വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

 പാഠം 4

യേശുക്രിസ്‌തു ആരാണ്‌?

യേശുക്രിസ്‌തു ആരാണ്‌?

1. യേശുവിന്‍റെ ജീവിതാരംഭം എങ്ങനെ ആയിരുന്നു?

ഏതു ഗുണങ്ങളാണു യേശുവിനെ ആർക്കും സമീപിക്കാവുന്നനാക്കിയത്‌?—മത്തായി 11:29; മർക്കോസ്‌ 10:13-16.

യേശു മറ്റു മനുഷ്യരെപ്പോലെയായിരുന്നില്ല. ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ് ഒരു ആത്മജീവിയായി സ്വർഗത്തിലായിരുന്നു. (യോഹന്നാൻ 8:23) ദൈവത്തിന്‍റെ ആദ്യസൃഷ്ടിയാണു യേശു. മറ്റെല്ലാം സൃഷ്ടിക്കുമ്പോൾ യേശു ഒരു സഹായിയായി ദൈവത്തിന്‍റെകൂടെയുണ്ടായിരുന്നു. യേശുവിനെ മാത്രമാണ്‌ യഹോവ നേരിട്ടു സൃഷ്ടിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ദൈവത്തിന്‍റെ “ഒരേ ഒരു” മകൻ എന്നു വിളിച്ചിരിക്കുന്നു. (യോഹന്നാൻ 1:14) ദൈവത്തിന്‍റെ വക്താവായി പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് ‘വചനം’ എന്നും യേശുവിനെ വിളിച്ചിട്ടുണ്ട്.സുഭാഷിതങ്ങൾ 8:22, 23, 30; കൊലോസ്യർ 1:15, 16 വായിക്കുക.

2. യേശു ഭൂമിയിൽവന്നത്‌ എന്തിനാണ്‌?

ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചു. സ്വർഗത്തിൽനിന്ന് യേശുവിന്‍റെ ജീവനെ ഒരു ജൂതകന്യയായ മറിയയുടെ ഉദരത്തിലേക്കു മാറ്റിക്കൊണ്ടാണു ദൈവം അതു ചെയ്‌തത്‌. അതുകൊണ്ട് യേശുവിന്‌ ഭൂമിയിൽ ഒരു പിതാവ്‌ ഇല്ലായിരുന്നു. (ലൂക്കോസ്‌ 1:30-35) യേശു ഭൂമിയിൽ വന്നതിനു മൂന്നു കാരണം ഉണ്ട്: (1) ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കാൻ, (2) പ്രയാസാര്യങ്ങളിൽപ്പോലും നമുക്ക് എങ്ങനെ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാം എന്നതിൽ മാതൃവെക്കാൻ, (3) തന്‍റെ പൂർണയുള്ള ജീവൻ ഒരു “മോചവിയായി” കൊടുക്കാൻ.മത്തായി 20:28 വായിക്കുക.

3. നമുക്കു മോചവില ആവശ്യമായിന്നത്‌ എങ്ങനെ?

മരണഭീണിയിലായിരിക്കുന്ന ഒരാളെ വിടുവിക്കുന്നതിനു കൊടുക്കുന്ന വിലയാണു മോചവില. (പുറപ്പാട്‌ 21:29, 30) മനുഷ്യർ വയസ്സുചെന്ന് മരിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. നമുക്ക് എങ്ങനെ അറിയാം? ബൈബിളിൽ “പാപം” എന്നു വിളിച്ചിരിക്കുന്ന കാര്യം ചെയ്‌താൽ മരിക്കുമെന്നാണു ദൈവം ആദ്യമനുഷ്യനായ ആദാമിനോടു പറഞ്ഞത്‌; പാപം ചെയ്‌തില്ലായിരുന്നെങ്കിൽ ആദാം ഒരിക്കലും മരിക്കില്ലായിരുന്നു. (ഉൽപത്തി 2:16, 17; 5:5) ബൈബിൾ പറയുന്നനുരിച്ച് ആദാമിലൂടെ മരണം മനുഷ്യകുടുംത്തിൽ “കടന്നു.” അങ്ങനെ, ആദാം തന്‍റെ സന്തതിമ്പകൾക്കു പാപവും അതിന്‍റെ ശിക്ഷയായ മരണവും കൈമാറി. ആദാമിൽനിന്ന് അവകാമാക്കിയ മരണശിക്ഷയിൽനിന്ന് നമ്മളെ വിടുവിക്കുന്നതിനു മോചവില ആവശ്യമാണ്‌.റോമർ 5:12; 6:23 വായിക്കുക.

