വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 അധ്യായം 18

“ദൈവചന”ത്തിലെ ജ്ഞാനം

“ദൈവചന”ത്തിലെ ജ്ഞാനം

1, 2. യഹോവ നമുക്ക് ഏത്‌ “കത്ത്‌” എഴുതിയിരിക്കുന്നു, എന്തുകൊണ്ട്?

വളരെ ദൂരെ താമസിക്കുന്ന ഒരു സുഹൃത്തിൽനിന്ന് അവസാമായി ഒരു കത്ത്‌ ലഭിച്ചത്‌ എന്നാണെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? പ്രിയപ്പെട്ട ഒരാളിൽനിന്ന് ആത്മാർഥത തുളുമ്പുന്ന ഒരു കത്തു കിട്ടുന്നതുപോലെ സന്തോഷം തരുന്ന കാര്യങ്ങൾ അധികമില്ല. അദ്ദേഹത്തിന്‍റെ ക്ഷേമവിരം അറിയുമ്പോൾ, അനുഭങ്ങളെയും ഭാവിരിപാടിളെയും കുറിച്ചു വായിക്കുമ്പോൾ നമുക്ക് ആഹ്ലാദം തോന്നുന്നു. അങ്ങനെയുള്ള ആശയവിനിയം പ്രിയപ്പെട്ടരെ കൂടുതൽ അടുപ്പിക്കുന്നു, ശാരീരിമായി അവർ വളരെ അകലെ ആണെങ്കിലും.

2 അങ്ങനെയെങ്കിൽ നാം സ്‌നേഹിക്കുന്ന ദൈവത്തിൽനിന്ന് ഒരു ലിഖിത സന്ദേശം ലഭിക്കുന്നതിനെക്കാൾ സന്തോപ്രമായി മറ്റെന്താണുള്ളത്‌? ഒരർഥത്തിൽ, യഹോവ നമുക്ക് ഒരു “കത്ത്‌” എഴുതിയിട്ടുണ്ട്—അവന്‍റെ വചനമായ ബൈബിൾ ആണ്‌ അത്‌. അവൻ ആരാണ്‌, അവൻ എന്തു ചെയ്‌തിരിക്കുന്നു, എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നെല്ലാം അതിൽ അവൻ നമ്മോടു പറയുന്നു. നാം യഹോയോട്‌ അടുത്തു ചെല്ലാൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ തന്‍റെ വചനം നമുക്കു നൽകിയിരിക്കുന്നത്‌. തന്നെയും തന്‍റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് നമ്മെ അറിയിക്കാൻ നമ്മുടെ സർവജ്ഞാനിയായ ദൈവം ഏറ്റവും നല്ല മാർഗം തിരഞ്ഞെടുത്തു. ബൈബിൾ എഴുതിയിരിക്കുന്ന വിധത്തിലും അതിന്‍റെ ഉള്ളടക്കത്തിലും അതുല്യമായ ജ്ഞാനം അടങ്ങിയിരിക്കുന്നു.

വചനം ലിഖിരൂത്തിൽ നൽകിയത്‌ എന്തുകൊണ്ട്?

3. യഹോവ മോശെയ്‌ക്കു ന്യായപ്രമാണം കൈമാറിയത്‌ ഏതു വിധത്തിൽ?

3 ‘മനുഷ്യർക്കു കാര്യങ്ങൾ വെളിപ്പെടുത്താൻ യഹോവ കൂടുതൽ നാടകീമായ ഒരു രീതി ഉപയോഗിക്കാഞ്ഞത്‌ എന്തുകൊണ്ടാണ്‌?’ എന്നു ചിലർ സംശയിച്ചേക്കാം. ദൃഷ്ടാന്തത്തിന്‌, സ്വർഗത്തിൽനിന്ന് അവനു മനുഷ്യരോട്‌ സംസാരിക്കാമായിരുന്നില്ലേ? യഥാർഥത്തിൽ, യഹോവ ചില സമയങ്ങളിൽ ദൂതപ്രതിനിധികൾ മുഖേന സ്വർഗത്തിൽനിന്നു സംസാരിക്കുന്നെ ചെയ്‌തു. ഉദാഹത്തിന്‌ ഇസ്രായേലിനു ന്യായപ്രമാണം കൊടുത്തപ്പോൾ. (ഗലാത്യർ 3:19) സ്വർഗത്തിൽനിന്നുള്ള ശബ്ദം ഭയജനമായിരുന്നു. തന്നിമിത്തം ആ രീതിയിൽ തങ്ങളോടു സംസാരിക്കാതെ മോശെ മുഖാന്തരം തങ്ങളുമായി ആശയവിനിയം ചെയ്യണമെന്ന് ഭയപരരായ ഇസ്രായേല്യർ യഹോയോട്‌ അപേക്ഷിച്ചു. (പുറപ്പാടു 20:18-20) അങ്ങനെ ഏതാണ്ട് 600 നിയമങ്ങങ്ങിയ ന്യായപ്രമാണം പദാനുദം വാമൊഴിയായി മോശെയ്‌ക്കു കൈമാപ്പെട്ടു.

4. ദൈവനിങ്ങൾ വാമൊഴിയായി കൈമാപ്പെടുന്നത്‌ ആശ്രയയോഗ്യമായ ഒരു രീതി ആയിരിക്കുയില്ലാഞ്ഞത്‌ എന്തുകൊണ്ടെന്നു വിശദീരിക്കുക.

