വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌​സൈറ്റ്‌

JW.ORG മൊ​ബൈൽ ഉപകര​ണ​ത്തിൽ

JW.ORG മൊ​ബൈൽ ഉപകര​ണ​ത്തിൽ

ഒരു കമ്പ്യൂ​ട്ട​റിൽ ലഭിക്കുന്ന എല്ലാ വെബ്‌പേ​ജു​ക​ളും സവി​ശേ​ഷ​ത​ക​ളും നിങ്ങളു​ടെ സ്‌മാർട്ട് ഫോണു​ക​ളി​ലും ടാബു​ക​ളി​ലും ലഭിക്കു​ന്ന​താണ്‌. എന്നിരു​ന്നാ​ലും, മൊ​ബൈൽ ഫോണി​ലും മറ്റും സ്‌ക്രീൻ ചെറു​താ​യ​തു​കൊണ്ട് അത്‌ പരമാ​വ​ധി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക എന്ന ലക്ഷ്യത്തിൽ അതിൽ മെനു​ക​ളും സ്‌ക്രീ​നു​ക​ളും കമ്പ്യൂ​ട്ട​റു​ക​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യാണ്‌ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ഈ ലേഖന​ത്തിൽ നൽകി​യി​രി​ക്കു​ന്ന എളുപ്പ​വ​ഴി​കൾ, ആവശ്യ​മാ​യ കാര്യങ്ങൾ jw.org-ൽ നിന്ന് കണ്ടെത്താൻ നിങ്ങളെ സഹായി​ക്കും.

 മൊ​ബൈ​ലിൽ ‘മെനു’കൾ ഉപയോ​ഗി​ക്കാൻ

ഒരു കമ്പ്യൂട്ടർ സ്‌ക്രീ​നിൽ, മെനു​വി​ലെ ‘പ്രധാ​ന​ഭാ​ഗ​ങ്ങൾ’ മുകളി​ലാ​യും, ‘ഉപ മെനു’കൾ അഥവാ ഉപഭാ​ഗ​ങ്ങൾ സ്‌ക്രീ​നി​ന്‍റെ ഇടതു​വ​ശത്ത്‌ ഒന്നിനു​താ​ഴെ ഒന്നായി​ട്ടും ആണ്‌ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.

എന്നിരു​ന്നാ​ലും, ചെറിയ സ്‌ക്രീ​നു​ള്ള മൊ​ബൈൽ ഫോണി​ലും മറ്റും എല്ലായ്‌പോ​ഴും ഒന്നിനു​കീ​ഴെ ഒന്നായാണ്‌ എല്ലാ മെനു​ക​ളും പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌. കൂടാതെ, സ്‌ക്രീൻ പരമാ​വ​ധി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഉപയോ​ഗ​ത്തി​ലി​ല്ലാ​ത്ത ‘മെനു’കൾ സ്‌ക്രീ​നിൽ കാണി​ക്കാ​റി​ല്ല.

 • ‘മെനു’കൾ കാണി​ക്കു​ന്ന​തി​നോ മറയ്‌ക്കു​ന്ന​തി​നോ വേണ്ടി ‘മെനു’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഏതെങ്കി​ലും ഒരു ‘വിഭാഗ’ത്തിൽ ക്ലിക്ക് ചെയ്‌താൽ അതിന്‍റെ വെബ്‌പേ​ജി​ലേ​ക്കു പോകാം.

 • ‘പട്ടിക കാണി​ക്കു​ക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്‌തു​കൊണ്ട് ഒരു ഭാഗത്തി​ന്‍റെ ‘ഉപ മെനു’വിലെ ഓപ്‌ഷ​നു​കൾ കാണുക. ഈ ഓപ്‌ഷ​നു​ക​ളിൽ ഒന്നിൽ ക്ലിക്ക് ചെയ്‌താൽ അതിന്‍റെ വെബ്‌പേ​ജി​ലേക്ക് പോകാ​വു​ന്ന​താണ്‌.

