിക്കുന്നത്ര ഗുരുമായ എന്തെങ്കിലും സഹോദരൻ ചെയ്‌തു എന്നതുപോലുള്ള രൂക്ഷമായ ആരോങ്ങളായിരിക്കും അവ. (ലേവ്യ 19:16; ആവർത്തനം 19:18-21; മത്തായി 5:22) ഹൃദയത്തിൽ ഉറഞ്ഞുകൂടിയേക്കാവുന്ന വിദ്വേവും പകയും നമ്മൾ ഒഴിവാക്കേണ്ടത്‌ എത്ര പ്രധാമാണ്‌!—യാക്കോബ്‌ 1:14, 15; 4:1-3.

19. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരാൾ സങ്കീർത്തനം 11:5; ഫിലിപ്പിയർ 4:8, 9 തുടങ്ങിയ തിരുവെഴുത്തുകളെ എങ്ങനെ വീക്ഷിക്കുന്നു?

19 യഹോയെപ്പോലെ ജീവനെ അമൂല്യമായി കാണുയും  ദൈവത്തിന്‍റെ സ്‌നേത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുയും ചെയ്യുന്നവർ എല്ലാ തരത്തിലുമുള്ള അക്രമവും ഒഴിവാക്കുന്നു. “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്നു സങ്കീർത്തനം 11:5 പറയുന്നു. ആ പ്രസ്‌താവന ദൈവത്തിന്‍റെ  വ്യക്തിത്വത്തിലേക്കു വെളിച്ചംവീശുക മാത്രമല്ല ചെയ്യുന്നത്‌. നമ്മുടെ ജീവിത്തിനു വഴികാട്ടിയായ ഒരു തത്ത്വംകൂടിയാണ്‌ അത്‌. അക്രമവായ്‌ക്കു വളംവെക്കുന്ന ഏതൊരു തരം വിനോരിപാടിയും ഒഴിവാക്കാൻ ദൈവത്തോടു സ്‌നേമുള്ളവരെ അതു പ്രചോദിപ്പിക്കുന്നു. സമാനമായി, യഹോവ “സമാധാത്തിന്‍റെ ദൈവ”മാണെന്ന പ്രസ്‌താവന, സ്‌നേഹം ജനിപ്പിക്കുന്നതും അത്യുത്തമാതും പ്രശംനീമാതും ആയ കാര്യങ്ങൾകൊണ്ട് മനസ്സു നിറയ്‌ക്കാൻ ദൈവദാന്മാരെ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതു സമാധാത്തിനു കളമൊരുക്കും.ഫിലിപ്പിയർ 4:8, 9 വായിക്കുക.

രക്തച്ചൊരിച്ചിലിന്‍റെ കുറ്റം പേറുന്ന സംഘടളിൽനിന്ന് വിട്ടുനിൽക്കു

20-22. ലോകത്തോടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾ എന്തു നിലപാടു സ്വീകരിക്കുന്നു, എന്തുകൊണ്ട്?

20 ദൈവത്തിന്‍റെ വീക്ഷണത്തിൽ സാത്താന്‍റെ ലോകം മുഴുവൻ രക്തക്കറ പുരണ്ടതാണ്‌. ക്രൂരമൃഗങ്ങൾ എന്നനിയിൽ തിരുവെഴുത്തുകൾ വിശേഷിപ്പിക്കുന്ന അതിന്‍റെ രാഷ്‌ട്രീവ്യസ്ഥിതി, യഹോയുടെ ദാസന്മാർ ഉൾപ്പെടെ ദശലക്ഷങ്ങളെ കൊന്നൊടുക്കിയിരിക്കുന്നു. (ദാനിയേൽ 8:3, 4, 20-22; വെളിപാട്‌ 13:1, 2, 7, 8) അത്തരം മൃഗീക്തിളുമായി കൈകോർക്കുന്ന വാണിജ്യലോവും ശാസ്‌ത്രവും, സങ്കൽപ്പിക്കാവുന്നതിലേക്കും വിപത്‌കമായ ആയുധങ്ങൾ നിർമിച്ചുകൊണ്ട് വൻലാഭം കൊയ്യുന്നു. “ലോകം മുഴുനും ദുഷ്ടന്‍റെ നിയന്ത്രത്തിലാണ്‌” എന്ന പ്രസ്‌താവന എത്രയോ സത്യം!—1 യോഹന്നാൻ 5:19.