 4 എന്നാൽ ആ ന്യായപ്രമാണം ഒരിക്കലും എഴുതപ്പെട്ടില്ലായിരുന്നെങ്കിലോ? ആ വിശദമായ നിയമസംഹിയുടെ കൃത്യമായ വാചകങ്ങൾ ഓർത്തിരിക്കാനും ശേഷിച്ച ജനതയ്‌ക്ക് തെറ്റില്ലാതെ അറിയിച്ചുകൊടുക്കാനും മോശെയ്‌ക്കു കഴിയുമായിരുന്നോ? വരാനിരുന്ന തലമുയെ സംബന്ധിച്ചോ? അവർ പൂർണമായും വാമൊഴിയെ ആശ്രയിക്കേണ്ടിരുമായിരുന്നില്ലേ? അതു ദൈവനിങ്ങൾ കൈമാറിത്തരാനുള്ള ആശ്രയയോഗ്യമായ ഒരു രീതി ആയിരിക്കുമായിരുന്നില്ല. നിരയായി നിൽക്കുന്ന കുറെ ആളുകൾക്ക് ഒരു കഥ കൈമാറുന്നതിനെ കുറിച്ചു ചിന്തിക്കുക. നിരയിലെ ആദ്യത്തെ ആളോട്‌ കഥ പറഞ്ഞിട്ട് അയാളോട്‌ അത്‌ രണ്ടാമത്തെ ആളോടും പിന്നെ അത്‌ അടുത്ത ആളോടും അങ്ങനെ അവസാത്തെ ആൾവരെയും കൈമാറാൻ ആവശ്യപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുക? സാധ്യനുരിച്ച്, അവസാത്തെ ആൾ കേൾക്കുന്നത്‌ ആദ്യത്തെ ആൾ കേട്ടതിൽനിന്നു തികച്ചും വ്യത്യസ്‌തമായിരിക്കും. എന്നാൽ, ദൈവത്തിന്‍റെ ന്യായപ്രമാത്തിലെ വചനങ്ങൾക്ക് അത്തരം അപകടം ഇല്ലായിരുന്നു.

5, 6. തന്‍റെ വചനങ്ങൾ എന്തു ചെയ്യാനാണ്‌ യഹോവ മോശെയോടു നിർദേശിച്ചത്‌, യഹോയുടെ വചനം ലിഖിരൂത്തിൽ ലഭിച്ചിരിക്കുന്നത്‌ നമുക്ക് ഒരു അനുഗ്രമായിരിക്കുന്നത്‌ എന്തുകൊണ്ട്?

5 തന്‍റെ വചനങ്ങൾ ലിഖിരൂത്തിൽ ലഭ്യമാക്കാൻ യഹോവ ജ്ഞാനപൂർവം തീരുമാനിച്ചു. മോശെയ്‌ക്ക് അവൻ ഈ നിർദേശം നൽകി: “ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്‌തിരിക്കുന്നു.” (പുറപ്പാടു 34:27) അങ്ങനെ പൊ.യു.മു. 1513-ൽ ബൈബിളെഴുത്തിന്‍റെ യുഗം തുടങ്ങി. തുടർന്നുവന്ന 1,610 വർഷത്തെ ഒരു കാലയവിൽ യഹോവ ഏതാണ്ട് 40 വ്യക്തിളോട്‌ ‘വിവിട്ടങ്ങളിലും വിവിധ രീതിളിലും സംസാരിച്ചു,’ അവർ പിന്നീട്‌ ബൈബിൾ രചനയിൽ പങ്കുകാരായി. (എബ്രായർ 1:1, പി.ഒ.സി. ബൈ.) ഈ കാലഘട്ടത്തിൽ ഉടനീളം അർപ്പിരായ ‘പകർപ്പെഴുത്തുകാർ’ തിരുവെഴുത്തുകൾ സംരക്ഷിക്കാൻ തക്കവണ്ണം അതീവ ശ്രദ്ധയോടെ അവയുടെ കൃത്യമായ പകർപ്പുകൾ നിർമിച്ചു.—എസ്രാ 7:6, NW; സങ്കീർത്തനം 45:1, NW.

6 ലിഖിരൂത്തിൽ നമുക്കു കാര്യങ്ങൾ വെളിപ്പെടുത്തിത്തന്നുകൊണ്ട് യഹോവ നമ്മെ യഥാർഥത്തിൽ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു കത്ത്‌ എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ? ഒരുപക്ഷേ ആവശ്യമായ ആശ്വാസം പ്രദാനം ചെയ്‌തതു നിമിത്തം നിങ്ങൾ അതു സൂക്ഷിച്ചുവെക്കുയും വീണ്ടും വീണ്ടും വായിക്കുയും ചെയ്‌തിരിക്കാം. യഹോയിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന ‘കത്തിന്‍റെ’ കാര്യത്തിലും അതുതന്നെ സത്യമാണ്‌. യഹോവ തന്‍റെ വചനങ്ങൾ ലിഖിരൂത്തിൽ ലഭ്യമാക്കിതിനാൽ  അവ ക്രമമായി വായിക്കുന്നതിനും അവയുടെ ഉള്ളടക്കം സംബന്ധിച്ചു ധ്യാനിക്കുന്നതിനും നമുക്കു സാധിക്കുന്നു. (സങ്കീർത്തനം 1:2) ആവശ്യമുള്ളപ്പോഴെല്ലാം നമുക്ക് ‘തിരുവെഴുത്തുളിൽനിന്നുള്ള ആശ്വാസം’ നേടാൻ കഴിയും.—റോമർ 15:4.

മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

7. മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചതിൽ യഹോയുടെ ജ്ഞാനം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

7 തന്‍റെ വചനം രേഖപ്പെടുത്താൻ മനുഷ്യരെ ഉപയോഗിച്ചതിൽ യഹോയുടെ ജ്ഞാനം പ്രകടമാണ്‌. ചിന്തിക്കുക, അതിനായി യഹോവ ദൂതന്മാരെയാണ്‌ ഉപയോഗിച്ചിരുന്നതെങ്കിൽ ബൈബിളിന്‌ ഇതേ ആകർഷത്വം ഉണ്ടായിരിക്കുമായിരുന്നോ? ദൂതന്മാർക്ക് അവരുടെ ഉന്നതമായ കാഴ്‌ചപ്പാടിൽനിന്നുകൊണ്ട് യഹോയെ വർണിക്കാനും അവനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാനും ദൈവത്തിന്‍റെ വിശ്വസ്‌ത മനുഷ്യദാരെ കുറിച്ചു വിവരിക്കാനും കഴിയുമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മെക്കാൾ അറിവും അനുഭജ്ഞാവും ശക്തിയുമുള്ള പൂർണരായ ആത്മജീവിളുടെ കാഴ്‌ചപ്പാടുമായി താദാത്മ്യം പ്രാപിക്കാൻ നമുക്കു യഥാർഥത്തിൽ കഴിയുമായിരുന്നോ?—എബ്രായർ 2:6, 7.

‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌’

8. ബൈബിൾ എഴുത്തുകാർ തങ്ങളുടെ സ്വന്തം മാനസിക പ്രാപ്‌തികൾ ഉപയോഗിക്കാൻ ഏതു വിധത്തിൽ അനുവദിക്കപ്പെട്ടു? (അടിക്കുറിപ്പും കാണുക.)

8 മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചതിനാൽ യഹോവ നമുക്കു വേണ്ടതു തന്നെ നൽകിയിരിക്കുന്നു—“ദൈവനിശ്വസ്‌ത”വും അതേസയം മാനുഷിക സ്‌പർശം നിലനിറുത്തിക്കൊണ്ടുള്ളതുമായ ഒരു രേഖ. (2 തിമൊഥെയൊസ്‌ 3:16, NW) അവൻ ഇത്‌ എങ്ങനെ സാധിച്ചു? അനേകം സന്ദർഭങ്ങളിൽ, “ഇമ്പമായുള്ള വാക്കുളും നേരായി എഴുതിയിരിക്കുന്നയും സത്യമായുള്ള വചനങ്ങളും” തിരഞ്ഞെടുക്കുന്നതിൽ സ്വന്തം മാനസിക പ്രാപ്‌തികൾ ഉപയോഗിക്കാൻ എഴുത്തുകാരെ അവൻ അനുവദിച്ചതായി കാണാൻ കഴിയും. (സഭാപ്രസംഗി 12:10, 11) ബൈബിളിന്‍റെ ശൈലിയിലെ വൈവിധ്യത്തിനു കാരണം ഇതാണ്‌; എഴുത്തുകൾ ഓരോ എഴുത്തുകാന്‍റെയും പശ്ചാത്തത്തെയും വ്യക്തിത്വത്തെയും പ്രതിലിപ്പിക്കുന്നു. * എന്നിരുന്നാലും, ഈ പുരുന്മാർ “ദൈവാത്മാവിനാൽ നയിക്കപ്പെട്ടപ്പോൾ അവർ ദൈവത്തിൽനിന്നുള്ളതായി സംസാരിച്ചു.” (2 പത്രൊസ്‌ 1:21, NW) അതുകൊണ്ട്, അവസാനം ഉരുത്തിരിഞ്ഞതു സത്യമായും “ദൈവചന”മാണ്‌.—1 തെസ്സലൊനീക്യർ 2:13.

9, 10. മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ ബൈബിളിന്‍റെ ഊഷ്‌മയും ആകർഷത്വവും വർധിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

 9 എഴുത്തുകാരായി മനുഷ്യരെ ഉപയോഗിച്ചത്‌ ബൈബിളിനു ശ്രദ്ധേമായ ഊഷ്‌മയും ആകർഷത്വവും നൽകുന്നു. നമ്മുടേതുപോലുള്ള വികാങ്ങളുള്ള മനുഷ്യരായിരുന്നു അതിന്‍റെ എഴുത്തുകാർ. അപൂർണർ ആയിരുന്നതുകൊണ്ട് അവർ നമ്മുടേതിനു സമാനമായ പരിശോളെയും സമ്മർദങ്ങളെയും അഭിമുഖീരിച്ചു. ചില സന്ദർഭങ്ങളിൽ, അവരുടെ സ്വന്തം വികാങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് എഴുതാൻ യഹോയുടെ ആത്മാവ്‌ അവരെ നിശ്വസ്‌തരാക്കി. (2 കൊരിന്ത്യർ 12:7-10) അതുകൊണ്ട് അവർ ബൈബിൾ എഴുതിപ്പോൾ ‘ഞാൻ,’ ‘ഞങ്ങൾ’ എന്നിങ്ങനെയുള്ള പ്രഥമപുരുസർവനാമം ഉപയോഗിച്ചു, ദൂതന്മാരിൽ ആർക്കും ആശയങ്ങൾ ആ വിധത്തിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല.

10 ദൃഷ്ടാന്തമായി, ഇസ്രായേലിലെ ദാവീദ്‌ രാജാവിന്‍റെ കാര്യമെടുക്കുക. ചില ഗുരുമായ പാപങ്ങൾ ചെയ്‌തശേഷം, ദാവീദ്‌ ഒരു സങ്കീർത്തനം രചിച്ചു. അതിൽ അവൻ ക്ഷമയ്‌ക്കായി യാചിച്ചുകൊണ്ട് ദൈവമുമ്പാകെ തന്‍റെ ഹൃദയം പകർന്നു. അവൻ എഴുതി: “എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേമേ. എന്‍റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭംരിച്ചു. നിന്‍റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കരുതേ; നിന്‍റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുരുതേ. ദൈവത്തിന്‍റെ ഹനനയാങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനം 51:2, 3, 5, 11, 17) എഴുത്തുകാന്‍റെ മനോവേദന നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നില്ലേ? ഇത്ര ഹൃദയസ്‌പർശിയായ വികാങ്ങൾ പ്രകടിപ്പിക്കാൻ ഒരു അപൂർണ മനുഷ്യല്ലാതെ ആർക്കാണു കഴിയുക?

ആളുകളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയത്‌ എന്തുകൊണ്ട്?

11. “നമ്മുടെ ഉപദേത്തിന്നായിട്ടു” ബൈബിളിൽ ഏതുതരം യഥാർഥ ചിത്രീങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു?

11 ബൈബിളിന്‍റെ ഹൃദ്യയ്‌ക്കു സംഭാവന ചെയ്യുന്ന മറ്റു ചിലതുണ്ട്. വലിയൊരു അളവോളം അത്‌ ആളുകളെ—യഥാർഥ ആളുകളെ—സംബന്ധിച്ച ഒരു പുസ്‌തമാണ്‌. അവരിൽ ദൈവത്തെ സേവിച്ചരും സേവിക്കാതിരുന്നരും ഉൾപ്പെടുന്നു. അവരുടെ അനുഭങ്ങളെയും ക്ലേശങ്ങളെയും സന്തോങ്ങളെയും കുറിച്ചു നാം വായിക്കുന്നു. ജീവിത്തിൽ അവർ നടത്തിയ തിരഞ്ഞെടുപ്പുളുടെ പരിണലം നാം കാണുന്നു. അങ്ങനെയുള്ള വിവരങ്ങൾ “നമ്മുടെ ഉപദേത്തിന്നായി”ട്ടാണ്‌ എഴുതപ്പെട്ടിരിക്കുന്നത്‌. (റോമർ 15:4) ഈ യഥാർഥ ജീവിത ചിത്രീങ്ങളിലൂടെ നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്ന വിധത്തിൽ യഹോവ നമ്മെ പഠിപ്പിക്കുന്നു. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

12. അവിശ്വസ്‌ത മനുഷ്യരെ കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ ഏതു വിധത്തിൽ നമ്മെ സഹായിക്കുന്നു?

 12 അവിശ്വസ്‌തരായ, ദുഷ്ടർപോലുമായിരുന്ന മനുഷ്യരെ കുറിച്ചും അവർക്കു നേരിടേണ്ടിവന്ന ഭവിഷ്യത്തുളെ കുറിച്ചും ബൈബിൾ പറയുന്നു. അനഭിണീയ ഗുണങ്ങൾ അത്തരം വ്യക്തിളുടെ പ്രവർത്തങ്ങളിൽ പ്രതിലിച്ചത്‌ എങ്ങനെയെന്നു ബൈബിളിലെ വിവരങ്ങൾ കാണിക്കുന്നു. അതുകൊണ്ടുന്നെ അവ നമുക്ക് എളുപ്പം ഗ്രഹിക്കാനും സാധിക്കുന്നു. ഉദാഹത്തിന്‌, അവിശ്വസ്‌തത എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്‌ യേശുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ദൃഷ്ടാന്തമാണ്‌. അനഭിണീമായ ഈ ഗുണത്തിനെതിരെ മുന്നറിയിപ്പു നൽകാൻ ഈ ദൃഷ്ടാന്തത്തെക്കാൾ ശക്തമായ ഏതു കൽപ്പനയാണ്‌ ഉപയോഗിക്കാൻ കഴിയുക? (മത്തായി 26:14-16, 46-50; 27:3-10) ഇതുപോലുള്ള വിവരങ്ങൾ കൂടുതൽ ഫലപ്രമായി നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുയും വെറുക്കത്തക്ക സ്വഭാങ്ങളെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാൻ നമ്മെ സഹായിക്കുയും ചെയ്യുന്നു.

13. അഭിലണീയ ഗുണങ്ങൾ മനസ്സിലാക്കാൻ ബൈബിൾ ഏതു വിധത്തിൽ നമ്മെ സഹായിക്കുന്നു?

13 ദൈവത്തിന്‍റെ അനേകം വിശ്വസ്‌ത ദാസന്മാരെ കുറിച്ചുള്ള വിവരങ്ങളും ബൈബിളിലുണ്ട്. അവരുടെ ഭക്തിയെയും വിശ്വസ്‌തയെയും കുറിച്ചു നാം വായിക്കുന്നു. ദൈവത്തോട്‌ അടുത്തു ചെല്ലുന്നതിനു നാം നട്ടുവളർത്തേണ്ട ഗുണങ്ങളുടെ ജീവസ്സുറ്റ ദൃഷ്ടാന്തങ്ങൾ നാം കാണുന്നു. ഉദാഹത്തിന്‌, വിശ്വാത്തിന്‍റെ കാര്യം എടുക്കുക. ബൈബിൾ വിശ്വാത്തെ നിർവചിക്കുയും ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‌ അത്‌ എത്ര അത്യന്താപേക്ഷിമാണെന്നു പറയുയും ചെയ്യുന്നു. (എബ്രായർ 11:1, 6) എന്നാൽ ബൈബിളിൽ വിശ്വാപ്രത്തിന്‍റെ ഉജ്ജ്വല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. യിസ്‌ഹാക്കിനെ ബലി അർപ്പിക്കാൻ ശ്രമിച്ചപ്പോൾ അബ്രാഹാം പ്രകടമാക്കിയ വിശ്വാത്തെ കുറിച്ചു ചിന്തിക്കുക. (ഉല്‌പത്തി അധ്യായം 22; എബ്രായർ 11:17-19) അങ്ങനെയുള്ള വിവരങ്ങളിലൂടെ “വിശ്വാസം” എന്ന വാക്കിനു വർധിച്ച അർഥം കൈവരുന്നു, അതു ഗ്രഹിക്കാൻ എളുപ്പമായിത്തീരുയും ചെയ്യുന്നു. അഭികാമ്യ ഗുണങ്ങൾ നട്ടുവളർത്താൻ യഹോവ നമ്മെ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല തങ്ങളുടെ ജീവിത്തിൽ അവ പ്രതിലിപ്പിച്ച വ്യക്തിളുടെ ദൃഷ്ടാന്തങ്ങൾ നൽകുയും ചെയ്യുന്നു എന്നത്‌ എത്ര ജ്ഞാനപൂർവമാണ്‌!

