1, 2. അനേകർക്ക് നിയമങ്ങളോട്‌ ആദരവില്ലാത്തത്‌ എന്തുകൊണ്ട്, എന്നാൽ നാം ദൈവനിങ്ങളെ കുറിച്ച് എങ്ങനെയുള്ള വീക്ഷണം വളർത്തിയെടുക്കണം?

“നിയമം ഒരു നിലയില്ലാക്കമാണ്‌, അത്‌ സകലത്തെയും . . . വിഴുങ്ങിക്കയും.” 1712-ൽ പ്രസിദ്ധീരിച്ച ഒരു പുസ്‌തത്തിലേതാണ്‌ ആ പ്രസ്‌താവന. നീതി തേടുന്നരെ പാപ്പരാക്കിക്കൊണ്ട് കേസുകൾ ചിലപ്പോൾ വർഷങ്ങളോളം നീണ്ടുപോകാൻ ഇടയാക്കുന്ന നിയമവ്യസ്ഥയെ അപലപിക്കുയായിരുന്നു ആ പുസ്‌തത്തിന്‍റെ ലേഖകൻ. ഒട്ടുമിക്ക രാജ്യങ്ങളിലും, നീതിന്യായ വ്യവസ്ഥകൾ വളരെ സങ്കീർണവും അനീതിയും മുൻവിധിയും പൊരുത്തക്കേടുളും നിറഞ്ഞതുമാണ്‌. അതുകൊണ്ടുന്നെ നിയമങ്ങളോടുള്ള അനാദരവ്‌ ഇന്ന് വിപുവ്യാമാണ്‌.

2 ഇതിൽനിന്നു വ്യത്യസ്‌തമായി, ഏതാണ്ട് 2,700 വർഷം മുമ്പ് എഴുതപ്പെട്ട ഈ വാക്കുകൾ പരിചിന്തിക്കുക: “അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്‌നേഹിക്കുന്നു!” (സങ്കീർത്തനം 119:97, പി.ഒ.സി. ബൈബിൾ) സങ്കീർത്തക്കാരന്‌ ആ നിയമത്തോട്‌ ഇത്ര തീവ്രമായ സ്‌നേഹം ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ വാഴ്‌ത്തിയ ആ നിയമത്തിന്‍റെ ഉറവിടം ഏതെങ്കിലും ലൗകിക ഭരണകൂമായിരുന്നില്ല, പിന്നെയോ യഹോയാം ദൈവമായിരുന്നു. നിങ്ങൾ യഹോയുടെ നിയമങ്ങൾ പഠിക്കുമ്പോൾ സങ്കീർത്തക്കാനെപ്പോലെ അധികധികം വിചാരിക്കാനിയായേക്കാം. അത്തരമൊരു പഠനം അഖിലാണ്ഡത്തിലെ ഏറ്റവും വലിയ നിയമദാതാവിനെ സംബന്ധിച്ച ഉൾക്കാഴ്‌ച നൽകും.

പരമോന്നത നിയമദാതാവ

3, 4. യഹോവ നിയമദാതാവാണെന്ന് ഏതെല്ലാം വിധങ്ങളിൽ തെളിഞ്ഞിരിക്കുന്നു?

3 “നിയമദാതാവും ന്യായാധിനുമായി ഒരുവനേയുള്ളു,” ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ്‌ 4:12, പി.ഒ.സി. ബൈ.) അതേ, യഹോയാണ്‌ ഏക, യഥാർഥ നിയമദാതാവ്‌. ആകാശഗോങ്ങളുടെ ചലനങ്ങൾപോലും അവൻ സ്ഥാപിച്ചിരിക്കുന്ന “ആകാശത്തിലെ നിയമങ്ങ”ളാലാണു ഭരിക്കപ്പെടുന്നത്‌. (ഇയ്യോബ്‌ 38:33) യഹോയുടെ ആയിരമായിരം വിശുദ്ധദൂന്മാരും അതുപോലെ ദിവ്യനിത്താൽ ഭരിക്കപ്പെടുന്നു, പ്രത്യേക അണികളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന അവർ യഹോയുടെ ആധിപത്യത്തിൻ കീഴിൽ അവന്‍റെ ശുശ്രൂരായി സേവിക്കുന്നു.—സങ്കീർത്തനം 104:4, NW; എബ്രായർ 1:7, 14, NW.

 4 യഹോവ മനുഷ്യവർഗത്തിനും നിയമങ്ങൾ നൽകിയിട്ടുണ്ട്. നമ്മിൽ ഓരോരുത്തർക്കും ഒരു മനഃസാക്ഷിയുണ്ട്, യഹോയുടെ നീതിബോത്തിന്‍റെ ഒരു പ്രതിനം തന്നെ. മനഃസാക്ഷി ഒരുതരം ആന്തരിക നിയമം ആയതിനാൽ, തെറ്റും ശരിയും തിരിച്ചറിയാൻ അതിനു നമ്മെ സഹായിക്കാനാകും. (റോമർ 2:14) ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് പൂർണയുള്ള ഒരു മനഃസാക്ഷി നൽകി അനുഗ്രഹിച്ചിരുന്നു, അതുകൊണ്ട് അവർക്ക് ചുരുക്കം ചില നിയമങ്ങളേ ആവശ്യമുണ്ടായിരുന്നുള്ളൂ. (ഉല്‌പത്തി 2:15-17) എന്നാൽ അപൂർണ മനുഷ്യനെ സംബന്ധിച്ചിത്തോളം ദൈവത്തിനു ഹിതകമായ പാതയിലൂടെ നയിക്കപ്പെടാൻ കൂടുതൽ നിയമങ്ങൾ ആവശ്യമാണ്‌. നോഹ, അബ്രാഹാം, യാക്കോബ്‌ മുതലായ ഗോത്രപിതാക്കന്മാർക്ക് യഹോയാം ദൈവത്തിൽനിന്നു നിയമങ്ങൾ ലഭിച്ചിരുന്നു, അവർ അവ തങ്ങളുടെ കുടുംങ്ങൾക്കു കൈമാറി. (ഉല്‌പത്തി 6:22; 9:3-6; 18:19; 26:4, 5) മോശെ മുഖാന്തരം ഇസ്രായേൽ ജനതയ്‌ക്ക് ഒരു ന്യായപ്രമാണ സംഹിത കൊടുത്തപ്പോൾ, താൻ ഒരു നിയമദാതാവാണെന്ന് മുമ്പത്തേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിധത്തിൽ യഹോവ തെളിയിച്ചു. ഈ നിയമസംഹിത യഹോയുടെ നീതിബോധം സംബന്ധിച്ച് നമുക്കു വിശാമായ ഉൾക്കാഴ്‌ച നൽകുന്നു.

