വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 അധ്യായം 24

യാതൊന്നിനും ‘ദൈവസ്‌നേത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല’

യാതൊന്നിനും ‘ദൈവസ്‌നേത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല’

1. ചില സത്യക്രിസ്‌ത്യാനികൾ ഉൾപ്പെടെ അനേകർക്കും നിരുത്സാപ്പെടുത്തുന്ന ഏതു തോന്നൽ ഉണ്ടാകാറുണ്ട്?

യഹോയാം ദൈവം നിങ്ങളെ വ്യക്തിമായി സ്‌നേഹിക്കുന്നുണ്ടോ? യോഹന്നാൻ 3:16 പറയുന്നതുപോലെ, മനുഷ്യവർഗത്തെ പൊതുവിൽ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന് ചിലർ സമ്മതിക്കുന്നു. എന്നാൽ ‘ഒരു വ്യക്തി എന്ന നിലയിൽ ദൈവത്തിന്‌ എന്നെ ഒരിക്കലും സ്‌നേഹിക്കാൻ കഴിയില്ല’ എന്ന് അവർ ചിന്തിച്ചേക്കാം. സത്യക്രിസ്‌ത്യാനികൾക്കുപോലും ചിലപ്പോഴൊക്കെ ആ കാര്യത്തിൽ സംശയമുണ്ടായേക്കാം. നിരുത്സാഹിനായി ഒരു വ്യക്തി പറഞ്ഞു: “ദൈവത്തിന്‌ എന്നെക്കുറിച്ച് എന്തെങ്കിലും കരുതലുണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു.” നിങ്ങൾ അങ്ങനെ സംശയിക്കാറുണ്ടോ?

2, 3. നാം യഹോയുടെ ദൃഷ്ടിയിൽ വിലകെട്ടരോ സ്‌നേഹം അർഹിക്കാത്തരോ ആണെന്നു നാം വിശ്വസിക്കാൻ ആഗ്രഹിക്കുന്നത്‌ ആരാണ്‌, അത്തരം ചിന്തയെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?

2 യഹോയാം ദൈവം നമ്മെ സ്‌നേഹിക്കുയോ മൂല്യമുള്ളരായി കണക്കാക്കുയോ ചെയ്യുന്നില്ലെന്ന് എങ്ങനെയും നമ്മെ വിശ്വസിപ്പിക്കാനാണ്‌ സാത്താൻ ശ്രമിക്കുന്നത്‌. പലപ്പോഴും ആളുകളിലുള്ള അഹങ്കാത്തെയും ഗർവിനെയും മുതലെടുത്തുകൊണ്ട് സാത്താൻ അവരെ വഞ്ചിക്കുന്നു എന്നതു സത്യമാണ്‌. (2 കൊരിന്ത്യർ 11:3) എന്നാൽ ദുർബരാരുടെ ആത്മാഭിമാത്തെ തകർക്കുന്നതിലും അവൻ സന്തോഷിക്കുന്നു. (യോഹന്നാൻ 7:47-49; 8:13, 44) ദുർഘമായ ഈ ‘അന്ത്യകാലത്ത്‌’ ഇതു വിശേഷാൽ സത്യമാണ്‌. “സ്വാഭാവിപ്രിമില്ലാത്ത” (NW) കുടുംങ്ങളിലാണ്‌ ഇന്ന് അനേകരും വളർന്നുരുന്നത്‌. മറ്റു ചിലർക്കാട്ടെ ഉഗ്രന്മാരും സ്വാർഥരും നിഗളിളുമായ വ്യക്തിളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടതായി വരുന്നു. (2 തിമൊഥെയൊസ്‌ 3:1-5) ദുഷ്‌പെരുമാറ്റത്തിനും വർഗീയ്‌ക്കും വിദ്വേത്തിനും വർഷങ്ങളോളം വിധേരാതുകൊണ്ട് തങ്ങൾ വിലകെട്ടരോ സ്‌നേഹം അർഹിക്കാത്തരോ ആണെന്ന വിശ്വാസം ചിലരിൽ രൂഢമൂമായിത്തീർന്നിരിക്കാം.

3 നിരുത്സാപ്പെടുത്തുന്ന അത്തരം വിചാങ്ങൾ നിങ്ങളിൽ ഉള്ളതായി അറിയുന്നെങ്കിൽ നിരാപ്പെരുത്‌. നമ്മിൽ അനേകരും ചിലപ്പോഴൊക്കെ നമ്മെത്തന്നെ അന്യാമായി കുറ്റംവിധിക്കുന്നരാണ്‌. എന്നാൽ ദൈവത്തിന്‍റെ  വചനത്തിന്‌ ‘കാര്യങ്ങൾ നേരെയാക്കാനും’ “കോട്ടളെ” പോലെ ശക്തമായുള്ള വികാങ്ങളെ ‘ഇടിച്ചുയാനും’ കഴിയുമെന്ന് ഓർക്കുക. (2 തിമൊഥെയൊസ്‌ 3:16, NW; 2 കൊരിന്ത്യർ 10:4) ബൈബിൾ ഇങ്ങനെ പറയുന്നു: “ഹൃദയം നമ്മെ കുററം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയനും എല്ലാം അറിയുന്നനും എന്നു നമ്മുടെ ഹൃദയത്തെ അവന്‍റെ സന്നിധിയിൽ ഉറപ്പിക്കാം.” (1 യോഹന്നാൻ 3:19, 20) യഹോയുടെ സ്‌നേത്തെ കുറിച്ച് ‘നമ്മുടെ ഹൃദയത്തെ ഉറപ്പി’ക്കാൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്ന നാലു മാർഗങ്ങൾ നമുക്കു പരിചിന്തിക്കാം.