14, 15. ആലയത്തിൽ വന്ന ഒരു സ്‌ത്രീയെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു, ഈ വിവരത്തിൽനിന്ന് യഹോയെ കുറിച്ചു നാം എന്തു പഠിക്കുന്നു?

14 ബൈബിളിൽ കാണപ്പെടുന്ന യഥാർഥ ജീവിത വിവരങ്ങൾ മിക്കപ്പോഴും യഹോയുടെ വ്യക്തിത്വത്തെ സംബന്ധിച്ചു നമ്മെ ചിലതു പഠിപ്പിക്കുന്നു. ആലയത്തിൽ യേശു നിരീക്ഷിച്ച സ്‌ത്രീയെ കുറിച്ചുള്ള വിവരണം പരിചിന്തിക്കുക. ആലയഭണ്ഡാത്തിരികെ ഇരുന്നപ്പോൾ ആളുകൾ സംഭാവന ഇടുന്നത്‌ യേശു നിരീക്ഷിച്ചു. അനേകം ധനികർ വന്നു തങ്ങളുടെ ‘സമൃദ്ധിയിൽ  നിന്നു’ കൊടുത്തു. എന്നാൽ യേശുവിന്‍റെ കണ്ണുകൾ ഒരു എളിയ വിധവയിൽ ഉടക്കിനിന്നു. “മൂല്യം തീരെ കുറവായ രണ്ടു ചെറിയ നാണയങ്ങൾ” (NW) ആണ്‌ അവൾ സംഭായായി ഇട്ടത്‌. * അവൾക്ക് ഉണ്ടായിരുന്ന അവസാത്തെ ചില്ലിക്കാശായിരുന്നു അത്‌. യഹോയുടെ വീക്ഷണതിയെ പൂർണമായി പ്രതിലിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു.” ആ വാക്കുനുരിച്ച്, മറ്റുള്ളവർ കൊടുത്ത വഴിപാടുകൾ എല്ലാം ചേർത്താൽ ഉള്ളതിനെക്കാൾ അധികം അവൾ ഇട്ടു.—മർക്കൊസ്‌ 12:41-44; ലൂക്കൊസ്‌ 21:1-4; യോഹന്നാൻ 8:28.

15 അന്ന് ആലയത്തിൽ വന്ന എല്ലാവരിലുംനിന്ന് ഈ വിധവയെ വേർതിരിച്ചു ബൈബിളിൽ പരാമർശിച്ചിരിക്കുന്നതു ശ്രദ്ധേല്ലേ? ഈ ദൃഷ്ടാന്തത്തിലൂടെ, താൻ വിലമതിപ്പു പ്രകടമാക്കുന്ന ഒരു ദൈവമാണെന്നു യഹോവ നമ്മെ പഠിപ്പിക്കുന്നു. പൂർണസ്സോടെ നാം നൽകുന്നതെന്തും സ്വീകരിക്കാൻ അവൻ സന്തോമുള്ളനാണ്‌, മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്നതിനോട്‌ അവൻ അതിനെ ഒരിക്കലും താരതമ്യം ചെയ്യുന്നില്ല. ഹൃദയോഷ്‌മമായ ഈ സത്യം നമ്മെ പഠിപ്പിക്കാൻ ഇതിലും മെച്ചമായ ഒരു മാർഗം വേറെ ഇല്ലായിരുന്നു.

ബൈബിളിൽ ഉൾപ്പെടുത്താത്തത്‌

16, 17. യഹോവ തന്‍റെ വചനത്തിൽനിന്നു വിട്ടുയാൻ തീരുമാനിച്ച കാര്യങ്ങളിൽപ്പോലും അവന്‍റെ ജ്ഞാനം കാണുന്നത്‌ എങ്ങനെ?

16 പ്രിയപ്പെട്ട ഒരാൾക്ക് നിങ്ങൾ ഒരു കത്ത്‌ എഴുതുമ്പോൾ അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾക്കു പരിധിയുണ്ട്. അതിനാൽ എന്ത് എഴുതമെന്നു തിരഞ്ഞെടുക്കാൻ നിങ്ങൾ വിവേചന ഉപയോഗിക്കുന്നു. അതുപോലെ, ചില വ്യക്തിളെയും സംഭവങ്ങളെയും തിരഞ്ഞെടുത്ത്‌ യഹോവ തന്‍റെ വചനത്തിൽ പരാമർശിച്ചിരിക്കുന്നു. എന്നാൽ ഈ വിവരങ്ങളിൽ ബൈബിൾ എല്ലായ്‌പോഴും എല്ലാ വിശദാംങ്ങളും നൽകുന്നില്ല. (യോഹന്നാൻ 21:25) ദൃഷ്ടാന്തത്തിന്‌, ദൈവത്തിന്‍റെ ന്യായവിധിയെ കുറിച്ചു ബൈബിൾ പ്രദാനം ചെയ്യുന്ന വിവരങ്ങൾ നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലായിരിക്കാം. തന്‍റെ വചനത്തിൽ വിട്ടുയാൻ യഹോവ തീരുമാനിച്ച കാര്യങ്ങൾ പോലും അവന്‍റെ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു. എങ്ങനെ?