മോശൈക ന്യായപ്രമാണം—ഒരു സംഗ്രഹം

5. പിൻപറ്റാൻ പ്രയാമായിരുന്ന സങ്കീർണ നിയമസംഹിയായിരുന്നോ മോശൈക ന്യായപ്രമാണം, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത്‌ എന്തുകൊണ്ട്?

5 മോശൈക ന്യായപ്രമാണം പിൻപറ്റാൻ പ്രയാമുള്ള ഒരു സങ്കീർണ നിയമസംഹിത ആയിരുന്നുവെന്ന് അനേകർ ചിന്തിക്കുന്നതായി തോന്നുന്നു. അത്തരമൊരു ധാരണ അശേഷം സത്യമല്ല. മുഴുസംഹിയിലുമായി 600-ൽപ്പരം നിയമങ്ങളുണ്ട്. അത്‌ അനവധിയാണെന്നു തോന്നാം. എന്നാൽ ഇതു ചിന്തിക്കുക: 20-‍ാ‍ം നൂറ്റാണ്ടിന്‍റെ അവസാമാപ്പോഴേക്ക് ഐക്യനാടുളുടെ ഫെഡറൽ നിയമങ്ങൾ നിയമ പുസ്‌തത്തിന്‍റെ 1,50,000 പേജുകൾ കയ്യടക്കിയിരുന്നു. ഈരണ്ടു വർഷം കൂടുമ്പോൾ ഏതാണ്ട് 600 നിയമങ്ങൾ കൂടുലായി ചേർക്കപ്പെടുന്നു! അതുകൊണ്ട് എണ്ണത്തിന്‍റെ കാര്യത്തിൽ മനുഷ്യനിങ്ങളുടെ കൂമ്പാരം മോശൈക ന്യായപ്രമാത്തെ ചെറുതാക്കുന്നു. എങ്കിലും ആധുനിക നിയമങ്ങൾ ഇതുവരെ പരിഗണിക്കാൻ തുടങ്ങിയിട്ടുപോലുമില്ലാത്ത, ജീവിത്തിന്‍റെ വിവിധ വശങ്ങളെ ഭരിക്കുന്ന നിയമങ്ങൾ ദൈവത്തിന്‍റെ ന്യായപ്രമാത്തിൽ അടങ്ങിയിരുന്നു.

6, 7. (എ) മോശൈക ന്യായപ്രമാത്തെ മറ്റേതൊരു നിയമസംഹിയിൽനിന്നും വ്യത്യസ്‌തമാക്കുന്നതെന്ത്, ന്യായപ്രമാത്തിലെ ഏറ്റവും വലിയ കൽപ്പന ഏത്‌? (ബി) ഇസ്രായേല്യർക്ക് യഹോയുടെ പരമാധികാത്തോടുള്ള അംഗീകാരം പ്രകടമാക്കാൻ കഴിയുമായിരുന്നത്‌ എങ്ങനെ?

6 ന്യായപ്രമാണം യഹോയുടെ പരമാധികാത്തെ ഉയർത്തിപ്പിടിച്ചു. അതുകൊണ്ട് മോശൈക ന്യായപ്രമാണം മറ്റേതൊരു നിയമസംഹിയുമായി  തുലനം ചെയ്യാനാകാത്തവിധം അത്ര ശ്രേഷ്‌ഠമായിരുന്നു. അതിലെ ഏറ്റവും വലിയ നിയമം ഇതായിരുന്നു: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ എകൻ തന്നേ. നിന്‍റെ ദൈവമായ യഹോയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണസ്സോടും പൂർണ്ണക്തിയോടും കൂടെ സ്‌നേഹിക്കേണം.” ദൈവത്തിന്‍റെ ജനം അവനോടുള്ള സ്‌നേഹം എങ്ങനെ പ്രകടമാക്കമായിരുന്നു? അവർ അവന്‍റെ പരമാധികാത്തിനു കീഴ്‌പെട്ടുകൊണ്ട് അവനെ സേവിക്കമായിരുന്നു.—ആവർത്തപുസ്‌തകം 6:4, 5; 11:13.

7 ഓരോ ഇസ്രായേല്യനും തന്‍റെമേൽ അധികാമുള്ളവർക്കു കീഴ്‌പെട്ടുകൊണ്ട് യഹോയുടെ പരമാധികാത്തെ അംഗീരിക്കുന്നുവെന്ന് പ്രകടമാക്കി. മാതാപിതാക്കൾ, പ്രമാണിമാർ, ന്യായാധിന്മാർ, പുരോഹിന്മാർ, രാജാവ്‌ എന്നിവരെല്ലാം ദിവ്യ അധികാത്തെ പ്രതിനിധാനം ചെയ്‌തു. അധികാത്തിലിരിക്കുന്നവർക്ക് എതിരായ ഏതു മത്സരവും തനിക്കെതിരായ മത്സരമായി യഹോവ വീക്ഷിച്ചു. എന്നാൽ, അധികാത്തിലിരിക്കുന്നവർ അവന്‍റെ ജനത്തോട്‌ അന്യാമായോ അഹങ്കാപൂർവമോ ഇടപെട്ടാൽ യഹോയുടെ ക്രോധം അവരുടെമേൽ വരുമായിരുന്നു. (പുറപ്പാടു 20:12; 22:28; ആവർത്തപുസ്‌തകം 1:16, 17; 17:8-20; 19:16, 17) അങ്ങനെ ഇരുപക്ഷങ്ങളും യഹോയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായിരുന്നു.

