വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം

‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം

“എന്‍റെ അകൃത്യങ്ങൾ എന്‍റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘമായിരിക്കുന്നു,” സങ്കീർത്തക്കാനായ ദാവീദ്‌ എഴുതി. (സങ്കീർത്തനം 38:4, 8) കുറ്റബോത്താൽ നീറുന്ന ഒരു മനസ്സാക്ഷിയുടെ ഭാരം എത്ര വലുതായിരിക്കാമെന്ന് ദാവീദിന്‌ അറിയാമായിരുന്നു. എന്നാൽ അസ്വസ്ഥമായ തന്‍റെ ഹൃദയത്തിന്‌ അവൻ ആശ്വാസം കണ്ടെത്തി. യഹോവ പാപത്തെ വെറുക്കുന്നെങ്കിലും, പാപിയായ ഒരു വ്യക്തി യഥാർഥ അനുതാപം പ്രകടമാക്കുയും തന്‍റെ പാപഗതി ഉപേക്ഷിക്കുയും ചെയ്യുന്നെങ്കിൽ, യഹോവ ആ വ്യക്തിയെ വെറുക്കുന്നില്ലെന്ന് ദാവീദു മനസ്സിലാക്കി. അനുതാമുള്ളരോടു കരുണ കാണിക്കാനുള്ള യഹോയുടെ സന്നദ്ധതയിലുള്ള പൂർണവിശ്വാത്തോടെ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘യഹോവേ, നീ ക്ഷമിക്കാൻ ഒരുക്കമുള്ളവൻ ആകുന്നു.’—സങ്കീർത്തനം 86:5, NW.

1-3. (എ) സങ്കീർത്തക്കാനായ ദാവീദ്‌ ഭാരമുള്ള ഏതു ചുമടു വഹിച്ചിരുന്നു, അസ്വസ്ഥമായ തന്‍റെ ഹൃദയത്തിന്‌ അവൻ ആശ്വാസം കണ്ടെത്തിയത്‌ എങ്ങനെ? (ബി) പാപം ചെയ്യുമ്പോൾ നമുക്ക് എന്തു സഹിക്കേണ്ടിന്നേക്കാം, എന്നാൽ യഹോവ നമുക്ക് എന്ത് ഉറപ്പുനൽകുന്നു?

2 പാപം ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷിയും നമ്മെ കുത്തിനോവിച്ചേക്കാം. ഈ കുറ്റബോധം പ്രയോമാണ്‌. നമ്മുടെ തെറ്റുകൾ തിരുത്താൻ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ അതിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, ശ്രദ്ധിക്കാത്തക്ഷം കുറ്റബോധം നമ്മെ വിഴുങ്ങിക്കഞ്ഞേക്കാം. സ്വയം കുറ്റംവിധിക്കുന്ന നമ്മുടെ ഹൃദയം, നാം എത്ര അനുതാമുള്ളരായാലും യഹോവ നമ്മോടു ക്ഷമിക്കുയില്ലെന്നു മന്ത്രിച്ചുകൊണ്ടിരുന്നേക്കാം. നമ്മൾ കുറ്റബോത്തിൽ ‘മുങ്ങിപ്പോകുന്നു’വെങ്കിൽ, മടുത്തു പിന്മാറാൻ, യഹോവ നമ്മെ വിലകെട്ടരും അവന്‍റെ സേവനത്തിനു യോഗ്യയില്ലാത്തരുമായി വീക്ഷിക്കുന്നുവെന്നു തോന്നിക്കാൻ സാത്താൻ ശ്രമിച്ചേക്കാം.—2 കൊരിന്ത്യർ 2:5-11.

3 കാര്യങ്ങളെ അങ്ങനെയാണോ യഹോവ വീക്ഷിക്കുന്നത്‌? തീർച്ചയായും അല്ല! ക്ഷമ യഹോയുടെ ഉത്‌കൃഷ്ട സ്‌നേത്തിന്‍റെ ഒരു വശമാണ്‌. നാം യഥാർഥവും ഹൃദയംവുമായ അനുതാപം പ്രകടമാക്കുമ്പോൾ, താൻ ക്ഷമിക്കാൻ സന്നദ്ധനാണെന്ന് തന്‍റെ വചനത്തിലൂടെ അവൻ നമുക്ക് ഉറപ്പുനൽകുന്നു. (സദൃശവാക്യങ്ങൾ 28:13) യഹോയുടെ ക്ഷമ നമുക്ക് അപ്രാപ്യമാണെന്ന ചിന്ത ഒഴിവാക്കാൻ അവൻ ക്ഷമിക്കുന്നത്‌ എന്തുകൊണ്ടെന്നും എങ്ങനെയെന്നും നമുക്കു പരിശോധിക്കാം.

