വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും

 ചോദ്യം 7

ലൈംഗികബന്ധത്തിനു നിർബന്ധിച്ചാൽ?

ലൈംഗികബന്ധത്തിനു നിർബന്ധിച്ചാൽ?

ആ ചോദ്യം പ്രധാമാണോ?

ലൈംഗിയോടു ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ഭാവിജീവിതത്തെ ബാധിച്ചേക്കാം.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: ഹർഷ, ജിത്തുവിനെ പരിചപ്പെട്ടിട്ട് വെറും രണ്ടു മാസം ആകുന്നതേ ഉള്ളൂ. പക്ഷേ, അവർ തമ്മിൽ വളരെക്കാലത്തെ പരിചയം ഉള്ളതായിട്ടാണു ഹർഷയ്‌ക്കു തോന്നുന്നത്‌. എപ്പോഴും മെസേജുകൾ! മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാണങ്ങൾ! എന്തിന്‌, ഒരാൾ എന്തെങ്കിലും പറഞ്ഞുതുങ്ങിയാൽ ആ വാചകം പൂർത്തിയാക്കാൻപോലും മറ്റേയാൾക്കു കഴിയുന്നു! പക്ഷേ, ജിത്തുവിന്‌ ഇപ്പോൾ സംസാരം മാത്രം പോരാ എന്നായിരിക്കുന്നു.

തമ്മിൽ പരിചപ്പെട്ടതിൽപ്പിന്നെ അവർ കൈകോർത്തുപിടിക്കുയും വല്ലപ്പോഴും ചെറുതായി ചുംബിക്കുയും ചെയ്‌തിട്ടുണ്ട്. അതിന്‌ അപ്പുറത്തേക്കു പോകാൻ ഹർഷ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവൾക്കു ജിത്തുവിനെ വിട്ടുയാനും തോന്നുന്നില്ല. കാരണം ഇന്നുവരെ ജിത്തു മാത്രമേ, തനിക്ക് എന്തൊക്കെയോ പ്രത്യേളുണ്ടെന്നും താൻ ഒരു സുന്ദരിയാണെന്നും തോന്നാൻ ഇടയാക്കിയിട്ടുള്ളൂ. ‘അതെ, ജിത്തുവും ഞാനും പ്രണയത്തിലാണ്‌ . . . ’ അവൾ സ്വയം പറഞ്ഞു.

പ്രേമിക്കുന്നയാളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കു പ്രായമായെന്നു കരുതുക. ഹർഷയുടെ അതേ സാഹചര്യം നിങ്ങൾക്കുണ്ടായാൽ, നിങ്ങൾ എന്തു ചെയ്യും?

ഒരു നിമിഷം ചിന്തിക്കുക!

വിവാഹിതർക്കു മാത്രമായി ദൈവം നൽകിയിരിക്കുന്ന ഒരു സമ്മാനമാണു ലൈംഗികാസ്വാദനം. വിവാത്തിനു മുമ്പേ ലൈംഗിന്ധത്തിലേർപ്പെട്ടാൽ ആ സമ്മാനം ദുരുയോഗം ചെയ്യുയാണ്‌; നമുക്ക് ഒരാൾ സമ്മാനിച്ച മനോമായ വസ്‌ത്രം അഴുക്കു തുടയ്‌ക്കാൻ ഉപയോഗിക്കുന്നതുപോലെ!

ഗുരുത്വാകർഷണം പോലുള്ള ഒരു നിയമം ലംഘിച്ചാൽ അതിന്‍റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടിരും. “സകലവിധ ലൈംഗിക ദുർനപ്പിൽനിന്നും അകന്നിരിക്കണം” എന്നതുപോലുള്ള ഒരു നിയമം ലംഘിച്ചാലും ഫലം അതുതന്നെയായിരിക്കും.—1 തെസ്സലോനിക്യർ 4:3, വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ (MMV).

ആ കല്‌പന ലംഘിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ബൈബിൾ പറയുന്നു: “പരസംഗംചെയ്യുന്നവൻ സ്വന്തശരീത്തിനു വിരോമായി പാപം ചെയ്യുന്നു.” (1 കൊരിന്ത്യർ 6:18) ഇതു ശരിയാണോ?

