വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു’

‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു’

1-3. യേശുവിന്‍റെ മരണത്തെ ചരിത്രത്തിലെ മറ്റ്‌ ഏതു മരണത്തിൽനിന്നും വ്യത്യസ്‌തമാക്കുന്ന ചില ഘടകങ്ങളേവ?

ഏതാണ്ട് 2,000 വർഷം മുമ്പ് ഒരു വസന്തകാല ദിനത്തിൽ, നിരപരാധിയായ ഒരു മനുഷ്യനെ ചെയ്യാത്ത കുറ്റത്തിനു വിസ്‌തരിക്കുയും മരണശിക്ഷയ്‌ക്കു വിധിക്കുയും ചെയ്‌തു. ചരിത്രത്തിലെ ക്രൂരവും അന്യാവുമായ ആദ്യത്തെ വധനിർവണം ആയിരുന്നില്ല അത്‌; സങ്കടകമെന്നു പറയട്ടെ, അത്‌ അവസാത്തേതുമായിരുന്നില്ല. എന്നിരുന്നാലും, ആ മരണം മറ്റ്‌ ഏതിൽനിന്നും വ്യത്യസ്‌തമായിരുന്നു.

2 കഠോര വേദന അനുഭവിച്ച് ആ മനുഷ്യൻ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കെ, സ്വർഗംന്നെ ആ സംഭവത്തിന്‍റെ പ്രാധാന്യം പ്രകടമാക്കി. മധ്യാഹ്നമായിരുന്നിട്ടും, പെട്ടെന്നു ദേശത്ത്‌ ഇരുട്ടു വ്യാപിച്ചു. ഒരു ചരിത്രകാരൻ പ്രസ്‌താവിച്ചപ്രകാരം “സൂര്യൻ ഇരുണ്ടുപോയി.” (ലൂക്കൊസ്‌ 23:44, 45) അനന്തരം, ആ മനുഷ്യൻ അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവിസ്‌മണീമായ ഈ വാക്കുകൾ ഉരുവിട്ടു: “എല്ലാം പൂർത്തിയായിരിക്കുന്നു.” തീർച്ചയായും, തന്‍റെ ജീവൻ അർപ്പിക്കുഴി അവൻ മഹത്തായ ഒരു ലക്ഷ്യം പൂർത്തിയാക്കുയായിരുന്നു. മനുഷ്യരിത്രത്തിലെതന്നെ ഏറ്റവും വലിയ സ്‌നേപ്രവൃത്തി ആയിരുന്നു ആ ബലി.—യോഹന്നാൻ 15:13, 14; 19:30, പി.ഒ.സി. ബൈ.

3 ആ മനുഷ്യൻ യേശുക്രിസ്‌തു ആയിരുന്നു. പൊ.യു. 33 നീസാൻ 14 എന്ന ഇരുണ്ട ദിനത്തിലെ, അവന്‍റെ യാതനയും മരണവും ലോകമെങ്ങും അറിവുള്ളതാണ്‌. എന്നിരുന്നാലും, ഒരു പ്രധാന വസ്‌തുത മിക്കപ്പോഴും അവഗണിക്കപ്പെടുന്നു. യേശു കൊടിയ യാതന അനുഭവിച്ചെങ്കിലും അതിലുധികം വേദന സഹിച്ച മറ്റൊരു വ്യക്തിയുണ്ടായിരുന്നു. യഥാർഥത്തിൽ, ഈ വ്യക്തി അതിലും വലിയ ത്യാഗമാണ്‌ ചെയ്‌തത്‌—അഖിലാണ്ഡത്തിൽ ആരെങ്കിലും ചെയ്‌തിട്ടുള്ളതിലേക്കും ഏറ്റവും വലിയ സ്‌നേപ്രവൃത്തി. എന്തായിരുന്നു അത്‌? ഉത്തരം യഹോയുടെ സ്‌നേഹം എന്ന അതിപ്രധാന വിഷയത്തിന്‌ ആമുഖം ഒരുക്കുന്നു.

ഏറ്റവും വലിയ സ്‌നേപ്രവൃത്തി

4. യേശു സാധാരണ മനുഷ്യല്ലായിരുന്നു എന്ന് ഒരു റോമൻ പടയാളി അറിയാൻ ഇടയാതെങ്ങനെ, ആ പടയാളി എന്തു നിഗമത്തിലെത്തി?

4 യേശുവിന്‍റെ മരണത്തിനു മുമ്പ് ദേശത്തു വ്യാപിച്ച ഇരുട്ടും തുടർന്നുണ്ടാ ഉഗ്രമായ ഭൂകമ്പവും അവന്‍റെ വധത്തിനു മേൽനോട്ടം വഹിച്ച റോമൻ ശതാധിനെ സ്‌തബ്ധനാക്കി. “സത്യമായും ഇവൻ ദൈവപുത്രനായിരുന്നു,” അദ്ദേഹം പറഞ്ഞു. (മത്തായി 27:54, പി.ഒ.സി. ബൈ.) വ്യക്തമായും, യേശു സാധാരണ മനുഷ്യല്ലായിരുന്നു. അത്യുന്നത ദൈവത്തിന്‍റെ ഏകജാപുത്രനെ വധിക്കാനായിരുന്നു ആ പടയാളി സഹായിച്ചത്‌! ഈ പുത്രൻ അവന്‍റെ പിതാവിന്‌ എത്ര പ്രിയപ്പെട്ടനായിരുന്നു?

5. യഹോയും അവന്‍റെ പുത്രനും സ്വർഗത്തിൽ ഒരുമിച്ചു ചെലവഴിച്ച സുദീർഘകാത്തെ എങ്ങനെ ദൃഷ്ടാന്തീരിക്കാം?

