വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

 പാഠം 8

ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

1. തിന്മ ആരംഭിച്ചത്‌ എങ്ങനെ?

മനുഷ്യന്‍റെ ഭരണംകൊണ്ട് നമ്മുടെ പ്രശ്‌നങ്ങൾക്കു നിലനിൽക്കുന്ന പരിഹാരം സാധ്യമാണോ എന്നു തെളിയിക്കാൻ ആവശ്യമായ സമയം ദൈവം അവർക്ക് അനുവദിച്ചു

സാത്താൻ പറഞ്ഞ ആദ്യത്തെ നുണയോടെയാണു ഭൂമിയിൽ തിന്മ ആരംഭിച്ചത്‌. സാത്താൻ ആദ്യം പൂർണനായ ഒരു ദൈവദൂനായിരുന്നു; പക്ഷേ, “സത്യത്തിൽ ഉറച്ചുനിന്നില്ല.” (യോഹന്നാൻ 8:44) ദൈവത്തിനു മാത്രം അവകാപ്പെട്ട ആരാധന മോഹിച്ചിട്ട് സാത്താൻ ആദ്യത്തെ മനുഷ്യസ്‌ത്രീയായ ഹവ്വയോടു നുണ പറഞ്ഞു; ദൈവത്തിനു പകരം തന്നെ അനുസരിക്കാൻ സാത്താൻ ഹവ്വയെ പ്രേരിപ്പിച്ചു. ഹവ്വ അതിനു വഴിപ്പെട്ടു. ഹവ്വയുടെകൂടെ ചേർന്ന് ആദാമും ദൈവത്തോട്‌ അനുസക്കേടു കാണിച്ചു. ആദാമിന്‍റെ ആ തീരുമാനം കഷ്ടപ്പാടും മരണവും വരുത്തിവെച്ചു.ഉൽപത്തി 3:1-6, 19 വായിക്കുക.

ദൈവത്തോട്‌ അനുസക്കേടു കാണിക്കാൻ ഹവ്വയെ പ്രേരിപ്പിച്ചപ്പോൾ ദൈവത്തിന്‍റെ പരമാധികാത്തിന്‌, അതായത്‌ അത്യുന്നതൻ എന്ന നിലയിലുള്ള ദൈവത്തിന്‍റെ സ്ഥാനത്തിന്‌, എതിരെയുള്ള ഒരു മത്സരത്തിനു തുടക്കമിടുയായിരുന്നു സാത്താൻ. മനുഷ്യരിൽ ഭൂരിക്ഷവും ദൈവത്തെ തങ്ങളുടെ ഭരണാധികാരിയായി അംഗീരിക്കാതിരുന്നുകൊണ്ട് സാത്താന്‍റെ പക്ഷം ചേർന്നിരിക്കുന്നു. സാത്താൻ അങ്ങനെ, “ഈ ലോകത്തിന്‍റെ ഭരണാധികാരി”യായിരിക്കുയാണ്‌.യോഹന്നാൻ 14:30; 1 യോഹന്നാൻ 5:19 വായിക്കുക.

2. ദൈവത്തിന്‍റെ സൃഷ്ടിളിൽ എന്തെങ്കിലും കുറവ്‌ ഉണ്ടായിരുന്നോ?

ദൈവത്തിന്‍റെ പ്രവൃത്തിളെല്ലാം അത്യുത്തമാണ്‌. ദൈവത്തെ പൂർണമായി അനുസരിക്കാനുള്ള പ്രാപ്‌തിയോടെയാണു മനുഷ്യരെയും ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത്‌. (ആവർത്തനം 32:4, 5) എന്നാൽ നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു തന്നിട്ടുണ്ട്. ആ സ്വാതന്ത്ര്യം, വാസ്‌തത്തിൽ ദൈവത്തോടു സ്‌നേഹം കാണിക്കാനുള്ള അവസരം തരുന്നു. യാക്കോബ്‌ 1:13-15; 1 യോഹന്നാൻ 5:3 വായിക്കുക.

3. ദൈവം ഇക്കാലംവരെ കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

ചുരുങ്ങിയ ഒരു കാലത്തേക്ക് ദൈവം തന്‍റെ പരമാധികാത്തിന്‌ എതിരെയുള്ള മത്സരം അനുവദിച്ചിരിക്കുന്നു. എന്തുകൊണ്ട്? ദൈവത്തെ കൂടാതെയുള്ള ഒരു ഭരണവും ആളുകൾക്കു പ്രയോജനം ചെയ്യില്ലെന്നു കാണിക്കുന്നതിനുവേണ്ടി. (സഭാപ്രസംഗകൻ 7:29; 8:9) 6,000 വർഷത്തെ മനുഷ്യരിത്രം  അതിന്‍റെ സത്യത തെളിയിക്കുന്നു. യുദ്ധം, കുറ്റകൃത്യം, അനീതി, രോഗം എന്നിവയൊന്നും ഇല്ലാതാക്കാൻ മനുഷ്യണാധികാരികൾക്കു കഴിഞ്ഞിട്ടില്ല.യിരെമ്യ 10:23; റോമർ 9:17 വായിക്കുക.

