വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും

 ചോദ്യം 3

മാതാപിതാക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?

മാതാപിതാക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?

ആ ചോദ്യം പ്രധാമാണോ?

മാതാപിതാക്കളുമായി എത്ര ഒത്തുപോകുന്നോ അത്ര സുഗമമായിരിക്കും നിങ്ങളുടെ ജീവിതം.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: ഒരു ബുധനാഴ്‌ച രാത്രി. 17-കാരൻ കിരൺ, വീട്ടിലെ പതിവ്‌ പണിയെല്ലാം തീർത്ത്‌ അൽപ്പം വിശ്രമിക്കാനായി വന്നതാണ്‌. ടിവി ഓൺ ചെയ്‌തിട്ട് കിരൺ തന്‍റെ പ്രിയപ്പെട്ട കസേരയിലേക്കു ചെന്ന് വീണു.

കൃത്യം ആ സമയത്ത്‌ ഡാഡി അവിടെ എത്തി, ആൾ ഗൗരവത്തിലാണ്‌.

“കിരൺ! നീ അനിയനെ ഹോംവർക്ക് ചെയ്യാൻ സഹായിക്കാതെ ഇവിടെ ഇരുന്ന് ടിവി കണ്ട് സമയം കളയുന്നോ? ഞാൻ പറഞ്ഞ ഒറ്റ കാര്യംപോലും നീ ഇന്നേവരെ ചെയ്‌തിട്ടില്ല!”

“ദേ, വീണ്ടും അതുതന്നെ” കിരൺ പിറുപിറുക്കുന്നു. ഡാഡി അതു കേട്ടു.

“എന്താടാ നീ പറഞ്ഞത്‌?” അൽപ്പം മുന്നോട്ട് ആഞ്ഞ് ഡാഡി ചോദിച്ചു.

“ഏയ്‌, ഒന്നുമില്ല,” അസ്വസ്ഥനായ കിരൺ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

ഡാഡിക്കു ശരിക്കും ദേഷ്യം വന്നു. “മേലാൽ എന്നോട്‌ ഇങ്ങനെ സംസാരിക്കരുത്‌,” അദ്ദേഹം കടുത്ത സ്വരത്തിൽ പറഞ്ഞു.

കിരണിന്‍റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ ഈ ഏറ്റുമുട്ടൽ എങ്ങനെ ഒഴിവാക്കിയേനേ?

ഒരു നിമിഷം ചിന്തിക്കുക!

മാതാപിതാക്കളുമായി ആശയവിനിമയം ചെയ്യുന്നതു കാർ ഓടിക്കുന്നതുപോലെയാണ്‌. മുന്നിൽ ഒരു തടസ്സം കണ്ടാൽ നിങ്ങൾക്കു മറ്റൊരു വഴിക്കു യാത്ര തുടരാം.

 ഉദാഹരണത്തിന്‌:

ലേയ പറയുന്നു: “എന്‍റെ ഡാഡിയെ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്‌. ചിലപ്പോൾ ഞാൻ ഡാഡിയോടു കുറെ സമയം സംസാരിച്ചുഴിയുമ്പോഴായിരിക്കും ഡാഡി എന്നോടു ചോദിക്കുന്നത്‌: ‘മോളേ, നീ എന്നോടു വല്ലതും പറഞ്ഞോ?’”

ലേയയുടെ മുന്നിൽ കുറഞ്ഞതു മൂന്നു വഴികളുണ്ട്.

 1. 1. ഡാഡിയുടെ നേരെ ഒച്ചവെക്കാം.

  ലേയ അലറിവിളിക്കുന്നു, “ഡാഡീ, ഇതു കേട്ടേ, ഒരു അത്യാശ്യമാ! കേട്ടേ പറ്റൂ!”

 2. 2. സംസാരം അവിടെവെച്ച് നിറുത്താം.

  പ്രശ്‌നത്തെക്കുറിച്ച് ഡാഡിയോടു സംസാരിക്കാനുള്ള ശ്രമം ലേയ പെട്ടെന്നങ്ങ് ഉപേക്ഷിക്കുന്നു.

 3. 3. കാത്തിരുന്നിട്ട്, കുറെക്കൂടെ നല്ല ഒരു സമയത്ത്‌ വിഷയം വീണ്ടും അവതരിപ്പിക്കാം.

  ലേയ പിന്നീടൊരു സമയത്ത്‌ ഡാഡിയെ കണ്ട് സംസാരിക്കുന്നു. അല്ലെങ്കിൽ പ്രശ്‌നം വിവരിച്ച് ഒരു കത്ത്‌ എഴുതുന്നു.

ഇതിൽ ഏതു വഴിയാണു നിങ്ങൾ ലേയയ്‌ക്കു പറഞ്ഞുകൊടുക്കുക?

ചിന്തിച്ചുനോക്കൂ: ലേയയുടെ ഡാഡി മറ്റ്‌ എന്തോ ചിന്തയിലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ നിരാശ ഡാഡിക്കു മനസ്സിലാക്കാനായില്ല. ലേയ 1-‍ാമത്തെ വഴി സ്വീകരിക്കുയാണെങ്കിൽ അവൾ അലറുന്നത്‌ എന്തിനാണെന്ന് അറിയാതെ ഡാഡി ഞെട്ടിപ്പോയേക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലേയ പറയുന്നതു കേൾക്കാൻ അദ്ദേഹം കൂടുതൽ താത്‌പര്യം കാണിക്കമെന്നില്ല. മാത്രമല്ല, ഇതു ഡാഡിയോടുള്ള ആദരവും ബഹുമാവും സൂചിപ്പിക്കുന്ന കാര്യവുമല്ല. (എഫെസ്യർ 6:3) ഫലത്തിൽ, ഈ മാർഗം രണ്ടു കൂട്ടർക്കും ഗുണം ചെയ്യില്ല.