8. ന്യായപ്രമാണം യഹോയുടെ വിശുദ്ധിയുടെ നിലവാത്തെ ഉയർത്തിപ്പിടിച്ചത്‌ എങ്ങനെ?

8 ന്യായപ്രമാണം യഹോയുടെ വിശുദ്ധിയുടെ നിലവാത്തെ ഉയർത്തിപ്പിടിച്ചു. അതിന്‍റെ മൂലപാത്തിൽ “വിശുദ്ധം” “വിശുദ്ധി” എന്നീ പദങ്ങൾ 280-ൽപ്പരം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ശുദ്ധവും അശുദ്ധവും, നിർമവും മലിനവും വേർതിരിച്ചറിയാൻ ന്യായപ്രമാണം ദൈവത്തെ സഹായിച്ചു, ഒരു ഇസ്രായേല്യനെ ആചാരമായി അശുദ്ധനാക്കിയേക്കാവുന്ന ഏതാണ്ട് 70 കാര്യങ്ങൾ അതിൽ എടുത്തു പറഞ്ഞിരുന്നു. ശാരീരിക ശുചിത്വം, ആഹാരക്രമം, മാലിന്യ നിർമാർജനം എന്നിവയെ കുറിച്ചെല്ലാം ആ ന്യായപ്രമാണ നിയമങ്ങൾ പരാമർശിച്ചിരുന്നു. അവ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധേമായ പ്രയോങ്ങൾ കൈവരുത്തി. * എന്നാൽ അവയ്‌ക്ക് അതിലും മഹത്തായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു—ചുറ്റുമുള്ള അധഃപതിച്ച ജനതകളുടെ പാപപൂർണമായ ആചാരങ്ങളിൽനിന്ന് ദൈവത്തെ വേർപെടുത്തിക്കൊണ്ട് അവരെ യഹോയുടെ പ്രീതിയിൽ നിലനിറുത്തുക എന്നതായിരുന്നു അത്‌.

9, 10. ന്യായപ്രമാണ ഉടമ്പടിയിൽ ലൈംഗിക ബന്ധങ്ങളും ശിശുവും സംബന്ധിച്ച എന്തു ചട്ടങ്ങൾ ഉൾപ്പെട്ടിരുന്നു, അങ്ങനെയുള്ള ചട്ടങ്ങൾ എന്തു പ്രയോങ്ങൾ കൈവരുത്തി?

 9 വിവാഹിരുടെ ഇടയിൽപ്പോലും, ലൈംഗിക ബന്ധവും ശിശുവും അശുദ്ധിയുടെ ഒരു കാലഘട്ടം വരുത്തുന്നതായി ന്യായപ്രമാണ ഉടമ്പടിയിലെ ചട്ടങ്ങൾ പ്രസ്‌താവിച്ചു. (ലേവ്യപുസ്‌തകം 12:2-4; 15:16-18) ഇത്തരം ചട്ടങ്ങൾ ദൈവത്തിൽനിന്നുള്ള ഈ ശുദ്ധമായ ദാനങ്ങളെ താഴ്‌ത്തിക്കെട്ടുയായിരുന്നില്ല. (ഉല്‌പത്തി 1:28; 2:18-25) പകരം ആ നിയമങ്ങൾ യഹോയുടെ ആരാധരെ മലിനീത്തിൽനിന്നു മുക്തരാക്കിക്കൊണ്ട് അവന്‍റെ വിശുദ്ധിയെ ഉയർത്തിപ്പിടിച്ചു. ഇസ്രായേലിനു ചുറ്റുമുള്ള ജനതകൾ ആരാധയെ ലൈംഗിയും ഉർവരപൂളുമായി (വിളവു വർധിപ്പിക്കാൻ കൃഷിഭൂമിയെ പൂജിക്കുന്ന ചടങ്ങ്) കൂട്ടിക്കലർത്തി. സ്‌ത്രീളും പുരുന്മാരും പരസംത്തിൽ ഏർപ്പെടുന്നത്‌ കനാന്യ മതാചാത്തിന്‍റെ ഭാഗമായിരുന്നു. ഇതിന്‍റെയെല്ലാം ഫലമായി അങ്ങേയറ്റം അധഃപതിച്ച അവസ്ഥകൾ ദേശമെങ്ങും നിലനിന്നിരുന്നു. എന്നാൽ ഇതിനു വിപരീമായി, ന്യായപ്രമാണം യഹോയുടെ ആരാധയെ ലൈംഗിക കാര്യങ്ങളിൽനിന്നു പൂർണമായും വേർപെടുത്തിനിറുത്തി. * മറ്റു പ്രയോങ്ങളും ഉണ്ടായിരുന്നു.

10 ആ നിയമങ്ങൾ ഒരു മർമപ്രധാന സത്യം പഠിപ്പിക്കാൻ ഉതകി. * യഥാർഥത്തിൽ, ആദാമ്യപാത്തിന്‍റെ കളങ്കം ഒരു തലമുയിൽനിന്ന് അടുത്തതിലേക്ക് കൈമാപ്പെടുന്നത്‌ എങ്ങനെയാണ്‌? അത്‌ ലൈംഗിക ബന്ധത്താലും ശിശുത്താലും അല്ലേ? (റോമർ 5:12) അതേ, നിലനിൽക്കുന്ന പാപാസ്ഥയെ കുറിച്ച് ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ജനത്തെ അനുസ്‌മരിപ്പിച്ചു. യഥാർഥത്തിൽ നമ്മളെല്ലാം പാപത്തിലാണു ജനിക്കുന്നത്‌. (സങ്കീർത്തനം 51:5) നമ്മുടെ പരിശുദ്ധദൈത്തോട്‌ അടുത്തുചെല്ലാൻ നമുക്കു പാപമോവും വീണ്ടെടുപ്പും ആവശ്യമാണ്‌.