യഹോവ നിങ്ങളെ മൂല്യമുള്ളരായി കണക്കാക്കുന്നു

4, 5. കുരികിലുളെ സംബന്ധിച്ച യേശുവിന്‍റെ ദൃഷ്ടാന്തം നാം യഹോയുടെ ദൃഷ്ടിയിൽ മൂല്യമുള്ളരാണെന്നു തെളിയിക്കുന്നത്‌ എങ്ങനെ?

4 ഒന്നാമതായി, തന്‍റെ ഓരോ ദാസനെയും ദൈവം മൂല്യമുള്ളനായി കണക്കാക്കുന്നെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്‌, യേശു പറഞ്ഞു: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുളെക്കാളും നിങ്ങൾ വിശേയുല്ലോ.” (മത്തായി 10:29-31) ആ വാക്കുകൾ യേശുവിന്‍റെ ഒന്നാം നൂറ്റാണ്ടിലെ ശ്രോതാക്കളെ സംബന്ധിച്ചിത്തോളം എന്ത് അർഥമാക്കിയെന്നു ചിന്തിക്കുക.

“ഏറിയ കുരികിലുളെക്കാളും നിങ്ങൾ വിശേയുള്ളല്ലോ”“

5 ആരെങ്കിലും ഒരു കുരികിലിനെ വാങ്ങുന്നത്‌ എന്തിനെന്നു നാം ചിന്തിച്ചേക്കാം. യേശുവിന്‍റെ നാളിൽ ഭക്ഷ്യവസ്‌തു എന്ന നിലയിൽ വിറ്റിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷി കുരികിൽ ആയിരുന്നു. നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട് രണ്ടു കുരികിലുളെ വാങ്ങാൻ കിട്ടുമായിരുന്നു. രണ്ടു നാണയങ്ങൾ മുടക്കാൻ ഒരുവൻ തയ്യാറാണെങ്കിൽ അയാൾക്കു നാലല്ല അഞ്ച് കുരികിലുളെ ലഭിക്കുമായിരുന്നെന്ന് യേശു പിന്നീടു പറഞ്ഞു. യാതൊരു വിലയുമില്ലാത്തത്‌ എന്ന പോലെ അഞ്ചാമത്തെ കുരികിലിനെ കച്ചവടക്കാർ വെറുതെ കൊടുക്കുമായിരുന്നു. ഒരുപക്ഷേ അത്തരം ജീവികൾ മനുഷ്യദൃഷ്ടിയിൽ വിലയില്ലാത്തവ ആയിരുന്നു, എന്നാൽ സ്രഷ്ടാവ്‌ അവയെ എങ്ങനെയാണു വീക്ഷിച്ചത്‌? യേശു ഇങ്ങനെ പറഞ്ഞു: ‘അവയിൽ ഒന്നിനെപ്പോലും [കൂടുലായി കൊടുക്കുന്ന ഒന്നിനെപ്പോലും] ദൈവം മറന്നുപോകുന്നില്ല.’ (ലൂക്കൊസ്‌ 12:6, 7) യേശു ഇവിടെ പറയാൻ ആഗ്രഹിച്ച ആശയം ഇതായിരുന്നു: യഹോവ ഈ ചെറിയ പക്ഷികൾക്കു പോലും ഇത്രയധികം വില കൽപ്പിക്കുന്നെങ്കിൽ അവന്‍റെ ഭൗമിക ദാസന്മാർ അവന്‍റെ ദൃഷ്ടിയിൽ എത്ര മൂല്യമുള്ളവർ ആണ്‌! യേശു വിവരിച്ചതുപോലെ നമ്മെ സംബന്ധിച്ച എല്ലാ വിശദാംങ്ങളും യഹോയ്‌ക്ക് അറിയാം. എന്തിന്‌, നമ്മുടെ തലയിലെ മുടിപോലും എണ്ണപ്പെട്ടിരിക്കുന്നു!

6. നമ്മുടെ തലയിലെ മുടി എണ്ണപ്പെട്ടിരിക്കുന്നു എന്ന യേശുവിന്‍റെ പ്രസ്‌താവന യാഥാർഥ്യബോത്തോടുകൂടിയ ഒന്നായിരുന്നു എന്ന് നമുക്ക് ഉറപ്പുള്ളത്‌ എന്തുകൊണ്ട്?

 6 നമ്മുടെ മുടി എണ്ണപ്പെട്ടിരിക്കുന്നുവെന്നോ? യേശു ഇവിടെ അതിശയോക്തി കലർത്തി സംസാരിക്കുയായിരുന്നു എന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ പുനരുത്ഥാന പ്രത്യായെ കുറിച്ചു ചിന്തിക്കുക. നമ്മെ പുനഃസൃഷ്ടിക്കാൻ നമ്മെക്കുറിച്ച് എത്ര സൂക്ഷ്മമായി യഹോവ അറിയേണ്ടതുണ്ട്! നമ്മുടെ ജനിതരേയും വർഷങ്ങളിലെ നമ്മുടെ ഓർമളും അനുഭങ്ങളും സഹിതം നമ്മെ കുറിച്ചുള്ള സകല വിശദാംങ്ങളും ഓർത്തിരിക്കുമാറ്‌ അവൻ നമുക്ക് അത്രയധികം മൂല്യം കൽപ്പിക്കുന്നു. * ഇതിനോടുള്ള താരതമ്യത്തിൽ, എണ്ണത്തിൽ ശരാശരി 1,00,000 വരുന്ന നമ്മുടെ മുടി എണ്ണുന്നത്‌ എത്രയോ നിസ്സാമായ ഒരു കാര്യമാണ്‌.