 മരണത്തിൽനിന്ന് നമ്മളെ വിടുവിക്കുന്നതിനു മോചവില നൽകാൻ ആർക്കു കഴിയും? മരിക്കുമ്പോൾ, സ്വന്തം പാപത്തിനു മാത്രമാണ്‌ ഒരാൾ പിഴ ഒടുക്കുന്നത്‌. മറ്റുള്ളരുടെ പാപങ്ങൾക്കു പിഴ ഒടുക്കാൻ അപൂർണനായ ഒരു മനുഷ്യനും സാധിക്കില്ല.സങ്കീർത്തനം 49:7-9 വായിക്കുക.

4. യേശു മരിച്ചത്‌ എന്തുകൊണ്ട്?

യേശു നമ്മളെപ്പോലയല്ല, പൂർണനായിരുന്നു. ഒരിക്കലും പാപം ചെയ്യാത്തതുകൊണ്ട് സ്വന്തം പാപത്തിന്‍റെ പേരിൽ യേശുവിനു മരിക്കേണ്ടതില്ലായിരുന്നു. യേശു മരിച്ചതു മറ്റുള്ളരുടെ പാപങ്ങൾക്കുവേണ്ടിയാണ്‌. നമുക്കുവേണ്ടി മരിക്കാൻ തന്‍റെ പുത്രനെ അയച്ചുകൊണ്ട് ദൈവം മനുഷ്യരോട്‌ അസാധാമായ സ്‌നേഹം കാണിച്ചു. പിതാവിനെ അനുസരിച്ചുകൊണ്ടും നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചുകൊണ്ടും യേശുവും നമ്മളോടു സ്‌നേഹം കാണിച്ചു.യോഹന്നാൻ 3:16; റോമർ 5:18, 19 വായിക്കുക.

5. യേശു ഇപ്പോൾ എന്തു ചെയ്യുയാണ്‌?

ഭൂമിയിലായിരുന്നപ്പോൾ യേശു രോഗികളെ സുഖപ്പെടുത്തുയും മരിച്ചവരെ ഉയിർപ്പിക്കുയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുയും ചെയ്‌തു. അതുവഴി അനുസമുള്ള മനുഷ്യർക്കുവേണ്ടി ഭാവിയിൽ എന്തു ചെയ്യുമെന്നു യേശു കാണിച്ചു. (മത്തായി 15:30, 31; യോഹന്നാൻ 5:28) യേശുവിന്‍റെ മരണശേഷം ദൈവം യേശുവിനെ ഒരു ആത്മവ്യക്തിയായി ഉയിർപ്പിച്ചു. (1 പത്രോസ്‌ 3:18) തുടർന്ന് യേശു, ഭൂമിയുടെ മേൽ രാജാവായി ഭരിക്കാനുള്ള അധികാരം യഹോയിൽനിന്ന് ലഭിക്കുന്നതുവരെ ദൈവത്തിന്‍റെ വലതുഭാഗത്ത്‌ കാത്തിരുന്നു. (എബ്രായർ 10:12, 13) ഇന്നു യേശു സ്വർഗത്തിൽ രാജാവായി വാഴുയാണ്‌. ആ സന്തോവാർത്ത യേശുവിന്‍റെ അനുഗാമികൾ ഭൂമിയിൽ എല്ലായിത്തും അറിയിച്ചുകൊണ്ടിരിക്കുന്നു.ദാനിയേൽ 7:13, 14; മത്തായി 24:14 വായിക്കുക.

പെട്ടെന്നുന്നെ യേശു തന്‍റെ രാജാധികാരം ഉപയോഗിച്ച് ഭൂമിയിലെ എല്ലാ കഷ്ടപ്പാടുകൾക്കും അവസാനം വരുത്തും. ദുരിങ്ങൾക്കു കാരണക്കാരാരെയും നീക്കം ചെയ്യും. എന്നാൽ യേശുവിനെ അനുസരിച്ചുകൊണ്ട് യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും പറുദീസാഭൂമിയിൽ ജീവിക്കാനാകും.സങ്കീർത്തനം 37:9-11 വായിക്കുക.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം

എന്താണ്‌ മറുവില? നിങ്ങൾക്ക് അതിൽനിന്ന് എങ്ങനെ പ്രയോനം നേടാം?