വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌​സൈറ്റ്‌

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

നിങ്ങൾ ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമി​ക്കു​ക​യാ​ണോ? അല്ലെങ്കിൽ മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്ന ഒരു വ്യക്തി​യു​മാ​യി jw.org-ലെ വിവരങ്ങൾ പങ്കു​വെ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ, ആ ഭാഷയി​ലു​ള്ള വിവരങ്ങൾ കണ്ടെത്താൻ സഹായി​ക്കു​ന്ന മൂന്നു മാർഗങ്ങൾ ഇതാ:

 നിങ്ങൾ ആഗ്രഹി​ക്കു​ന്ന ഭാഷയിൽ വെബ്‌​സൈറ്റ്‌ തുറക്കാൻ

jw.org-ൽ ലഭ്യമാ​യി​രി​ക്കു​ന്ന ഭാഷകൾ കാണു​ന്ന​തിന്‌ ‘ഭാഷാ​പ​ട്ടി​ക’യിൽ ക്ലിക്ക് ചെയ്യുക.

പട്ടിക​യിൽ കൊടു​ത്തി​രി​ക്കു​ന്ന ഓരോ ഭാഷയു​ടെ​യും ഇടതു​വ​ശ​ത്താ​യി പിൻവ​രു​ന്ന ഏതെങ്കി​ലും ‘ലഘുചി​ത്രം’ (“icon”) ഉണ്ടായി​രി​ക്കും:

 • വെബ്‌​സൈറ്റ്‌ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഈ ഭാഷയി​ലേ​ക്കു പരിഭാഷ ചെയ്‌തി​ട്ടുണ്ട്. ആ ഭാഷയിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളു​ടെ വെബ്‌​സൈ​റ്റി​ന്‍റെ ഭാഷ മാറ്റാ​വു​ന്ന​താണ്‌.

 • ഈ ഭാഷയിൽ വെബ്‌​സൈറ്റ്‌ ലഭ്യമല്ല. എന്നാൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നിങ്ങൾക്കു ഡൗൺലോഡ്‌ ചെയ്യാം. ആ ഭാഷയിൽ ക്ലിക്ക് ചെയ്‌തു​കൊണ്ട് അതിൽ ഏതെല്ലാം പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭ്യമാ​ണെന്ന് നിങ്ങൾക്ക് കാണാ​വു​ന്ന​താണ്‌.

 • ഇത്‌ ആംഗ്യ​ഭാ​ഷ​യെ കുറി​ക്കു​ന്നു.

  നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു jw.org വെബ്‌​സൈറ്റ്‌ ഭാഗി​ക​മാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക് വെബ്‌​സൈറ്റ്‌ ആ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു മാറു​ന്ന​താണ്‌.

  നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു വെബ്‌​സൈറ്റ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ആ ഭാഷയിൽ ലഭ്യമാ​യി​രി​ക്കു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പട്ടിക നിങ്ങൾക്കു കാണാ​വു​ന്ന​താണ്‌.

‘ഭാഷാ​പ​ട്ടി​ക’യിലെ നൂറു​ക​ണ​ക്കിന്‌ ഭാഷക​ളിൽനിന്ന് നിങ്ങൾക്ക് ആവശ്യ​മു​ള്ള ഭാഷ എളുപ്പം തിര​ഞ്ഞെ​ടു​ക്കു​ന്ന​തിന്‌ പിൻവ​രു​ന്ന മാർഗങ്ങൾ അവലം​ബി​ക്കു​ക:

 • ഇഷ്ടഭാഷ തിര​ഞ്ഞെ​ടു​ക്കു​ക: അടുത്തി​ടെ നിങ്ങൾ തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള നാലു ഭാഷകൾ ‘ഭാഷാപട്ടിക’യിൽ ആദ്യം​ത​ന്നെ കൊടു​ത്തി​ട്ടു​ണ്ടാ​കും.

 • ഭാഷ ടൈപ്പ് ചെയ്യുക: നിങ്ങൾക്ക് ആവശ്യ​മു​ള്ള ഭാഷയു​ടെ ഏതാനും ചില അക്ഷരങ്ങൾ നിങ്ങളു​ടെ ഭാഷയി​ലോ നിങ്ങൾക്ക് ആവശ്യ​മു​ള്ള ഭാഷയി​ലോ ടൈപ്പ് ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ വെബ്‌​സൈ​റ്റി​ന്‍റെ ഭാഷ ഇംഗ്ലീഷ്‌ ആണെന്നി​രി​ക്ക​ട്ടെ. നിങ്ങൾക്കു വേണ്ടതു ജർമൻ ഭാഷയാ​ണെ​ങ്കിൽ, “German” എന്ന് ഇംഗ്ലീ​ഷി​ലോ അല്ലെങ്കിൽ ജർമൻ ഭാഷയിൽ “Deutsch” എന്നോ ടൈപ്പ് ചെയ്യുക. നിങ്ങൾ ഓരോ അക്ഷരം ടൈപ്പ് ചെയ്യു​ന്തോ​റും, പട്ടിക​യിൽ കാണുന്ന ഭാഷയു​ടെ എണ്ണം കുറഞ്ഞു​വ​രി​ക​യും ഒടുവിൽ നിങ്ങൾ ഉദ്ദേശി​ക്കു​ന്ന ഭാഷ കണ്ടെത്തു​ക​യും ചെയ്യും.