11, 12. (എ) ന്യായപ്രമാണം നീതിയുടെ ഏതു തത്ത്വത്തിന്‌ ഊന്നൽ നൽകി? (ബി) നീതി മറിച്ചുയുന്നതു തടയാൻ ന്യായപ്രമാത്തിൽ ഏതു കരുതലുകൾ ഉൾപ്പെടുത്തി?

11 ന്യായപ്രമാണം യഹോയുടെ പൂർണനീതിയെ ഉയർത്തിപ്പിടിച്ചു. മോശൈക ന്യായപ്രമാണം നീതിന്യായ കാര്യങ്ങളിൽ തുല്യയുടെ അല്ലെങ്കിൽ സമനിയുടെ തത്ത്വത്തിന്‌ ഊന്നൽ നൽകി. അതുകൊണ്ട് അത്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം  പല്ലു, കൈക്കു പകരം കൈ, കാലിന്നുരം കാൽ.” (ആവർത്തപുസ്‌തകം 19:21) ആ സ്ഥിതിക്ക്, കുറ്റകൃത്യ കേസുളിൽ ശിക്ഷ കുറ്റകൃത്യത്തിന്‌ ആനുപാതികം ആയിരിക്കമായിരുന്നു. ദിവ്യനീതിയുടെ ഈ വശം ന്യായപ്രമാത്തിൽ ഉടനീളം പ്രകടമായിരുന്നു. 14-‍ാ‍ം അധ്യായം പ്രകടമാക്കുന്നതുപോലെ, ക്രിസ്‌തുയേശുവിന്‍റെ മറുവിയാഗം മനസ്സിലാക്കുന്നതിന്‌ നീതിയുടെ ഈ വശം ഇന്നും അനിവാര്യമാണ്‌.—1 തിമൊഥെയൊസ്‌ 2:5, 6.

12 നീതി മറിച്ചുയുന്നത്‌ തടയാനുള്ള കരുതലുളും ന്യായപ്രമാത്തിൽ ഉണ്ടായിരുന്നു. ഉദാഹത്തിന്‌, ഒരു കുറ്റാരോത്തിന്‍റെ സാധുത സ്ഥാപിക്കുന്നതിന്‌ കുറഞ്ഞക്ഷം രണ്ടു സാക്ഷികൾ ആവശ്യമായിരുന്നു. കള്ളസത്യം ചെയ്‌താൽ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു. (ആവർത്തപുസ്‌തകം 19:15, 18, 19) അഴിമതിയും കൈക്കൂലിയും കർശനമായി വിലക്കിയിരുന്നു. (പുറപ്പാടു 23:8; ആവർത്തപുസ്‌തകം 27:25) ദൈവനം തങ്ങളുടെ വ്യാപാര നടപടിളിലും യഹോയുടെ നീതിയുടെ ഉന്നതനിവാരം ഉയർത്തിപ്പിടിക്കമായിരുന്നു. (ലേവ്യപുസ്‌തകം 19:35, 36; ആവർത്തപുസ്‌തകം 23:19, 20) ശ്രേഷ്‌ഠവും നിഷ്‌പക്ഷവുമായ ആ നിയമസംഹിത ഇസ്രായേലിന്‌ വലിയ ഒരു അനുഗ്രമായിരുന്നു!

നീതിന്യാമായ കരുണയെയും നിഷ്‌പക്ഷയെയും വിശേത്‌കരിക്കുന്ന നിയമങ്ങൾ

13, 14. മോഷ്ടാവിനോടും മോഷത്തിന്‌ ഇരയായ വ്യക്തിയോടും ഉള്ള ബന്ധത്തിൽ ന്യായപ്രമാണം ഉചിതവും നിഷ്‌പക്ഷവുമായ പെരുമാറ്റത്തിനു പ്രോത്സാഹിപ്പിച്ചതെങ്ങനെ?

13 മോശൈക ന്യായപ്രമാണം കർക്കശമായ, കരുണയറ്റ ഒരു നിയമസംഹിത ആയിരുന്നോ? അശേഷല്ലായിരുന്നു! “യഹോയുടെ ന്യായപ്രമാണം തികവുള്ളത്‌” എന്ന് എഴുതാൻ ദാവീദ്‌ രാജാവ്‌ നിശ്വസ്‌തനായി. (സങ്കീർത്തനം 19:7) അവനു നന്നായി അറിയാമായിരുന്നതുപോലെ, ന്യായപ്രമാണം കരുണയ്‌ക്കും നിഷ്‌പക്ഷ പെരുമാറ്റത്തിനും ഊന്നൽ നൽകി. എങ്ങനെ?

