വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

“എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കുക”

 അധ്യായം 4

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്?

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്?

“എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോസ്‌ 2:17.

1, 2. (എ) അധികാരത്തെ ആദരിക്കുന്നതു നമുക്കു ബുദ്ധിമുട്ടായി തോന്നുന്നത്‌ എന്തുകൊണ്ട്? (ബി) ഏതു ചോദ്യങ്ങൾ നമ്മൾ ചിന്തിക്കും?

ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരു കുട്ടി പ്രതിരിക്കുന്നത്‌ എങ്ങനെയാണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനസ്സിലെ സംഘർഷമെല്ലാം ആ കുഞ്ഞുമുഖത്ത്‌ വ്യക്തമായി പ്രതിലിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. മാതാപിതാക്കളുടെ അധികാരത്തെ ആദരിക്കേണ്ടതാണെന്നു കുട്ടിക്ക് അറിയാം. എന്നാൽ ഇപ്പോൾ അനുസരിക്കാൻ അവനു മനസ്സില്ല, അത്രതന്നെ. ഈ കുട്ടിയുടെ മനഃസ്ഥിതി, നമ്മളെല്ലാം അഭിമുഖീരിക്കുന്ന ഒരു വസ്‌തുയിലേക്കാണു വിരൽചൂണ്ടുന്നത്‌.

2 അധികാരത്തെ ആദരിക്കുക എല്ലായ്‌പോഴും എളുപ്പമല്ല. നിങ്ങളുടെ മേൽ അധികാമുള്ളവരെ ആദരിക്കുക ബുദ്ധിമുട്ടാണെന്നു ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ, ഒന്ന് ഓർക്കുക: ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. അധികാത്തോടുള്ള അനാദരവ്‌ മുമ്പ് എന്നത്തേതിലും പ്രബലമായിത്തീർന്നിരിക്കുന്ന ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്‌. എങ്കിലും നമ്മുടെ മേൽ അധികാമുള്ളവരെ നമ്മൾ ആദരിക്കമെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 24:21) അങ്ങനെ ചെയ്‌താലേ നമുക്കു ദൈവസ്‌നേത്തിൽ നിലനിൽക്കാനാകൂ. ആ സ്ഥിതിക്ക്, പിൻവരുന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. അധികാരത്തെ ആദരിക്കുന്നത്‌ ഇത്ര പ്രയാമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അധികാരത്തെ ആദരിക്കമെന്ന് യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നതിന്‍റെ കാരണം എന്താണ്‌, അത്‌ അനുസരിക്കാൻ  നമ്മളെ എന്തു സഹായിക്കും? ഏതെല്ലാം വിധങ്ങളിൽ നമുക്ക് അധികാത്തോട്‌ ആദരവ്‌ കാണിക്കാം?

ബുദ്ധിമുട്ടായിരിക്കുന്നതിന്‍റെ കാരണം

3, 4. പാപവും അപൂർണയും രംഗപ്രവേശം ചെയ്‌തത്‌ എങ്ങനെ? നമ്മളുടെ അപൂർണത, അധികാരത്തെ ആദരിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുന്നത്‌ എന്തുകൊണ്ട്?

3 അധികാത്തിലുള്ളരോട്‌ ആദരവ്‌ കാണിക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നതിന്‍റെ രണ്ടു കാരണങ്ങൾ നമുക്കു ചുരുക്കമായി ചിന്തിക്കാം. നമ്മുടെ അപൂർണയാണ്‌ ഒരു കാരണം. നമ്മുടെ മേൽ അധികാമുള്ളരും അപൂർണരാണെന്നതാണു രണ്ടാമത്തെ കാരണം. പാപവും അപൂർണയും തലപൊക്കിയിട്ട് കാലമേറെയായി. ഏദെൻ തോട്ടത്തിൽവെച്ച് ആദാമും ഹവ്വായും ദൈവത്തിന്‍റെ അധികാത്തിനെതിരെ മത്സരിച്ചപ്പോഴാണ്‌ അതു സംഭവിച്ചത്‌. അതെ, മത്സരത്തോടെ പാപം രംഗപ്രവേശം ചെയ്‌തു. മത്സരിക്കാനുള്ള പ്രവണയോടെയാണ്‌ ഇന്നും നമ്മളെല്ലാം പിറന്നുവീഴുന്നത്‌.—ഉൽപത്തി 2:15-17; 3:1-7; സങ്കീർത്തനം 51:5; റോമർ 5:12.