5 ബൈബിൾ യേശുവിനെ ‘സർവസൃഷ്ടിക്കും ആദ്യജാതൻ’ എന്നു വിളിക്കുന്നു. (കൊലൊസ്സ്യർ 1:15) ചിന്തിക്കുക—ഭൗതിപ്രഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ യഹോയുടെ പുത്രൻ അസ്‌തിത്വത്തിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, പിതാവും പുത്രനും എത്രനാൾ ഒരുമിച്ചുണ്ടായിരുന്നു? പ്രപഞ്ചത്തിനു 1,300 കോടി വർഷം പഴക്കമുണ്ടെന്നു ചില ശാസ്‌ത്രജ്ഞർ കണക്കാക്കുന്നു. അത്രയും ദീർഘമായ ഒരു കാലഘട്ടം സങ്കൽപ്പിച്ചു നോക്കാനെങ്കിലും നിങ്ങൾക്കു സാധിക്കുമോ? ശാസ്‌ത്രജ്ഞന്മാർ കണക്കുകൂട്ടുന്ന പ്രകാരം പ്രപഞ്ചത്തിന്‍റെ പ്രായം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ഒരു ഗ്രഹനിരീക്ഷണ നിലയം 110 മീറ്റർ ദൈർഘ്യമുള്ള ഒരു സമയരേഖ ഉപയോഗിക്കുന്നു. സന്ദർശകർ ആ സമയരേയിലൂടെ നടക്കുമ്പോൾ, അവർ വെക്കുന്ന ഓരോ ചുവടും പ്രപഞ്ചത്തിന്‍റെ ആയുസ്സിലെ 7 കോടി 50 ലക്ഷം വർഷത്തെ പ്രതിനിധാനം ചെയ്യുന്നു. സമയരേയുടെ അറ്റത്ത്‌ ഒരു തലമുടിയുടെ വണ്ണത്തിലുള്ള ഒരു അടയാളം ഉണ്ട്. അത്‌, സകല മനുഷ്യരിത്രത്തെയും പ്രതിനിധാനം ചെയ്യുന്നു! ഈ കണക്കുകൂട്ടൽ രീതി ശരിയാണെങ്കിൽത്തന്നെ, ആ മുഴു സമയരേയ്‌ക്കും യഹോയുടെ പുത്രന്‍റെ ആയുർദൈർഘ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള നീളമുണ്ടാകുയില്ല! ആ യുഗങ്ങളിലെല്ലാം അവൻ എന്തു ചെയ്യുയായിരുന്നു?

6. (എ) യഹോയുടെ പുത്രൻ തന്‍റെ മനുഷ്യ-പൂർവ അസ്‌തിത്വകാലത്ത്‌ എന്തിൽ വ്യാപൃനായിരുന്നു? (ബി) യഹോയും അവന്‍റെ പുത്രനും തമ്മിൽ ഏതുതരം ബന്ധം നിലനിൽക്കുന്നു?

6 പുത്രൻ സന്തോപൂർവം പിതാവിന്‍റെ അടുക്കൽ ‘ശിൽപ്പിയായി’ സേവിച്ചു. (സദൃശവാക്യങ്ങൾ 8:30) “ഉളവാതു ഒന്നും അവനെ കൂടാതെ ഉളവാതല്ല” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:3) അങ്ങനെ, യഹോയും അവന്‍റെ പുത്രനും മറ്റെല്ലാം സൃഷ്ടിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിച്ചു. എത്ര ആനന്ദകമായ വേളകളായിരിക്കാം അവർ ആസ്വദിച്ചത്‌! ഒരു പിതാവും കുട്ടിയും തമ്മിലുള്ള സ്‌നേഹം അത്ഭുതമാംവിധം ശക്തമാണെന്ന് അനേകരും സമ്മതിക്കും. സ്‌നേഹം, “ഐക്യത്തിന്‍റെ ഒരു പൂർണന്ധം ആണ്‌.” (കൊലൊസ്സ്യർ 3:14, NW) അപ്പോൾ യുഗങ്ങളായുള്ള ഇത്തരമൊരു സ്‌നേന്ധത്തിന്‍റെ ആഴം അളക്കാൻ നമ്മിൽ ആർക്കാണു കഴിയുക? വ്യക്തമായും, യഹോയാം ദൈവവും അവന്‍റെ പുത്രനും തമ്മിലുള്ള സ്‌നേന്ധം മറ്റേതൊരു ബന്ധത്തെക്കാളും ശക്തമാണ്‌.

7. യേശു സ്‌നാമേറ്റപ്പോൾ, തന്‍റെ പുത്രനെ കുറിച്ചുള്ള വികാങ്ങൾ യഹോവ പ്രകടമാക്കിയത്‌ എങ്ങനെ?

 7 എന്നിരുന്നാലും, തന്‍റെ പുത്രനെ ഭൂമിയിൽ ഒരു മനുഷ്യശിശുവായി ജനിക്കാൻ പിതാവ്‌ ഇടയാക്കി. അങ്ങനെ ചെയ്‌തതിനാൽ സ്വർഗത്തിൽ തന്‍റെ പ്രിയപുത്രനുമായി ആസ്വദിച്ചിരുന്ന ഉറ്റ സഹവാസം ഏതാനും ദശാബ്ദങ്ങളിലേക്കാണെങ്കിൽ പോലും യഹോയ്‌ക്കു നഷ്ടപ്പെടുത്തേണ്ടിന്നു. യേശു ഒരു പൂർണ മനുഷ്യനായി വളർന്നുവേ പിതാവ്‌ അതീവ താത്‌പര്യത്തോടെ സ്വർഗത്തിൽനിന്നു നിരീക്ഷിച്ചു. ഏകദേശം 30 വയസ്സാപ്പോൾ യേശു സ്‌നാമേറ്റു. യഹോയ്‌ക്ക് അവനെക്കുറിച്ച് എന്തു തോന്നിയെന്നു നാം ഊഹിക്കേണ്ടതില്ല. “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പിതാവുന്നെ സ്വർഗത്തിൽനിന്നു പറയുയുണ്ടായി. (മത്തായി 3:17) യേശുവിനെ കുറിച്ചു പ്രവചിക്കപ്പെട്ടിരുന്നതെല്ലാം, താൻ അവനോട്‌ ആവശ്യപ്പെട്ടതെല്ലാം യേശു വിശ്വസ്‌തമായി നിറവേറ്റിതു കണ്ടപ്പോൾ പിതാവ്‌ എത്ര സന്തോഷിച്ചിരിക്കണം!—യോഹന്നാൻ 5:36; 17:4.