21 ‘ലോകത്തിന്‍റെ ഭാഗമല്ലാത്തതുകൊണ്ടും’ രാഷ്‌ട്രീകാര്യങ്ങളിലും യുദ്ധങ്ങളിലും നിഷ്‌പക്ഷത പാലിക്കുന്നതുകൊണ്ടും യേശുവിന്‍റെ അനുഗാമികൾ, വ്യക്തികൾ എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും രക്തച്ചൊരിച്ചിലിന്‍റെ കുറ്റത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. * (യോഹന്നാൻ 15:19; 17:16) മറ്റുള്ളവർ കഠിനമായി ഉപദ്രവിക്കുമ്പോൾ അവർ യേശുവിനെപ്പോലെ ശാന്തരായി നിലകൊള്ളുന്നു. ശത്രുക്കളെ സ്‌നേഹിക്കുന്ന അവർ, ശത്രുക്കൾക്കുവേണ്ടി  പ്രാർഥിക്കുപോലും ചെയ്യുന്നു.—മത്തായി 5:44; റോമർ 12:17-21.

22 സർവോപരി, രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ഏറ്റവും അധികം ചുമക്കുന്ന ലോകസാമ്രാജ്യമായ “ബാബിലോൺ എന്ന മഹതി”യുമായുള്ള എല്ലാ ബന്ധവും സത്യക്രിസ്‌ത്യാനികൾ ഒഴിവാക്കുന്നു. “പ്രവാന്മാരുടെയും വിശുദ്ധരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ഈ നഗരത്തിലാണു കണ്ടത്‌” എന്നു ദൈവചനം പറയുന്നു. അതുകൊണ്ട് “എന്‍റെ ജനമേ, . . . അവളിൽനിന്ന് പുറത്ത്‌ കടക്ക്” എന്നാണ്‌ അതു നമുക്കു തരുന്ന മുന്നറിയിപ്പ്.—വെളിപാട്‌ 17:6; 18:2, 4, 24.

23. ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത്‌ വരുന്നതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌?

23 ബാബിലോൺ എന്ന മഹതിയെ വിട്ടുപോരുന്നതിന്‌ അതിലെ അംഗത്വം പിൻവലിച്ചാൽ മാത്രം പോരാ. വ്യാജതങ്ങൾ വെച്ചുപൊറുപ്പിക്കുയോ പരസ്യമായി അംഗീരിക്കുയോ ചെയ്യുന്ന അധാർമികത, രാഷ്‌ട്രീകാര്യങ്ങളിലെ ഉൾപ്പെടൽ, പണത്തോടുള്ള അത്യാർത്തി തുടങ്ങിയ തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾ വെറുക്കുന്നതും അതിൽപ്പെടുന്നു. (സങ്കീർത്തനം 97:10 വായിക്കുക;  വെളിപാട്‌ 18:7, 9, 11-17) ഇവയെല്ലാം എത്രമാത്രം രക്തച്ചൊരിച്ചിലിനു വഴിവെക്കുന്നു!

24, 25. (എ) രക്തച്ചൊരിച്ചിലിന്‍റെ കുറ്റമുള്ള ഒരാൾക്കു പശ്ചാത്താമുണ്ടെങ്കിൽ എന്തിന്‍റെ അടിസ്ഥാത്തിൽ ദൈവത്തിനു കരുണ കാണിക്കാനാകും? (ബി) ഇതു ബൈബിൾകാങ്ങളിലെ ഏതു ക്രമീണത്തെ ഓർമിപ്പിക്കുന്നു?

24 സമർപ്പിച്ച് സ്‌നാമേറ്റ്‌ സത്യാരാരാകുന്നതിനു മുമ്പ് നമ്മൾ ഓരോരുത്തരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സാത്താന്‍റെ ഈ വ്യവസ്ഥിതിയെ പിന്തുച്ചിരുന്നു, അത്‌ ഒരളവുവരെ നമ്മുടെ മേൽ രക്തച്ചൊരിച്ചിലിന്‍റെ കുറ്റവും വരുത്തിവെച്ചു. എങ്കിലും, ജീവിത്തിനു മാറ്റം വരുത്തുയും ക്രിസ്‌തു മോചവിയായി അർപ്പിച്ച ബലിയിൽ വിശ്വാസം വളർത്തിയെടുക്കുയും ജീവിതം ദൈവത്തിനു സമർപ്പിക്കുയും ചെയ്‌തതുകൊണ്ട് ദൈവത്തിന്‍റെ കരുണയ്‌ക്കും ആത്മീയസംക്ഷത്തിനും നമ്മൾ യോഗ്യരായിത്തീർന്നു. (പ്രവൃത്തികൾ 3:19) ആ സംരക്ഷണം, ബൈബിൾകാങ്ങളിലെ അഭയനങ്ങളെ ഓർമിപ്പിക്കുന്നു.—സംഖ്യ 35:11-15; ആവർത്തനം 21:1-9.