4 പാപപ്രകൃതം കാരണം അഹങ്കാവും ധാർഷ്‌ട്യവും എളുപ്പം നമ്മളിൽ മുളപൊട്ടിയേക്കാം. അതേസമയം നമ്മൾ കഷ്ടപ്പെട്ട് വളർത്തിയെടുക്കേണ്ടതും നിലനിറുത്തേണ്ടതും ആയ ഒരു അപൂർവഗുമാണു താഴ്‌മ. വർഷങ്ങളോളം വിശ്വസ്‌തമായി ദൈവത്തെ സേവിച്ചശേവും നമ്മൾ കർക്കശക്കാരോ അഹങ്കാരിളോ ആയിത്തീർന്നേക്കാം. പലപല പ്രതിന്ധിളുടെയും ഇടയിൽ വിശ്വസ്‌തയോടെ ദൈവത്തോടൊപ്പം നിന്ന കോരഹിന്‍റെ ദൃഷ്ടാന്തമെടുക്കുക. അധികാമോഹിയായി മാറിയ കോരഹ്‌, അന്നു ജീവിച്ചിരുന്നരിലേക്കും സൗമ്യനായ മോശയെ ധിക്കരിക്കുന്നതിനു പരസ്യമായി കൊടിപിടിച്ചു. (സംഖ്യ 12:3; 16:1-3) അടുത്തതായി, ഉസ്സീയ രാജാവിനെക്കുറിച്ച് ചിന്തിക്കുക. അഹങ്കാരം തലയ്‌ക്കുപിടിച്ച ആ രാജാവ്‌ യഹോയുടെ മന്ദിരത്തിൽ പ്രവേശിച്ച് പുരോഹിന്മാർ മാത്രം ചെയ്യേണ്ട വിശുദ്ധമായൊരു കാര്യം ചെയ്‌തു. (2 ദിനവൃത്താന്തം 26:16-21) അവർക്കു കനത്ത വില കൊടുക്കേണ്ടിവന്നു. എങ്കിലും അവരുടെ മോശമായ മാതൃക നമുക്ക് ഒരു ഓർമിപ്പിക്കലാണ്‌. അധികാത്തോടുള്ള ആദരവിനു തടസ്സമായി നിൽക്കുന്ന അഹങ്കാരത്തെ നമ്മൾ കീഴടക്കേണ്ടതുണ്ട്.

5. അപൂർണനുഷ്യർ അധികാരം ദുർവിനിയോഗം ചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

 5 അധികാത്തോടുള്ള ആദരവിനു തുരങ്കംവെക്കുന്നതിൽ, അധികാത്തിലിരിക്കുന്നവർക്കും വലിയൊരു പങ്കുണ്ട്. ക്രൂരയും ചൂഷണവും അടിച്ചമർത്തലും അനേകരുടെയും മുഖമുദ്രയായിരുന്നിട്ടുണ്ട്. സത്യത്തിൽ, അധികാദുർവിനിയോത്തിന്‍റെ കഥകളാണു ചരിത്രത്തിന്‍റെ താളുകൾക്കേറെയും പറയാനുള്ളത്‌. (സഭാപ്രസംഗകൻ 8:9 വായിക്കുക.) ഒരു ഉദാഹരണം നോക്കുക. യഹോവ ശൗലിനെ രാജാവായി തിരഞ്ഞെടുത്തപ്പോൾ ശൗൽ താഴ്‌മയുള്ള ഒരു നല്ല മനുഷ്യനായിരുന്നു. എന്നാൽ അഹങ്കാത്തിനും അസൂയയ്‌ക്കും വഴിപ്പെട്ടുപോയ ശൗൽ വിശ്വസ്‌തനായ ദാവീദിന്‍റെ ജീവിതം ദുസ്സഹമാക്കി. (1 ശമുവേൽ 9:20, 21; 10:20-22; 18:7-11) പിൽക്കാലത്ത്‌ ദാവീദ്‌, ഇസ്രായേൽ കണ്ട മികച്ച രാജാക്കന്മാരിൽ ഒരാളായി. ദാവീദും പക്ഷേ അധികാരം ദുർവിനിയോഗം ചെയ്‌തു. ഹിത്യനായ ഊരിയാവിന്‍റെ ഭാര്യയെ സ്വന്തമാക്കിതിനു ശേഷം, ഊരിയാവിനെ യുദ്ധമുന്നണിയിലേക്കു പറഞ്ഞയച്ചുകൊണ്ട് ദാവീദ്‌ നിഷ്‌കങ്കനായ ആ മനുഷ്യനെ കൊലയ്‌ക്കു കൊടുത്തു. (2 ശമുവേൽ 11:1-17) അതെ, അപൂർണരാതുകൊണ്ട് ശരിയായി അധികാരം പ്രയോഗിക്കാൻ മനുഷ്യർക്കു ബുദ്ധിമുട്ടാണ്‌. അധികാത്തിലിരിക്കുന്നവർ യഹോയോട്‌ ആദരവില്ലാത്തരാണെങ്കിൽ പറയുയും വേണ്ടാ. കത്തോലിക്കായുടെ ചില പാപ്പാമാർ ഇളക്കിവിട്ട വ്യാപമായ പീഡനത്തെക്കുറിച്ച് വിവരിച്ചതിനു ശേഷം ഒരു ബ്രിട്ടീഷ്‌ രാജ്യന്ത്രജ്ഞൻ ഇങ്ങനെ എഴുതി: “അധികാരം ദുഷിപ്പിക്കുന്നു, പരമാധികാമോ പരിപൂർണമായി ദുഷിപ്പിക്കുന്നു.” ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്, “അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്” എന്ന ചോദ്യം നമുക്ക് ഇപ്പോൾ ചിന്തിക്കാം.

അധികാരത്തെ ആദരിക്കേണ്ടതിന്‍റെ കാരണം

6, 7. (എ) യഹോയോടുള്ള സ്‌നേഹം എന്തു ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുന്നു, എന്തുകൊണ്ട്? (ബി) കീഴ്‌പെട്ടിരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?