യഹോവ നമ്മിൽ മൂല്യത്തായി കാണുന്നത്‌ എന്ത്?

7, 8. (എ) യഹോവ മനുഷ്യഹൃങ്ങളെ പരിശോധിക്കവേ ഏതു ഗുണങ്ങൾ കണ്ടെത്തുന്നത്‌ അവനെ സന്തോഷിപ്പിക്കുന്നു? (ബി) യഹോവ മൂല്യം കൽപ്പിക്കുന്ന ചില പ്രവൃത്തികൾ ഏവ?

7 രണ്ടാമതായി, യഹോവ തന്‍റെ ദാസന്മാരിൽ മൂല്യത്തായി കാണുന്നത്‌ എന്താണ്‌ എന്നതു സംബന്ധിച്ചും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ലളിതമായി പറഞ്ഞാൽ അവൻ നമ്മുടെ നല്ല ഗുണങ്ങളിലും നാം ചെയ്യുന്ന ശ്രമങ്ങളിലും പ്രസാദിക്കുന്നു. ദാവീദ്‌ രാജാവ്‌ തന്‍റെ പുത്രനായ ശലോമോനോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ സർവ്വഹൃങ്ങളെയും പരിശോധിക്കയും വിചാങ്ങളും നിരൂങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിനവൃത്താന്തം 28:9) വിദ്വേവും അക്രമവും നിറഞ്ഞുനിൽക്കുന്ന ഈ ലോകത്തിലെ ശതകോടിക്കക്കിനു ഹൃദയങ്ങളെ പരിശോധിക്കവേ സമാധാനം, സത്യം, നീതി എന്നിവയെ സ്‌നേഹിക്കുന്ന ഒരു ഹൃദയം കണ്ടെത്തുമ്പോൾ അവൻ എത്ര സന്തോഷിക്കുന്നുണ്ടാകണം! തന്നോടുള്ള സ്‌നേത്താൽ തുടിക്കുന്ന, തന്നെ കുറിച്ചു പഠിക്കാനും മറ്റുള്ളരുമായി അത്തരം പരിജ്ഞാനം പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഒരു ഹൃദയം ദൈവം കാണുമ്പോൾ അവൻ എന്തു ചെയ്യും? തന്നെ കുറിച്ചു മറ്റുള്ളരോടു പറയുന്നരെ താൻ ശ്രദ്ധിക്കുന്നു എന്ന് യഹോവ നമ്മോടു പറയുന്നു. “യഹോവാക്തന്മാർക്കും അവന്‍റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി” അവന്‌ ഒരു “സ്‌മരപുസ്‌തകം”പോലുമുണ്ട്. (മലാഖി 3:16) അത്തരം കാര്യങ്ങളെ അവൻ അമൂല്യമായി വീക്ഷിക്കുന്നു.

 8 യഹോവ മൂല്യത്തായി കണക്കാക്കുന്ന ചില സത്‌പ്രവൃത്തികൾ ഏവയാണ്‌? തീർച്ചയായും, അവന്‍റെ പുത്രനായ യേശുക്രിസ്‌തുവിനെ അനുകരിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ അതിൽ ഉൾപ്പെടുന്നു. (1 പത്രൊസ്‌ 2:21) ദൈവം മൂല്യത്തായി കരുതുന്ന ഒരു മർമപ്രധാന വേല അവന്‍റെ രാജ്യത്തിന്‍റെ സുവാർത്ത പ്രചരിപ്പിക്കുന്നതാണ്‌. റോമർ 10:15-ൽ നാം ഇങ്ങനെ വായിക്കുന്നു: “നന്മ സുവിശേഷിക്കുന്നരുടെ കാൽ എത്ര മനോരം.” നമ്മുടെ എളിയ പാദങ്ങൾ “മനോഹര”മാണെന്ന് അല്ലെങ്കിൽ സുന്ദരമാണെന്നു നാം സാധാതിയിൽ ചിന്തിക്കുയില്ലായിരിക്കാം. എന്നാൽ ഇവിടെ യഹോയുടെ ദാസന്മാർ സുവാർത്ത പ്രസംഗിക്കാൻ ചെയ്യുന്ന ശ്രമങ്ങളെ അവ പ്രതിനിധാനം ചെയ്യുന്നു. അത്തരം ശ്രമങ്ങളെല്ലാം അവന്‍റെ ദൃഷ്ടിയിൽ മനോവും വിലപ്പെട്ടതുമാണ്‌.—മത്തായി 24:14; 28:19, 20.

9, 10. (എ) വിവിധ കഷ്ടപ്പാടുകൾക്കു മധ്യേ നാം പ്രകടമാക്കുന്ന സഹിഷ്‌ണുയ്‌ക്ക് യഹോവ മൂല്യം കൽപ്പിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്? (ബി) യഹോവ തന്‍റെ വിശ്വസ്‌ത ദാസന്മാരെ സംബന്ധിച്ച് ഒരിക്കലും ഏതു നിഷേധാത്മക വീക്ഷണങ്ങൾ സ്വീകരിക്കുന്നില്ല?