 • ഒരു വിഭാ​ഗ​ത്തി​നു​ള്ളി​ലെ ‘ഉപ മെനു’വിലെ ഓപ്‌ഷ​നു​കൾ മറയ്‌ക്കു​ന്ന​തിന്‌ ‘പട്ടിക മറയ്‌ക്കു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • ‘JW.ORG’ ബട്ടണിൽ ക്ലിക്ക് ചെയ്‌തു​കൊണ്ട് നിങ്ങൾക്ക് ‘തുടക്കം’ പേജി​ലേക്ക് പോകാം.

 • ലഭ്യമായ ഭാഷകൾ ഏതൊ​ക്കെ​യെന്ന് അറിയു​ന്ന​തിന്‌ ‘ഭാഷാ​പ​ട്ടി​ക’യിൽ ക്ലിക്ക് ചെയ്യുക.

 • ‘സൈറ്റിൽ തിരയുക’ എന്ന സവി​ശേ​ഷത ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട് സൈറ്റിൽ കാര്യങ്ങൾ തിരയു​ന്ന​തിന്‌, ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ലേഖന​ങ്ങ​ളും അധ്യാ​യ​ങ്ങ​ളും കാണാൻ

കമ്പ്യൂട്ടർ സ്‌ക്രീ​നിൽ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ലേഖന​മോ അധ്യാ​യ​മോ വായി​ക്കു​ക​യാ​ണെ​ങ്കിൽ അതിന്‍റെ ഉള്ളടക്ക​പ്പ​ട്ടി​ക നിങ്ങളു​ടെ സ്‌ക്രീ​നിൽ കാണാ​വു​ന്ന വിധത്തി​ലാ​യി​രി​ക്കും. എന്നാൽ ഒരു മൊ​ബൈൽ ഫോണി​ലും മറ്റും ഉള്ളടക്ക​പ്പ​ട്ടി​ക ദൃശ്യ​മാ​യി​രി​ക്കു​ക​യില്ല.

 • ഉള്ളടക്ക​പ്പ​ട്ടി​ക അറിയു​ന്ന​തിന്‌ ‘ഉള്ളടക്കം കാണി​ക്കു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരു ലേഖന​ത്തി​ന്‍റെ​യോ അധ്യാ​യ​ത്തി​ന്‍റെ​യോ ഉള്ളിലെ വിവരങ്ങൾ അറിയു​ന്ന​തിന്‌ അതിന്‍റെ തലക്കെ​ട്ടിൽ ക്ലിക്ക് ചെയ്യുക.

 • പുറകി​ലു​ള്ള ലേഖന​മോ അധ്യാ​യ​മോ കാണുന്നതിന്‌, ‘പുറകി​ലു​ള്ളത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അടുത്ത ലേഖന​മോ അധ്യാ​യ​മോ കാണു​ന്ന​തിന്‌, ‘അടുത്തത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • ‘ഉള്ളടക്കം മറയ്‌ക്കു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത്‌ ഉള്ളടക്ക​പ്പ​ട്ടി​ക അടച്ചതി​നു ശേഷം ലേഖന​മോ അധ്യാ​യ​മോ തുടർന്നു വായി​ക്കാ​വു​ന്ന​താണ്‌.

 ഓൺ​ലൈൻ ബൈബിൾ ഉപയോ​ഗി​ക്കാൻ

‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ > ബൈബിൾ’ എന്നതി​ലേ​ക്കു പോകുക. തുടർന്ന് ‘ഓൺ​ലൈ​നിൽ വായി​ക്കു​ക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ബൈബിൾ ഓൺ​ലൈ​നാ​യി വായി​ക്കു​ക എന്ന ‘തുടക്കം’ പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ബൈബിൾപു​സ്‌ത​കങ്ങൾ തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചതുര​ത്തിൽനിന്ന് ബൈബിൾപു​സ്‌ത​ക​വും അതിലെ അധ്യാ​യ​വും തിര​ഞ്ഞെ​ടു​ക്കു​ക. തുടർന്ന് ‘പോകൂ’ ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങൾ ഒരു അധ്യായം വായി​ക്കു​ന്ന സമയത്ത്‌ ബൈബിൾപു​സ്‌ത​ക​ങ്ങൾ തിരഞ്ഞ​ടു​ക്കാ​നു​ള്ള ചതുരം, മെനു ബാറി​നോ​ടൊ​പ്പം ഉള്ളതി​നാൽ നിങ്ങൾക്ക് ഒരു അധ്യാ​യ​ത്തിൽനിന്ന് മറ്റൊരു അധ്യാ​യ​ത്തി​ലേ​ക്കു പോകുക എളുപ്പ​മാണ്‌.