6 അധികാരത്തെ ആദരിക്കാൻ നമ്മളെ പ്രചോദിപ്പിക്കേണ്ട മുഖ്യടകം സ്‌നേമാണ്‌—യഹോയോടും സഹമനുഷ്യനോടും  നമ്മളോടുന്നെയും ഉള്ള സ്‌നേഹം. നമ്മൾ ഏറ്റവും അധികം സ്‌നേഹിക്കുന്നത്‌ യഹോയെയാതുകൊണ്ട് യഹോയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (സുഭാഷിതങ്ങൾ 27:11; മർക്കോസ്‌ 12:29, 30 വായിക്കുക.) ഏദെനിലെ ധിക്കാരം തുടങ്ങിതുമുതൽ, യഹോയുടെ പരമാധികാരം അഥവാ അഖിലാണ്ഡത്തെ ഭരിക്കാനുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടിരിക്കുയാണെന്നും ബഹുഭൂരിപക്ഷം മനുഷ്യരും ദൈവത്തിന്‍റെ ഭരണം തള്ളിക്കഞ്ഞുകൊണ്ട് സാത്താന്‍റെ പക്ഷം ചേർന്നിരിക്കുയാണെന്നും നമുക്ക് അറിയാം. ഇക്കാര്യത്തിൽ യഹോയുടെ പക്ഷത്ത്‌ നിൽക്കാൻ കഴിയുന്നതിൽ നമ്മൾ എത്ര സന്തോഷിക്കുന്നു! വെളിപാട്‌ 4:11-ലെ പ്രൗഢോജ്ജ്വമായ വാക്കുകൾ വായിക്കുമ്പോൾ നമ്മുടെ ഹൃദയം തുടിക്കുന്നില്ലേ? അഖിലാണ്ഡത്തിന്‍റെ ഭരണാധികാരിയായിരിക്കാൻ അർഹൻ യഹോവ മാത്രമാണെന്ന കാര്യത്തിൽ നമുക്ക് ഒട്ടും സംശയമില്ല. അനുദിജീവിത്തിൽ യഹോയുടെ അധികാരത്തെ ആദരിച്ചുകൊണ്ട് നമ്മൾ ദൈവത്തിന്‍റെ പരമാധികാരത്തെ പിന്തുയ്‌ക്കുന്നു.

7 അത്തരം ആദരവ്‌ വെറും അനുസത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സ്‌നേമുള്ളതുകൊണ്ടാണു നമ്മൾ യഹോവയെ പൂർണസ്സോടെ അനുസരിക്കുന്നത്‌. എന്നാൽ അനുസരണം തീർത്തും ബുദ്ധിമുട്ടായിരിക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകുമെന്നതിനു സംശയമില്ല. മുമ്പ് പറഞ്ഞ കുട്ടിയുടെ കാര്യത്തിലെന്നപോലെ, അത്തരം സന്ദർഭങ്ങളിലും കീഴ്‌പെട്ടിരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നപ്പോൾപോലും യേശു പിതാവിന്‍റെ ഇഷ്ടം ചെയ്‌തു എന്ന് ഓർക്കുക. “എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ,” പിതാവിനോടു യേശു പറഞ്ഞു.—ലൂക്കോസ്‌ 22:42.

8. (എ) ഇന്ന് യഹോയുടെ അധികാത്തിനു കീഴ്‌പെടുന്നതിൽ മുഖ്യമായും എന്ത് ഉൾപ്പെട്ടിരിക്കുന്നു, ഇതു സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണം നമുക്ക് എങ്ങനെ അറിയാം? (ബി) ബുദ്ധിയുദേത്തിനു ചെവികൊടുക്കാനും ശിക്ഷണം സ്വീകരിക്കാനും നമ്മളെ എന്തു സഹായിക്കും? (‘ ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിക്കുക’ എന്ന ചതുരം കാണുക.)

8 ഇന്ന് യഹോവ നമ്മളോടു നേരിട്ട് സംസാരിക്കുന്നില്ല. തന്‍റെ വചനത്തിലൂടെയും ഭൂമിയിലെ മനുഷ്യപ്രതിനിധിളിലൂടെയുമാണു ദൈവം അതു ചെയ്യുന്നത്‌. ആ നിലയ്‌ക്ക്, ദൈവം അധികാസ്ഥാങ്ങളിൽ  നിയമിച്ചിട്ടുള്ളവരെ, അല്ലെങ്കിൽ അത്തരം സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചിരിക്കുന്നവരെ ആദരിക്കുന്നതിലൂടെയാണു മുഖ്യമായും ദൈവത്തിനു കീഴ്‌പെട്ടിരിക്കാൻ നമുക്കു കഴിയുന്നത്‌. അങ്ങനെയുള്ളവർ തരുന്ന തിരുവെഴുത്തുബുദ്ധിയുദേങ്ങളും തിരുത്തലുളും തള്ളിക്കഞ്ഞുകൊണ്ട് അവരോട്‌ എതിർത്തുനിന്നാൽ അതു നമ്മുടെ ദൈവത്തെ വേദനിപ്പിക്കും. മോശയ്‌ക്കെതിരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പും ധിക്കാവും തനിക്കെതിരെയുള്ളതായിട്ടാണ്‌ യഹോവ വീക്ഷിച്ചത്‌.—സംഖ്യ 14:26, 27.