9 യഹോവ നമ്മുടെ സഹിഷ്‌ണുയ്‌ക്കും മൂല്യം കൽപ്പിക്കുന്നു. (മത്തായി 24:13) യഹോയ്‌ക്കു നേരെ നിങ്ങൾ പുറംതിരിയുന്നതു കാണാൻ സാത്താൻ ആഗ്രഹിക്കുന്നുവെന്ന് ഓർക്കുക. നിങ്ങൾ യഹോയോടു വിശ്വസ്‌തനായി നിലകൊള്ളുന്ന ഓരോ ദിവസവും, നിങ്ങൾ സാത്താന്‍റെ പരിഹാങ്ങൾക്കു മറുപടി കൊടുക്കുന്നതിൽ പങ്കുവഹിച്ച മറ്റൊരു ദിവസമാണ്‌. (സദൃശവാക്യങ്ങൾ 27:11) സഹിഷ്‌ണുത കാണിക്കുക എന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. ആരോഗ്യപ്രശ്‌നങ്ങൾ, സാമ്പത്തിക പ്രയാങ്ങൾ,  വൈകാരിക അരിഷ്ടത, മറ്റു തടസ്സങ്ങൾ എന്നിവ ഓരോ ദിവസത്തെയും ദുരിപൂർണമാക്കിയേക്കാം. പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരുത്സാഹം അനുഭപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 13:12) അത്തരം വെല്ലുവിളികൾക്കു മധ്യേയുള്ള സഹിഷ്‌ണുത യഹോയുടെ ദൃഷ്ടിയിൽ കൂടുതൽ വിലപ്പെട്ടതാണ്‌. അതുകൊണ്ടാണ്‌ ദാവീദ്‌ രാജാവ്‌ തന്‍റെ കണ്ണുനീർ ഒരു തുരുത്തിയിൽ ശേഖരിച്ചുവെക്കാൻ യഹോയോട്‌ അപേക്ഷിക്കുയും “അവ നിന്‍റെ പുസ്‌തത്തിൽ ഇല്ലയോ?” എന്ന് ബോധ്യത്തോടെ ചോദിക്കുയും ചെയ്‌തത്‌. (സങ്കീർത്തനം 56:8) അതേ, യഹോയോടു വിശ്വസ്‌തത പാലിക്കവേ നാം സഹിക്കുന്ന കഷ്ടപ്പാടും ഒഴുക്കുന്ന കണ്ണീരുമെല്ലാം യഹോവ വിലമതിക്കുയും ഓർക്കുയും ചെയ്യുന്നു. അവയും അവന്‍റെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്‌.

കഷ്ടതകൾക്കു മധ്യേ നാം പ്രകടമാക്കുന്ന സഹിഷ്‌ണുയെ യഹോവ മൂല്യത്തായി കരുതുന്നു

10 ഇപ്പോൾ, സ്വയം കുറ്റപ്പെടുത്തുന്ന ഹൃദയം ദൈവദൃഷ്ടിയിൽ നമുക്കുള്ള മൂല്യത്തിന്‍റെ അത്തരം തെളിവുളെ എതിർത്തേക്കാം. അത്‌ ഇങ്ങനെ മന്ത്രിച്ചുകൊണ്ടിരുന്നേക്കാം: ‘എന്നെക്കാൾ മാതൃകായോഗ്യരായ എത്രയോ പേർ ഉണ്ട്. എന്നെ അവരോടു താരതമ്യപ്പെടുത്തുമ്പോൾ യഹോയ്‌ക്ക് എത്ര നിരാശ തോന്നും!’ യഹോവ അത്തരം താരതമ്യങ്ങൾ നടത്തുന്നില്ല; അവൻ വഴക്കമില്ലാത്തനോ പരുഷനോ അല്ല. (ഗലാത്യർ 6:4) വളരെ ശ്രദ്ധയോടെയാണ്‌ അവൻ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുന്നത്‌. നമ്മിലുള്ള നന്മ—അതിന്‍റെ ഒരു കണികപോലും—അവൻ വിലമതിക്കുന്നു.

യഹോവ തിന്മയിൽനിന്ന് നന്മ വേർതിരിച്ചെടുക്കുന്നു

11. അബീയാവിനോട്‌ ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് യഹോയെ കുറിച്ച് എന്തു പഠിക്കാം?

11 മൂന്നാതായി, യഹോവ നമ്മെ പരിശോധിക്കുമ്പോൾ, അവൻ സുസൂക്ഷ്മം നന്മ അന്വേഷിച്ച് അത്‌ വേർതിരിച്ചെടുക്കുന്നു. ഉദാഹത്തിന്‌, വിശ്വാത്യാഗം ഭവിച്ച യെരോയാം രാജാവിന്‍റെ മുഴു രാജവംത്തെയും സംഹരിക്കാൻ യഹോവ ആജ്ഞാപിച്ചപ്പോൾ, ആ രാജാവിന്‍റെ പുത്രന്മാരിൽ ഒരാളായ അബീയാവിന്‌ യോഗ്യമായ ഒരു ശവസംസ്‌കാരം കൊടുക്കാൻ അവൻ കൽപ്പിച്ചു. എന്തുകൊണ്ട്? “അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു പ്രസാമുള്ള കാര്യം അല്‌പംകാണുയാൽ.” (1 രാജാക്കന്മാർ 14:1, 10-13) ഫലത്തിൽ യഹോവ ആ ചെറുപ്പക്കാന്‍റെ ഹൃദയം അരിച്ചുനോക്കി “പ്രസാമുള്ള കാര്യം അല്‌പം” അവിടെ കണ്ടു. ആ നന്മ എത്ര ചെറുതോ നിസ്സാമോ ആയിരുന്നിരിക്കാമെങ്കിലും തന്‍റെ വചനത്തിൽ പ്രസ്‌താവിക്കാൻ തക്ക മൂല്യം അതിനുള്ളതായി യഹോവ കണ്ടെത്തി. വിശ്വാത്യാഗം ഭവിച്ച കുടുംത്തിലെ ആ ഒരംഗത്തോട്‌ ഉചിതമായ അളവിൽ കരുണ കാണിച്ചുകൊണ്ട് അവൻ അതിനു പ്രതിലം കൊടുക്കുക പോലും ചെയ്‌തു.

