വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

 പാഠം 2

സത്യദൈവം ആരാണ്‌?

സത്യദൈവം ആരാണ്‌?

1. നമ്മൾ സത്യദൈവത്തെ ആരാധിക്കേണ്ടത്‌ എന്തുകൊണ്ട്?

സകലത്തിന്‍റെയും സ്രഷ്ടാവാണു സത്യദൈവം. ആ ദൈവത്തിന്‌ ആരംഭമോ അവസാമോ ഇല്ല. (സങ്കീർത്തനം 90:2) ബൈബിളിൽ കാണുന്ന സന്തോവാർത്തയുടെ ഉറവിടം ദൈവമാണ്‌. (1 തിമൊഥെയൊസ്‌ 1:11) നമുക്കു ജീവൻ തന്നതു ദൈവമാതുകൊണ്ട് ദൈവത്തെ മാത്രമേ നമ്മൾ ആരാധിക്കാവൂ.വെളിപാട്‌ 4:11 വായിക്കുക.

2. ദൈവം എങ്ങനെയുള്ളനാണ്‌?

ഭൂമിയിലെ എല്ലാ ജീവരൂങ്ങളെക്കാളും ഉന്നതനായ, ഒരു ആത്മാവാണു ദൈവം. അതുകൊണ്ടുതന്നെ മനുഷ്യർ ആരും ദൈവത്തെ കണ്ടിട്ടില്ല. (യോഹന്നാൻ 1:18; 4:24) എന്നാൽ ദൈവം എങ്ങനെയുള്ളനാണെന്നു ദൈവത്തിന്‍റെ സൃഷ്ടിളിൽനിന്ന് നമുക്കു മനസ്സിലാക്കാം. ഉദാഹത്തിന്‌, പലതരം പഴവർഗങ്ങളും പൂക്കളും ദൈവത്തിന്‍റെ സ്‌നേത്തിന്‍റെയും ജ്ഞാനത്തിന്‍റെയും തെളിവാണ്‌. ബൃഹത്തായ പ്രപഞ്ചം ദൈവത്തിന്‍റെ ശക്തിയെ വെളിപ്പെടുത്തുന്നു.റോമർ 1:20 വായിക്കുക.

എന്നാൽ ദൈവത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് കൂടുലായി പഠിക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു. ഉദാഹത്തിന്‌, ദൈവം ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും ആയ കാര്യങ്ങൾ എന്തെല്ലാമാണ്‌, ദൈവം ആളുകളോട്‌ ഇടപെടുന്നത്‌ എങ്ങനെ, വിവിധ സാഹചര്യങ്ങളിൽ ദൈവം പ്രതിരിക്കുന്നത്‌ എങ്ങനെയാണ്‌ എന്നെല്ലാം അതു നമ്മോടു പറയുന്നു. സങ്കീർത്തനം 103:7-10 വായിക്കുക.

3. ദൈവത്തിന്‌ ഒരു പേരുണ്ടോ?

“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ” എന്നു യേശു പറഞ്ഞു. (മത്തായി 6:9) ദൈവത്തിനു സ്ഥാനപ്പേരുകൾ പലതുണ്ടെങ്കിലും പേര്‌ ഒന്നേയുള്ളൂ. ഓരോ ഭാഷയിലും അത്‌ ഉച്ചരിക്കുന്ന രീതിക്കു വ്യത്യാമുണ്ട്. മലയാത്തിൽ “യഹോവ” എന്നാണു സാധാരണ പറയുന്നത്‌. പക്ഷേ, “യാഹ്‌വെ” എന്ന ഉച്ചാരവും നിലവിലുണ്ട്.സങ്കീർത്തനം 83:18 വായിക്കുക.

പല ബൈബിൾഭാഷാന്തങ്ങളിലും ദൈവത്തിന്‍റെ പേരിനു പകരം കർത്താവ്‌ എന്നോ ദൈവം എന്നോ ഉള്ള സ്ഥാനപ്പേരുളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ ബൈബിൾ എഴുതിയ സമയത്ത്‌ ദൈവത്തിന്‍റെ പേര്‌ ഏതാണ്ട് 7,000 പ്രാവശ്യം അതിലുണ്ടായിരുന്നു. ദൈവത്തെക്കുറിച്ച് ആളുകളെ പഠിപ്പിച്ചപ്പോൾ യേശു അവർക്കു ദൈവത്തിന്‍റെ പേര്‌ വെളിപ്പെടുത്തിക്കൊടുത്തു.യോഹന്നാൻ 17:26 വായിക്കുക.

 4. യഹോയ്‌ക്കു നമ്മുടെ കാര്യത്തിൽ താത്‌പര്യമുണ്ടോ?