9. സഹമനുഷ്യനോടുള്ള സ്‌നേഹം അധികാരത്തെ ആദരിക്കാൻ നമുക്കു പ്രചോമാകുന്നത്‌ എങ്ങനെ? വിശദീരിക്കുക.

9 സഹമനുഷ്യനോടുള്ള സ്‌നേമാണ്‌ അധികാരത്തെ ആദരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്ന മറ്റൊരു ഘടകം. അത്‌ എങ്ങനെ? നിങ്ങൾ ഒരു പട്ടാളക്കാനാണെന്നു കരുതുക. സൈന്യത്തിന്‍റെ വിജയം, എന്തിന്‌ എല്ലാ പട്ടാളക്കാരുടെയും ജീവൻപോലും, അധികാശ്രേണിയിലുള്ളരോട്‌ ഓരോ പട്ടാളക്കാനും കാണിക്കുന്ന സഹകരത്തെയും അനുസത്തെയും ആദരവിനെയും ആശ്രയിച്ചിരിക്കുന്നെന്നു പറയാം. അധികാരത്തെ ധിക്കരിച്ചുകൊണ്ട് നിങ്ങൾ ആ സംഘടിമായ ക്രമീണത്തെ ദുർബമാക്കുന്നപക്ഷം, കൂടെയുള്ള മറ്റു പട്ടാളക്കാരുടെയെല്ലാം ജീവൻ അപകടത്തിലായേക്കും. ഈ ലോകത്തിലെ സൈന്യങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ യഹോയുടെ സൈന്യങ്ങൾ അങ്ങനെയല്ല. അവ നന്മ മാത്രമാണു ചെയ്യുന്നത്‌. “സൈന്യങ്ങളുടെ അധിപനായ യഹോവ” എന്നു നൂറുക്കിന്‌ ഇടങ്ങളിൽ ബൈബിൾ ദൈവത്തെ വിശേഷിപ്പിക്കുന്നു. (1 ശമുവേൽ 1:3) ശക്തരായ ആത്മവ്യക്തിളുടെ ഒരു വൻസംത്തിന്‍റെ അധിപനാണ്‌ യഹോവ. ചില സന്ദർഭങ്ങളിൽ, യഹോവ ഭൂമിയിലെ തന്‍റെ ദാസന്മാരെ ഒരു സൈന്യത്തോട്‌ ഉപമിച്ചിട്ടുണ്ട്. (സങ്കീർത്തനം 68:11; യഹസ്‌കേൽ 37:1-10) യഹോവ അധികാസ്ഥാങ്ങളിൽ നിയമിച്ചിട്ടുള്ളവരെ ധിക്കരിക്കുന്നെങ്കിൽ, നമ്മുടെ ആത്മീയപോരാട്ടത്തിലെ സഹപോരാളിളുടെ ജീവൻ അപകടത്തിലാക്കുയല്ലേ നമ്മൾ? നിയമിമൂപ്പന്മാരെ ഒരു ക്രിസ്‌ത്യാനി ധിക്കരിക്കുമ്പോൾ സഭയിലുള്ള  മറ്റുള്ളവർക്കും അതിന്‍റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിന്നേക്കാം. (1 കൊരിന്ത്യർ 12:14, 25, 26) സമാനമായി, ഒരു കുട്ടി ധിക്കാരിയായാൽ കുടുംത്തിലുള്ള മറ്റുള്ളരെയും അതു ബുദ്ധിമുട്ടിക്കുന്നു. അതുകൊണ്ട് അധികാത്തിലുള്ളരോട്‌ ആദരവും സഹകരനോഭാവും വളർത്തിയെടുത്തുകൊണ്ട് നമ്മൾ സഹമനുഷ്യനോടു സ്‌നേഹം കാണിക്കുന്നു.

10, 11. നമ്മുടെതന്നെ ക്ഷേമത്തിലുള്ള താത്‌പര്യം, അധികാരികളെ അനുസരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത്‌ എങ്ങനെയെന്നു വിശദമാക്കുക.

10 നമ്മൾ അധികാരത്തെ ആദരിക്കുന്നതിനുള്ള മറ്റൊരു കാരണം, അതു നമുക്കുതന്നെ ഗുണംചെയ്യും എന്നതാണ്‌. അധികാരത്തെ ആദരിക്കാൻ നമ്മളോട്‌ ആവശ്യപ്പെടുമ്പോൾ, അങ്ങനെ ചെയ്യുന്നതിന്‍റെ പ്രയോവും യഹോവ വ്യക്തമാക്കാറുണ്ട്. ഉദാഹത്തിന്‌, ദീർഘായുസ്സ് ഉണ്ടാകാനും നല്ലൊരു ജീവിതം കിട്ടാനും വേണ്ടി മാതാപിതാക്കളെ അനുസരിക്കാൻ യഹോവ കുട്ടിളോട്‌ ആവശ്യപ്പെടുന്നു. (ആവർത്തനം 5:16; എഫെസ്യർ 6:2, 3) നമുക്ക് ആത്മീയഹാനി വരാതിരിക്കാൻ നമ്മൾ സഭാമൂപ്പന്മാരെ  ആദരിക്കമെന്ന് യഹോവ പറയുന്നു. (എബ്രായർ 13:7, 17) നമ്മുടെ സംരക്ഷത്തിനായി ലൗകികാധികാരികളെ അനുസരിക്കാനും ദൈവം നമ്മളോടു കല്‌പിക്കുന്നു.—റോമർ 13:4.