എന്നാൽ മനുഷ്യണംപോലെയല്ല ദൈവത്തിന്‍റെ ഭരണം. ഈ ഭരണം അതിനെ അംഗീരിക്കുന്നവർക്കു പ്രയോജനം ചെയ്യുന്നു. (യശയ്യ 48:17, 18) മനുഷ്യന്‍റെ എല്ലാ ഗവൺമെന്‍റുളെയും ദൈവം ഉടൻതന്നെ നീക്കംചെയ്യും. ദൈവത്തിന്‍റെ ഭരണത്തിനു കീഴ്‌പെടാൻ മനസ്സുകാണിക്കുന്നവർ മാത്രമേ ഭൂമിയിൽ ഉണ്ടായിരിക്കൂ.—യശയ്യ 11:9.ദാനിയേൽ 2:44 വായിക്കുക.

4. ദൈവം ക്ഷമ കാണിക്കുന്നതുകൊണ്ട് നമുക്ക് എന്തിനുള്ള അവസരമുണ്ട്?

യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നതുകൊണ്ടല്ല ആരും ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ വാദിച്ചു. അതൊരു നുണയാണെന്നു തെളിയിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? നിങ്ങൾക്ക് അതിനു കഴിയും! ദൈവം ക്ഷമ കാണിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ ഭരണമാണോ മനുഷ്യന്‍റെ ഭരണമാണോ നമ്മൾ ആഗ്രഹിക്കുന്നത്‌ എന്നു തെളിയിക്കാനുള്ള അവസരം നമുക്കു കിട്ടിയിരിക്കുന്നു. നമ്മുടെ ജീവിരീതി നമ്മൾ ഏതു തിരഞ്ഞെടുത്തിരിക്കുന്നെന്നു വ്യക്തമാക്കും.ഇയ്യോബ്‌ 1:8-12; സുഭാഷിതങ്ങൾ 27:11 വായിക്കുക.

5. നമ്മൾ ദൈവത്തെയാണു ഭരണാധികാരിയായി അംഗീരിക്കുന്നതെന്ന് എങ്ങനെ തെളിയിക്കാം?

ദൈവം നമ്മുടെ ഭരണാധികാരിയായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നു നമ്മുടെ തീരുമാനങ്ങൾ തെളിയിക്കും

ദൈവമായ ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലുള്ള സത്യാരാധന ഏതാണെന്നു മനസ്സിലാക്കി അതിനു ചേർച്ചയിൽ ദൈവത്തെ ആരാധിക്കുമ്പോൾ നമ്മൾ ദൈവത്തെ ഭരണാധികാരിയായി അംഗീരിക്കുയാണ്‌. (യോഹന്നാൻ 4:23) യേശു ചെയ്‌തതുപോലെ, രാഷ്‌ട്രീത്തിൽനിന്നും യുദ്ധത്തിൽനിന്നും വിട്ടുനിന്നുകൊണ്ട് നമുക്കു സാത്താന്‍റെ ഭരണത്തെ തള്ളിക്കയാനുമാകും.യോഹന്നാൻ 17:14 വായിക്കുക.

അധാർമിവും ദുഷിച്ചതും ആയ പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു സാത്താൻ തന്‍റെ അധികാരം ഉപയോഗിക്കുന്നു. അത്തരം കാര്യങ്ങളിൽനിന്നു നമ്മൾ വിട്ടുനിൽക്കുമ്പോൾ ചില സ്‌നേഹിരും ബന്ധുക്കളും ഒക്കെ നമ്മളെ കളിയാക്കുയോ എതിർക്കുയോ ചെയ്‌തേക്കാം. (1 പത്രോസ്‌ 4:3, 4) അപ്പോൾ നമ്മൾ എന്തു ചെയ്യും? ദൈവത്തെ സ്‌നേഹിക്കുന്ന ആളുകളുമായുള്ള സഹവാസം നമ്മൾ നിറുത്തിക്കയുമോ? സ്‌നേത്തോടെയും ജ്ഞാനത്തോടെയും ദൈവം തന്നിരിക്കുന്ന നിയമങ്ങൾ നമ്മൾ അനുസരിക്കാതിരിക്കുമോ? ഇക്കാര്യങ്ങളിൽ ശരിയായ തീരുമാമെടുക്കുമ്പോൾ, സമ്മർദത്തിൻകീഴിൽ ആരും ദൈവത്തോടു വിശ്വസ്‌തരായിരിക്കില്ല എന്ന സാത്താന്‍റെ വാദം ഒരു നുണയാണെന്നു തെളിയിക്കുയായിരിക്കും നമ്മൾ.1 കൊരിന്ത്യർ 6:9, 10; 15:33 വായിക്കുക.

മനുഷ്യരോടു സ്‌നേമുള്ളതുകൊണ്ട് ദൈവം തിന്മയ്‌ക്കും കഷ്ടപ്പാടിനും അവസാനം വരുത്തുമെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം. ആ വിശ്വാത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ സന്തോത്തോടെ ഭൂമിയിൽ എന്നെന്നും ജീവിക്കും.യോഹന്നാൻ 3:16 വായിക്കുക.