8, 9. (എ) പൊ.യു. 33 നീസാൻ 14-ൽ യേശുവിന്‌ എന്തെല്ലാം യാതനകൾ സഹിക്കേണ്ടിന്നു, അത്‌ അവന്‍റെ സ്വർഗീയ പിതാവിന്‌ എങ്ങനെ അനുഭപ്പെട്ടു? (ബി) തന്‍റെ പുത്രൻ കഷ്ടപ്പെടാനും മരിക്കാനും യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്?

8 എന്നാൽ പൊ.യു. 33 നീസാൻ 14-ന്‌ യഹോയ്‌ക്ക് ഉണ്ടായ വികാരം എന്തായിരുന്നു? അന്നുരാത്രി യേശുവിനെ ഒറ്റിക്കൊടുക്കുന്നതും അറസ്റ്റുചെയ്യുന്നതും കണ്ടപ്പോൾ യഹോയ്‌ക്ക് എന്തു തോന്നി? യേശു സ്‌നേഹിന്മാരാൽ ഉപേക്ഷിക്കപ്പെട്ട് നിയമവിരുദ്ധമായ ഒരു വിചായ്‌ക്കു വിധേനാക്കപ്പെട്ടപ്പോഴോ? മറ്റുള്ളവർ അവനെ പരിഹസിക്കുയും തുപ്പുയും മുഷ്ടി ചുരുട്ടി ഇടിക്കുയും ചെയ്‌തപ്പോഴോ? ചമ്മട്ടികൊണ്ടുള്ള അടിയേറ്റ്‌ അവന്‍റെ മുതുത്തെ മാംസം പറിഞ്ഞുതൂങ്ങിപ്പോഴോ? അവന്‍റെ കൈകാലുകൾ ഒരു മരസ്‌തംത്തിൽ തറച്ചപ്പോഴോ? സ്‌തംത്തിൽ കിടക്കുന്ന അവനെ ആളുകൾ അധിക്ഷേപിച്ചപ്പോഴോ? വേദനകൊണ്ടു പുളയുന്ന പ്രിയപുത്രൻ തന്നോടു നിലവിളിച്ചപ്പോൾ ആ പിതാവിന്‍റെ വികാരം എന്തായിരുന്നിരിക്കണം? യേശു അന്ത്യശ്വാസം വലിക്കുയും പ്രാരംഭ സൃഷ്ടിക്രിയ നടന്നതിനു ശേഷം അന്ന് ആദ്യമായി അസ്‌തിത്വത്തിൽ ഇല്ലാതാകുയും ചെയ്‌തപ്പോൾ യഹോയ്‌ക്ക് എന്തു തോന്നി?—മത്തായി 26:14-16, 46, 47, 56, 59, 67; 27:38-44, 46; യോഹന്നാൻ 19:1.

‘ദൈവം തന്‍റെ ഏകജാനായ പുത്രനെ നൽകി’

9 നമുക്കു വർണിക്കാൻ വാക്കുളില്ല. യഹോയ്‌ക്കു വികാങ്ങൾ ഉള്ളതിനാൽ അവന്‍റെ പുത്രന്‍റെ മരണത്തിങ്കൽ അവൻ അനുഭവിച്ച വേദന വാക്കുളാൽ വിവരിക്കാൻ നമുക്കാവില്ല. എന്നാൽ അത്‌ അനുവദിക്കാൻ യഹോയെ പ്രചോദിപ്പിച്ച ഘടകം എന്താണെന്നു പറയാൻ നമുക്കു കഴിയും. തനിക്ക് അത്രയധികം വേദന കൈവരുത്തുന്ന ഒരു സംഗതി സംഭവിക്കാൻ യഹോവ അനുവദിച്ചത്‌ എന്തിനാണ്‌? യോഹന്നാൻ 3:16-ൽ, മഹത്തായ ഒരു സത്യം യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഈ ബൈബിൾ  വാക്യം അത്രയ്‌ക്കു പ്രാധാന്യമേറിതായാൽ സുവിശേത്തിന്‍റെ ചെറിയ പതിപ്പ് എന്നുപോലും അതിനെ വിളിച്ചിരിക്കുന്നു. “തന്‍റെ ഏകജാനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്ന് ആ വാക്യം നമ്മോടു പറയുന്നു. അതേ, തന്‍റെ പുത്രൻ മരിക്കാൻ അനുവദിക്കുന്നതിന്‌ യഹോയെ പ്രേരിപ്പിച്ച ഘടകം സ്‌നേഹം ആയിരുന്നു. യഹോയുടെ ആ ദാനം—നമുക്കുവേണ്ടി കഷ്ടം അനുഭവിക്കാനും മരിക്കാനുമായി തന്‍റെ പുത്രനെ അയച്ചത്‌—ആയിരുന്നു എക്കാലത്തെയും ഏറ്റവും വലിയ സ്‌നേപ്രവൃത്തി.

ദിവ്യസ്‌നേത്തിന്‍റെ നിർവനം

10. മനുഷ്യന്‌ എന്ത് ആവശ്യമാണ്‌, “സ്‌നേഹം” എന്ന പദത്തിന്‍റെ അർഥത്തിന്‌ എന്തു സംഭവിച്ചിരിക്കുന്നു?