11 അനുസരിക്കാൻ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നതിന്‍റെ കാരണം മനസ്സിലാക്കുന്നത്‌ അധികാരത്തെ ആദരിക്കാൻ നമ്മളെ സഹായിക്കുന്നുണ്ട്, അല്ലേ? ആ സ്ഥിതിക്ക്, ജീവിത്തിന്‍റെ പ്രധാപ്പെട്ട മൂന്നു മണ്ഡലങ്ങളിൽ നമുക്ക് അധികാത്തോട്‌ ആദരവ്‌ കാണിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു നോക്കാം.

ആദരവ്‌—കുടുംത്തിൽ

12. കുടുംത്തിൽ ഭർത്താവിന്‍റെ സ്ഥാനം എന്ത്, ആ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാനാകും?

12 യഹോയാണു കുടുംവ്യസ്ഥയുടെ ഉപജ്ഞാതാവ്‌. എല്ലാം ക്രമത്തോടെ ചെയ്യുന്നനായ യഹോവ, സുഗമമായി മുന്നോട്ടു പോകാവുന്ന രീതിയിലാണു കുടുംബം ക്രമീരിച്ചിരിക്കുന്നത്‌. (1 കൊരിന്ത്യർ 14:33) കുടുംത്തിന്‍റെ തലയായിരിക്കാനുള്ള അധികാരം ദൈവം ഭർത്താവിനു കൊടുത്തിരിക്കുന്നു, ഭർത്താവിന്‍റെ തലയായി യേശുക്രിസ്‌തുവിനെയും നിയമിച്ചിരിക്കുന്നു. ക്രിസ്‌തു സഭയുടെ മേൽ ശിരഃസ്ഥാനം പ്രയോഗിക്കുന്ന രീതി അനുകരിക്കുമ്പോൾ ഭർത്താവ്‌ യേശുവിനോട്‌ ആദരവ്‌ കാണിക്കുയാണ്‌. (എഫെസ്യർ 5:23) അതുകൊണ്ട് തന്‍റെ ഉത്തരവാദിത്വം വെച്ചൊഴിയാതെ ഭർത്താവ്‌ ധീരമായി അതു നിറവേറ്റണം. അതേസമയം, അദ്ദേഹം ഒരു സ്വേച്ഛാധികാരിയെപ്പോലെ നിഷ്‌ഠുമായി പെരുമാരുത്‌. പകരം സ്‌നേത്തോടും  പരിഗയോടും ദയയോടും കൂടെയായിരിക്കണം അദ്ദേഹം ഭാര്യയോടും മക്കളോടും ഇടപെടേണ്ടത്‌. തന്‍റെ അധികാരം ആപേക്ഷിമാണെന്നും അത്‌ യഹോയുടെ അധികാത്തിനു മീതെല്ലെന്നും അദ്ദേഹം മനസ്സിൽപ്പിടിക്കുന്നു.

ഒരു ക്രിസ്‌തീപിതാവ്‌ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെ അനുകരിക്കും

13. യഹോയ്‌ക്ക് ഇഷ്ടമാകുന്ന രീതിയിൽ തന്‍റെ പങ്കു നിർവഹിക്കാൻ ഭാര്യക്ക് എങ്ങനെ കഴിയും?

13 ഭാര്യ ഭർത്താവിനു സഹായിയും പൂരകവും ആയിരിക്കണം. അവൾക്കുമുണ്ടു കുടുംത്തിൽ അധികാരം. കാരണം, “അമ്മയുടെ ഉപദേശം തള്ളിക്കരുത്‌” എന്നു ബൈബിൾ കുട്ടിളോടു പറയുന്നു. (സുഭാഷിതങ്ങൾ 1:8) അപ്പോഴും അവൾ ഭർത്താവിന്‍റെ അധികാത്തിനു കീഴിലാണ്‌. കുടുംനാഥന്‍റെ ഉത്തരവാദിത്വം നിറവേറ്റാൻ ഭർത്താവിനെ സഹായിച്ചുകൊണ്ട് ഒരു ക്രിസ്‌തീഭാര്യ അദ്ദേഹത്തിന്‍റെ അധികാരത്തെ ആദരിക്കുന്നു. അദ്ദേഹത്തെ കൊച്ചാക്കിക്കാണിക്കാനോ കൗശലപൂർവം തന്‍റെ വഴിക്കു കൊണ്ടുരാനോ അദ്ദേഹത്തിന്‍റെ അധികാരം തട്ടിയെടുക്കാനോ  അവൾ മുതിരില്ല, പകരം ഭർത്താവിനെ പിന്തുയ്‌ക്കുയും അദ്ദേഹത്തോടു സഹകരിക്കുയും ചെയ്യുന്നു. ഭർത്താവിന്‍റെ തീരുമാനങ്ങൾ തന്‍റെ ഇഷ്ടത്തിന്‌ എതിരാണെങ്കിൽ, കീഴ്‌പെട്ടിരുന്നുകൊണ്ടുതന്നെ ആദരപൂർവം അവൾ തന്‍റെ അഭിപ്രായം പറയുന്നു. ഭർത്താവ്‌ ക്രിസ്‌ത്യാനില്ലാത്ത കുടുംത്തിൽ ഭാര്യക്കു പല വെല്ലുവിളിളും നേരിടേണ്ടിന്നേക്കാം. എന്നാൽ അപ്പോഴും ഭർത്താവിനു കീഴടങ്ങിയിരിക്കുന്നതു സത്യാരായിലേക്കു തിരിയാൻ ഒരുപക്ഷേ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കും.1 പത്രോസ്‌ 3:1 വായിക്കുക.