14 ഇക്കാലത്ത്‌ ചില രാജ്യങ്ങളിൽ, കുറ്റകൃത്യത്തിന്‌ ഇരയാരെക്കാൾ കുറ്റകൃത്യം ചെയ്‌തരോട്‌ നിയമം കൂടുതൽ പരിഗണന കാണിക്കുന്നതായി കാണപ്പെടുന്നു. ഉദാഹത്തിന്‌, മോഷ്ടാക്കൾ തങ്ങൾ ചെയ്‌ത കുറ്റത്തിന്‌ തടവിൽ കഴിയുയായിരിക്കാം. മോഷത്തിന്‌ ഇരയാവർക്കാട്ടെ തങ്ങളുടെ കളവുപോയ വസ്‌തുക്കൾ തിരികെ ലഭിച്ചിരിക്കില്ലെന്നു മാത്രമല്ല, അത്തരം കുറ്റവാളിളെ പാർപ്പിക്കുയും പോറ്റുയും ചെയ്യുന്ന ജയിൽ സംവിധാങ്ങൾക്കായി നികുതി അടയ്‌ക്കേണ്ടതായും വരുന്നു. പുരാതന ഇസ്രായേലിൽ, ഇന്നു നമുക്ക് അറിയാവുന്ന തരത്തിലുള്ള തടവറകൾ ഇല്ലായിരുന്നു. ശിക്ഷകളുടെ കാഠിന്യം സംബന്ധിച്ച് കർശനമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു. (ആവർത്തപുസ്‌തകം 25:1-3) ഒരു മോഷ്ടാവ്‌ മോഷ്ടിച്ച വസ്‌തുവിന്‍റെ ഉടമയ്‌ക്കു നഷ്ടപരിഹാരം നൽകണമായിരുന്നു. അതിനുപുമേ, മോഷ്ടാവു  കൂടുലായ പണം കൊടുക്കമായിരുന്നു. എത്ര കൂടുതൽ? അത്‌ വ്യത്യാപ്പെട്ടിരുന്നു. തെളിനുരിച്ച്, പാപിയുടെ അനുതാപം പോലെയുള്ള നിരവധി ഘടകങ്ങൾ വിലയിരുത്തി വിധിക്കാനുള്ള സ്വാതന്ത്ര്യം ന്യായാധിന്മാർക്കു കൊടുത്തിരുന്നു. ലേവ്യപുസ്‌തകം 6:1-7 അനുസരിച്ച് ഒരു മോഷ്ടാവിൽനിന്ന് ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാരം പുറപ്പാടു 22:7-ൽ നിഷ്‌കർഷിച്ചതിനെക്കാൾ വളരെ കുറവായിരിക്കുന്നതിന്‍റെ കാരണം ഇതായിരിക്കാം.

15. യാദൃച്ഛിമായി ഒരാളെ കൊന്നന്‍റെ കാര്യത്തിൽ ന്യായപ്രമാണം കരുണയും നീതിയും ഉറപ്പുരുത്തിയത്‌ എങ്ങനെ?

15 എല്ലാ ദുഷ്‌പ്രവൃത്തിളും മനഃപൂർവം ചെയ്യപ്പെടുന്നല്ലെന്ന് ന്യായപ്രമാണം കരുണാപൂർവം അംഗീരിച്ചു. ദൃഷ്ടാന്തത്തിന്‌, ഒരു മനുഷ്യൻ യാദൃച്ഛിമായി ആരെയെങ്കിലും കൊന്നാൽ ശരിയായ നടപടി സ്വീകരിക്കുന്നക്ഷം—ഇസ്രായേലിൽ അങ്ങിങ്ങായി ഉണ്ടായിരുന്ന സങ്കേതങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോകുന്നക്ഷം—അയാൾ ജീവനുരം ജീവൻ കൊടുക്കേണ്ടിയിരുന്നില്ല. യോഗ്യരായ ന്യായാധിന്മാർ അയാളുടെ കേസ്‌ പരിശോധിച്ചശേഷം, മഹാപുരോഹിന്‍റെ മരണംരെ അയാൾ അവിടെത്തന്നെ കഴിയേണ്ടിയിരുന്നു. അതിനുശേഷം അയാൾക്ക് ഇഷ്ടമുള്ളിത്തു വസിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെ അയാൾക്കു ദിവ്യരുയിൽനിന്നു പ്രയോനം ലഭിച്ചു. അതേസയം, ഈ നിയമം മനുഷ്യജീന്‍റെ വലിയ മൂല്യത്തെ ദൃഢീരിക്കുയും ചെയ്‌തു.—സംഖ്യാപുസ്‌തകം 15:30, 31; 35:12-25.

16. ന്യായപ്രമാണം വ്യക്തിമായ ചില അവകാങ്ങളെ സംരക്ഷിച്ചത്‌ എങ്ങനെ?

16 ന്യായപ്രമാണം വ്യക്തിമായ അവകാങ്ങളെ സംരക്ഷിച്ചു. കടത്തിലായിപ്പോവരെ അത്‌ സംരക്ഷിച്ച വിധങ്ങൾ പരിചിന്തിക്കുക. വായ്‌പ ഈടാക്കുന്നതിന്‌ ഏതെങ്കിലും വസ്‌തു എടുത്തുകൊണ്ടുപോകാൻ കടക്കാന്‍റെ വീട്ടിൽ പ്രവേശിക്കുന്നതിനെ ന്യായപ്രമാണം വിലക്കി. പകരം വായ്‌പ നൽകിവൻ പുറത്ത്‌ കാത്തുനിന്നുകൊണ്ട് പണയം തന്‍റെ അടുക്കലേക്കു കൊണ്ടുരാൻ കടക്കാനെ അനുവദിക്കമായിരുന്നു. അങ്ങനെ വായ്‌പ നൽകിവൻ കടക്കാന്‍റെ വീട്ടിൽ അതിക്രമിച്ചു കയറുന്നതിനെ ന്യായപ്രമാണം തടഞ്ഞു. വായ്‌പ നൽകിവൻ ഒരു പണയമായി കടക്കാന്‍റെ മേലങ്കി എടുത്താൽ രാത്രിയാകുന്നതിനു മുമ്പ് അയാൾ അതു മടക്കിക്കൊടുക്കമായിരുന്നു, കാരണം രാത്രി തണുപ്പിൽനിന്നു രക്ഷനേടാൻ അയാൾക്ക് അത്‌ ഒരുപക്ഷേ ആവശ്യമായിരുന്നു.—ആവർത്തപുസ്‌തകം 24:10-14.

17, 18. യുദ്ധം ഉൾപ്പെട്ട കാര്യങ്ങളിൽ ഇസ്രായേല്യർ മറ്റു ജനതകളിൽനിന്നു വ്യത്യസ്‌തരായിരുന്നത്‌ എങ്ങനെ, എന്തുകൊണ്ട്?