10 “സ്‌നേഹം” എന്ന വാക്കിന്‍റെ അർഥമെന്താണ്‌? മനുഷ്യന്‍റെ ഏറ്റവും വലിയ ആവശ്യം സ്‌നേമാണെന്നു പറയപ്പെടുന്നു. ജനനം മുതൽ മരണം വരെ മനുഷ്യൻ സ്‌നേത്തിനായി കാംക്ഷിക്കുന്നു, അതിന്‍റെ ഊഷ്‌മയിൽ ആനന്ദിക്കുന്നു, അതിന്‍റെ അഭാവത്തിൽ ക്ഷയിക്കുയും മരിക്കുയും ചെയ്യുന്നു. എന്നാൽ, സ്‌നേത്തെ നിർവചിക്കുക പ്രയാമാണ്‌. ആളുകൾ സ്‌നേത്തെ കുറിച്ചു വാതോരാതെ സംസാരിക്കാറുണ്ട്. അതിനെ ആസ്‌പമാക്കി രചിക്കപ്പെട്ട പുസ്‌തങ്ങൾക്കും ഗാനങ്ങൾക്കും കവിതകൾക്കും കണക്കില്ല. പക്ഷേ അവയൊന്നും എല്ലായ്‌പോഴും സ്‌നേത്തിന്‍റെ അർഥം വിശദമാക്കുന്നില്ല. വാസ്‌തത്തിൽ, ആ പദത്തിന്‍റെ അമിത ഉപയോഗം നിമിത്തം അതിന്‍റെ യഥാർഥ അർഥം പിടികിട്ടാത്ത ഒന്നായി കാണപ്പെടുന്നു.

11, 12. (എ) സ്‌നേത്തെ കുറിച്ച് എവിടെനിന്നു നമുക്ക് ഒട്ടേറെ പഠിക്കാൻ കഴിയും, അങ്ങനെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) പുരാതന ഗ്രീക്കുഭായിൽ സ്‌നേത്തിന്‍റെ ഏതെല്ലാം രൂപങ്ങളെ കുറിച്ചു പ്രത്യേകം പരാമർശിച്ചിരിക്കുന്നു, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുളിൽ മിക്ക സന്ദർഭങ്ങളിലും “സ്‌നേഹ”ത്തിന്‌ ഏതു പദം ഉപയോഗിക്കപ്പെടുന്നു? (അടിക്കുറിപ്പും കാണുക.) (സി) ആഘാപി എന്താണ്‌?

11 എന്നിരുന്നാലും, ബൈബിൾ സ്‌നേത്തെ കുറിച്ചു വ്യക്തതയോടെ പഠിപ്പിക്കുന്നു. വൈനിന്‍റെ പുതിനിയമ പദങ്ങളുടെ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സ്‌നേത്തെ അതു പ്രചോദിപ്പിക്കുന്ന പ്രവർത്തങ്ങളിൽനിന്നേ അറിയാൻ കഴിയൂ.” യഹോയുടെ പ്രവർത്തങ്ങളെ സംബന്ധിച്ച ബൈബിൾരേഖ അവന്‍റെ സ്‌നേത്തെ—തന്‍റെ സൃഷ്ടിളോട്‌ അവനുള്ള ആർദ്രപ്രിത്തെ—കുറിച്ചു നമ്മെ വളരെധികം പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്‌, നേരത്തേ വർണിച്ച യഹോയുടെ ഉത്‌കൃഷ്ടമായ സ്‌നേപ്രവൃത്തിയെക്കാൾ മെച്ചമായി ഈ ഗുണത്തെ കുറിച്ചു വെളിപ്പെടുത്താൻ കഴിയുന്നതായി എന്താണുള്ളത്‌? തുടർന്നുരുന്ന അധ്യാങ്ങളിൽ യഹോയുടെ സ്‌നേഹം പ്രവർത്തത്തിലായിരിക്കുന്നതിന്‍റെ  മറ്റനേകം ദൃഷ്ടാന്തങ്ങൾ നാം കാണും. അതിനുപുമേ, ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “സ്‌നേഹം” എന്നതിന്‍റെ മൂലപങ്ങളിൽനിന്നു കുറെ ഉൾക്കാഴ്‌ച നേടാനും നമുക്കു കഴിയും. * പുരാതന ഗ്രീക്ക് ഭാഷയിൽ “സ്‌നേഹം” എന്നതിന്‌ നാലു പദങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുളിൽ മിക്ക സന്ദർഭങ്ങളിലും ഉപയോഗിച്ചിരിക്കുന്ന പദം ആഘാപി ആണ്‌. “സ്‌നേത്തെ കുറിക്കാൻ ഉപയോഗിക്കാവുന്നതിൽവെച്ച് ഏറ്റവും ശക്തമായ പദം” എന്നാണ്‌ ഒരു ബൈബിൾ നിഘണ്ടു ഇതിനെ വിളിക്കുന്നത്‌. എന്തുകൊണ്ട്?

12 ആഘാപി തത്ത്വത്താൽ നയിക്കപ്പെടുന്ന സ്‌നേത്തെ പരാമർശിക്കുന്നു. അതുകൊണ്ട് അത്‌ മറ്റൊരാളോടുള്ള വെറും വൈകാരിക ബന്ധത്തെക്കാൾ കൂടിതാണ്‌. അതു കൂടുതൽ വിശാമാണ്‌. അടിസ്ഥാമായി പറഞ്ഞാൽ അത്തരം സ്‌നേഹം ഒരു വ്യക്തി ബോധപൂർവം ശ്രമം ചെയ്‌ത്‌ പ്രകടിപ്പിക്കുന്ന ഒന്നാണ്‌. എല്ലാറ്റിനുമുരിയായി ആഘാപി തികച്ചും നിസ്സ്വാർഥമാണ്‌. ദൃഷ്ടാന്തത്തിന്‌, വീണ്ടും യോഹന്നാൻ 3:16 കാണുക. തന്‍റെ ഏകജാനായ പുത്രനെ നൽകാൻ തക്കവണ്ണം ദൈവം സ്‌നേഹിച്ച ലോകം ഏതാണ്‌? അത്‌ വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗമാണ്‌. അതിൽ പാപപൂർണമായ ജീവിതി പിന്തുരുന്ന അനേകർ ഉൾപ്പെടുന്നു. യഹോവ വിശ്വസ്‌തനായ അബ്രാഹാമിനെ സ്‌നേഹിച്ചതുപോലെ, ഓരോരുത്തരെയും തന്‍റെ വ്യക്തിമായ ഒരു സുഹൃത്തെന്ന നിലയിൽ സ്‌നേഹിക്കുന്നുണ്ടോ? (യാക്കോബ്‌ 2:23) ഇല്ല, എങ്കിലും തനിക്കുന്നെ വലിയ നഷ്ടം വരുമാറുപോലും യഹോവ സ്‌നേപൂർവം എല്ലാവർക്കും നന്മ വെച്ചുനീട്ടുന്നു. എല്ലാവരും അനുതപിക്കാനും തങ്ങളുടെ വഴികൾക്കു മാറ്റംരുത്താനും അവൻ ആഗ്രഹിക്കുന്നു. (2 പത്രൊസ്‌ 3:9) അനേകർ അങ്ങനെ ചെയ്യുന്നു, അവരെ അവൻ സന്തോപൂർവം തന്‍റെ സ്‌നേഹിരായി സ്വീകരിക്കുന്നു.