സ്‌നേഹനിധിയായ ഈ അപ്പനെപ്പോലെ, നമ്മുടെ നിലനിൽക്കുന്ന പ്രയോത്തിനു വേണ്ടിയാണു ദൈവം പ്രവർത്തിക്കുന്നത്‌

ലോകത്തിൽ ഇത്ര വ്യാപമായി കഷ്ടപ്പാടുളുള്ളതുകൊണ്ട് ദൈവത്തിനു നമ്മുടെ കാര്യത്തിൽ താത്‌പര്യമില്ലെന്നാണോ അതിന്‍റെ അർഥം? നമ്മളെ പരീക്ഷിക്കാനാണു ദൈവം നമുക്കു കഷ്ടപ്പാടുകൾ വരുത്തുന്നതെന്നു ചിലർ പറയാറുണ്ട്. എന്നാൽ അതു ശരിയല്ല.യാക്കോബ്‌ 1:13 വായിക്കുക.

ഓരോരുത്തർക്കും സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് ദൈവം മനുഷ്യനെ ആദരിച്ചിരിക്കുന്നു. ദൈവത്തെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ദൈവം നമ്മളെ അനുവദിച്ചിരിക്കുന്നതിൽ നമുക്കു ദൈവത്തോടു നന്ദിയില്ലേ? (യോശുവ 24:15) എന്നാൽ ഈ സ്വാതന്ത്ര്യം ദുരുയോപ്പെടുത്തിക്കൊണ്ട് പലരും മറ്റുള്ളവർക്കു ദ്രോഹം ചെയ്യുന്നു. ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത്‌ അതുകൊണ്ടാണ്‌. ഇതെല്ലാം യഹോയുടെ ഹൃദയത്തെ ദുഃഖിപ്പിക്കുന്നു.ഉൽപത്തി 6:5, 6 വായിക്കുക.

നമ്മുടെ കാര്യത്തിൽ താത്‌പര്യമുള്ള ഒരു ദൈവമാണ്‌ യഹോവ. നമ്മൾ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. പെട്ടെന്നുതന്നെ ദൈവം കഷ്ടപ്പാടുകൾക്കും അതിനു കാരണക്കാരാവർക്കും അവസാനം വരുത്തും. എന്നാൽ ചുരുങ്ങിയ സമയത്തേക്കു കഷ്ടപ്പാടുകൾ അനുവദിക്കാൻ ദൈവത്തിനു തക്കതായ കാരണമുണ്ട്. 8-‍ാ‍ം പാഠത്തിൽനിന്ന് നമ്മൾ അതെക്കുറിച്ചു പഠിക്കും.2 പത്രോസ്‌ 2:9, 10; 3:7, 13 വായിക്കുക.

5. നമുക്ക് എങ്ങനെ ദൈവത്തോടു കൂടുതൽ അടുത്ത്‌ ചെല്ലാനാകും?

പ്രാർഥയിൽ തന്നോടു സംസാരിക്കാനും അങ്ങനെ നമ്മൾ അടുത്ത്‌ ചെല്ലാനും യഹോവ നമ്മളെ ക്ഷണിക്കുന്നു. ഓരോ വ്യക്തിയുടെയും കാര്യത്തിൽ ദൈവത്തിനു താത്‌പര്യമുണ്ട്. (സങ്കീർത്തനം 65:2; 145:18) ദൈവം ക്ഷമിക്കാൻ തയ്യാറാണ്‌. ചില സമയത്ത്‌ ദൈവത്തെ പ്രസാദിപ്പിക്കാൻ നമുക്കു കഴിയാറില്ലെങ്കിലും ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾ ദൈവം തിരിച്ചറിയുന്നു. അതുകൊണ്ട് അപൂർണരാണെങ്കിൽപ്പോലും നമുക്കു ദൈവവുമായി അടുത്ത ബന്ധം ആസ്വദിക്കാനാകും.സങ്കീർത്തനം 103:12-14; യാക്കോബ്‌ 4:8 വായിക്കുക.

നമുക്കു ജീവൻ തന്നത്‌ യഹോയാതുകൊണ്ട് നമ്മൾ മറ്റാരെക്കാളും ദൈവത്തെ സ്‌നേഹിക്കണം. (മർക്കോസ്‌ 12:30) ദൈവത്തെക്കുറിച്ച് കൂടുലായി പഠിക്കുയും ദൈവം ആവശ്യപ്പെടുന്നതുപോലെ ജീവിക്കുയും ചെയ്‌തുകൊണ്ട് ദൈവത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക. അതുവഴി നമുക്കു ദൈവത്തോട്‌ ഏറെ അടുത്ത്‌ ചെല്ലാനാകും.1 തിമൊഥെയൊസ്‌ 2:4; 1 യോഹന്നാൻ 5:3 വായിക്കുക.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.