12, 13. (എ) നാം പാപം ചെയ്യുമ്പോൾപ്പോലും യഹോവ നമ്മിലെ നന്മ ശ്രദ്ധിക്കുന്നുവെന്ന് യെഹോശാഫാത്തിന്‍റെ അനുഭവം പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) നമ്മുടെ സത്‌പ്രവൃത്തിളോടും ഗുണങ്ങളോടുമുള്ള ബന്ധത്തിൽ യഹോവ വാത്സല്യമുള്ള ഒരു പിതാവെന്ന നിലയിൽ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

 12 അതിലും മുന്തിയ ഒരു ദൃഷ്ടാന്തം നല്ല രാജാവായ യെഹോശാഫാത്തിനോടുള്ള ബന്ധത്തിൽ കാണാവുന്നതാണ്‌. രാജാവ്‌ ഒരു ഭോഷത്തം പ്രവർത്തിച്ചപ്പോൾ “യഹോയിങ്കൽനിന്നു കോപം നിന്‍റെമേൽ വന്നിരിക്കുന്നു” എന്ന് യഹോയുടെ പ്രവാകൻ അവനോടു പറഞ്ഞു. എത്ര ഗൗരവാമായ ആശയം! എന്നാൽ യഹോയുടെ സന്ദേശം അവിടെ അവസാനിച്ചില്ല. “നന്മയും നിന്നിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അതു തുടർന്നു. (2 ദിനവൃത്താന്തം 19:1-3) യഹോയുടെ നീതിനിഷ്‌ഠമായ കോപം യെഹോശാഫാത്തിലെ നന്മ കാണാനാകാത്തവിധം അവനെ അന്ധനാക്കിയില്ല. അപൂർണ മനുഷ്യരിൽനിന്ന് എത്ര വ്യത്യസ്‌തൻ! മറ്റുള്ളരുടെ പ്രവൃത്തികൾ നമ്മെ അസ്വസ്ഥരാക്കുമ്പോൾ അവരിലെ നന്മ കാണാൻ നാം പരാജപ്പെടുന്നു. നാം പാപം ചെയ്യുമ്പോൾ നമുക്കു തോന്നുന്ന നിരായും ലജ്ജയും കുറ്റബോവും നമ്മുടെന്നെ നന്മ കാണാനാകാത്തവിധം നമ്മെ അന്ധരാക്കിയേക്കാം. എന്നാൽ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുയും അവ ആവർത്തിക്കാതിരിക്കാൻ കഠിനശ്രമം നടത്തുയും ചെയ്യുന്നെങ്കിൽ യഹോവ നമ്മോടു ക്ഷമിക്കും എന്ന് ഓർക്കുക.

13 യഹോവ നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുമ്പോൾ, സ്വർണം അരിച്ചെടുക്കുന്ന ഒരു വ്യക്തി വിലയില്ലാത്ത മണൽത്തരികൾ തള്ളിക്കയുന്നതുപോലെ,  അത്തരം പാപങ്ങൾ തള്ളിക്കയുന്നു. നിങ്ങളുടെ നല്ല ഗുണങ്ങളും പ്രവൃത്തിളും സംബന്ധിച്ചെന്ത്? അവയാണ്‌ അവൻ സൂക്ഷിക്കുന്ന “സ്വർണം.” ചില മാതാപിതാക്കൾ വാത്സല്യപൂർവം, തങ്ങളുടെ കുട്ടികൾ വരച്ച ചിത്രങ്ങളും മറ്റും കാലങ്ങളോളം നിധിപോലെ സൂക്ഷിച്ചുവെക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? യഹോയാണ്‌ ഏറ്റവും വാത്സല്യമുള്ള പിതാവ്‌. നാം അവനോടു വിശ്വസ്‌തരായി നിലകൊള്ളുന്നിത്തോളം കാലം, അവൻ ഒരിക്കലും നമ്മുടെ സത്‌പ്രവൃത്തിളും ഗുണങ്ങളും മറക്കുന്നില്ല. യഥാർഥത്തിൽ അവ മറക്കുന്നത്‌ അനീതിയാണെന്ന് അവൻ കരുതുന്നു, അവൻ ഒരിക്കലും അനീതിയുള്ളനല്ല. (എബ്രായർ 6:10) മറ്റൊരു വിധത്തിലും അവൻ നമ്മെ അരിച്ചുനോക്കുന്നു.

14, 15. (എ നമ്മുടെ അപൂർണകൾ നമ്മിലെ നന്മ കാണാനാകാത്തവിധം യഹോയെ അന്ധനാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്? ദൃഷ്ടാന്തത്താൽ വിശദമാക്കുക. (ബി) നമ്മിൽ കണ്ടെത്തുന്ന നല്ല ഗുണങ്ങളെ യഹോവ എന്തുചെയ്യും, തന്‍റെ വിശ്വസ്‌ത ജനത്തെ അവൻ എങ്ങനെ വീക്ഷിക്കുന്നു?