13, 14. ആഘാപിയിൽ മിക്കപ്പോഴും ഊഷ്‌മപ്രിയം ഉൾപ്പെടുന്നു എന്ന് എന്തു പ്രകടമാക്കുന്നു?

13 എന്നാൽ ആഘാപിയെ സംബന്ധിച്ച് ചിലർക്കു തെറ്റായ ധാരണയാണുള്ളത്‌. അത്‌ ഊഷ്‌മയില്ലാത്ത, ബൗദ്ധിത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരുതരം സ്‌നേമാണെന്ന് അവർ വിചാരിക്കുന്നു. എന്നാൽ മിക്കപ്പോഴും ആഘാപിയിൽ വ്യക്തിമായ ഊഷ്‌മപ്രിയം ഉൾപ്പെടുന്നു എന്നതാണു വാസ്‌തവം. ദൃഷ്ടാന്തത്തിന്‌, “പിതാവു പുത്രനെ സ്‌നേഹിക്കുന്നു”  എന്ന് യോഹന്നാൻ എഴുതിപ്പോൾ അവൻ ആഘാപി എന്ന പദമാണ്‌ ഉപയോഗിച്ചത്‌. ഊഷ്‌മപ്രിയം ഇല്ലാത്ത സ്‌നേമാണോ അത്‌? ഫീലിയോ എന്ന പദത്തിന്‍റെ ഒരു രൂപം ഉപയോഗിച്ചുകൊണ്ട് “പിതാവിനു പുത്രനോട്‌ ആർദ്രപ്രിയം ഉണ്ട്” എന്ന് യേശു പറഞ്ഞു എന്നതും ശ്രദ്ധേമാണ്‌. (യോഹന്നാൻ 3:35; 5:20, NW) യഹോയുടെ സ്‌നേത്തിൽ മിക്കപ്പോഴും പ്രീതിവാത്സല്യം ഉൾപ്പെടുന്നു. എന്നിരുന്നാലും, അവന്‍റെ സ്‌നേഹം ഒരിക്കലും കേവലം വികാത്താൽ സ്വാധീനിക്കപ്പെടുന്നില്ല. അത്‌ എല്ലായ്‌പോഴും അവന്‍റെ ജ്ഞാനപൂർവവും നീതിപൂർവവുമായ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നു.

14 നാം കണ്ടുകഴിഞ്ഞതുപോലെ, യഹോയുടെ ഗുണങ്ങളെല്ലാം അതിവിശിഷ്ടവും സമ്പൂർണവും ആകർഷവുമാണ്‌. എന്നാൽ ഏറ്റവും ആകർഷമായത്‌ സ്‌നേമാണ്‌. നമ്മെ യഹോയിലേക്ക് അടുപ്പിക്കുന്ന ഇത്ര ശക്തമായ മറ്റൊരു ഗുണമില്ല. സന്തോമെന്നു പറയട്ടെ, അവന്‍റെ പ്രമുഖ ഗുണവും സ്‌നേമാണ്‌. എന്നാൽ നാം അത്‌ എങ്ങനെ അറിയുന്നു?

“ദൈവം സ്‌നേഹം ആകുന്നു”

15. യഹോയുടെ സ്‌നേഹം എന്ന ഗുണത്തെ കുറിച്ച് ബൈബിൾ ഏതു പ്രസ്‌താവന നടത്തുന്നു, ഈ പ്രസ്‌താവന അനുപമായിരിക്കുന്നത്‌ ഏതുവിത്തിൽ? (അടിക്കുറിപ്പും കാണുക.)

15 യഹോയുടെ മറ്റു മുഖ്യഗുങ്ങളോടുള്ള ബന്ധത്തിൽ ഒരിക്കലും പറയാത്ത ഒരു സംഗതി, ബൈബിൾ സ്‌നേത്തെ കുറിച്ചു പറയുന്നു. ദൈവം ശക്തി ആണെന്നോ നീതി ആണെന്നോ ജ്ഞാനം ആണെന്നോ തിരുവെഴുത്തുകൾ പറയുന്നില്ല. അവന്‌ ഈ ഗുണങ്ങൾ ഉണ്ട്, അവൻ അവയുടെ ആത്യന്തിക ഉറവാണ്‌, ഈ മൂന്ന് ഗുണങ്ങളുടെ കാര്യത്തിൽ അവൻ അതുല്യനുമാണ്‌. എന്നാൽ നാലാത്തെ ഗുണത്തെ സംബന്ധിച്ച് ബൈബിൾ കൂടുതൽ ഗഹനമായ ഒരു പ്രസ്‌താവന നടത്തുന്നു. “ദൈവം സ്‌നേഹം ആകുന്നു” എന്ന് അതു പറയുന്നു. * (1 യോഹന്നാൻ 4:8, NW) അതിന്‍റെ അർഥമെന്താണ്‌?