25 എന്തായിരുന്നു ആ ക്രമീരണം? ഒരു ഇസ്രായേല്യൻ യാദൃച്ഛിമായി മറ്റൊരാളുടെ മരണത്തിന്‌ ഇടയാക്കിയാൽ അയാൾ അഭയനത്തിലേക്ക് ഓടിപ്പോമായിരുന്നു. ചുമതപ്പെട്ട ന്യായാധിന്മാർ അക്കാര്യം വിചാരണ ചെയ്‌തതിനു ശേഷം മഹാപുരോഹിതന്‍റെ മരണംവരെ അയാൾ അഭയനത്തിൽ താമസിക്കുയും ചെയ്യേണ്ടിയിരുന്നു. പിന്നീട്‌ അയാൾ സ്വതന്ത്രനാകുമായിരുന്നു. ദൈവത്തിന്‍റെ കരുണയുടെയും ദൈവം മനുഷ്യജീവനു കല്‌പിക്കുന്ന മൂല്യത്തിന്‍റെയും എത്ര തിളക്കമാർന്ന ദൃഷ്ടാന്തം! പുരാകാലത്തെ ആ അഭയനങ്ങളെപ്പോലെ, ജീവന്‍റെയും രക്തത്തിന്‍റെയും പവിത്രത സംബന്ധിച്ച ദൈവനിയമം അബദ്ധവശാൽ ലംഘിക്കുന്നവരെ മരണശിക്ഷയിൽനിന്ന് ഒഴിവാക്കാനായി, ക്രിസ്‌തു മോചവിയായി അർപ്പിച്ച ബലിയുടെ അടിസ്ഥാത്തിൽ ദൈവം ഒരു ക്രമീരണം ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് അതിനോടു വിലമതിപ്പു തോന്നുന്നുണ്ടോ? അതു നിങ്ങൾക്ക് എങ്ങനെ കാണിക്കാം? സംരക്ഷത്തിനായുള്ള ദൈവത്തിന്‍റെ ക്രമീണത്തെ അംഗീരിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതാണ്‌ അതിനുള്ള ഒരു മാർഗം, പ്രത്യേകിച്ചും “മഹാകഷ്ടത” അതിവേഗം  അടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌.—മത്തായി 24:21; 2 കൊരിന്ത്യർ 6:1, 2.

ജീവനു വിലകല്‌പിക്കുക—ദൈവരാജ്യന്ദേശം ഘോഷിച്ചുകൊണ്ട്

26-28. നമ്മുടെ സാഹചര്യം യഹസ്‌കേൽ പ്രവാകന്‍റെ നാളുളിലേതിനോടു സമാനമായിരിക്കുന്നത്‌ എങ്ങനെ, ദൈവസ്‌നേത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?

26 ഇന്നത്തെ ദൈവത്തിന്‍റെ സാഹചര്യം യഹസ്‌കേൽ പ്രവാകന്‍റെ നാളുളിലേതിനോടു സമാനമാണെന്നു കാണാം. ഇസ്രായേൽഗൃത്തിന്‍റെ ആത്മീയകാവൽക്കാനായിരുന്ന യഹസ്‌കേലിനോട്‌ യഹോവ പറഞ്ഞു: “എന്‍റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്‍റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.” ദൈവം കൊടുത്ത ആ നിയമനം അവഗണിക്കുന്നപക്ഷം, യരുശലേം ന്യായം വിധിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നരുടെ രക്തത്തിന്‌ യഹസ്‌കേൽ കണക്കു ബോധിപ്പിക്കേണ്ടിരുമായിരുന്നു. (യഹസ്‌കേൽ 33:7-9) എന്നാൽ അനുസപൂർവം പ്രവർത്തിച്ചതുകൊണ്ട് യഹസ്‌കേലിന്‍റെ മേൽ രക്തച്ചൊരിച്ചിലിന്‍റെ കുറ്റം വന്നില്ല.