 യഹോവ ‘ക്ഷമിക്കാൻ ഒരുക്കമുള്ളവൻ’ ആയിരിക്കുന്നതിന്‍റെ കാരണം

4. നമ്മുടെ പ്രകൃതിയെ കുറിച്ചു യഹോവ എന്ത് ഓർക്കുന്നു, ഇത്‌ അവൻ നമ്മോടു പെരുമാറുന്ന വിധത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

4 യഹോയ്‌ക്കു നമ്മുടെ പരിമിതികൾ അറിയാം. “എന്തിൽ നിന്നാണ്‌ നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു,” സങ്കീർത്തനം 103:14 (പി.ഒ.സി. ബൈ.) പറയുന്നു. അപൂർണയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീകൾ ഉള്ള, പൊടികൊണ്ടുള്ള ജീവിളാണെന്ന് അവൻ മറക്കുന്നില്ല. “എന്തിൽ നിന്നാണ്‌ നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു” എന്ന പ്രയോഗം, യഹോയെ ബൈബിൾ ഒരു കുശവനോടും നമ്മെ അവൻ നിർമിക്കുന്ന കളിമൺ പാത്രങ്ങളോടും ഉപമിക്കുന്നതായി നമ്മെ അനുസ്‌മരിപ്പിക്കുന്നു. * (യിരെമ്യാവു 18:2-6) വലിയ കുശവനായ യഹോവ നമ്മുടെ പാപപ്രകൃതിയും അവന്‍റെ മാർഗനിർദേത്തോടു നാം പ്രതിരിക്കുന്ന വിധവും കണക്കിലെടുത്തുകൊണ്ട് നമ്മോടുള്ള ഇടപെലുളെ മയപ്പെടുത്തുന്നു.

5. റോമർക്കുള്ള ലേഖനം പാപത്തിന്‍റെ ശക്തമായ പിടിയെ വർണിക്കുന്നത്‌ എങ്ങനെ?

5 പാപം എത്ര ശക്തമാണെന്ന് യഹോയ്‌ക്ക് അറിയാം. ദൈവനം പാപത്തെ മനുഷ്യന്‍റെമേൽ മാരകമായി പിടിമുറുക്കിയിരിക്കുന്ന ശക്തമായ ഒരു സ്വാധീമായി വർണിക്കുന്നു. പാപത്തിന്‍റെ പിടി എത്ര ശക്തമാണ്‌? റോമർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ വിവരിക്കുന്നു: പടയാളികൾ അവരുടെ സേനാതിയുടെ കീഴിലായിരിക്കുന്നതുപോലെ നാം “പാപത്തിൻ കീഴാകുന്നു” (റോമർ 3:9); പാപം ഒരു രാജാവിനെപ്പോലെ മനുഷ്യവർഗത്തിന്മേൽ ‘വാണിരിക്കുന്നു’ (റോമർ 5:21); അതു നമ്മിൽ ‘വസിക്കുന്നു’ (റോമർ 7:17, 20); അതിന്‍റെ “പ്രമാണം” ഫലത്തിൽ നമ്മുടെ പ്രവർത്തതിയെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് നമ്മിൽ വ്യാപരിക്കുന്നു. (റോമർ 7:23, 25) നമ്മുടെ വീഴ്‌ച ഭവിച്ച ജഡത്തിന്മേൽ പാപത്തിന്‌ എത്ര ശക്തമായ പിടിയാണ്‌ ഉള്ളത്‌!—റോമർ 7:21, 24.

6, 7. (എ) പശ്ചാത്താമുള്ള ഒരു ഹൃദയത്തോടെ തന്‍റെ കരുണ തേടുന്നരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) നാം ദൈവത്തിന്‍റെ കരുണയെ നിസ്സാരീരിക്കരുതാത്തത്‌ എന്തുകൊണ്ട്?

6 അതുകൊണ്ട്, നാം എത്ര ആത്മാർഥമായി ആഗ്രഹിച്ചാലും യഹോയെ പൂർണമായി അനുസരിക്കാൻ നമുക്കു സാധിക്കില്ലെന്ന് യഹോയ്‌ക്ക് അറിയാം. പശ്ചാത്താമുള്ള ഒരു ഹൃദയത്തോടെ നാം യഹോയുടെ കരുണ തേടുന്നെങ്കിൽ അവൻ നമ്മോടു ക്ഷമിക്കുമെന്ന് സ്‌നേപൂർവം നമുക്ക് ഉറപ്പുനൽകുന്നു. സങ്കീർത്തനം 51:17 പറയുന്നു: “ദൈവത്തിന്‍റെ ഹനനയാങ്ങൾ  തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” കുറ്റഭാത്താൽ “തകർന്നും നുറുങ്ങിയുമിരിക്കുന്ന” ഹൃദയത്തെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല, അല്ലെങ്കിൽ തള്ളിക്കയില്ല.

7 എന്നാൽ, നമ്മുടെ പാപപ്രകൃതിയെ, പാപം ചെയ്യാനുള്ള ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്‍റെ കരുണയെ നിസ്സാരീരിക്കാമെന്നാണോ? തീർച്ചയായുമല്ല! കേവലം വികാത്താലല്ല യഹോവ നയിക്കപ്പെടുന്നത്‌. അവന്‍റെ കരുണയ്‌ക്ക് അതിരുളുണ്ട്. കഠിന ഹൃദയത്തോടെ, യാതൊരു അനുതാവും പ്രകടമാക്കാതെ, മനഃപൂർവം പതിവായി പാപം ചെയ്‌തുകൊണ്ടിരിക്കുന്നരോട്‌ അവൻ തീർച്ചയായും ക്ഷമിക്കുയില്ല. (എബ്രായർ 10:26) മറിച്ച്, പശ്ചാത്താമുള്ള ഒരു ഹൃദയം കാണുമ്പോൾ, അവൻ ക്ഷമിക്കാൻ തയ്യാറാകുന്നു. ഇപ്പോൾ നമുക്ക് യഹോയുടെ സ്‌നേത്തിന്‍റെ അതിശ്രേഷ്‌ഠമായ ഈ വശത്തെ വർണിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ചില പ്രയോങ്ങൾ പരിചിന്തിക്കാം.