16-18. (എ) “ദൈവം സ്‌നേഹം ആകുന്നു” എന്നു ബൈബിൾ പറയുന്നത്‌ എന്തുകൊണ്ട്? (ബി) ഭൂമിയിലെ സകല ജീവിളിലുംവെച്ച് മനുഷ്യൻ യഹോയുടെ സ്‌നേമെന്ന ഗുണത്തിന്‍റെ സമുചിത പ്രതീമായിരിക്കുന്നത്‌ എന്തുകൊണ്ട്?

16 “ദൈവം സ്‌നേഹം ആകുന്നു” എന്നു പറയുന്നത്‌ “ദൈവം സ്‌നേത്തിനു  സമമാണ്‌” എന്നു പറയുന്നതുപോലെ ഒരു ലളിതമായ സമവാക്യമല്ല. ഈ പ്രസ്‌തായെ നേരെ തിരിച്ച് “സ്‌നേഹം ദൈവം ആകുന്നു” എന്ന് നമുക്കു പറയാനാവില്ല. കാരണം, യഹോവ കേവലം ഒരു അമൂർത്ത ഗുണമല്ല. സ്‌നേത്തിനു പുറമേ വ്യത്യസ്‌തങ്ങളായ നിരവധി വികാങ്ങളും സ്വഭാവിശേളുമുള്ള ഒരു വ്യക്തി ആണ്‌ അവൻ. എന്നിരുന്നാലും, യഹോയുടെ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നതു സ്‌നേമാണ്‌. ഒരു പരാമർശഗ്രന്ഥം ഈ വാക്യത്തെ കുറിച്ച് “ദൈവത്തിന്‍റെ വ്യക്തിത്വത്തിന്‍റെ കാതൽ സ്‌നേമാണ്‌” എന്നു പറയുന്നു. നമുക്ക് അത്‌ ഇങ്ങനെ വ്യക്തമാക്കാം: യഹോയുടെ ശക്തി പ്രവർത്തിക്കാൻ അവനെ പ്രാപ്‌തനാക്കുന്നു. അവന്‍റെ നീതിയും ജ്ഞാനവും അവന്‍റെ പ്രവർത്തരീതിയെ നയിക്കുന്നു. എന്നാൽ യഹോയുടെ സ്‌നേഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. യഹോവ തന്‍റെ മറ്റു ഗുണങ്ങൾ പ്രകടിപ്പിക്കുന്ന വിധങ്ങളിലെല്ലാം അവന്‍റെ സ്‌നേഹം പ്രകടമാണ്‌.

17 സ്‌നേത്തിന്‍റെ മൂർത്തിദ്‌ഭാമാണ്‌ യഹോവ എന്നു മിക്കപ്പോഴും പറയപ്പെടുന്നു. അതുകൊണ്ട്, തത്ത്വാധിഷ്‌ഠിത സ്‌നേത്തെ കുറിച്ചു പഠിക്കാൻ നാം യഹോയെ കുറിച്ചു പഠിച്ചേ തീരൂ. തീർച്ചയായും നാം ഈ മനോഹര ഗുണം മനുഷ്യരിലും കണ്ടേക്കാം. എന്നാൽ എന്തുകൊണ്ടാണ്‌ അത്‌? സൃഷ്ടിപ്പിന്‍റെ സമയത്ത്‌ യഹോവ തെളിനുരിച്ച് തന്‍റെ പുത്രനോട്‌ ഈ വാക്കുകൾ പറഞ്ഞു: “നാം നമ്മുടെ സ്വരൂത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” (ഉല്‌പത്തി 1:26) ഈ ഭൂമിയിലെ സകല ജീവിളിലുംവെച്ച് മനുഷ്യനു മാത്രമേ സ്‌നേഹിക്കാൻ തീരുമാനിക്കാനും അങ്ങനെ തങ്ങളുടെ സ്വർഗീയ പിതാവിനെ അനുകരിക്കാനും കഴിയൂ. തന്‍റെ മുഖ്യഗുങ്ങളെ പ്രതീപ്പെടുത്താൻ യഹോവ വിവിധ ജീവിളെ ഉപയോഗിച്ചത്‌ ഓർമിക്കുക. എന്നിരുന്നാലും, തന്‍റെ പ്രമുഗുമായ സ്‌നേത്തെ പ്രതീപ്പെടുത്താൻ തന്‍റെ ഏറ്റവും ഉയർന്ന ഭൗമിക സൃഷ്ടിയായ മനുഷ്യനെയാണു യഹോവ തിരഞ്ഞെടുത്തത്‌.—യെഹെസ്‌കേൽ 1:10.

18 നിസ്സ്വാർഥവും തത്ത്വാധിഷ്‌ഠിവുമായ വിധത്തിൽ സ്‌നേഹം പ്രകടമാക്കുമ്പോൾ നാം യഹോയുടെ മുഖ്യഗുണം പ്രതിലിപ്പിക്കുയാണു ചെയ്യുന്നത്‌. അത്‌ അപ്പൊസ്‌തനായ യോഹന്നാൻ എഴുതിതുപോലെയാണ്‌: “അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ടു നാം സ്‌നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) എന്നാൽ ഏതു വിധങ്ങളിലാണു യഹോവ നമ്മെ ആദ്യം സ്‌നേഹിച്ചിരിക്കുന്നത്‌?

യഹോവ മുൻകൈയെടുത്തു

19. യഹോയുടെ സൃഷ്ടിക്രിയിൽ സ്‌നേഹം ഒരു മുഖ്യങ്കു വഹിച്ചു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്?