17 ബൈബിൾ എഴുതപ്പെട്ട രീതി നമ്മുടെ ഹൃദയാവസ്ഥ പരിശോധിക്കാൻ ഉതകുന്നു. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: ‘ദൈവത്തിന്‍റെ വചനം [അഥവാ സന്ദേശം] ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിതും പ്രാണനെയും ആത്മാവിനെയും  . . . വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.’ ബൈബിളിലെ സന്ദേശം നമ്മുടെ യഥാർഥ ചിന്തയെയും ആന്തരങ്ങളെയും വെളിപ്പെടുത്തിക്കൊണ്ട് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വിമർശന മനോഭാത്തോടെ അതു വായിക്കുന്നവർ തങ്ങളെ തൃപ്‌തിപ്പെടുത്താൻ മതിയായ വിവരങ്ങൾ ചില വിവരങ്ങളിൽ ഇല്ലെന്നു കാണുമ്പോൾ മിക്കപ്പോഴും ഇടറിപ്പോകുന്നു. അങ്ങനെയുള്ളവർ യഹോയുടെ സ്‌നേത്തെയും ജ്ഞാനത്തെയും നീതിയെയും ചോദ്യം ചെയ്യുപോലും ചെയ്‌തേക്കാം.

18, 19. (എ) ഒരു പ്രത്യേക ബൈബിൾ വിവരണം നമുക്കു പെട്ടെന്ന് ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാത്ത ചോദ്യങ്ങൾ ഉയർത്തിയാൽപ്പോലും നാം അസ്വസ്ഥരാകേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്? (ബി) ദൈവനം ഗ്രഹിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌, ഇത്‌ യഹോയുടെ വലിയ ജ്ഞാനത്തിന്‍റെ തെളിവായിരിക്കുന്നത്‌ എങ്ങനെ?

18 നേരെ മറിച്ച്, ആത്മാർഥഹൃത്തോടെ ശ്രദ്ധാപൂർവം ബൈബിൾ പഠിക്കുമ്പോൾ മുഴു ബൈബിളും യഹോയെ ചിത്രീരിക്കുന്നത്‌ എങ്ങനെയെന്നു നാം കാണാനിയാകുന്നു. അതുകൊണ്ട്, ചില വിവരങ്ങൾ നമുക്കു പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്ത ചില ചോദ്യങ്ങൾ ഉയർത്തുന്നെങ്കിൽ നാം അസ്വസ്ഥരാകുന്നില്ല. ഉദാഹത്തിന്‌: നാം ഒരു ജിഗ്‌സോ പസിലിലെ (ഒരു ചിത്രത്തിന്‍റെ വിവിധ ഭാഗങ്ങൾ ചേർത്തുവെച്ച് അതിന്‌ പൂർണ രൂപം നൽകുന്ന കളി) ചിത്രത്തിന്‍റെ വിവിധ ഭാഗങ്ങൾ ചേർത്തുവെക്കാൻ ശ്രമിക്കുയാണെന്നു കരുതുക. ഒരുപക്ഷേ ആദ്യം ചിത്രത്തിന്‍റെ ഒരു പ്രത്യേക ഭാഗം കണ്ടെത്താൻ നമുക്കു കഴിയാതിരുന്നേക്കാം, അല്ലെങ്കിൽ ചില ഭാഗങ്ങൾ എങ്ങനെ യോജിക്കുന്നുവെന്നു മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം. എന്നിരുന്നാലും, പൂർണചിത്രം എങ്ങനെയായിരിക്കുമെന്നു ഗ്രഹിക്കാൻ മതിയായ ഭാഗങ്ങൾ നമ്മൾ കൂട്ടിച്ചേർത്തിരിക്കാം. സമാനമായി, നാം ബൈബിൾ പഠിക്കുമ്പോൾ യഹോവ ഏതുതരം ദൈവമാണെന്നു നാം അൽപ്പാൽപ്പമായി പഠിക്കുന്നു, അങ്ങനെ ഒരു നിശ്ചിത ചിത്രം ഉരുത്തിരിയുന്നു. ഒരു വിവരണം ആദ്യം നമുക്കു ഗ്രഹിക്കാൻ കഴിയുന്നില്ലായിരിക്കാം, അല്ലെങ്കിൽ അതു ദൈവത്തിന്‍റെ വ്യക്തിത്വത്തോട്‌ എങ്ങനെ യോജിക്കുന്നു എന്നു കാണാൻ കഴിയുന്നില്ലായിരിക്കാം. എങ്കിലും, അവൻ തീർച്ചയായും സ്‌നേവാനും മുഖപക്ഷമില്ലാത്തനും നീതിമാനുമായ ദൈവമാണെന്നു കാണാൻ നമ്മെ പ്രാപ്‌തരാക്കുന്ന വേണ്ടതിധികം വിവരങ്ങൾ നമ്മുടെ ബൈബിൾ പഠനം നമുക്കു പ്രദാനം ചെയ്‌തിട്ടുണ്ട്.

19 അതുകൊണ്ട്, ദൈവനം മനസ്സിലാക്കുന്നതിനു നാം ആത്മാർഥഹൃത്തോടും തുറന്ന മനസ്സോടുംകൂടെ അതു വായിക്കുയും പഠിക്കുയും ചെയ്യേണ്ടതായിരുന്നു. ഇതു യഹോയുടെ വലിയ ജ്ഞാനത്തിന്‍റെ തെളില്ലേ? “ജ്ഞാനികൾക്കും വിവേകികൾക്കും” മാത്രം ഗ്രഹിക്കാൻ കഴിയുന്ന പുസ്‌തങ്ങൾ എഴുതാൻ ബുദ്ധിശാലിളായ മനുഷ്യർക്കു സാധിക്കും. എന്നാൽ ശരിയായ ഹൃദയനില ഉള്ളവർക്കു മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു  പുസ്‌തകം രചിക്കാൻ ദൈവത്തിന്‍റെ ജ്ഞാനത്തിനു മാത്രമേ കഴിയൂ.—മത്തായി 11:25.