14 യഹോവ നമ്മുടെ അപൂർണകൾ മാത്രമല്ല കാണുന്നത്‌, പകരം നമ്മിലെ നല്ല വശങ്ങളും അവൻ കാണുന്നു. കലാസൃഷ്ടിളെ സ്‌നേഹിക്കുന്നവർ തീർത്തും കേടുറ്റിയ ചിത്രങ്ങളെയോ മറ്റു സൃഷ്ടിളെയോ പുനഃസ്ഥാപിക്കാൻ വലിയ ശ്രമം ചെയ്യാറുണ്ട്. ഉദാഹത്തിന്‌, ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള നാഷണൽ ഗാലറിയിൽ ഏതാണ്ടു 3 കോടി ഡോളർ വിലവരുന്ന, ലിയോനാർഡോ ഡാവിഞ്ചി വരച്ച ഒരു ചിത്രം ആരോ വെടിവെച്ച് കേടുരുത്തിപ്പോൾ ചിത്രത്തിനു കേടുറ്റിതുകൊണ്ട് അത്‌ ഉപേക്ഷിച്ചുമെന്ന് ആരും നിർദേശിച്ചില്ല. ഏകദേശം 500 വർഷം പഴക്കമുള്ള ആ കലാസൃഷ്ടി പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉടൻ തുടങ്ങി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കലാസ്‌നേഹിളുടെ ദൃഷ്ടിയിൽ അതു വിലയേറിതായിരുന്നു. ചോക്കും മരക്കരിയും ഉപയോഗിച്ചു വരച്ച ഒരു ചിത്രത്തെക്കാൾ മൂല്യം നിങ്ങൾക്കില്ലേ? ദൈവദൃഷ്ടിയിൽ നിങ്ങൾക്കു തീർച്ചയായും മൂല്യമുണ്ട്—അവകാപ്പെടുത്തിയ അപൂർണത നിങ്ങൾക്കു വളരെയേറെ തകരാറ്‌ വരുത്തിയിരിക്കാമെങ്കിലും. (സങ്കീർത്തനം 72:12-14) മനുഷ്യകുടുംത്തെ വളരെ വിദഗ്‌ധമായി രൂപകൽപ്പന ചെയ്‌ത യഹോയാം ദൈവം തന്‍റെ സ്‌നേസൃമായ പരിപാത്തോടു പ്രതിരിക്കുന്ന എല്ലാവരെയും പൂർണയിലേക്കു പുനഃസ്ഥാപിക്കാൻ വേണ്ടതു ചെയ്യും.—പ്രവൃത്തികൾ 3:21; റോമർ 8:20-22.

15 നാം നമ്മിൽ കാണാത്ത നന്മ യഹോവ കാണുന്നു. നാം അവനെ സേവിക്കുമ്പോൾ നാം ഒടുവിൽ പൂർണരാകുന്നതുരെ ആ നന്മ വളരാൻ അവൻ ഇടയാക്കും. സാത്താന്‍റെ ലോകം നമ്മോട്‌ എങ്ങനെ പെരുമാറിയാലും, യഹോവ തന്‍റെ വിശ്വസ്‌ത ദാസന്മാരെ ‘അഭികാമ്യരായി’ കരുതുന്നു.—ഹഗ്ഗായി 2:7, NW.

 യഹോവ തന്‍റെ സ്‌നേഹം സജീവമായി പ്രകടമാക്കുന്നു

16. യഹോവ നമ്മെ സ്‌നേഹിക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവ്‌ എന്താണ്‌, ഈ ദാനം നമുക്കു വ്യക്തിമായി നൽകപ്പെട്ടതാണെന്നു നാം എങ്ങനെ അറിയുന്നു?

16 നാലാതായി, നമ്മോടുള്ള തന്‍റെ സ്‌നേത്തെ തെളിയിക്കാൻ യഹോവ വളരെധികം കാര്യങ്ങൾ ചെയ്യുന്നു. തീർച്ചയായും, നാം വിലകെട്ടരോ സ്‌നേഹം അർഹിക്കാത്തരോ ആണെന്നുള്ള സാത്താന്യ ഭോഷ്‌കിനുള്ള ഏറ്റവും ഫലകരമായ ഉത്തരമാണ്‌ ക്രിസ്‌തുവിന്‍റെ മറുവിയാഗം. ദണ്ഡനസ്‌തംത്തിലെ, യേശുവിന്‍റെ വേദനാമായ മരണവും അതിലുരി തന്‍റെ പ്രിയപുത്രന്‍റെ മരണം യഹോയിൽ ഉളവാക്കിയ ഹൃദയവേയും അവർക്കു നമ്മോടുള്ള സ്‌നേത്തിന്‍റെ തെളിവാണെന്നു നാം ഒരിക്കലും മറക്കരുത്‌. സങ്കടകമെന്നു പറയട്ടെ, ഈ ദാനം തങ്ങൾക്കു വ്യക്തിമായി നൽകപ്പെട്ടതാണെന്നു വിശ്വസിക്കുക പ്രയാമാണെന്ന് അനേകർ കണ്ടെത്തുന്നു. തങ്ങൾക്ക് അതിനുള്ള യോഗ്യയില്ലെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അപ്പൊസ്‌തനായ പൗലൊസിന്‍റെ കാര്യം ചിന്തിക്കുക. ക്രിസ്‌തുവിന്‍റെ അനുഗാമിളുടെ ഒരു പീഡകൻ ആയിരുന്ന അവൻ ഇങ്ങനെ എഴുതി: ‘ദൈവപുത്രൻ എന്നെ സ്‌നേഹിക്കുയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുയും ചെയ്‌തു.’—ഗലാത്യർ 1:13; 2:20, പി.ഒ.സി. ബൈ.

17. യഹോവ ഏതു മുഖാന്തത്താൽ നമ്മെ അവനിലേക്കും അവന്‍റെ പുത്രനിലേക്കും ആകർഷിക്കുന്നു?