യഹോവ എത്ര പൂർണമായി ക്ഷമിക്കുന്നു?

8. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ അവൻ ഫലത്തിൽ എന്തു ചെയ്യുന്നു, ഇത്‌ നമുക്ക് എന്ത് ഉറപ്പുനൽകുന്നു?

8 അനുതപിച്ച ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്‍റെ പാപം നിന്നോറിയിച്ചു; എന്‍റെ അകൃത്യം മറെച്ചതുമില്ല. . . . നീ എന്‍റെ പാപത്തിന്‍റെ കുററം ക്ഷമിച്ചുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (സങ്കീർത്തനം 32:5) “ക്ഷമിച്ചു” എന്ന പ്രയോഗം, അടിസ്ഥാമായി “എടുക്കുക,” “വഹിക്കുക” തുടങ്ങിയ അർഥങ്ങളുള്ള ഒരു എബ്രായ പദത്തിന്‍റെ പരിഭായാണ്‌. ഇവിടെ അത്‌ ‘കുറ്റം, പാപം, ലംഘനം’ എന്നിവ നീക്കംചെയ്യുന്നതിനെ അർഥമാക്കുന്നു. അതുകൊണ്ട്, ഒരർഥത്തിൽ പറഞ്ഞാൽ, യഹോവ ദാവീദിന്‍റെ പാപങ്ങൾ എടുത്തുമാറ്റി. ദാവീദ്‌ അനുഭവിച്ചുകൊണ്ടിരുന്ന കുറ്റബോത്തെ അതു ലഘൂകരിച്ചു എന്നതിൽ സംശയമില്ല. (സങ്കീർത്തനം 32:3) യേശുക്രിസ്‌തുവിന്‍റെ മറുവിയാത്തിലുള്ള വിശ്വാത്തിന്‍റെ അടിസ്ഥാത്തിൽ ക്ഷമ തേടുന്നരുടെ പാപങ്ങൾ എടുത്തു മാറ്റുന്ന, ക്ഷമിക്കുന്ന ദൈവത്തിൽ നമുക്കും പൂർണ വിശ്വാമുള്ളരായിരിക്കാൻ കഴിയും.—മത്തായി 20:28.

9. യഹോവ നമ്മുടെ പാപങ്ങളെ എത്ര ദൂരെ അകറ്റുന്നു?

9 യഹോയുടെ ക്ഷമയെ വർണിക്കാൻ ദാവീദ്‌ ഉജ്ജ്വലമായ മറ്റൊരു പദപ്രയോഗം ഉപയോഗിച്ചു: “കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്ന് നമ്മിൽനിന്ന് അകററിനിർത്തി.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (സങ്കീർത്തനം 103:12, പി.ഒ.സി. ബൈ.) കിഴക്കും പടിഞ്ഞാറും തമ്മിൽ എത്ര അകലമുണ്ട്? ഒരർഥത്തിൽ പറഞ്ഞാൽ പടിഞ്ഞാറിൽനിന്ന്, സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും അകലെയാണ്‌ കിഴക്ക്. ഒരിക്കലും അവയ്‌ക്ക് കൂട്ടിമുട്ടാനാകില്ല. ഈ പദപ്രയോത്തിന്‍റെ  അർഥം “ഏറ്റവും ദൂരെ; നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ദൂരെ” എന്നാണ്‌ എന്ന് ഒരു പണ്ഡിതൻ പറയുന്നു. യഹോവ ക്ഷമിക്കുമ്പോൾ, നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ദൂരത്തേക്ക് അവൻ നമ്മുടെ പാപങ്ങളെ അകറ്റുന്നു എന്ന് ദാവീദിന്‍റെ നിശ്വസ്‌ത വാക്കുകൾ വ്യക്തമാക്കുന്നു.

“നിങ്ങളുടെ പാപങ്ങൾ . . . ഹിമംപോലെ വെളുക്കും”

10. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, ശേഷിച്ച ജീവികാലത്ത്‌ നാം ആ പാപങ്ങളുടെ കറ വഹിക്കുന്നുവെന്ന് വിചാരിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?

10 ഇളംനിമുള്ള ഒരു വസ്‌ത്രത്തിൽനിന്ന് ഒരു കറ നീക്കം ചെയ്യാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എത്ര ശ്രമിച്ചിട്ടും കറ മാഞ്ഞുപോയിരുന്നിരിക്കില്ല. ക്ഷമിക്കാനുള്ള തന്‍റെ പ്രാപ്‌തിയെ യഹോവ വർണിക്കുന്നത്‌ എങ്ങനെയെന്നു കാണുക: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” * (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യെശയ്യാവു 1:18) ചായം മുക്കാൻ ഉപയോഗിച്ചിരുന്ന കടുത്ത നിറങ്ങളിൽ ഒന്നായിരുന്നു “ധൂമ്ര”വർണം അഥവാ രക്തച്ചുവപ്പ്. (നഹൂം 2:3) നമ്മുടെ സ്വന്തം ശ്രമങ്ങളാൽ നമുക്ക് ഒരിക്കലും പാപക്കറ നീക്കാൻ സാധ്യമല്ല. എന്നാൽ കടുംചുപ്പോ രക്തവർണമോ പോലുള്ള പാപങ്ങളെ നീക്കാനും  അവ ഹിമമോ പഞ്ഞിയോ പോലെ തൂവെള്ള നിറമാക്കാനും യഹോയ്‌ക്കു കഴിയും. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, നമ്മുടെ ശേഷിച്ച ജീവികാലത്ത്‌ ആ പാപങ്ങളുടെ കറ നാം വഹിക്കുന്നുണ്ടെന്നു വിചാരിക്കേണ്ടതില്ല.