14. കുട്ടികൾക്ക് എങ്ങനെ മാതാപിതാക്കളെയും യഹോയെയും സന്തോഷിപ്പിക്കാം?

14 കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ യഹോയുടെ ഹൃദയം സന്തോഷിക്കുന്നു. മാതാപിതാക്കൾക്കും അതു ബഹുമതിയും സന്തോവും നൽകുന്നു. (സുഭാഷിതങ്ങൾ 10:1) മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംങ്ങളിലും അനുസത്തിന്‍റെ കാര്യത്തിൽ മക്കൾ ഇതേ തത്ത്വം ബാധകമാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ അച്ഛന്‌ അല്ലെങ്കിൽ അമ്മയ്‌ക്കു തങ്ങളുടെ പിന്തുയും സഹകരവും കൂടുതൽ ആവശ്യമാണെന്ന് അവർക്ക് അറിയാം. ദൈവം ഓരോ കുടുംബാംത്തിനും ഉദ്ദേശിച്ചിരിക്കുന്ന ചുമതലകൾ അവർ നിറവേറ്റുമ്പോൾ കുടുംത്തിൽ സന്തോവും സമാധാവും കളിയാടും. കുടുംത്തിന്‍റെ കാരണഭൂനായ യഹോയ്‌ക്കായിരിക്കും അതിന്‍റെ മഹത്ത്വം.—എഫെസ്യർ 3:14, 15.

ആദരവ്‌—സഭയിൽ

15. (എ) നമുക്കു സഭയിൽ യഹോയുടെ അധികാരത്തെ എങ്ങനെ ആദരിക്കാം? (ബി) നേതൃത്വമെടുക്കുന്നരോട്‌ അനുസമുള്ളരായിരിക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായിച്ചേക്കും? (‘ നിങ്ങൾക്കിയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക’ എന്ന ചതുരം കാണുക.)

15 യഹോവ തന്‍റെ മകനെ ക്രിസ്‌തീയുടെ രാജാവായി നിയമിച്ചിരിക്കുന്നു. (കൊലോസ്യർ 1:13) യേശുവാകട്ടെ, ദൈവത്തിന്‍റെ ആത്മീയാശ്യങ്ങൾക്കായി കരുതാൻ ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ നിയോഗിച്ചിരിക്കുന്നു. (മത്തായി 24:45-47) യഹോയുടെ സാക്ഷിളുടെ ഭരണസംഘം ആ ‘വിശ്വസ്‌തനും വിവേകിയും  ആയ അടിമ’ ആയി സേവിക്കുന്നു. ഇന്നു മൂപ്പന്മാർക്ക്, ഈ ഭരണസംത്തിൽനിന്ന് നേരിട്ടോ സഞ്ചാരമേൽവിചാന്മാർപോലുള്ള പ്രതിനിധിളിലൂടെയോ നിർദേങ്ങളും ബുദ്ധിയുദേവും ലഭിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീളുടെ കാര്യവും ഇങ്ങനെന്നെയായിരുന്നു. അതുകൊണ്ട് ക്രിസ്‌തീമൂപ്പന്മാരുടെ അധികാരത്തെ ആദരിക്കുമ്പോൾ നമ്മൾ വാസ്‌തത്തിൽ യഹോവയെ അനുസരിക്കുയാണ്‌.1 തെസ്സലോനിക്യർ 5:12; എബ്രായർ 13:17 വായിക്കുക.

16. മൂപ്പന്മാർ പരിശുദ്ധാത്മാവിനാലാണു നിയമിക്കപ്പെടുന്നത്‌ എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌?