 വിവാത്തിനു മുമ്പ് ലൈംഗിന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള അനേകം യുവജനങ്ങൾ, പിൻവരുന്ന അനന്തരങ്ങളിൽ ഒന്നോ അതിലധിമോ അനുഭവിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

  • ഹൃദയവേദന. വിവാത്തിനു മുമ്പ് ലൈംഗിന്ധത്തിലേർപ്പെട്ട മിക്ക യുവജങ്ങൾക്കും പിന്നീട്‌ അതിൽ വിഷമം തോന്നിയിട്ടുണ്ടെന്നാണു പറയുന്നത്‌.

  • സംശയം. ലൈംഗിന്ധത്തിലേർപ്പെട്ടതിനു ശേഷം, രണ്ടുപേരും ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഇവൾ/ഇവൻ ഇതിനു മുമ്പും മറ്റൊരാളുമായി ലൈംഗിന്ധത്തിലേർപ്പെട്ടിട്ടുണ്ടാകില്ലേ?’

  • അതൃപ്‌തി. ഉള്ളിന്‍റെ ഉള്ളിൽ മിക്ക പെൺകുട്ടിളും ആഗ്രഹിക്കുന്നതു തന്നെ സംരക്ഷിക്കുന്ന ഒരാളെയാണ്‌, അല്ലാതെ മുതലെടുക്കുന്നനെയല്ല. തങ്ങളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിത്തന്ന പെൺകുട്ടിയോടു പിന്നീടു മുമ്പത്തെ അത്രയും ആകർഷണം തോന്നാറില്ല എന്നാണു മിക്ക ആൺകുട്ടിളുടെയും അഭിപ്രായം.

  • ചുരുക്കത്തിൽ: വിവാത്തിനു മുമ്പേ ലൈംഗിന്ധത്തിലേർപ്പെട്ടാൽ അമൂല്യമായ ഒന്നു കളഞ്ഞുകുളിച്ചുകൊണ്ട് നിങ്ങൾതന്നെ നിങ്ങളുടെ വില കളയുയാണ്‌. (റോമർ 1:24) ഓർക്കുക, ആർക്കെങ്കിലുമൊക്കെ കാഴ്‌ചവെക്കാനുള്ളതല്ല നിങ്ങളുടെ ശരീരം, അതു വിലപ്പെട്ടതാണ്‌!

‘ലൈംഗിക ദുർനപ്പിൽനിന്ന് അകന്നിരിക്കാൻ’ ശേഷിയുള്ള കരുത്തുറ്റ വ്യക്തിത്വത്തിന്‌ ഉടമയാണു നിങ്ങൾ എന്നു തെളിയിക്കുക. (1 തെസ്സലോനിക്യർ 4:3, MMV) നിങ്ങൾ വിവാഹം കഴിക്കുയാണെങ്കിൽ, അപ്പോൾ നിങ്ങൾക്കു ലൈംഗിബന്ധം ആസ്വദിക്കാം; വിവാത്തിനു മുമ്പുള്ള ലൈംഗിയുടെ ഫലമായ ആകുലയോ ഖേദമോ ഭയമോ ഒന്നുമില്ലാതെ, അത്‌ അപ്പോൾ നന്നായി ആസ്വദിക്കാം.—സദൃശവാക്യങ്ങൾ 7:22, 23; 1 കൊരിന്ത്യർ 7:3.

 നിങ്ങൾക്ക് എന്തു തോന്നുന്നു?

  • നിങ്ങളെ ആത്മാർഥമായി സ്‌നേഹിക്കുന്ന ഒരാൾ നിങ്ങളുടെ ശാരീരിവും വൈകാരിവും ആയ ക്ഷേമം അപകടത്തിലാക്കുമോ?

  • നിങ്ങളെക്കുറിച്ച് യഥാർഥത്തിൽ ചിന്തയുള്ള ഒരാൾ നിങ്ങളെ പ്രലോഭിപ്പിച്ച് ദൈവവുമായുള്ള ബന്ധം തകരാറിലാക്കാൻ നോക്കുമോ?—എബ്രായർ 13:4.