11. യഹോവ നമ്മുടെ പാപങ്ങളെ പിന്നിലേക്ക് എറിഞ്ഞുയുന്നത്‌ ഏതർഥത്തിൽ?

11 മാരകമായ ഒരു രോഗത്തിൽനിന്നു സൗഖ്യമാക്കപ്പെട്ടശേഷം ഹിസ്‌കീയാവ്‌ രചിച്ച ഹൃദയസ്‌പർശിയായ ഒരു കൃതജ്ഞതാഗീത്തിൽ അവൻ യഹോയോട്‌, ‘നീ എന്‍റെ സകല പാപങ്ങളെയും നിന്‍റെ പിറകിൽ എറിഞ്ഞുഞ്ഞു’ എന്നു പറഞ്ഞു. (യെശയ്യാവു 38:17) അനുതാമുള്ള ഒരു ദുഷ്‌പ്രവൃത്തിക്കാരന്‍റെ പാപങ്ങൾ യഹോവ എടുത്ത്‌ മേലാൽ അവ കാണുയോ ശ്രദ്ധിക്കുയോ ചെയ്യുയില്ലാത്തവിധം തന്‍റെ പിന്നിലേക്ക് എറിഞ്ഞുയുന്നതായി ഇവിടെ ചിത്രീരിച്ചിരിക്കുന്നു. ഒരു ബൈബിൾ നിഘണ്ടു പറയുന്നനുരിച്ച് പ്രസ്‌തുത വാക്യം ഇങ്ങനെ ഒരു ആശയം നൽകുന്നു: “നീ [എന്‍റെ പാപങ്ങളെ] അവ സംഭവിച്ചിട്ടില്ലാത്തതുപോലെ ആക്കിയിരിക്കുന്നു.” അത്‌ ആശ്വാപ്രല്ലേ?

12. യഹോവ ക്ഷമിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്നു പ്രവാനായ മീഖാ സൂചിപ്പിക്കുന്നത്‌ എങ്ങനെ?

12 ഒരു പുനഃസ്ഥാപന വാഗ്‌ദാത്തിൽ പ്രവാനായ മീഖാ അനുതാമുള്ള തന്‍റെ ജനത്തോടു യഹോവ ക്ഷമിക്കുമെന്നുള്ള ബോധ്യം പ്രകടമാക്കി: “അകൃത്യം ക്ഷമിക്കയും തന്‍റെ അവകാത്തിൽ ശേഷിപ്പുള്ളരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? . . . അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകയും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മീഖാ 7:18, 19) ബൈബിൾ കാലങ്ങളിൽ ജീവിച്ചിരുന്നരെ സംബന്ധിച്ചിത്തോളം ആ വാക്കുകൾ എന്തർഥമാക്കി എന്നു ചിന്തിക്കുക. “സമുദ്രത്തിന്‍റെ ആഴത്തിൽ” എറിഞ്ഞുളഞ്ഞ എന്തെങ്കിലും തിരിച്ചെടുക്കാൻ കഴിയുമായിരുന്നോ? ആ വിധത്തിൽ, യഹോവ ക്ഷമിക്കുമ്പോൾ അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമായി നീക്കം ചെയ്യുന്നുവെന്ന് മീഖായുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

13. “ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേമേ” എന്ന യേശുവിന്‍റെ വാക്കുളുടെ അർഥമെന്ത്?

13 യഹോയുടെ ക്ഷമയെ ചിത്രീരിക്കാൻ യേശു കടം കൊടുക്കുന്നരുടെയും കടം വാങ്ങുന്നരുടെയും ബന്ധത്തെ ഉപയോഗിച്ചു. “ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേമേ” എന്നു പ്രാർഥിക്കാൻ അവൻ നമ്മെ ഉദ്‌ബോധിപ്പിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 6:12) യേശു അങ്ങനെ പാപങ്ങളെ കടങ്ങളോട്‌ ഉപമിച്ചു. (ലൂക്കൊസ്‌ 11:4) പാപംചെയ്യുമ്പോൾ നാം യഹോയുടെ ‘കടക്കാർ’ ആയിത്തീരുന്നു. ‘ക്ഷമിക്കുക’ എന്നു ഭാഷാന്തപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാത്തിന്‍റെ അർഥത്തെക്കുറിച്ച് ഒരു പരാമർശഗ്രന്ഥം പറയുന്നത്‌, “ഒരു കടം തിരികെ തരാൻ ആവശ്യപ്പെടാതെ അത്‌ വേണ്ടെന്നുവെക്കുക, ഉപേക്ഷിക്കുക” എന്നാണ്‌.  ഒരർഥത്തിൽ, യഹോവ ക്ഷമിക്കുമ്പോൾ, വാസ്‌തത്തിൽ നമ്മുടെ കണക്കിൽ ചുമത്തേണ്ടിയിരുന്ന കടം അവൻ റദ്ദാക്കുന്നു. അങ്ങനെ അനുതാമുള്ള പാപികൾക്ക് ആശ്വാസം പ്രാപിക്കാൻ കഴിയും. താൻ റദ്ദാക്കിയ ഒരു കടം അവൻ ഒരിക്കലും തിരിച്ചുചോദിക്കുയില്ല!—സങ്കീർത്തനം 32:1, 2.