16 മൂപ്പന്മാരും ശുശ്രൂഷാദാന്മാരും പൂർണരല്ല. അവരും നമ്മളെപ്പോലെ കുറവുളുള്ളരാണ്‌. എങ്കിലും സഭയെ ആത്മീയമായി ബലിഷ്‌ഠമാക്കിനിറുത്താൻ നൽകിയിരിക്കുന്ന ‘സമ്മാനങ്ങളായ മനുഷ്യരാണു’ മൂപ്പന്മാർ. (എഫെസ്യർ 4:8) പരിശുദ്ധാത്മാവിനാലാണ്‌ അവർ നിയമിക്കപ്പെടുന്നത്‌. (പ്രവൃത്തികൾ 20:28) അത്‌ എങ്ങനെ? ഒന്നാമതായി അവർ, പരിശുദ്ധാത്മാവിനാൽ പ്രചോദിമായി എഴുതപ്പെട്ട ദൈവത്തിലെ യോഗ്യളിൽ എത്തിച്ചേരേണ്ടതുണ്ട്. (1 തിമൊഥെയൊസ്‌ 3:1-7, 12; തീത്തോസ്‌ 1:5-9) കൂടാതെ, ഒരു സഹോരനെ മേൽവിചാസ്ഥാത്തേക്കു പരിഗണിക്കാനായി അദ്ദേഹത്തിന്‍റെ യോഗ്യതകൾ വിലയിരുത്തുന്ന മൂപ്പന്മാർ ദൈവാത്മാവിന്‍റെ വഴിനത്തിപ്പിനുവേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നു.

17. സഭയിലെ ചില ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടിരുമ്പോൾ സഹോരിമാർ ശിരോസ്‌ത്രം ധരിക്കേണ്ടത്‌ എന്തുകൊണ്ട്?

17 സാധാതിയിൽ മൂപ്പന്മാരോ ശുശ്രൂഷാദാന്മാരോ നടത്തുന്ന, വയൽസേയോഗംപോലുള്ള ചില നിയമനങ്ങൾ ചെയ്യാൻ അവരാരും ചിലപ്പോൾ സഭയിൽ ഇല്ലാതെന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, സ്‌നാമേറ്റ മറ്റു സഹോന്മാർ അതു നടത്തിയേക്കാം. അവരും ഇല്ലെങ്കിൽ യോഗ്യയുള്ള സഹോരിമാർക്ക് അതു ചെയ്യാവുന്നതാണ്‌. എങ്കിലും, അത്തരം നിയമനങ്ങൾ നടത്തേണ്ടിരുമ്പോൾ സഹോരിമാർ ശിരോസ്‌ത്രം ധരിക്കുന്നു. * (1 കൊരിന്ത്യർ 11:3-10) ഈ നിബന്ധന ഒരു തരത്തിലും അവരുടെ  വില കുറച്ചുയുന്നില്ല. മറിച്ച്, കുടുംത്തിലും സഭയിലും ശിരഃസ്ഥാനം സംബന്ധിച്ച യഹോയുടെ ക്രമീത്തോട്‌ ആദരവ്‌ കാണിക്കാനുള്ള ഒരു അവസരമാണ്‌ അത്‌.

ആദരവ്‌—ലൗകികാധികാരിളോട്‌

18, 19. (എ) റോമർ 13:1-7-ലെ തത്ത്വങ്ങൾ നിങ്ങൾ എങ്ങനെ വിശദീരിക്കും? (ബി) ലൗകികാധികാരിളോട്‌ നമ്മൾ ആദരവ്‌ കാണിക്കുന്നത്‌ എങ്ങനെ?

18 റോമർ 13:1-7-ലെ (വായിക്കുക.) തത്ത്വങ്ങളോടു പറ്റിനിൽക്കാൻ ശ്രദ്ധയുള്ളരാണു സത്യക്രിസ്‌ത്യാനികൾ. ആ ഭാഗം വായിക്കുമ്പോൾ, അവിടെ പരാമർശിച്ചിട്ടുള്ള “ഉന്നതാധികാരികൾ” ഈ ലോകത്തിലെ ഗവൺമെന്‍റുളാണെന്നു നിങ്ങൾക്കു മനസ്സിലാകും. നിലനിൽക്കാൻ യഹോവ അവയെ അനുവദിക്കുന്നിത്തോളം കാലം, ക്രമസമാധാനം നിലനിറുത്താൻ സഹായിച്ചുകൊണ്ടും ആവശ്യമായ സേവനങ്ങൾ നൽകിക്കൊണ്ടും അവ സുപ്രധാമായ ധർമങ്ങൾ നിറവേറ്റും. നിയമം അനുസരിക്കുന്നരായിരുന്നുകൊണ്ട് ഈ അധികാരിളോട്‌ നമുക്ക് ആദരവ്‌ കാണിക്കാം. കടപ്പെട്ടിരിക്കുന്ന നികുതിളെല്ലാം അടയ്‌ക്കാനും ഗവൺമെന്‍റ് ആവശ്യപ്പെടുന്ന ഫാറങ്ങളും മറ്റും സത്യസന്ധമായി പൂരിപ്പിച്ച് നൽകാനും നമ്മളെയോ നമ്മുടെ കുടുംത്തെയോ ബിസിനെസ്സിനെയോ വസ്‌തുളെയോ സംബന്ധിക്കുന്ന ഏതൊരു നിയമവും അനുസരിക്കാനും നമ്മൾ ശ്രദ്ധയുള്ളരാണ്‌. എങ്കിലും ദൈവത്തോട്‌ അനുസക്കേടു കാണിക്കാൻ ലൗകികാധികാരികൾ ആവശ്യപ്പെടുന്നപക്ഷം നമുക്ക് അവരെ അനുസരിക്കാൻ കഴിയില്ല. “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌” എന്നു പറഞ്ഞ ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്‌തന്മാരുടെ അതേ നിലപാടായിരിക്കും നമ്മുടേത്‌.—പ്രവൃത്തികൾ 5:28, 29; “ ഞാൻ ആരുടെ അധികാത്തിനാണു വഴങ്ങേണ്ടത്‌?” എന്ന ചതുരം കാണുക.