മുന്നിൽ തടസ്സം കണ്ടാൽ അവിടെവെച്ച് യാത്ര നിറുത്തേണ്ടതില്ലാത്തതുപോലെ, മാതാപിതാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരു വഴി കണ്ടെത്താനാകും

2-‍ാമത്തെ വഴി ഏറ്റവും എളുപ്പമാണെന്നു തോന്നിയേക്കാമെങ്കിലും ഏറ്റവും നല്ലത്‌ അതല്ല. എന്തുകൊണ്ട്? ലേയയുടെ പ്രശ്‌നങ്ങൾ ഭംഗിയായി പരിഹരിക്കമെങ്കിൽ അവൾ ഡാഡിയോടു സംസാരിച്ചേ മതിയാകൂ. അദ്ദേഹത്തിനു സഹായിക്കാൻ കഴിയമെങ്കിൽ, അവളെ അലട്ടുന്ന കാര്യങ്ങൾ അദ്ദേഹം അറിയേണ്ടതുണ്ട്. മിണ്ടാതിരുന്നാൽ രണ്ടു കാര്യവും നടക്കില്ല.

3-‍ാമത്തെ വഴി സ്വീകരിക്കുയാണെങ്കിലോ? വഴിയിലെ തടസ്സം കണ്ട് യാത്ര നിറുത്തിക്കയുന്ന ഒരാളെപ്പോലെയാകാതെ, അവൾ ആ വിഷയം മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാമെന്നു വെക്കുന്നു. ഇനി, ഡാഡിക്ക് ഒരു കത്ത്‌ എഴുതുയാണെങ്കിൽ അവൾക്ക് അപ്പോൾത്തന്നെ ആശ്വാവും തോന്നിയേക്കാം.

കത്ത്‌ എഴുതിയാൽ, ലേയയ്‌ക്കു പറയാനുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ കഴിയുമെന്നൊരു ഗുണവുമുണ്ട്. ആ കത്തു വായിക്കുമ്പോൾ മോൾ എന്താണു പറയാൻ ശ്രമിച്ചതെന്നും അവളുടെ ശരിക്കുള്ള പ്രശ്‌നം എന്താണെന്നും മനസ്സിലാക്കാൻ ഡാഡിക്കു കഴിഞ്ഞേക്കും. അങ്ങനെ, 3-‍ാമത്തെ വഴി രണ്ടു പേർക്കും ഒരുപോലെ ഉപകാപ്പെടും. ഡാഡിയെ കണ്ട് സംസാരിച്ചാലും ഡാഡിക്കു കത്ത്‌ എഴുതിയാലും 3-‍ാമത്തെ ഈ വഴി, ‘സമാധാത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിൻപറ്റുക’ എന്ന ബൈബിളുദേത്തിനു ചേർച്ചയിലാണ്‌.—റോമർ 14:19.

ലേയയുടെ മുന്നിൽ മറ്റ്‌ എന്തെല്ലാം വഴികളുണ്ട്?

നിങ്ങളുടെ മനസ്സിൽ ഒരു വഴി തെളിയുന്നുണ്ടോ? എങ്കിൽ, ആ വഴി എവിടെ എത്തിച്ചേക്കാമെന്നു ചിന്തിക്കുക.

 നിങ്ങളുടെ വാക്കുകൾ അവർ തെറ്റിദ്ധരിക്കാതിരിക്കട്ടെ

ഓർക്കുക! പലപ്പോഴും നിങ്ങൾ പറയുന്നതും മാതാപിതാക്കൾ മനസ്സിലാക്കുന്നതും രണ്ടും രണ്ടായിരിക്കാം.

ഉദാഹരണത്തിന്‌:

നിങ്ങൾ വല്ലാതിരിക്കുന്നതു കണ്ട് മാതാപിതാക്കൾ കാര്യം തിരക്കുമ്പോൾ “ഓ, ഒന്നുമില്ല” എന്നു നിങ്ങൾ പറയുന്നു.

പക്ഷേ മാതാപിതാക്കൾ മനസ്സിലാക്കുന്നത്‌ ഇങ്ങനെയാകാം: “അത്‌ എനിക്കു നിങ്ങളോടു പറയാൻ തോന്നുന്നില്ല. കൂട്ടുകാരോടു പറഞ്ഞോളാം, എന്നാലും നിങ്ങളോടില്ല.”

നിങ്ങൾ കുഴപ്പംപിടിച്ച ഒരു പ്രശ്‌നത്തിലാണ്‌. മാതാപിതാക്കൾ സഹായിക്കാമെന്നു പറയുന്നു. “വേണമെന്നില്ല, എന്‍റെ കാര്യം ഞാൻ നോക്കിക്കൊള്ളാം” എന്നാണു നിങ്ങളുടെ മറുപടി എങ്കിലോ?

 • മാതാപിതാക്കൾ അത്‌ എങ്ങനെയായിരിക്കും മനസ്സിലാക്കുന്നത്‌?

 • നിങ്ങൾക്കു കുറെക്കൂടെ നന്നായി എങ്ങനെ പറയാം?