വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്താണ്‌ ദൈവരാജ്യം?

എന്താണ്‌ ദൈവരാജ്യം?

നിങ്ങളുടെ അഭിപ്രാത്തിൽ. . .

 • ഹൃദയത്തിലെ സന്തോമാണോ?

 • സ്വർഗത്തിലെ നല്ലൊരു അവസ്ഥയാണോ?

 • സ്വർഗത്തിലെ ഒരു ഗവണ്മെന്‍റാണോ?

 ബൈബിൾ പറയുന്നത്‌:

“ഒരിക്കലും നശിപ്പിക്കപ്പെടാത്ത. . . ഒരു രാജ്യം സ്വർഗസ്ഥനായ ദൈവം പടുത്തുയർത്തും.”—ദാനീയേൽ 2:44, പി.ഒ.സി. ബൈബിൾ.

“നമുക്കു ഒരു മകൻ നല്‌കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും.” —യെശയ്യാവു 9:6, സത്യവേപുസ്‌തകം.

ഈ തിരുവെഴുത്തുളിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?

 • ദൈവരാജ്യം നന്മവരുത്തുന്ന, നീതിയുള്ള ഒരു ഭരണാധിത്യം അഥവാ ഗവണ്മെന്‍റായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും. —യെശയ്യാവു 48:17, 18.

 • വരാൻപോകുന്ന ആ പുതിയ ലോകത്തിൽ ജീവിതം ആരോഗ്യപൂർണവും സന്തോഷഭ രിതവും ആയിരിക്കും.—വെളിപാട്‌ 21:3, 4.

 ബൈബിൾ പറയുന്നത്‌ വിശ്വസിക്കാമോ?

തീർച്ചയായും വിശ്വസിക്കാം, കുറഞ്ഞത്‌ രണ്ടു കാരണങ്ങളാൽ:

 • ദൈവരാജ്യം കൈവരിക്കാൻപോകുന്ന കാര്യങ്ങൾ യേശു ചെയ്‌തു കാണിച്ചു. ദൈവത്തിന്‍റെ രാജ്യം വരുന്നതിനും ദൈവത്തിന്‍റെ ഇഷ്ടം ഭൂമിയിൽ നിറവേറുന്നതിനും വേണ്ടി പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:9, 10) ആ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുന്നത്‌ എങ്ങനെയെന്ന് യേശു കാണിച്ചുരുയും ചെയ്‌തു.

  ഭൂമിയിലായിരിക്കെ, യേശു വിശക്കുന്നവർക്ക് ആഹാരം നൽകി, രോഗികളെ സുഖപ്പെടുത്തി, മരിച്ചവർക്ക് വീണ്ടും ജീവൻ നൽകി! (മത്തായി 15:29-38; യോഹന്നാൻ 11:38-44) ഭാവിയിൽ താൻ ദൈവരാജ്യത്തിന്‍റെ ഭരണാധികാരിയാകുമ്പോൾ പ്രജകൾക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളുടെ ഹൃദയഹാരിയായ ഒരു ചിത്രം വരച്ചുകാട്ടുയായിരുന്നു അവൻ.—വെളിപാട്‌ 11:15.

 • ദൈവരാജ്യം പെട്ടെന്നു വരുമെന്ന് ലോകാസ്ഥകൾ വ്യക്തമാക്കുന്നു. ദൈവരാജ്യം ഭൂമിയിൽ സമാധാനം കൊണ്ടുരുന്നതിനു തൊട്ടുമുമ്പുള്ള കാലയവിൽ, ക്ഷാമവും യുദ്ധങ്ങളും ഭൂകമ്പങ്ങളും നമ്മുടെ ഈ ലോകം ദുരിപൂർണമാക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:3, 7.

  ഈ അവസ്ഥകളാണ്‌ ഇന്നു നാം കണ്ടും കേട്ടും അനുഭവിച്ചും വരുന്നത്‌. അതുകൊണ്ട് ദൈവരാജ്യം ഇത്തരം സകല ദുരിങ്ങൾക്കും പെട്ടെന്നുതന്നെ അറുതിരുത്തുമെന്നു നമുക്ക് ഉറപ്പോടെ വിശ്വസിക്കാൻ കഴിയും.

 നിങ്ങൾക്ക് എന്തു തോന്നുന്നു?

ദൈവരാജ്യം ഭരിക്കുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?

സങ്കീർത്തനം 37:29, യെശയ്യാവു 65:21-23 എന്നീ തിരുവെഴുത്തുകൾ ഈ ചോദ്യത്തിന്‌ ഉത്തരം നൽകുന്നു.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ഭൂമിയിൽ സമാധാനം—അത്‌ എങ്ങനെ സാധ്യമാകും?

രാജ്യം മുഖാന്തരം ദൈവം ലോകമാധാനം കൊണ്ടുരുന്നത്‌ എങ്ങനെയെന്ന് പഠിക്കുക.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനാണെന്നും കഷ്ടപ്പാട്‌ എപ്പോൾ അസാനിക്കുമെന്നും ഭൂമിക്കും അതിൽ ജീവിക്കുന്നവർക്കും എന്തു സംവിക്കുമെന്നും ബൈബിൾ വിദീരിക്കുന്നു.