27 ഇന്നു സാത്താന്‍റെ മുഴുലോവും നാശത്തിന്‍റെ വക്കിലാണ്‌. അതുകൊണ്ട്, ദൈവരാജ്യന്ദേത്തോടൊപ്പം ദൈവം “പ്രതികാരം ചെയ്യുന്ന ദിവസത്തെയും” പ്രസിദ്ധമാക്കുന്നത്‌ ഒരു കടമയും പദവിയും ആയിട്ടാണ്‌ യഹോയുടെ സാക്ഷികൾ കാണുന്നത്‌. (യശയ്യ 61:2; മത്തായി 24:14) ജീവത്‌പ്രധാമായ ഈ പ്രവർത്തത്തിൽ നിങ്ങൾ നന്നായി പങ്കെടുക്കുന്നുണ്ടോ? പൗലോസ്‌ അപ്പോസ്‌തലൻ തന്‍റെ പ്രസംനിമനം ഗൗരവമായെടുത്തു. തത്‌ഫമായി, “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല. ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്‍റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്” എന്നു പൗലോസിനു പറയാൻ കഴിഞ്ഞു. (പ്രവൃത്തികൾ 20:26, 27) എത്ര നല്ലൊരു മാതൃക!

28 യഹോവ വീക്ഷിക്കുന്നതുപോലെ ജീവനെയും രക്തത്തെയും വീക്ഷിക്കുന്നതുകൊണ്ടുമാത്രം യഹോയുടെ ഊഷ്‌മമായ പിതൃതുല്യസ്‌നേത്തിൽ നിലനിൽക്കാൻ നമുക്കാകില്ല. അടുത്ത അധ്യാത്തിൽ കാണാൻപോകുന്നതുപോലെ, നമ്മൾ യഹോയുടെ ദൃഷ്ടിയിൽ എപ്പോഴും ശുദ്ധരായിരിക്കേണ്ടതുണ്ട്.

^ ഖ. 5 “ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്‌” എന്ന ദൈവത്തിന്‍റെ പ്രസ്‌തായെക്കുറിച്ച് സയന്‍റിഫിക്‌ അമേരിക്കൻ എന്ന പത്രിക പറയുന്നു: “ആലങ്കാരിമായി മാത്രമല്ല അക്ഷരാർഥത്തിലും ഈ പ്രസ്‌താവന സത്യമാണ്‌; ഓരോ തരം രക്തകോങ്ങളും ജീവന്‌ അനിവാര്യമാണ്‌.”

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീരിക്കുന്ന ഉണരുക!-യുടെ 2006 ആഗസ്റ്റ് ലക്കം 3-12 പേജുകൾ കാണുക.

^ ഖ. 16 ഗർഭിണി മരിച്ചാൽ മാത്രമേ അതിന്‌ ഉത്തരവാദിയായ വ്യക്തിക്കു മരണശിക്ഷ ലഭിക്കൂ എന്ന അർഥത്തിലാണു ചില ഭാഷാന്തരങ്ങൾ ഈ വാക്യം പരിഭാപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ എബ്രായ മൂലപാത്തിലെ പദപ്രയോഗം സ്‌ത്രീക്കു മാത്രം സംഭവിക്കുന്ന ദോഷത്തെയല്ല കുറിക്കുന്നതെന്നു ബൈബിൾ നിഘണ്ടുകർത്താക്കൾ പറയുന്നു. ഭ്രൂണത്തിന്‍റെ പ്രായം ഇക്കാര്യത്തിലുള്ള യഹോയുടെ വീക്ഷണത്തെ സ്വാധീനിക്കുന്നതായി ബൈബിൾ ഒരിടത്തും പറയുന്നില്ല എന്നതും ശ്രദ്ധേമാണ്‌.

^ ഖ. 70 വിശദവിവരങ്ങൾക്ക് അനുബന്ധത്തിലെ “രക്തത്തിന്‍റെ ഘടകാംങ്ങളും ശസ്‌ത്രക്രിയാടിളും” എന്ന ഭാഗം കാണുക.