14. “നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന്നു” എന്ന പദപ്രയോഗം നമ്മുടെ മനസ്സിൽ ഏതു ചിത്രം ഉണർത്തുന്നു?

14 ക്ഷമിക്കാനുള്ള യഹോയുടെ മനസ്സൊരുക്കത്തെ പ്രവൃത്തികൾ 3:19-ൽ കൂടുലായി വർണിക്കുന്നു. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തപ്പെട്ടു തിരിഞ്ഞുകൊൾവിൻ” എന്ന് ആ വാക്യം പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) മാഞ്ഞുകിട്ടുക എന്ന പദപ്രയോഗം “തുടച്ചു നീക്കുക, . . . റദ്ദാക്കുക, അല്ലെങ്കിൽ നശിപ്പിക്കുക” എന്ന അർഥം ഉണ്ടായിരിക്കാവുന്ന ഒരു ഗ്രീക്ക് ക്രിയയുടെ പരിഭായാണ്‌. ചില പണ്ഡിതന്മാർ പറയുന്നനുരിച്ച്, കൈയെഴുത്തു മായ്‌ക്കുന്നതിന്‍റെ ഒരു ചിത്രം ഭാവനയിൽ കാണാൻ സഹായിക്കുന്ന ഒരു പദപ്രയോമാണ്‌ അവിടെ ഉപയോഗിച്ചിരിക്കുന്നത്‌. അതെങ്ങനെ? പുരാതന കാലങ്ങളിൽ സാധാമായി ഉപയോഗിച്ചിരുന്ന മഷി ഉണ്ടാക്കിയിരുന്നത്‌ കരി, മരക്കറ, വെള്ളം എന്നിവ ഉൾപ്പെട്ടിരുന്ന ഒരു മിശ്രിതംകൊണ്ട് ആയിരുന്നു. അത്തരം മഷികൊണ്ട് എഴുതിശേഷം ഉടനെ ഒരാൾക്ക് ഒരു നനഞ്ഞ സ്‌പഞ്ച് എടുത്ത്‌ എഴുത്തു തുടച്ചുമാറ്റാമായിരുന്നു. ഇവിടെ യഹോയുടെ കരുണയുടെ മനോമായ ഒരു ചിത്രം നമുക്കു കാണാൻ കഴിയുന്നു. അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, അത്‌ അവൻ ഒരു സ്‌പഞ്ച് എടുത്ത്‌ അവ മായ്‌ച്ചുയുന്നതുപോലെയാണ്‌.

താൻ “ക്ഷമിക്കാൻ ഒരുക്കമുള്ളവൻ” ആണെന്നു നാം അറിയാൻ യഹോവ ആഗ്രഹിക്കുന്നു

15. തന്നെക്കുറിച്ചു നാം എന്തറിയാൻ യഹോവ ആഗ്രഹിക്കുന്നു?

15 ഈ വാങ്‌മയ ചിത്രങ്ങളെക്കുറിച്ചു നാം വിചിന്തനം ചെയ്യുമ്പോൾ, നാം ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ ഒരുക്കമുള്ളവൻ ആണെന്നു നാം അറിയാൻ അവൻ ആഗ്രഹിക്കുന്നു എന്നതു വ്യക്തമല്ലേ? ഭാവിയിൽ അവൻ ആ പാപങ്ങൾക്കു നമ്മെ കുറ്റംവിധിക്കുമെന്നു ഭയപ്പെടേണ്ടതില്ല. യഹോയുടെ വലിയ കരുണയെ കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്ന മറ്റൊരു സംഗതി ഇതുതന്നെ തെളിയിക്കുന്നു. അതായത്‌, ഒരിക്കൽ ഒരു പാപം ക്ഷമിച്ചുഴിഞ്ഞാൽ പിന്നെ അവൻ അത്‌ മറന്നുയുന്നു.

“അവരുടെ പാപം ഇനി ഓർക്കയും ഇല്ല”

16, 17. യഹോവ നമ്മുടെ പാപങ്ങൾ മറക്കുന്നു എന്ന് ബൈബിൾ പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത്‌ എന്തുകൊണ്ട്?

16 പുതിയ ഉടമ്പടിയിൽ ഉള്ളവരെ സംബന്ധിച്ച് യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.” (യിരെമ്യാവു 31:34) യഹോവ ക്ഷമിക്കുമ്പോൾ, മേലാൽ അവരുടെ പാപങ്ങൾ ഓർമിക്കാൻ അവൻ അപ്രാപ്‌തനാണെന്ന് അതിന്‌  അർഥമുണ്ടോ? തീർച്ചയായും അത്‌ സത്യമായിരിക്കില്ല. ദാവീദ്‌ ഉൾപ്പെടെ യഹോയിൽനിന്നു പാപമോനം ലഭിച്ച അനേകം വ്യക്തിളെ കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. (2 ശമൂവേൽ 11:1-17; 12:13) അവർ ചെയ്‌ത തെറ്റുളെ കുറിച്ച് യഹോയ്‌ക്ക് ഇപ്പോഴും അറിവുണ്ടെന്നു സ്‌പഷ്ടമാണ്‌. അവരുടെ പാപങ്ങളെയും അവർ പ്രകടമാക്കിയ അനുതാത്തെയും ആ പാപങ്ങൾ ക്ഷമിക്കാൻ യഹോവ കാണിച്ച മനസ്സൊരുക്കത്തെയും സംബന്ധിച്ച രേഖ നമ്മുടെ പ്രയോത്തിനുവേണ്ടി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. (റോമർ 15:4) അങ്ങനെയെങ്കിൽ താൻ ക്ഷമിക്കുന്നരുടെ പാപങ്ങൾ യഹോവ ‘ഓർക്കുന്നില്ല’ എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

