പ്രിയ വായനക്കാരന്‌,

ദൈവത്തോട്‌ അടുത്തു ചെല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത്‌ തികച്ചും അസാധ്യമാണെന്ന് അനേകരും കരുതുന്നു. അവൻ നമ്മിൽനിന്നൊക്കെ വളരെ അകലെയാണെന്ന് ചിലർ ഭയക്കുന്നു; മറ്റു ചിലരാട്ടെ ദൈവത്തോട്‌ ഒരിക്കലും അടുക്കാനാകാത്തവിധം തങ്ങൾ അത്ര വിലകെട്ടരാണെന്ന ധാരണയുമായി കഴിഞ്ഞുകൂടുന്നു. പക്ഷേ ബൈബിൾ നമ്മെ സ്‌നേപൂർവം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുരും.” (യാക്കോബ്‌ 4:8) ദൈവം തന്‍റെ ആരാധകർക്ക് ഇങ്ങനെ ഉറപ്പുനൽകുപോലും ചെയ്യുന്നു: “നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.”—യെശയ്യാവു 41:13, NW.

ദൈവവുമായി അത്ര അടുത്ത ഒരു ബന്ധത്തിലേക്കു വരാൻ നമുക്ക് എങ്ങനെ കഴിയും? ഏതു സൗഹൃത്തിലും, അടുപ്പം അടിസ്ഥാപ്പെട്ടിരിക്കുന്നത്‌ ഒരു വ്യക്തിയെ അടുത്തറിയുന്നതിലും അയാളുടെ വ്യതിരിക്തമായ ഗുണങ്ങളെ വിലമതിക്കുന്നതിലുമാണ്‌. അതുകൊണ്ട് ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന, ദൈവത്തിന്‍റെ ഗുണങ്ങളെയും പ്രവർത്തന രീതിളെയും കുറിച്ചു പഠിക്കേണ്ടത്‌ അതിപ്രധാമാണ്‌. യഹോവ തന്‍റെ ഓരോ ഗുണവും പ്രകടിപ്പിക്കുന്ന രീതിയെ കുറിച്ചു വിചിന്തനം ചെയ്യുന്നതും യേശുക്രിസ്‌തു അവയെ പൂർണമായ അളവിൽ എങ്ങനെ പ്രതിലിപ്പിച്ചു എന്നു കാണുന്നതും ആ ഗുണങ്ങൾ നാം എങ്ങനെ നട്ടുവളർത്തണം എന്നു മനസ്സിലാക്കുന്നതും ദൈവവുമായി നമ്മെ അടുപ്പിക്കും. അഖിലാണ്ഡത്തിന്‍റെ പരമാധികാരി എന്ന സ്ഥാനത്തിന്‌ തികച്ചും അർഹനും യോഗ്യനും ആയിരിക്കുന്നത്‌ യഹോവ ആണെന്ന് നാം കാണും. അവൻ നമ്മുടെയെല്ലാം പിതാവാണ്‌, ശക്തനും നീതിനിഷ്‌ഠനും ജ്ഞാനിയും സ്‌നേമ്പന്നനും ആയ അവൻ തന്‍റെ വിശ്വസ്‌ത മക്കളെ ഒരിക്കലും കൈവിടുയില്ല. വാസ്‌തത്തിൽ, അത്തരമൊരു പിതാവിനെയാണ്‌ നമുക്ക് ആവശ്യവും.

യഹോയാം ദൈവവുമായി പൂർവാധികം അടുക്കാനും ഒരിക്കലും അറ്റുപോകുയില്ലാത്ത ഒരു ബന്ധം സ്ഥാപിക്കാനും ഈ പുസ്‌തകം നിങ്ങളെ സഹായിക്കട്ടെ. അങ്ങനെ അവനെ എന്നെന്നും സ്‌തുതിക്കുന്നതിനു ജീവിച്ചിരിക്കാൻ നിങ്ങൾക്കു കഴിയുമാറാട്ടെ.

പ്രസാധകർ