1. സന്തോമുള്ള കുടുംജീവിത്തിന്‌ ഇണകൾ വിവാഹിരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

കുടുംബങ്ങൾ സന്തോത്തോടെയിരിക്കാൻ സന്തോവാർത്തയുടെ ഉറവായ യഹോവ ആഗ്രഹിക്കുന്നു. യഹോവ സന്തോമുള്ള ദൈവമാണ്‌. (1 തിമൊഥെയൊസ്‌ 1:11) വിവാക്രമീരണം ഏർപ്പെടുത്തിയത്‌ യഹോയാണ്‌. ഇണകൾ നിയമമായി വിവാഹിരാകുന്നതു കുടുംത്തിന്‍റെ സന്തോത്തിന്‌ അത്യാശ്യമാണ്‌; കാരണം, കുട്ടികളെ വളർത്താനുള്ള സുരക്ഷിമായ ഒരു അന്തരീക്ഷം അതു നൽകുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച പ്രാദേശിക നിയമങ്ങൾ ക്രിസ്‌ത്യാനികൾ അനുസരിക്കണം.ലൂക്കോസ്‌ 2:1, 4, 5 വായിക്കുക.

വിവാത്തെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്‌? അതു സ്‌ത്രീയും പുരുനും തമ്മിലുള്ള നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഭാര്യയും ഭർത്താവും പരസ്‌പരം വിശ്വസ്‌തരായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (എബ്രായർ 13:4) വിവാമോചനം അല്ലെങ്കിൽ ഉപേക്ഷണം ദൈവം വെറുക്കുന്നു. (മലാഖി 2:16) എന്നാൽ ഇണ വ്യഭിചാരം ചെയ്യുന്നെങ്കിൽ വിവാമോചനം നേടാനും വീണ്ടും കല്യാണം കഴിക്കാനും ദൈവം ക്രിസ്‌ത്യാനികളെ അനുവദിക്കുന്നു.മത്തായി 19:3-6, 9 വായിക്കുക.

2. ഭാര്യയും ഭർത്താവും പരസ്‌പരം എങ്ങനെ ഇടപെടണം?

ദാമ്പത്യത്തിൽ പരസ്‌പരം പൂരകമായിരിക്കാനാണ്‌ യഹോവ പുരുനെയും സ്‌ത്രീയെയും സൃഷ്ടിച്ചത്‌. (ഉൽപത്തി 2:18) കുടുംത്തിന്‍റെ തലയാതുകൊണ്ട് ഭർത്താവ്‌ കുടുംത്തിനുവേണ്ടി സാമ്പത്തിമായി കരുതാനും കുടുംബാംങ്ങളെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനും നേതൃത്വമെടുക്കണം. സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നുവെച്ചുകൊണ്ടുപോലും ഭാര്യയെ സ്‌നേഹിക്കാൻ ഭർത്താവ്‌ തയ്യാറാകണം. ദമ്പതികൾ പരസ്‌പരം സ്‌നേഹിക്കുയും ആദരിക്കുയും വേണം. എല്ലാ ഭാര്യമാരും ഭർത്താക്കന്മാരും അപൂർണരാണ്‌. അതുകൊണ്ട് അന്യോന്യം ക്ഷമിക്കാൻ പഠിക്കുന്നതു കുടുംജീവിതം സന്തോമാക്കാനുള്ള ഒരു മാർഗമാണ്‌.എഫെസ്യർ 4:31, 32; 5:22-25, 33; 1 പത്രോസ്‌ 3:7 വായിക്കുക.

3. ദാമ്പത്യം സന്തോല്ലെന്ന കാരണത്താൽ ഇണയെ ഉപേക്ഷിക്കാമോ?

നിങ്ങൾക്കും ഇണയ്‌ക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും പരസ്‌പരം സ്‌നേത്തോടെ ഇടപെടുക. (1 കൊരിന്ത്യർ 13:4, 5) വിവാജീവിത്തിലെ നിസ്സാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി വേർപിരിയുന്നതിനെ ദൈവചനം അംഗീരിക്കുന്നില്ല.1 കൊരിന്ത്യർ 7:10-13 വായിക്കുക.