17 ‘ഓർക്കുക’ എന്നു പരിഭാപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയാദം കഴിഞ്ഞകാല കാര്യങ്ങൾ കേവലം മനസ്സിലേക്കു കൊണ്ടുരുന്നതിനെക്കാൾ അധികം അർഥമാക്കുന്നു. പഴയനിത്തിന്‍റെ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നനുരിച്ച്, “ഉചിതമായ നടപടി സ്വീകരിക്കുയെന്ന  കൂടുലായ അർഥം” അതിൽ ഉൾക്കൊള്ളുന്നു. അതനുരിച്ച്, പാപം ‘ഓർക്കുന്ന’തിൽ പാപികൾക്കെതിരായി നടപടി സ്വീകരിക്കുന്നത്‌ ഉൾപ്പെടുന്നു. (ഹോശേയ 9:9) എന്നാൽ, ‘ഞാൻ അവരുടെ പാപം ഇനി ഓർക്കയില്ല’ എന്ന് പറയുഴി യഹോവ, അനുതാമുള്ള ഒരു പാപിയോട്‌ താൻ ഒരിക്കൽ ക്ഷമിച്ചാൽപ്പിന്നെ ആ പാപങ്ങളെപ്രതി ഭാവിയിൽ എന്നെങ്കിലും അയാൾക്കെതിരെ നടപടിയെടുക്കുയില്ലെന്ന് ഉറപ്പുരുന്നു. (യെഹെസ്‌കേൽ 18:21, 22) അങ്ങനെ, വീണ്ടും നമ്മെ കുറ്റപ്പെടുത്തുന്നതിനോ ശിക്ഷിക്കുന്നതിനോ വേണ്ടി നമ്മുടെ പാപങ്ങളെ കുത്തിപ്പൊക്കുയില്ല എന്ന അർഥത്തിൽ അവൻ അതു മറക്കുന്നു. നമ്മുടെ ദൈവം ക്ഷമിക്കുയും മറക്കുയും ചെയ്യുന്നു എന്ന് അറിയുന്നത്‌ ആശ്വാല്ലേ?

പരിണങ്ങൾ സംബന്ധിച്ചെന്ത്?

18. ക്ഷമിക്കാനുള്ള യഹോയുടെ സന്നദ്ധത അനുതാമുള്ള പാപി തന്‍റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് അർഥമാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്?

18 ക്ഷമിക്കാനുള്ള യഹോയുടെ സന്നദ്ധത അനുതാമുള്ള പാപി തന്‍റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് അർഥമാക്കുന്നുണ്ടോ? തീർച്ചയായുമില്ല. പാപം ചെയ്‌താൽ അതിന്‍റെ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിരുമെന്ന് ഉറപ്പാണ്‌. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നു പൗലൊസ്‌ എഴുതി. (ഗലാത്യർ 6:7) നമ്മുടെ ചില പ്രവർത്തങ്ങളുടെ ഭവിഷ്യത്തുകൾ നാം അഭിമുഖീരിച്ചേക്കാം. എന്നാൽ നമ്മോടു ക്ഷമിച്ചശേഷം, നമുക്ക് അനർഥം ഭവിക്കാൻ യഹോവ ഇടയാക്കുന്നു എന്ന് അതിന്‌ അർഥമില്ല. പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോൾ, ‘കഴിഞ്ഞകാല പാപങ്ങളെപ്രതി യഹോവ എന്നെ ശിക്ഷിക്കുയായിരിക്കാ’മെന്ന് ഒരു ക്രിസ്‌ത്യാനി വിചാരിക്കരുത്‌. (യാക്കോബ്‌ 1:13) എന്നാൽ അതേസയം നമ്മുടെ തെറ്റായ പ്രവർത്തങ്ങളുടെ എല്ലാ ഫലങ്ങളിൽനിന്നും യഹോവ നമ്മെ സംരക്ഷിക്കുന്നില്ല. വിവാമോനം, ആഗ്രഹിക്കാത്ത ഗർഭധാണം, ലൈംഗിരോങ്ങൾ, വിശ്വാവും ആദരവും നഷ്ടമാകൽ—ഇവയെല്ലാം പാപത്തിന്‍റെ ദുഃഖമായ, ഒഴിവാക്കാനാകാത്ത ഭവിഷ്യത്തുളായിരിക്കാം. ബത്ത്‌-ശേബയോടും ഊരീയാവിനോടുമുള്ള ബന്ധത്തിൽ ദാവീദ്‌ ചെയ്‌ത പാപങ്ങൾ യഹോവ ക്ഷമിച്ചെങ്കിലും തുടർന്നുണ്ടായ അനർഥമായ ഭവിഷ്യത്തുളിൽനിന്ന് യഹോവ ദാവീദിനെ സംരക്ഷിച്ചില്ലെന്ന് ഓർമിക്കുക.—2 ശമൂവേൽ 12:9-12.

19-21. ലേവ്യപുസ്‌തകം 6:1-7-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമം കുറ്റക്കാനും അയാളുടെ ദുഷ്‌പ്രവൃത്തിക്ക് ഇരയായ വ്യക്തിക്കും ഒരുപോലെ പ്രയോനം ചെയ്‌തത്‌ എങ്ങനെ? (ബി) നമ്മുടെ പാപങ്ങൾ മറ്റുള്ളരെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നമ്മുടെ ഏതു നടപടി യഹോയെ പ്രസാദിപ്പിക്കുന്നു?