19 സ്‌നേഹം ഒരു പുതിയ ആശയമല്ല. സൃഷ്ടിക്രിയ തുടങ്ങാൻ യഹോയെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? അത്‌, ഒരു കൂട്ട് വേണമെന്ന ആഗ്രഹമായിരുന്നില്ല.  യഹോവ സമ്പൂർണനും എല്ലാം തികഞ്ഞനുമാണ്‌, ആരെങ്കിലും എന്തെങ്കിലും പ്രദാനം ചെയ്യേണ്ട ആവശ്യം അവനില്ല. എന്നാൽ ഒരു ക്രിയാത്മക ഗുണമായ അവന്‍റെ സ്‌നേമാണ്‌ ജീവൻ എന്ന ദാനവും അതിന്‍റെ സന്തോങ്ങളും വിലമതിക്കാൻ കഴിയുന്ന ബുദ്ധിക്തിയുള്ള സൃഷ്ടികൾക്ക് അതു നൽകാൻ അവനെ പ്രേരിപ്പിച്ചത്‌. ‘ദൈവസൃഷ്ടിയുടെ ആരംഭം’ അവന്‍റെ ഏകജാനായ പുത്രൻ ആയിരുന്നു. (വെളിപ്പാടു 3:14) തുടർന്ന്, ദൂതന്മാർ മുതൽ മറ്റെല്ലാം അസ്‌തിത്വത്തിലേക്കു വരുത്താൻ യഹോവ ഈ വിദഗ്‌ധ ശിൽപ്പിയെ ഉപയോഗിച്ചു. (ഇയ്യോബ്‌ 38:4, 7; കൊലൊസ്സ്യർ 1:16) സ്വാതന്ത്ര്യം, ബുദ്ധിക്തി, വികാങ്ങൾ എന്നിവയാൽ അനുഗൃഹീരായ ഈ ശക്തരായ ആത്മജീവികൾക്ക് പരസ്‌പവും എല്ലാറ്റിനുമുരി യഹോയാം ദൈവവുമായും സ്‌നേപുസ്സമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരം ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 3:17) അങ്ങനെ, തങ്ങൾ ആദ്യം സ്‌നേഹിക്കപ്പെട്ടതുകൊണ്ട് അവർ സ്‌നേഹിച്ചു.

20, 21. യഹോവ തങ്ങളെ സ്‌നേഹിച്ചു എന്നതിന്‌ ആദാമിനും ഹവ്വായ്‌ക്കും എന്തു തെളിവുണ്ടായിരുന്നു, എന്നിരുന്നാലും അവർ എങ്ങനെ പ്രതിരിച്ചു?

20 മനുഷ്യവർഗത്തെ സംബന്ധിച്ചും അങ്ങനെന്നെ ആയിരുന്നു. തുടക്കം മുതലേ, ആദാമിനെയും ഹവ്വായെയും ദൈവം സ്‌നേഹംകൊണ്ട് മൂടുയായിരുന്നു. ഏദെനിലെ അവരുടെ പറുദീസാത്തിൽ എവിടെ നോക്കിയാലും അവിടെയെല്ലാം തങ്ങളോടുള്ള പിതാവിന്‍റെ സ്‌നേഹം അവർക്കു കാണാൻ കഴിയുമായിരുന്നു. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “യഹോയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്‌പത്തി 2:8) നിങ്ങൾ എപ്പോഴെങ്കിലും അതിമനോമായ ഒരു ഉദ്യാത്തിൽ അല്ലെങ്കിൽ പാർക്കിൽ പോയിട്ടുണ്ടോ? നിങ്ങളെ ഏറ്റവും സന്തോഷിപ്പിച്ചത്‌ എന്തായിരുന്നു? തണൽമങ്ങളുടെ ഇലകൾക്കിയിലൂടെ അരിച്ചിങ്ങുന്ന സൂര്യകിങ്ങൾ? പൂക്കളുടെ നിറച്ചാർത്ത്‌? അരുവിയുടെ പൊട്ടിച്ചിരി? പക്ഷികളുടെ സല്ലാപം? പ്രാണിളുടെ മൂളിപ്പാട്ട്? വൃക്ഷങ്ങളുടെയും പഴങ്ങളുടെയും പൂക്കളുടെയും നറുമണം? എന്തുതന്നെയായാലും, ഇന്നത്തെ ഒരു ഉദ്യാവും ഏദെനിലേതിനോടു സമാനമായിരിക്കയില്ല. എന്തുകൊണ്ട്?

21 ആ തോട്ടം യഹോന്നെ ഒരുക്കിതായിരുന്നു! അത്‌ അവർണനീമാംവിധം മനോമായിരുന്നിരിക്കണം. കണ്ണിനു വിരുന്നൊരുക്കുന്ന, സ്വാദിഷ്‌ഠ ഫലം ഉത്‌പാദിപ്പിക്കുന്ന എല്ലാത്തരം മരങ്ങളും അവിടെ ഉണ്ടായിരുന്നു. തോട്ടം നല്ല നീരൊഴുക്കുള്ളതും വിശാവും അതുപോലെന്നെ കൗതുകം ഉണർത്തുന്ന അനേകരം ജീവജാങ്ങളാൽ സജീവവും ആയിരുന്നു. തങ്ങളുടെ ജീവിത്തെ സന്തുഷ്ടവും തികവാർന്നതുമാക്കാൻ ആദാമിനും ഹവ്വായ്‌ക്കും സകലതുമുണ്ടായിരുന്നു, ഒപ്പം പ്രതിദാമായ വേലയും പൂർണയുള്ള സഖിത്വവും. യഹോവ അവരെ ആദ്യം സ്‌നേഹിച്ചു, ആ സ്‌നേത്തോടു പ്രതിരിക്കാൻ അവർക്കു സകല കാരണവുമുണ്ടായിരുന്നു.  എന്നാൽ അങ്ങനെ ചെയ്യാൻ അവർ പരാജപ്പെട്ടു. തങ്ങളുടെ സ്വർഗീയ പിതാവിനെ സ്‌നേപൂർവം അനുസരിക്കുന്നതിനു പകരം അവർ സ്വാർഥപൂർവം അവനെതിരെ മത്സരിച്ചു.—ഉല്‌പത്തി 2-‍ാ‍ം അധ്യായം.