“പ്രായോഗിജ്ഞാനം” അടങ്ങിയ ഒരു പുസ്‌തകം

20. ഏറ്റവും നല്ല ജീവിരീതി ഏതാണെന്ന് നമുക്കു പറഞ്ഞുരാൻ സാധിക്കുന്ന ഏക വ്യക്തി യഹോവ ആയിരിക്കുന്നത്‌ എന്തുകൊണ്ട്, നമുക്കു സഹായമായ എന്ത് ബൈബിളിൽ അടങ്ങിയിരിക്കുന്നു?

20 യഹോവ തന്‍റെ വചനത്തിലൂടെ ഏറ്റവും നല്ല ജീവിരീതി ഏതാണെന്നു വ്യക്തമാക്കുന്നു. നമ്മുടെ സ്രഷ്ടാവ്‌ എന്ന നിലയിൽ, അവനു നമ്മെക്കാൾ മെച്ചമായി നമ്മുടെ ആവശ്യങ്ങൾ അറിയാം. സ്‌നേഹിക്കപ്പെടാനും സന്തുഷ്ടരായിരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമൊക്കെയുള്ള അടിസ്ഥാന ആഗ്രഹങ്ങൾ എല്ലാ കാലത്തും മനുഷ്യർക്ക് ഉണ്ടായിരുന്നിട്ടുണ്ട്. അർഥവത്തായ ജീവിതം നയിക്കുന്നതിൽ നമ്മെ സഹായിക്കുന്ന “പ്രായോഗിജ്ഞാന”ത്തിന്‍റെ സമൃദ്ധി ബൈബിളിൽ അടങ്ങിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:7, NW) ഈ പഠനസഹായിയുടെ ഓരോ ഭാഗത്തും നമുക്ക് എങ്ങനെ ബൈബിളിലെ ജ്ഞാനോദേശം പിൻപറ്റാൻ കഴിയും എന്നു കാണിക്കുന്ന ഒരു അധ്യാമുണ്ട്. ഇപ്പോൾ നമുക്ക് ഒരു ദൃഷ്ടാന്തം മാത്രം പരിചിന്തിക്കാം.

21-23. കോപവും നീരസവും വെച്ചുകൊണ്ടിരിക്കുന്നത്‌ ഒഴിവാക്കാൻ ഏതു ജ്ഞാനോദേശം നമ്മെ സഹായിക്കുന്നു?

21 മനസ്സിൽ പകയും നീരസവും സൂക്ഷിക്കുന്നവർ ഒടുവിൽ തങ്ങൾക്കുന്നെ ദ്രോഹം വരുത്തിവെക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? നീരസം ഒരു കനത്ത ചുമടാണ്‌. നാം അതിനെ ഊട്ടിളർത്തുമ്പോൾ അത്‌ നമ്മുടെ ചിന്തകളെ ഭരിക്കുയും നമ്മുടെ സമാധാനം കവർന്നെടുക്കുയും നമ്മുടെ സന്തോഷം കെടുത്തിക്കയുയും ചെയ്യുന്നു. കോപം വെച്ചുപുലർത്തുന്നതു ഹൃദ്രോവും സ്ഥായിയായ മറ്റു പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ശാസ്‌ത്രം അതു കണ്ടെത്തുന്നതിനു ദീർഘനാൾ മുമ്പേ ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പറഞ്ഞു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക.” (സങ്കീർത്തനം 37:8) നമുക്ക് എങ്ങനെ അതിനു കഴിയും?

22 ദൈവനം ഈ ജ്ഞാനോദേശം നൽകുന്നു: “ഒരു മനുഷ്യന്‍റെ ഉൾക്കാഴ്‌ച നിശ്ചയമായും അവന്‍റെ കോപത്തെ മന്ദീഭവിപ്പിക്കുന്നു, ലംഘനം ക്ഷമിക്കുന്നത്‌ അവനെ സംബന്ധിച്ചിത്തോളം ഭൂഷണമാകുന്നു.” (സദൃശവാക്യങ്ങൾ 19:11, NW) ഉപരിത്തിടിയിലേക്കു നോക്കാനുള്ള പ്രാപ്‌തിയാണ്‌ ഉൾക്കാഴ്‌ച, അതായത്‌, ബാഹ്യമായ കാഴ്‌ചയ്‌ക്ക് അതീതമായി കാണാനുള്ള പ്രാപ്‌തി. ഉൾക്കാഴ്‌ച തിരിച്ചറിവിനെ ഊട്ടിളർത്തുന്നു, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാരിക്കുയോ പ്രവർത്തിക്കുയോ ചെയ്‌തത്‌ എന്തുകൊണ്ടെന്നു വിവേചിച്ചറിയാൻ അതു നമ്മെ സഹായിക്കുന്നു. അയാളുടെ ശരിയായ ആന്തരങ്ങളും വിചാങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള ശ്രമം അയാളെ കുറിച്ചുള്ള നിഷേധാത്മക ചിന്തകളും വിചാങ്ങളും ദൂരീരിക്കാൻ നമ്മെ സഹായിച്ചേക്കാം.