17 ന്യായപ്രമാത്തിൻ കീഴിൽ യുദ്ധത്തിനു പോലും നിയന്ത്രങ്ങൾ ഉണ്ടായിരുന്നു. കേവലം അധികാമോത്തെയോ വിജയത്വയെയോ ശമിപ്പിക്കാനായി ദൈവനം യുദ്ധംചെയ്യാൻ പാടില്ലായിരുന്നു. എന്നാൽ “യഹോയുടെ യുദ്ധ”ങ്ങളിൽ ദൈവത്തിന്‍റെ പ്രതിനിധിളായി വർത്തിക്കാൻ അവർക്കു യുദ്ധം ചെയ്യാമായിരുന്നു. (സംഖ്യാപുസ്‌തകം 21:15) എന്നാൽ മിക്ക സന്ദർഭങ്ങളിലും ഇസ്രായേല്യർ ആദ്യംന്നെ, കീഴടങ്ങാനുള്ള വ്യവസ്ഥകൾ  വെക്കണമായിരുന്നു. ഒരു നഗരം വ്യവസ്ഥകൾ തള്ളിക്കഞ്ഞാൽ ഇസ്രായേലിന്‌ അതിനെ ഉപരോധിക്കാമായിരുന്നു—എന്നാൽ ദൈവത്തിന്‍റെ നിയമങ്ങൾ അനുസരിച്ചുവേമായിരുന്നു അങ്ങനെ ചെയ്യാൻ. ചരിത്രത്തിലുനീളം അനേകം പടയാളിളും ചെയ്‌തിരിക്കുന്നതിൽനിന്നു വ്യത്യസ്‌തമായി ഇസ്രായേലിലെ യോദ്ധാക്കൾ സ്‌ത്രീളെ ബലാത്സംഗം ചെയ്യാനോ അനിയന്ത്രിത സംഹാരം നടത്താനോ അനുവദിക്കപ്പെട്ടില്ല. ശത്രുദേത്തിന്‍റെ പരിസ്ഥിതിയെ പോലും അവർ ആദരിക്കമായിരുന്നു, അവിടത്തെ ഫലവൃക്ഷങ്ങൾ അവർ വെട്ടിയിടാൻ പാടില്ലായിരുന്നു. * മറ്റു സൈന്യങ്ങൾക്ക് അത്തരം നിയന്ത്രങ്ങൾ ഇല്ലായിരുന്നു.—ആവർത്തപുസ്‌തകം 20:10-15, 19, 20; 21:10-13.

18 ചില ദേശങ്ങളിൽ കൊച്ചു കുട്ടികൾക്കു സൈനിക പരിശീനം നൽകുന്നു എന്ന വസ്‌തുത നിങ്ങളെ ഞെട്ടിപ്പിക്കുന്നുണ്ടോ? പുരാതന ഇസ്രായേലിൽ 20 വയസ്സാകാത്ത ആരെയും സൈന്യത്തിൽ ചേർത്തിരുന്നില്ല. (സംഖ്യാപുസ്‌തകം 1:2, 3) മുതിർന്ന ഒരു പുരുനാണെങ്കിലും അമിതമായ ഭയമുണ്ടെങ്കിൽ അയാൾ സൈന്യത്തിൽ ചേരേണ്ടതില്ലായിരുന്നു. പുതുതായി വിവാഹിനായ ഒരു പുരുനെ ഒരു മുഴുവർഷത്തേക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു, അങ്ങനെ അപകടമായ ആ സേവനത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തനിക്ക് ഒരു അവകാശി ജനിച്ചുകാണാനുള്ള അവസരം അയാൾക്കു ലഭിക്കുമായിരുന്നു. ഈ വിധത്തിൽ, യുവഭർത്താവിന്‌ തന്‍റെ നവവധുവിനെ സന്തോഷിപ്പിക്കാൻ കഴിയുമായിരുന്നുവെന്ന് ന്യായപ്രമാണം വ്യക്തമാക്കി.—ആവർത്തപുസ്‌തകം 20:5, 6, 8; 24:5.

19. സ്‌ത്രീകൾ, കുട്ടികൾ, കുടുംങ്ങൾ, വിധവകൾ, അനാഥർ എന്നിവരുടെ സംരക്ഷത്തിനായി ന്യായപ്രമാത്തിൽ ഏതു കരുതലുകൾ ഉണ്ടായിരുന്നു?

19 ന്യായപ്രമാണം സ്‌ത്രീളെയും കുട്ടിളെയും കുടുംങ്ങളെയും കൂടെ സംരക്ഷിക്കുയും പരിപാലിക്കുയും ചെയ്‌തു. തങ്ങളുടെ മക്കൾക്ക് ആത്മീയകാര്യങ്ങളിൽ നിരന്തര ശ്രദ്ധയും പ്രബോവും കൊടുക്കാൻ അതു മാതാപിതാക്കളോടു കൽപ്പിച്ചു. (ആവർത്തപുസ്‌തകം 6:6, 7) അത്‌ സകല രൂപത്തിലുമുള്ള നിഷിദ്ധന്ധുവേഴ്‌ചയെ വിലക്കുയും അതിനെ മരണശിക്ഷാർഹമായ കുറ്റമായി പരിഗണിക്കുയും ചെയ്‌തു. (ലേവ്യപുസ്‌തകം 18-‍ാ‍ം അധ്യായം) കുടുംങ്ങളുടെ തകർച്ചയ്‌ക്കു കാരണമാകുയും അവയുടെ സുരക്ഷയെയും മാന്യയെയും നശിപ്പിക്കുയും ചെയ്യുന്ന വ്യഭിചാത്തെയും അതു വിലക്കി. ന്യായപ്രമാണം വിധവമാർക്കും അനാഥർക്കുംവേണ്ടി കരുതുയും അവരോടുള്ള ദുഷ്‌പെരുമാറ്റത്തെ അതിശക്തമായ ഭാഷയിൽ വിലക്കുയും ചെയ്‌തു.—പുറപ്പാടു 20:14; 22:22-24.