17 ക്രിസ്‌തുവിന്‍റെ യാഗത്തിന്‍റെ പ്രയോങ്ങൾ അനുഭവിക്കാൻ നമ്മെ വ്യക്തിമായി സഹായിച്ചുകൊണ്ട് യഹോവ നമ്മോടുള്ള തന്‍റെ സ്‌നേഹം തെളിയിക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 6:44) അതേ, യഹോവ തന്‍റെ പുത്രനിലേക്കും നിത്യജീന്‍റെ പ്രത്യായിലേക്കും നമ്മെ വ്യക്തിമായി ആകർഷിക്കുന്നു. എങ്ങനെ? സുവാർത്താന്ദേശം നമുക്ക് വ്യക്തിമായി എത്തിച്ചുന്നുകൊണ്ടും പരിമിതിളും അപൂർണളും ഉള്ളവരെങ്കിലും ആത്മീയ സത്യങ്ങൾ ഗ്രഹിക്കാനും പിൻപറ്റാനും നമ്മെ സഹായിക്കാൻ കഴിവുള്ള തന്‍റെ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും. അതുകൊണ്ട് ഇസ്രായേലിനെ കുറിച്ചു പറഞ്ഞതുപോലെന്നെ യഹോയ്‌ക്ക് നമ്മെക്കുറിച്ചും പറയാൻ കഴിയും: “നിത്യസ്‌നേഹം കൊണ്ടു ഞാൻ നിന്നെ സ്‌നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.”—യിരെമ്യാവു 31:3.

18, 19. (എ) യഹോവ നമ്മോടുള്ള സ്‌നേഹം പ്രകടമാക്കുന്ന പ്രമുഖ വിധം ഏത്‌? (ബി) യഹോവ സമാനുഭാമുള്ള ഒരു ശ്രോതാവാണെന്നു ദൈവനം നമുക്ക് ഉറപ്പുനൽകുന്നത്‌ എങ്ങനെ?

18 ഒരുപക്ഷേ പ്രാർഥയെന്ന പദവിയിലൂടെയാണ്‌ നാം പ്രമുമായും യഹോയുടെ സ്‌നേഹം അനുഭവിച്ചറിയുന്നത്‌. ദൈവത്തോട്‌ “ഇടവിടാതെ പ്രാർഥിപ്പിൻ” എന്നു ബൈബിൾ നമ്മിൽ ഓരോരുത്തരോടും പറയുന്നു.  (1 തെസ്സലൊനീക്യർ 5:17) യഹോവ നമ്മുടെ പ്രാർഥകൾ ശ്രദ്ധിക്കുന്നു. “പ്രാർത്ഥന കേൾക്കുന്നവൻ” എന്നുപോലും അവൻ വിളിക്കപ്പെടുന്നു. (സങ്കീർത്തനം 65:2) ഈ അധികാരം മറ്റാർക്കും, സ്വന്തം പുത്രനുപോലും, അവൻ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. ചിന്തിക്കുക: സംസാസ്വാന്ത്ര്യത്തോടെ പ്രാർഥയിൽ തന്നെ സമീപിക്കാൻ അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അവൻ എങ്ങനെയുള്ള ശ്രോതാവാണ്‌? നിസ്സംനോ നിർവികാനോ ശ്രദ്ധിക്കാൻ താത്‌പര്യമില്ലാത്തനോ ആണോ? തീർച്ചയായും അല്ല!

19 യഹോവ സമാനുഭാവം ഉള്ളവനാണ്‌. എന്താണു സമാനുഭാവം? പ്രായമുള്ള ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനി ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വേദന എന്‍റെ ഹൃദയത്തിൽ അനുഭപ്പെടുന്നതാണ്‌ സമാനുഭാവം.” നമ്മുടെ വേദന യഥാർഥത്തിൽ യഹോയ്‌ക്ക് അനുഭപ്പെടുന്നുണ്ടോ? അവന്‍റെ ജനമായ ഇസ്രായേലിന്‍റെ കഷ്ടപ്പാടുളെ കുറിച്ചു നാം വായിക്കുന്നു: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു.” (യെശയ്യാവു 63:9) യഹോവ ജനത്തിന്‍റെ അനർഥങ്ങൾ കാണുക മാത്രമല്ല, അവന്‌ അവരോടു സമാനുഭാവം തോന്നുയും ചെയ്‌തു. അവന്‌ അനുഭപ്പെടുന്ന വികാരം എത്ര തീവ്രമാണെന്ന് തന്‍റെ ദാസന്മാരോടുള്ള അവന്‍റെ സ്വന്തം വാക്കുകൾ ചിത്രീരിക്കുന്നു: “നിങ്ങളെ തൊടുന്നവൻ എന്‍റെ കണ്മണിയെ തൊടുന്നു.” * (സെഖര്യാവു 2:8, NW) അത്‌ എത്ര വേദനാകം ആയിരിക്കും! അതേ, യഹോയ്‌ക്ക് നമ്മോട്‌ അനുകമ്പ തോന്നുന്നു. നാം വേദനിക്കുമ്പോൾ അവനും വേദനിക്കുന്നു.

20. റോമർ 12:3-ൽ കാണുന്ന ബുദ്ധിയുദേശം അനുസരിക്കുന്നതിന്‌ ഏത്‌ അസന്തുലിത ചിന്ത നാം ഒഴിവാക്കണം?