22. ഏദെനിലെ മത്സരത്തോടുള്ള യഹോയുടെ പ്രതിണം അവന്‍റെ സ്‌നേഹം വിശ്വസ്‌തമാണ്‌ എന്നു തെളിയിച്ചത്‌ എങ്ങനെ?

22 യഹോയെ അത്‌ എത്ര വേദനിപ്പിച്ചിരിക്കണം! എന്നാൽ ഈ മത്സരം അവന്‍റെ സ്‌നേനിർഭമായ ഹൃദയത്തെ രോഷാകുമാക്കിയോ? ഇല്ല! “അവന്‍റെ ദയ [“സ്‌നേദയ,” NW] എന്നേക്കുമുള്ള”താണ്‌. (സങ്കീർത്തനം 136:1) അങ്ങനെ ആദാമിന്‍റെയും ഹവ്വായുടെയും, ശരിയായ ഹൃദയനിയുള്ള ഓരോ സന്തതിയെയും വീണ്ടെടുക്കാനായി സ്‌നേനിർഭമായ ക്രമീങ്ങൾ ചെയ്യാൻ അവൻ പെട്ടെന്നുന്നെ തീരുമാനിച്ചു. നാം കണ്ടുകഴിഞ്ഞതുപോലെ, ആ ക്രമീങ്ങളിൽ അവന്‍റെ പ്രിയപുത്രന്‍റെ മറുവിയാഗം ഉൾപ്പെട്ടിരുന്നു, അവനെ സംബന്ധിച്ചിത്തോളം എത്ര വലിയ ത്യാഗമായിരുന്നു അത്‌!—1 യോഹന്നാൻ 4:10.

23. യഹോവ “സന്തുഷ്ടനായ ദൈവം” ആയിരിക്കുന്നതിന്‍റെ ഒരു കാരണം എന്താണ്‌, അടുത്ത അധ്യാത്തിൽ ഏതു സുപ്രധാന ചോദ്യം ചർച്ചചെയ്യും?

23 അതേ, തുടക്കം മുതൽ യഹോവ മനുഷ്യവർഗത്തോടു സ്‌നേഹം കാണിക്കുന്നതിൽ മുൻകൈ എടുത്തിരിക്കുന്നു. ഒട്ടേറെ വിധങ്ങളിൽ ‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു.’ സ്‌നേഹം ഐക്യത്തെയും സന്തോത്തെയും ഉന്നമിപ്പിക്കുന്നു. അതുകൊണ്ട് യഹോയെ “സന്തുഷ്ടനായ ദൈവം” എന്നു വർണിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. (1 തിമൊഥെയൊസ്‌ 1:11, NW) എന്നിരുന്നാലും, ഒരു പ്രധാപ്പെട്ട ചോദ്യം ഉദിക്കുന്നു. വ്യക്തിളെന്ന നിലയിൽ നമ്മെ യഹോവ വാസ്‌തത്തിൽ സ്‌നേഹിക്കുന്നുണ്ടോ? അടുത്ത അധ്യായം അതു ചർച്ചചെയ്യും.

^ ഖ. 11 “പ്രിയപ്പെടുക, ഇഷ്ടപ്പെടുക” (ഒരു അടുത്ത സുഹൃത്തിനോടോ ഒരു സഹോനോടോ തോന്നുന്ന പ്രകാരം) എന്നർഥമുള്ള ഫീലിയോ എന്ന ക്രിയ മിക്കപ്പോഴും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുളിൽ ഉപയോഗിക്കപ്പെടുന്നു. സ്റ്റോർഘി എന്ന പദത്തിന്‍റെ ഒരു രൂപം അല്ലെങ്കിൽ അടുത്ത കുടുംസ്‌നേഹം 2 തിമൊഥെയൊസ്‌ 3:3-ൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം, അന്ത്യനാളുളിൽ അത്തരം സ്‌നേഹം തീരെ ഉണ്ടായിരിക്കില്ലെന്നു കാണിക്കാനാണ്‌ അത്‌ ഉപയോഗിച്ചിരിക്കുന്നത്‌. സ്‌ത്രീപുരുന്മാർ തമ്മിലുള്ള പ്രേമാത്മക സ്‌നേത്തെ കുറിക്കുന്ന ഈറോസ്‌ എന്ന പദം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുളിൽ ഉപയോഗിച്ചിട്ടില്ല, ഇത്തരം സ്‌നേത്തെ കുറിച്ചു ബൈബിൾ ചർച്ചചെയ്യുന്നുണ്ടെങ്കിലും.—സദൃശവാക്യങ്ങൾ 5:15-20.

^ ഖ. 15 സമാനമായ ഘടനയുള്ള വേറെ ചില തിരുവെഴുത്തു പ്രസ്‌താളുമുണ്ട്. ഉദാഹത്തിന്‌, “ദൈവം വെളിച്ചം ആകുന്നു” എന്നും “ദൈവം ദഹിപ്പിക്കുന്ന അഗ്നി ആകുന്നു” എന്നും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 1:5; എബ്രായർ 12:29, NW) എന്നാൽ ഇവ രൂപകാങ്കാങ്ങളാണ്‌ എന്നതു മനസ്സിൽ പിടിക്കണം. കാരണം അവ യഹോയെ ഭൗതിക സംഗതിളോടു സാദൃശ്യപ്പെടുത്തുന്നു. യഹോവ വെളിച്ചത്തിനു സദൃശനാണ്‌, എന്തുകൊണ്ടെന്നാൽ അവൻ വിശുദ്ധനും നേരുള്ളനും ആണ്‌. അവനിൽ “അന്ധകാര”മോ അശുദ്ധിയോ ഇല്ല. അവൻ സംഹാക്തി ഉപയോഗിക്കുന്നതിനാൽ അവനെ അഗ്നിയോടും സാദൃശ്യപ്പെടുത്താം.