20, 21. (എ) മോശൈക ന്യായപ്രമാണം ഇസ്രായേല്യരുടെ ഇടയിൽ ബഹുഭാര്യത്വം അനുവദിച്ചത്‌ എന്തുകൊണ്ട്? (ബി) വിവാമോത്തിന്‍റെ കാര്യത്തിൽ ന്യായപ്രമാണം, യേശു പിൽക്കാത്തു പുനഃസ്ഥാപിച്ച പ്രമാത്തിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എന്തുകൊണ്ട്?

 20 എന്നാൽ, ‘ന്യായപ്രമാണം ബഹുഭാര്യത്വം അനുവദിച്ചത്‌ എന്തുകൊണ്ട്?’ എന്നു ചിലർ ആശ്ചര്യപ്പെട്ടേക്കാം. (ആവർത്തപുസ്‌തകം 21:15-17) അങ്ങനെയുള്ള നിയമങ്ങളെ കാലങ്ങളുടെ സന്ദർഭത്തിനുരിച്ചുവേണം നാം പരിഗണിക്കാൻ. ആധുനിക കാലങ്ങളുടെയും സംസ്‌കാങ്ങളുടെയും കാഴ്‌ചപ്പാടിൽ നിന്നുകൊണ്ട് മോശൈക ന്യായപ്രമാത്തെ വിലയിരുത്തുന്നവർ തീർച്ചയായും അതിനെ തെറ്റിദ്ധരിക്കും. (സദൃശവാക്യങ്ങൾ 18:13) പണ്ട് ഏദെനിൽവെച്ച് വിവാഹം സംബന്ധിച്ച് യഹോവ സ്ഥാപിച്ച മാനദണ്ഡം അതിനെ ഒരു ഭർത്താവും ഒരു ഭാര്യയും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധമാക്കി. (ഉല്‌പത്തി 2:18, 20-24) എന്നിരുന്നാലും, യഹോവ ഇസ്രായേലിനു ന്യായപ്രമാണം കൊടുത്ത കാലമാപ്പോഴേക്കും ബഹുഭാര്യത്വം പോലെയുള്ള നടപടികൾ നൂറ്റാണ്ടുളായി മനുഷ്യമൂത്തിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞിരുന്നു. തന്‍റെ “ദുശ്ശാഠ്യമുള്ള ജനം” വിഗ്രഹാരായെ വിലക്കുന്നതുപോലുള്ള ഏറ്റവും അടിസ്ഥാമായ കൽപ്പനകൾപോലും അനുസരിക്കുന്നതിൽ കൂടെക്കൂടെ പരാജപ്പെടുമെന്ന് യഹോവ നന്നായി അറിഞ്ഞിരുന്നു. (പുറപ്പാടു 32:9) അതുകൊണ്ട്, യഹോവ ആ യുഗത്തെ, അവരുടെ വൈവാഹിക നടപടിളെയെല്ലാം തിരുത്തുന്നതിനുള്ള സമയമായി തിരഞ്ഞെടുത്തില്ല. തികച്ചും ജ്ഞാനപൂർവമായ ഒരു സംഗതിയായിരുന്നു അത്‌. എന്നിരുന്നാലും, ബഹുഭാര്യത്വം ഏർപ്പെടുത്തിയത്‌ യഹോയല്ല എന്നതു മനസ്സിൽപ്പിടിക്കുക. പകരം മോശൈക ന്യായപ്രമാണം ഉപയോഗിച്ചുകൊണ്ട് തന്‍റെ ജനത്തിന്‍റെ ഇടയിലെ ബഹുഭാര്യത്വത്തെ നിയന്ത്രിക്കുയും ആ സമ്പ്രദായം ദുർവിനിയോഗം ചെയ്യപ്പെടുന്നതു തടയുയുമാണ്‌ അവൻ ചെയ്‌തത്‌.

21 സമാനമായി, ഗുരുമായ ഒന്നിലധികം കാരണങ്ങളാൽ ഭാര്യയെ ഉപേക്ഷിക്കാൻ മോശൈക ന്യായപ്രമാണം ഒരു പുരുനെ അനുവദിച്ചു. (ആവർത്തപുസ്‌തകം 24:1-4) ദൈവം യഹൂദത്തിനു “[അവരുടെ] ഹൃദയകാഠിന്യം നിമിത്തം” കൊടുത്ത ഒരു അനുവാമാണ്‌ ഇതെന്ന് യേശു പറയുയുണ്ടായി. എന്നിരുന്നാലും, അത്തരം അനുവാങ്ങൾ താത്‌കാലിമായിരുന്നു. യേശു തന്‍റെ അനുഗാമികൾക്കുവേണ്ടി യഹോയുടെ ആദിമ വൈവാഹിക പ്രമാണം പുനഃസ്ഥാപിച്ചു.—മത്തായി 19:8.

ന്യായപ്രമാണം സ്‌നേത്തിനു പ്രാധാന്യം നൽകി

22. മോശൈക ന്യായപ്രമാണം ഏതു വിധങ്ങളിൽ സ്‌നേത്തിനു പ്രാധാന്യം നൽകി, ആരോടെല്ലാമുള്ള ബന്ധത്തിൽ?

22 സ്‌നേത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആധുനിക നിയമവ്യസ്ഥയെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? മോശൈക ന്യായപ്രമാണം മറ്റെല്ലാറ്റിനുമുരിയായി സ്‌നേത്തെ പ്രോത്സാഹിപ്പിച്ചു. എന്തിന്‌, ആവർത്തപുസ്‌തത്തിൽ മാത്രം “സ്‌നേഹം” എന്ന പദത്തിന്‍റെ വിവിരൂങ്ങൾ  20-ൽപ്പരം പ്രാവശ്യം കാണപ്പെടുന്നു. മുഴുന്യാപ്രമാത്തിലെയും ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന “കൂട്ടുകാനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്നതായിരുന്നു. (ലേവ്യപുസ്‌തകം 19:18; മത്തായി 22:37-40) ദൈവനം തമ്മിൽത്തമ്മിൽ മാത്രമല്ല അവരുടെ ഇടയിലെ പരദേശിളോടും അത്തരം സ്‌നേഹം കാണിക്കമായിരുന്നു, തങ്ങളും ഒരുകാത്തു പരദേശിളായിരുന്നു എന്ന് ഓർത്തുകൊണ്ടുന്നെ. ദരിദ്രരെയും പീഡിരെയും സാമ്പത്തിമായി സഹായിച്ചുകൊണ്ടും അവരുടെ ദുരവസ്ഥയെ മുതലെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നുകൊണ്ടും ഇസ്രായേല്യർ അവരോടും സ്‌നേഹം പ്രകടിപ്പിക്കമായിരുന്നു. ചുമട്ടുമൃങ്ങളോടു പോലും ദയയോടും പരിഗയോടും കൂടെ പെരുമാമെന്ന് അവരോടു നിർദേശിക്കപ്പെട്ടു.—പുറപ്പാടു 23:6; ലേവ്യപുസ്‌തകം 19:14, 33, 34; ആവർത്തപുസ്‌തകം 22:4, 10; 24:17, 18.