19 നമ്മുടെ പാപങ്ങൾക്ക് മറ്റു ഭവിഷ്യത്തുളും ഉണ്ടായിരുന്നേക്കാം, വിശേഷിച്ച് നമ്മുടെ പ്രവൃത്തിളാൽ മറ്റുള്ളവർ ദ്രോഹിക്കപ്പെട്ടിട്ടുണ്ടെങ്കിൽ. ദൃഷ്ടാന്തത്തിന്‌, ലേവ്യപുസ്‌തകം 6-‍ാ‍ം അധ്യാത്തിലെ വിവരണം  പരിചിന്തിക്കുക. മോഷത്തിലൂടെയോ ബലപ്രയോത്തിലൂടെയോ തട്ടിപ്പിലൂടെയോ സഹഇസ്രായേല്യന്‍റെ വസ്‌തുക്കൾ കൈവപ്പെടുത്തിക്കൊണ്ട് ഗുരുമായ തെറ്റുചെയ്യുന്ന ഒരു വ്യക്തി ഉൾപ്പെടുന്ന സാഹചര്യത്തെ കുറിച്ചാണ്‌ മോശൈക ന്യായപ്രമാണം ഇവിടെ പ്രതിപാദിക്കുന്നത്‌. ഈ പാപി തന്‍റെ കുറ്റം നിഷേധിക്കുന്നു, കള്ളസത്യം ചെയ്യാൻ പോലും അയാൾ മടിക്കുന്നില്ല. ഇത്‌ രണ്ടു വ്യക്തികൾ തമ്മിലുള്ള തെളിവില്ലാത്ത തർക്കമാണ്‌. എന്നാൽ പിന്നീട്‌, കുറ്റക്കാരന്‌ മനസ്സാക്ഷിക്കുത്ത്‌ അനുഭപ്പെട്ടിട്ട് അയാൾ തന്‍റെ പാപം ഏറ്റുപയുന്നു. ദൈവത്തിന്‍റെ ക്ഷമ ലഭിക്കുന്നതിന്‌ അയാൾ മൂന്നു കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്: എടുത്തതു തിരിച്ചുകൊടുക്കുക, മോഷസ്‌തുവിന്‍റെ വിലയുടെ 20 ശതമാനം ഉടമസ്ഥനു പിഴയായി നൽകുക, അകൃത്യയാമായി ഒരു ആട്ടുകൊറ്റനെ അർപ്പിക്കുക. അപ്പോൾ, നിയമം പ്രസ്‌താവിക്കുന്ന പ്രകാരം, “പുരോഹിതൻ യഹോയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്‌തതൊക്കെയും അവനോടു ക്ഷമിക്കും.”—ലേവ്യപുസ്‌തകം 6:1-7.

20 ഈ നിയമം യഹോയിൽനിന്നുള്ള കരുണാപൂർവമായ ഒരു കരുതലായിരുന്നു. ദ്രോപ്രവൃത്തിക്ക് ഇരയാവന്‌ അതു പ്രയോനം ചെയ്‌തു, അയാളുടെ വസ്‌തുകൾ തിരിച്ചുകിട്ടി. അതുപോലെ അയാൾക്ക്, കുറ്റക്കാരൻ ഒടുവിൽ പാപം ഏറ്റുപഞ്ഞപ്പോൾ വളരെയേറെ ആശ്വാവും തോന്നിയിരിക്കും. അതേസയം, മനസ്സാക്ഷിയുടെ പ്രേരയാൽ ഒടുവിൽ കുറ്റം സമ്മതിക്കുയും തെറ്റുതിരുത്തുയും ചെയ്‌തനും ആ നിയമം പ്രയോനം ചെയ്‌തു. തീർച്ചയായും, അങ്ങനെ ചെയ്യാൻ അയാൾ വിസമ്മതിച്ചിരുന്നെങ്കിൽ അയാൾക്കു ദൈവത്തിൽനിന്നുള്ള ക്ഷമ ലഭിക്കുമായിരുന്നില്ല.

21 നാം മോശൈക ന്യായപ്രമാത്തിൻ കീഴില്ലെങ്കിലും അത്‌, തെറ്റുകൾ ക്ഷമിക്കുന്നതു സംബന്ധിച്ച യഹോയുടെ വീക്ഷണതി ഉൾപ്പെടെ, അവന്‍റെ മനസ്സിനെപ്പറ്റി നമുക്ക് അമൂല്യമായ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നു. (കൊലൊസ്സ്യർ 2:13, 14) നമ്മുടെ പാപങ്ങൾ മറ്റുള്ളരെ വ്രണപ്പെടുത്തുന്നെങ്കിൽ, ‘തെറ്റ്‌ തിരുത്താൻ’ നമ്മളാലാകുന്നതെല്ലാം ചെയ്യുന്നത്‌ യഹോയെ സന്തോഷിപ്പിക്കുന്നു. (മത്തായി 5:23, 24) നമ്മുടെ പാപം തിരിച്ചറിയുന്നതും കുറ്റം സമ്മതിക്കുന്നതും മാത്രമല്ല ദ്രോപ്രവൃത്തിക്ക് ഇരയാനോടു ക്ഷമ ചോദിക്കുന്നതുപോലും ഇതിൽ ഉൾപ്പെട്ടേക്കാം. അപ്പോൾ നമുക്ക് യേശുവിന്‍റെ ബലിയുടെ അടിസ്ഥാത്തിൽ യഹോയോട്‌ അപേക്ഷിക്കാനും ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നെന്ന് ഉറപ്പുണ്ടായിരിക്കാനും കഴിയും.—എബ്രായർ 10:21, 22.