20 ദൈവത്തിന്‌ തന്‍റെ ദാസരോടുള്ള സ്‌നേത്തിന്‍റെയും വിലമതിപ്പിന്‍റെയും ഇത്തരം തെളിവിനെ സമനിയുള്ള ഒരു ക്രിസ്‌ത്യാനിയും അഹങ്കാത്തിന്‌ ഒരു ഒഴികഴിവായി ഉപയോഗിക്കില്ല. അപ്പൊസ്‌തനായ പൗലൊസ്‌ എഴുതി: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുരാതെ ദൈവം അവനവന്നു വിശ്വാത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോമാകുംണ്ണം ഭാവിക്കേമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) “ഉള്ളതിനെക്കാൾ ഉപരിയായി തനിക്കുന്നെ വില കൽപ്പിക്കാതെ തന്നെക്കുറിച്ച് സുബോത്തോടുകൂടിയ ഒരു വിലയിരുത്തൽ നടത്താൻ നിങ്ങളിൽ ഓരോരുത്തരോടും ഞാൻ പറയുന്നു” എന്ന് മറ്റൊരു ഭാഷാന്തരം പറയുന്നു. (ജനകീയ ഭാഷയിലുള്ള  ഒരു പരിഭാഷ [ചാൾസ്‌ ബി. വില്യംസ്‌]) അതുകൊണ്ട് നമ്മുടെ സ്വർഗീയ പിതാവിന്‍റെ സ്‌നേത്തിന്‍റെ ഊഷ്‌മളത പൂർണമായി ആസ്വദിക്കുമ്പോൾത്തന്നെ നാം വാസ്‌തത്തിൽ ദൈവസ്‌നേത്തിന്‌ അർഹരല്ലെന്നും അതുപോലെ അത്‌ അവകാമായി നേടിയെടുക്കാവുന്ന ഒന്നല്ലെന്നും നമുക്ക് ഓർത്തിരിക്കാം.—ലൂക്കൊസ്‌ 17:10.

21. ഏതു സാത്താന്യ ഭോഷ്‌കുളെ നാം തുടർച്ചയായി എതിർക്കണം, ഏതു ദിവ്യത്യത്താൽ നാം നമ്മുടെ ഹൃദയങ്ങൾക്ക് ഉറപ്പുകൊടുക്കുന്നതിൽ തുടരണം?

21 നാം വിലകെട്ടരും സ്‌നേഹം അർഹിക്കാത്തരും ആണ്‌ എന്നത്‌ ഉൾപ്പെടെയുള്ള സാത്താന്‍റെ സകല ഭോഷ്‌കുളും തള്ളിക്കയാൻ നമ്മളാൽ കഴിയുന്നതെല്ലാം നമുക്കു ചെയ്യാം. ദൈവത്തിന്‍റെ അപരിമേയ സ്‌നേത്തിനുപോലും മറികക്കാനാവാത്ത ഒരു തടസ്സമായി നിങ്ങളെത്തന്നെ വീക്ഷിക്കാനോ നിങ്ങളുടെ സത്‌പ്രവൃത്തിളെ സർവവും ദർശിക്കുന്ന അവന്‍റെ കണ്ണുകൾക്കുപോലും കാണാനാകാത്തവിധം തുച്ഛീരിച്ചു കാണാനോ നിങ്ങളുടെ പാപങ്ങൾ അവന്‍റെ പ്രിയപുത്രന്‍റെ മരണത്തിനുപോലും മറയ്‌ക്കാനാകാത്തവിധം അത്ര വലിയതാണെന്നു കരുതാനോ നിങ്ങളുടെ ജീവിതാനുങ്ങൾ ഇടയാക്കിയിരിക്കുന്നെങ്കിൽ ഓർക്കുക—അത്‌ തികച്ചും അസത്യമാണ്‌. അത്തരം അസത്യങ്ങളെയെല്ലാം പൂർണമായി തള്ളിക്കയുക! പൗലൊസിന്‍റെ പിൻവരുന്ന വാക്കുളിൽ പ്രതിലിക്കുന്ന സത്യത്താൽ നമ്മുടെ ഹൃദയങ്ങൾക്ക് ഉറപ്പുകൊടുക്കുന്നതിൽ നമുക്കു തുടരാം: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്‌ചകൾക്കോ അധികാങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.”—റോമർ 8:38, 39.

^ ഖ. 6 ബൈബിൾ പുനരുത്ഥാന പ്രത്യായെ യഹോയുടെ ഓർമയോട്‌ ആവർത്തിച്ചു ബന്ധപ്പെടുത്തുന്നു. വിശ്വസ്‌ത മനുഷ്യനായ ഇയ്യോബ്‌ യഹോയോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ എനിക്ക് ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുയും ചെയ്‌തുവെങ്കിൽ കൊള്ളായിരുന്നു.’ (ഇയ്യോബ്‌ 14:13) “സ്‌മാക്കല്ലളിലുള്ള എല്ലാവരു”ടെയും (NW) പുനരുത്ഥാത്തെ യേശു പരാമർശിച്ചു. മരിച്ചരിൽനിന്ന് താൻ ഉയിർപ്പിക്കാൻ ഉദ്ദേശിക്കുന്നരെ യഹോവ പൂർണമായും ഓർത്തിരിക്കുന്നതിനാൽ അപ്രകാരം പറയുന്നത്‌ ഉചിതമായിരുന്നു.—യോഹന്നാൻ 5:28, 29.

^ ഖ. 19 ചില ഭാഷാന്തങ്ങൾ, ദൈവത്തെ തൊടുന്നവൻ ദൈവത്തിന്‍റെ കണ്ണിലല്ല, മറിച്ച് തന്‍റെ സ്വന്തം കണ്ണിലോ ഇസ്രായേലിന്‍റെ കണ്ണിലോ തൊടുന്നു എന്നു സൂചിപ്പിക്കുന്നു. ഈ വാക്യം ദൈവത്തോടുള്ള അനാദസൂമായ ഒരു പ്രസ്‌തായാണെന്നു കരുതിയ ചില ശാസ്‌ത്രിമാർ അതു തിരുത്തിതിനാലാണ്‌ ഈ പിശകു കടന്നുന്നത്‌. യഹോയുടെ സമാനുഭാത്തിന്‍റെ തീവ്രയെ മറയ്‌ക്കാൻ അവരുടെ ഈ ശ്രമം ഇടയാക്കി.