23. സങ്കീർത്തനം 119-ന്‍റെ എഴുത്തുകാരൻ എന്തു ചെയ്യാൻ പ്രേരിനായി, നമുക്ക് എന്തു തീരുമാമെടുക്കാം?

23 വേറെ ഏതു ജനത ഇത്തരമൊരു നിയമസംഹിയാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്? “നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം” എന്നു സങ്കീർത്തക്കാരൻ എഴുതിതിൽ അതിശമില്ല. എന്നിരുന്നാലും അവന്‍റെ സ്‌നേഹം കേവലം ഒരു വികാല്ലായിരുന്നു. അത്‌ അവനെ പ്രവർത്തത്തിനു പ്രേരിപ്പിച്ചു. കാരണം അവൻ ആ നിയമം അനുസരിച്ചു ജീവിക്കാൻ കഠിനമായി യത്‌നിച്ചു. തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ഇടവിടാതെ [നിന്‍റെ നിയമം] എന്‍റെ ധ്യാനമാകുന്നു.” (സങ്കീർത്തനം 119:11, 97) അതേ, യഹോയുടെ നിയമങ്ങൾ പഠിക്കാൻ അവൻ ക്രമമായി സമയം ചെലവഴിച്ചു. അങ്ങനെ ചെയ്‌തപ്പോൾ അവയോടുള്ള അവന്‍റെ പ്രിയം വർധിച്ചു എന്നതിനു സംശയമില്ല, ഒപ്പം, നിയമദാതാവായ യഹോയാം ദൈവത്തോടുള്ള സ്‌നേവും. ദിവ്യനിമം പഠിക്കുന്നതിൽ തുടരവേ, വലിയ നിയമദാതാവും നീതിയുടെ ദൈവവുമായ യഹോയോടു നിങ്ങളും പൂർവാധികം അടുത്തു ചെല്ലുമാറാട്ടെ.

^ ഖ. 8 ഉദാഹരണത്തിന്‌, മനുഷ്യവിസർജ്യം കുഴിച്ചുമൂമെന്നും രോഗിളെ മാറ്റിപ്പാർപ്പിക്കമെന്നും ശവത്തെ തൊടുന്ന ഏതൊരുനും തന്‍റെ ദേഹം കഴുകമെന്നും അനുശാസിക്കുന്ന നിയമങ്ങൾ ന്യായപ്രമാത്തിൽ അടങ്ങിയിരുന്നു. എന്നാൽ ആ അറിവ്‌ മറ്റു ജനതകളുടെ നിയമങ്ങളുടെ ഭാഗമായത്‌ നൂറ്റാണ്ടുകൾക്കു ശേഷമാണ്‌.—ലേവ്യപുസ്‌തകം 13:4-8; സംഖ്യാപുസ്‌തകം 19:11-13, 17-19; ആവർത്തപുസ്‌തകം 23:13, 14.

^ ഖ. 9 കനാന്യ ക്ഷേത്രങ്ങളിൽ ലൈംഗിക വേഴ്‌ചകൾക്കായി പ്രത്യേക മുറികൾതന്നെ ഉണ്ടായിരുന്നു. എന്നാൽ മോശൈക ന്യായപ്രമാണ പ്രകാരം അശുദ്ധാസ്ഥയിൽ ആയിരിക്കുന്നവർക്ക് ആലയത്തിൽ പ്രവേശിക്കാൻപോലും അനുവാമില്ലായിരുന്നു. അങ്ങനെ ലൈംഗിക ബന്ധങ്ങൾ അശുദ്ധിയുടെ ഒരു സമയഘട്ടം കൈവരുത്തിയിരുന്നതിനാൽ ആർക്കും ലൈംഗിയെ യഹോയുടെ ആരാധയുടെ ഒരു ഭാഗമാക്കാൻ കഴിയുമായിരുന്നില്ല.

^ ഖ. 10 ന്യായപ്രമാണത്തിന്‍റെ ഒരു പ്രമുഖ ഉദ്ദേശ്യം പ്രബോമായിരുന്നു. “നിയമം” എന്നതിന്‍റെ എബ്രായ പദമായ തോറായുടെ അർഥം “പ്രബോനം” എന്നാണെന്ന് എൻസൈക്ലോപീഡിയാ ജൂഡായിക്കാ പറയുന്നു.

^ ഖ. 17 ന്യായപ്രമാണം നിശിമായി ഇങ്ങനെ ചോദിച്ചു: “നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?” (ആവർത്തപുസ്‌തകം 20:19) ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദണ്ഡിനായ ഫൈലോ ഈ നിയമത്തെ പരാമർശിച്ചുകൊണ്ട്, “മനുഷ്യർക്കെതിരെ ഉയരുന്ന കോപം യാതൊരു തിന്മയും തൊട്ടുതീണ്ടിയിട്ടില്ലാത്ത വസ്‌തുക്കളുടെമേൽ ചൊരിയുന്നത്‌ അന്യാമാണെന്ന്” ദൈവം വിചാരിക്കുന്നതായി വിശദമാക്കി.