 4. കുട്ടികളേ, ദൈവം നിങ്ങളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്‌?

നിങ്ങൾ സന്തുഷ്ടരായിരിക്കണം, അതാണ്‌ യഹോയുടെ ആഗ്രഹം. നിങ്ങളുടെ ചെറുപ്പകാലം നന്നായി ആസ്വദിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഉപദേമാണു ദൈവം തരുന്നത്‌. മാതാപിതാക്കളുടെ അറിവിൽനിന്നും അനുഭരിത്തിൽനിന്നും നിങ്ങൾ പ്രയോജനം നേടാൻ ദൈവം ആഗ്രഹിക്കുന്നു. (കൊലോസ്യർ 3:20) നിങ്ങൾ സ്രഷ്ടാവായ ദൈവത്തിന്‍റെയും പുത്രന്‍റെയും ഇഷ്ടം ചെയ്യുന്നതിന്‍റെ സന്തോഷം ആസ്വദിക്കാനും യഹോവ ഇച്ഛിക്കുന്നു.സഭാപ്രസംഗകൻ 11:9–12:1; മത്തായി 19:13-15; 21:15, 16 വായിക്കുക.

5. മാതാപിതാക്കളേ, മക്കളുടെ സന്തോത്തിനുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാനാകും?

മക്കൾക്ക് ആഹാരവും വസ്‌ത്രവും താമസസൗര്യവും കൊടുക്കാൻ നിങ്ങൾ നന്നായി അധ്വാനിക്കേണ്ടതുണ്ട്. (1 തിമൊഥെയൊസ്‌ 5:8) എന്നാൽ അവരുടെ സന്തോത്തിന്‌ അതു മാത്രം പോരാ; ദൈവത്തെ സ്‌നേഹിക്കാനും ദൈവത്തിൽനിന്ന് പഠിക്കാനും നിങ്ങൾ അവരെ പരിശീലിപ്പിക്കണം. (എഫെസ്യർ 6:4) നിങ്ങൾ ദൈവത്തെ സ്‌നേഹിക്കുന്നതു കാണുമ്പോൾ ആ നല്ല മാതൃക കുട്ടികളെ ആഴമായി സ്വാധീനിക്കാൻ ഇടയുണ്ട്. ദൈവചനം ഉപയോഗിച്ച് നിങ്ങൾ മക്കളെ പരിശീലിപ്പിക്കുന്നെങ്കിൽ അത്‌ അവരുടെ ചിന്താരീതിയെ ശരിയായ വിധത്തിൽ രൂപപ്പെടുത്തും.ആവർത്തനം 6:4-7; സുഭാഷിതങ്ങൾ 22:6 വായിക്കുക.

നിങ്ങളുടെ പ്രോത്സാവും അഭിനന്ദവും കുട്ടിക്ക് ആവശ്യമാണ്‌; ഒപ്പം തിരുത്തലും ശിക്ഷണവും. അത്തരം പരിശീലനം അവരുടെ സന്തോഷം ഇല്ലാതാക്കുന്ന തെറ്റായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽനിന്ന് അവരെ സംരക്ഷിക്കും. (സുഭാഷിതങ്ങൾ 22:15) എന്നാൽ, ശിക്ഷണം ഒരിക്കലും പരുഷമോ ക്രൂരമോ ആയിരിക്കരുത്‌.കൊലോസ്യർ 3:21 വായിക്കുക.

മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുന്ന നിരവധി പുസ്‌തകങ്ങൾ യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിക്കുന്നുണ്ട്. ബൈബിളിനെ അടിസ്ഥാപ്പെടുത്തിയുള്ളതാണ്‌ അവ.സങ്കീർത്തനം 19:7, 11 വായിക്കുക.