19 അധികാരിളോടു പെരുമാറുന്ന രീതിയിലൂടെയും ആദരവ്‌ കാണിക്കാനാകും. ചിലപ്പോഴൊക്കെ നമുക്കു ഗവൺമെന്‍റ് അധികാരിളോടു നേരിട്ട് ഇടപെടേണ്ടിന്നേക്കാം. പൗലോസ്‌ അപ്പോസ്‌തലന്‌ അഗ്രിപ്പ രാജാവിനോടും ഗവർണറായ ഫെസ്‌തൊസിനോടും സംസാരിക്കേണ്ടിവന്നു. ഗുരുമായ തെറ്റുകൾ ചെയ്‌തരായിട്ടും പൗലോസ്‌ അവരോട്‌ ആദരവോടെ ഇടപെട്ടു. (പ്രവൃത്തികൾ 26: 2, 25) നമ്മൾ സംസാരിക്കുന്നതു രാജ്യത്തെ പ്രസിന്‍റിനോടോ ഒരു സാധാരണ പോലീസുകാനോടോ ആയാലും, പൗലോസിന്‍റെ ആ മാതൃക നമ്മൾ പിൻപറ്റുന്നു. സ്‌കൂളിൽ അധ്യാരോടും അധികാരിളോടും ജീവനക്കാരോടും ആദരവ്‌ കാണിക്കാൻ സാക്ഷിളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മുടെ വിശ്വാങ്ങളെ അംഗീരിക്കുന്നവരെ മാത്രമല്ല നമ്മൾ ആദരിക്കുന്നത്‌. യഹോയുടെ സാക്ഷിളോടു ശത്രുയുള്ളരോട്‌ ഇടപെടുമ്പോഴും നമ്മൾ ആദരവുള്ളരാണ്‌. അതെ, നമ്മൾ ആദരവുള്ളരാണെന്നു മറ്റുള്ളവർക്കു കാണാൻ കഴിയണം.റോമർ 12:17, 18 വായിക്കുക; 1 പത്രോസ്‌ 3:15.

20, 21. അധികാരിളോട്‌ ഉചിതമായ ആദരവ്‌ കാണിക്കുന്നതിന്‍റെ ചില പ്രയോനങ്ങൾ ഏതെല്ലാം?

20 മറ്റുള്ളവരെ ആദരിക്കുന്നതിൽ നമ്മൾ ഒരിക്കലും പിശുക്കു കാണിക്കരുത്‌. “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക” എന്നു പത്രോസ്‌ അപ്പോസ്‌തലൻ എഴുതി. (1 പത്രോസ്‌ 2:17) നമ്മുടെ ആദരവ്‌ ആത്മാർഥമാണെന്നു മനസ്സിലാക്കുമ്പോൾ ആളുകൾക്കു വലിയ മതിപ്പു തോന്നിയേക്കാം. ഈ ഗുണം ഒന്നിനൊന്നു കുറഞ്ഞുരുയാണെന്ന് ഓർക്കുക. ആ സ്ഥിതിക്ക്, ആദരവ്‌ കാണിക്കുമ്പോൾ നമ്മൾ യേശുവിന്‍റെ പിൻവരുന്ന കല്‌പന അനുസരിക്കുയാണെന്നു പറയാം: “നിങ്ങളുടെ വെളിച്ചം മറ്റുള്ളരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.”—മത്തായി 5:16.

21 ഈ അന്ധകാലോത്തിൽ ആത്മാർഥഹൃരായ ആളുകൾ ആത്മീയവെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുയാണ്‌. അതുകൊണ്ട് കുടുംത്തിലും സഭയിലും പുറത്തും നമ്മൾ ആദരവുള്ളരായിരിക്കുമ്പോൾ, ചിലർ സത്യം സ്വീകരിച്ച് നമ്മളോടൊപ്പം ആത്മീയവെളിച്ചത്തിൽ നടക്കാൻ ഇടയായേക്കാം. അത്‌ എത്ര സന്തോമായിരിക്കും! അങ്ങനെ സംഭവിച്ചില്ലെങ്കിൽക്കൂടി ഒരു കാര്യം ഉറപ്പാണ്‌: സഹമനുഷ്യരോടുള്ള നമ്മുടെ ആദരവ്‌ ദൈവമായ യഹോവയെ സന്തോഷിപ്പിക്കുയും ദൈവത്തിന്‍റെ സ്‌നേത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുയും ചെയ്യും. അതിലും മഹത്തായ വേറെ എന്തു പ്രതിമാണുള്ളത്‌!

^ ഖ. 17 ഈ തത്ത്വം ബാധകമാക്കേണ്ട ചില സാഹചര്യങ്ങളെക്കുറിച്ച് അറിയാൻ അനുബന്ധത്തിലെ “ശിരോസ്‌ത്രം ധരിക്കേണ്ടത്‌ എപ്പോൾ, എന്തുകൊണ്ട്?” എന്ന ഭാഗം കാണുക.