വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

പുതുതായി വന്നത്‌

ഓൺലൈൻ ബൈബിൾപാഠങ്ങൾ ഇംഗ്ലീഷിലും പോർച്ചുഗീസിലും

ഓൺലൈൻ ബൈബിൾപാഠങ്ങൾ ഇംഗ്ലീഷിലും പോർച്ചുഗീസിലും

jw.org-ൽ ഓൺലൈൻ ബൈബിൾപാഠങ്ങൾ ഇപ്പോൾ ഇംഗ്ലീഷിലും പോർച്ചുഗീസിലും ലഭ്യമാണ്‌. മറ്റൊരാളുടെ സഹായം കൂടാതെതന്നെ പഠിക്കാവുന്ന വിധത്തിലും പഠിതാവിന്റെ നീക്കങ്ങൾക്കനുസരിച്ച്‌ പ്രതികരിക്കുന്ന വിധത്തിലുമാണ്‌ പാഠങ്ങൾ തയ്യാറാക്കിയിരിക്കുന്നത്‌. ചെറിയ വീഡിയോകളും ഒരു ഓൺലൈൻ ബൈബിളും ഈ സൗജന്യ പഠനപരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. പഠനം എത്രത്തോളം പുരോഗമിച്ചെന്നും മുമ്പ്‌ പഠിച്ച്‌ നിറുത്തിയത്‌ എവിടെയാണെന്നും സൂചിപ്പിക്കുന്ന സംവിധാനവും ഇതിലുണ്ട്‌.

ഇത്‌ നമ്മുടെ വ്യക്തിപരമായ ബൈബിൾ പഠനപരിപാടിക്കു പകരമുള്ള ഒന്നല്ല. മറിച്ച്‌ നിങ്ങൾ സ്വന്തമായി ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിലോ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ പറ്റുന്നില്ലെങ്കിലോ ഇതു നിങ്ങൾക്കു പ്രയോജനം ചെയ്യും.

ഓൺലൈൻ ബൈബിൾപാഠങ്ങൾ കാണുക.