 • മെനു ബാറിൽനിന്ന്, ബൈബിൾപു​സ്‌ത​ക​ങ്ങൾ തിരഞ്ഞ​ടു​ക്കാ​നു​ള്ള ചതുരം മാറ്റു​ന്ന​തി​നാ​യി ‘വേർപെ​ടു​ത്തു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിലൂ​ടെ, ബൈബിൾഭാ​ഗ​ത്തിന്‌ സ്‌ക്രീ​നിൽ കൂടുതൽ ഇടം ലഭിക്കു​ക​യും ചെയ്യും. മറ്റൊരു അധ്യാ​യ​ത്തി​ലേ​ക്കു പോകാൻ ആദ്യം ഇപ്പോ​ഴു​ള്ള പേജിന്‍റെ മുകൾ ഭാഗ​ത്തേ​ക്കോ താഴെ​യു​ള്ള ഭാഗ​ത്തേ​ക്കോ തൊട്ടു നീക്കുക.

 • മെനു ബാറി​ലേ​ക്കു, ബൈബിൾപു​സ്‌ത​ക​ങ്ങൾ തിരഞ്ഞ​ടു​ക്കാ​നു​ള്ള ചതുരം ചേർക്കു​ന്ന​തിന്‌ ‘കൂട്ടി​ച്ചേർക്കു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • ബൈബി​ളി​ന്‍റെ ഉള്ളടക്ക​പ്പ​ട്ടി​ക​യും ഓരോ പുസ്‌ത​ക​ത്തി​നു​ള്ള ആമുഖ​വും കൂടാതെ അനുബ​ന്ധ​വും കാണു​ന്ന​തിന്‌ ‘ഉള്ളടക്കം കാണി​ക്കു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • പുറകി​ല​ത്തെ അധ്യായം കാണു​ന്ന​തിന്‌ ‘പുറകി​ലു​ള്ളത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അടുത്ത അധ്യായം കാണു​ന്ന​തിന്‌ ‘അടുത്തത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • ബൈബി​ളി​ന്‍റെ ഉള്ളടക്ക​പ്പ​ട്ടി​ക മറയ്‌ക്കു​ന്ന​തിന്‌ ‘ഉള്ളടക്കം മറയ്‌ക്കു​ക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 ഒരു ലേഖന​ത്തി​ന്‍റെ ഓഡി​യോ കേൾക്കാൻ

നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖന​ത്തിന്‌ ഓഡി​യോ ലഭ്യമാ​ണെ​ങ്കിൽ ഓഡി​യോ ബാർ കാണാ​നാ​കും.

 • ഓഡി​യോ കേൾക്കു​ന്ന​തിന്‌ ‘പ്ലേ’ ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അല്‌പ​സ​മ​യ​ത്തേക്ക് നിറു​ത്തു​ന്ന​തിന്‌ ‘അൽപ്പം നിറു​ത്തു​ക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്നു​കേൾക്കു​ന്ന​തിന്‌ വീണ്ടും ‘പ്ലേ’ ക്ലിക്ക് ചെയ്യുക.

 • ഓഡി​യോ സൂചിക മുമ്പോ​ട്ടോ പുറ​കോ​ട്ടോ നീക്കി​ക്കൊണ്ട് ഓഡി​യോ​യു​ടെ ഇഷ്ടമുള്ള ഭാഗം കേൾക്കാ​നാ​കും.

ഓഡി​യോ കേട്ടു​കൊ​ണ്ടി​രി​ക്ക​വെ നിങ്ങൾ ലേഖന​ത്തി​ന്‍റെ താഴേക്കു പോയാൽ ഓഡി​യോ ബാർ മെനു ബാറിൽ ചേർക്ക​പ്പെ​ടും. ഇതിലൂ​ടെ, നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖന​ത്തിൽനിന്ന് ശ്രദ്ധ വ്യതി​ച​ലി​ക്കാ​തെ ഓഡി​യോ നിറു​ത്താ​നും തുടങ്ങാ​നും കഴിയും.