22. യഹോവ പാപങ്ങൾ ക്ഷമിക്കുമ്പോൾ പോലും എന്തു സംഭവിച്ചേക്കാം?

22 സ്‌നേവാനായ ഏതൊരു പിതാവിനെയുംപോലെ, യഹോവ ക്ഷമിക്കുന്നതിനൊപ്പം ഉചിതമായ അളവിലുള്ള ശിക്ഷണവും നൽകിയേക്കാം.  (സദൃശവാക്യങ്ങൾ 3:11, 12) അനുതാമുള്ള ക്രിസ്‌ത്യാനിക്ക് ഒരു മൂപ്പനോ ശുശ്രൂഷാദാനോ മുഴുമയ ശുശ്രൂനോ എന്നനിയിലുള്ള തന്‍റെ സേവനവി ഉപേക്ഷിക്കേണ്ടിന്നേക്കാം. തനിക്കു വളരെ മൂല്യത്തായിരുന്ന പദവികൾ ഒരു കാലഘട്ടത്തേക്കു നഷ്ടപ്പെടുന്നത്‌ അദ്ദേഹത്തെ സംബന്ധിച്ചിത്തോളം വേദനാമായിരുന്നേക്കാം. എന്നാൽ, അത്തരം ശിക്ഷണം യഹോവ അദ്ദേഹത്തോടു ക്ഷമിച്ചിട്ടില്ലെന്ന് അർഥമാക്കുന്നില്ല. യഹോയിൽനിന്നുള്ള ശിക്ഷണം നമ്മോടുള്ള അവന്‍റെ സ്‌നേത്തിന്‍റെ തെളിവാണെന്നു നാം ഓർമിക്കണം. അതു സ്വീകരിക്കുയും അതിന്‌ അനുസൃമായ മാറ്റങ്ങൾ വരുത്തുയും ചെയ്യുന്നത്‌ നമുക്കു വലിയ പ്രയോനം കൈവരുത്തും..—എബ്രായർ 12:5-11.

23. നാം യഹോയുടെ കരുണയുടെ എത്തുപാടിന്‌ അതീതരാണെന്ന് ഒരിക്കലും നിഗമനം ചെയ്യരുതാത്തത്‌ എന്തുകൊണ്ട്, ക്ഷമിക്കാനുള്ള അവന്‍റെ സന്നദ്ധതയെ നാം അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്?

23 നമ്മുടെ ദൈവം “ക്ഷമിക്കാൻ ഒരുക്കമുള്ളവൻ” ആണെന്ന് അറിയുന്നത്‌ എത്ര നവോന്മേപ്രമാണ്‌! നാം ചെയ്‌തിട്ടുള്ള തെറ്റുകൾ എന്തുമായിക്കൊള്ളട്ടെ, നാം യഹോയുടെ കരുണയുടെ എത്തുപാടിന്‌ അതീതരാണെന്ന് ഒരിക്കലും നിഗമനം ചെയ്യരുത്‌. നാം യഥാർഥമായി അനുതപിക്കുയും തെറ്റു തിരുത്താൻ നടപടികൾ സ്വീകരിക്കുയും യേശുവിന്‍റെ ചൊരിപ്പെട്ട രക്തത്തിന്‍റെ അടിസ്ഥാത്തിൽ യഹോയുടെ ക്ഷമയ്‌ക്കായി ആത്മാർഥമായി പ്രാർഥിക്കുയും ചെയ്യുന്നെങ്കിൽ യഹോവ നമ്മോടു ക്ഷമിക്കുമെന്നു നമുക്കു പൂർണ വിശ്വാമുണ്ടായിരിക്കാൻ കഴിയും. (1 യോഹന്നാൻ 1:9) അന്യോന്യമുള്ള ഇടപെലുളിൽ, ക്ഷമിക്കാനുള്ള ദൈവത്തിന്‍റെ സന്നദ്ധതയെ നമുക്ക് അനുകരിക്കാം. പാപം ചെയ്യാത്ത യഹോയ്‌ക്ക് ഇത്ര സ്‌നേപൂർവം നമ്മോടു ക്ഷമിക്കാമെങ്കിൽ പാപിളായ നാം അന്യോന്യം ക്ഷമിക്കാൻ നമ്മുടെ പരമാധി ശ്രമിക്കേണ്ടല്ലേ?

^ ഖ. 4 ‘നമ്മെ മെനഞ്ഞത്‌’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രാദം ഒരു കുശവൻ നിർമിക്കുന്ന കളിമൺ പാത്രങ്ങളോടുള്ള ബന്ധത്തിലും ഉപയോഗിക്കപ്പെടുന്നു.—യെശയ്യാവു 29:16.

^ ഖ. 10 കടുംചുവപ്പ് “ഇളകാത്ത ഒരു നിറമായിരുന്നു. അലക്കിയാലും മഴ നനഞ്ഞാലും ദീർഘകാലം ഉപയോഗിച്ചാലുമൊന്നും ആ നിറം പോകില്ലായിരുന്നു” എന്ന് ഒരു പണ്ഡിതൻ പറയുന്നു.