വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 ആഗസ്റ്റ്‌ 27
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം കിലുബയിലും എൻഡെബെലെയിലും (സിംബാബ്‌വെ) സ്വാഹിലിയിലും (കോംഗോ) പ്രകാശനം ചെയ്‌തു

പുതിയ ലോക ഭാഷാന്തരം കിലുബയിലും എൻഡെബെലെയിലും (സിംബാബ്‌വെ) സ്വാഹിലിയിലും (കോംഗോ) പ്രകാശനം ചെയ്‌തു

2018 ആഗസ്റ്റ്‌ 24-ന്‌ സിംബാബ്‌വേയിലെ ബൂലേവിൽവെച്ച്‌ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ എൻഡെബെലെ (സിംബാബ്‌വെ) ഭാഷയിൽ പ്രകാശനം ചെയ്‌തു. ആ ദിവസംതന്നെ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയിലെ ലുബുംബാഷിയിൽവെച്ച്‌ കിലുബ ഭാഷയിലും സ്വാഹിലി (കോംഗോ) ഭാഷയിലും പുതിയ ലോക ഭാഷാന്തരം പ്രകാശനം ചെയ്‌തു. പുതിയ ലോക ഭാഷാന്തരം 168 ഭാഷകളിലേക്കു മുഴുവനായോ ഭാഗികമായോ പരിഭാഷ ചെയ്‌തിരിക്കുന്നു.