 23 ബൈബിൾ കൂടുലായി ഈ ഉപദേശം നൽകുന്നു: “പരസ്‌പരം സഹിക്കുയും പരസ്‌പരം സൗജന്യമായി ക്ഷമിക്കുയും ചെയ്യുന്നതിൽ തുടരുവിൻ.” (കൊലൊസ്സ്യർ 3:13, NW) ‘പരസ്‌പരം സഹിക്കുന്നതിൽ തുടരുക’ എന്ന പദപ്രയോഗം മറ്റുള്ളരോടു ക്ഷമ പ്രകടമാക്കുയും പ്രകോമെന്നു നാം കണ്ടേക്കാവുന്ന സ്വഭാങ്ങളെ പൊറുക്കുയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. അത്തരം ദീർഘക്ഷമ കൊച്ചുകൊച്ചു നീരസങ്ങൾ ഊട്ടിളർത്തുന്നത്‌ ഒഴിവാക്കാൻ നമ്മെ സഹായിക്കും. ‘ക്ഷമിക്കുക’ എന്നതു നീരസം വിട്ടുയുക എന്ന ആശയം നൽകുന്നു. ഈടുറ്റ അടിസ്ഥാനം ഉള്ളപ്പോൾ നാം മറ്റുള്ളരോടു ക്ഷമിക്കാൻ നമ്മുടെ ജ്ഞാനിയായ ദൈവം പ്രതീക്ഷിക്കുന്നു. ഇത്‌ മറ്റുള്ളരുടെ പ്രയോത്തിനുവേണ്ടി മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും സമാധാത്തിനും കൂടെയാണ്‌. (ലൂക്കൊസ്‌ 17:3, 4) ദൈവത്തിൽ എത്ര വലിയ ജ്ഞാനമാണു നാം കാണുന്നത്‌!

24. നാം നമ്മുടെ ജീവിതം ദിവ്യജ്ഞാത്തിനു ചേർച്ചയിൽ കൊണ്ടുരുമ്പോൾ എന്തു ഫലമുണ്ടാകുന്നു?

24 നമ്മോടുള്ള അതിരറ്റ സ്‌നേത്താൽ പ്രേരിനായി യഹോവ തന്‍റെ ഉദ്ദേശ്യങ്ങൾ നമുക്കു വെളിപ്പെടുത്തിത്തരാൻ ആഗ്രഹിച്ചു. അതിനായി സാധ്യമായ ഏറ്റവും നല്ല മാർഗം അവൻ തിരഞ്ഞെടുത്തു—പരിശുദ്ധാത്മാവിന്‍റെ മാർഗനിർദേത്തിൻ കീഴിൽ മനുഷ്യ എഴുത്തുകാരാൽ എഴുതപ്പെട്ട ഒരു “കത്ത്‌” തന്നെ. തത്‌ഫമായി അതിന്‍റെ താളുളിൽ യഹോയുടെ സ്വന്തം ജ്ഞാനം കാണപ്പെടുന്നു. ഈ ജ്ഞാനം “വളരെ ആശ്രയയോഗ്യം” ആണ്‌. (സങ്കീർത്തനം 93:5, NW) നമ്മുടെ ജീവിതം അതിനു ചേർച്ചയിൽ കൊണ്ടുരുമ്പോഴും മറ്റുള്ളരുമായി അതു പങ്കുവെക്കുമ്പോഴും നാം സ്വാഭാവിമായി നമ്മുടെ സർവജ്ഞാനിയായ ദൈവത്തോട്‌ അടുത്തു ചെല്ലുന്നു. അടുത്ത അധ്യാത്തിൽ യഹോയുടെ ദീർഘവീക്ഷത്തോടുകൂടിയ ജ്ഞാനത്തിന്‍റെ മറ്റൊരു മുന്തിയ ദൃഷ്ടാന്തം—ഭാവി മുൻകൂട്ടി പറയാനും തന്‍റെ ഉദ്ദേശ്യം നിവർത്തിക്കാനുമുള്ള അവന്‍റെ പ്രാപ്‌തിയെ കുറിച്ച്—നാം ചർച്ച ചെയ്യുന്നതായിരിക്കും.

^ ഖ. 8 ദൃഷ്ടാന്തത്തിന്‌, ഒരു ഇടയനായിരുന്ന ദാവീദ്‌, ഇടയജീവിത്തിൽ നിന്ന് അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 23) കരംപിരിവുകാനായിരുന്ന മത്തായി നിരവധി പ്രാവശ്യം സംഖ്യളെയും നാണയത്തിന്‍റെ മൂല്യത്തെയും കുറിച്ചു പരാമർശിക്കുന്നു. (മത്തായി 17:27; 26:15; 27:3) വൈദ്യനായിരുന്ന ലൂക്കൊസ്‌ തന്‍റെ വൈദ്യശാസ്‌ത്ര പശ്ചാത്തലം പ്രതിലിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു.—ലൂക്കൊസ്‌ 4:38; 14:2; 16:20.

^ ഖ. 14 ഈ നാണയങ്ങളിൽ ഓരോന്നും ഒരു ലെപ്‌റ്റൻ, അക്കാലത്തു പ്രചാത്തിലിരുന്ന ഏറ്റവും ചെറിയ യഹൂദ നാണയം, ആയിരുന്നു. രണ്ടു ലെപ്‌റ്റൻ ഒരു ദിവസത്തെ കൂലിയുടെ 1/64 ആയിരുന്നു. ഈ രണ്ടു നാണയങ്ങൾ ദരിദ്രർ ഭക്ഷണത്തിന്‌ ഉപയോഗിച്ചിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷിയായ ഒരു കുരുകിലിനെപ്പോലും വാങ്ങാൻ തികയില്ലായിരുന്നു.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

ദൈവവചനത്തിന്‍റെ ഈ പരിഭാഷയെ അതുല്യമാക്കുന്നത്‌ എന്താണ്‌?