 നിങ്ങൾ ആഗ്രഹി​ക്കു​ന്ന ഭാഷയിൽ വെബ്‌പേജ്‌ കാണാൻ

മാർഗം 1: ‘ഭാഷാ’ചതുരങ്ങൾ ഉള്ള പേജു​ക​ളിൽ താഴെ​പ്പ​റ​യു​ന്നത്‌ പരീക്ഷി​ച്ചു​നോ​ക്കു​ക.

വായി​ക്കാ​നോ മറ്റൊ​രാ​ളെ കാണി​ക്കാ​നോ ഉദ്ദേശി​ക്കു​ന്ന ലേഖന​ത്തി​ലേ​ക്കു പോകുക. അതിനു ശേഷം, നിങ്ങൾ ആഗ്രഹി​ക്കു​ന്ന ഭാഷയിൽ ആ ലേഖനം കാണു​ന്ന​തി​നാ​യി ‘ഭാഷാ’ചതുര​ത്തിൽനിന്ന് ഭാഷ തിര​ഞ്ഞെ​ടു​ക്കു​ക. (എന്നാൽ അവിടെ നിങ്ങൾ ഉദ്ദേശി​ക്കു​ന്ന ഭാഷ കാണു​ന്നി​ല്ലെ​ങ്കിൽ ആ ഭാഷയിൽ ഇതുവരെ ആ ലേഖനം വന്നിട്ടി​ല്ലെ​ന്നാണ്‌ അത്‌ സൂചി​പ്പി​ക്കു​ന്നത്‌.)

സൂചന: ‘ഭാഷാ’ചതുര​ത്തി​ലു​ള്ള ഭാഷക​ളു​ടെ ഇടതു​വ​ശ​ത്താ​യി കാണുന്ന ഓഡി​യോ​യു​ടെ ‘ലഘുചി​ത്രം’ (“icon”), ആ ലേഖന​ത്തി​ന്‍റെ ഓഡി​യോ റെക്കോർഡിങ്‌ ആ ഭാഷയി​ലു​ണ്ടെന്ന് സൂചി​പ്പി​ക്കു​ന്നു.

‘ഭാഷാ’ചതുരം ഉപയോ​ഗിച്ച് മറ്റൊരു ഭാഷയി​ലു​ള്ള ഒരു ലേഖനം നിങ്ങൾ നോക്കു​മ്പോൾ ആ ലേഖനം മാത്ര​മാ​യി​രി​ക്കും തിര​ഞ്ഞെ​ടു​ത്ത ഭാഷയിൽ കാണു​ന്നത്‌. എന്നാൽ വെബ്‌​സൈ​റ്റി​ന്‍റെ ബാക്കി​യു​ള്ള ഭാഗം ആദ്യമു​ണ്ടാ​യി​രു​ന്ന ഭാഷയിൽത്ത​ന്നെ​യാ​യി​രി​ക്കും.

മാർഗം 2: വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖന​ത്തി​ന്‍റെ ഭാഷ മാറ്റാൻ ‘ഭാഷാ’ചതുരം ലഭ്യമ​ല്ലെ​ങ്കിൽ വെബ്‌​സൈ​റ്റി​ന്‍റെ ഭാഷ മാറ്റു​ന്ന​തി​നാ​യി മുകളിൽ വലതു​വ​ശ​ത്തു​നിന്ന് ഇഷ്ടമുള്ള ഭാഷ തിര​ഞ്ഞെ​ടു​ക്കു​ക. ആ ലേഖനം നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ഭാഷയി​ലു​ണ്ടെ​ങ്കിൽ നിങ്ങൾക്ക് അത്‌ കാണാ​നാ​കും. എന്നാൽ ലേഖനം ആ ഭാഷയി​ലി​ല്ലെ​ങ്കിൽ, നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ഭാഷയി​ലെ ‘തുടക്കം’ (“Home”) പേജി​ലേ​ക്കാ​വും പോകു​ന്നത്‌.

 നിങ്ങൾ ആഗ്രഹി​ക്കു​ന്ന ഭാഷയിൽ ഒരു പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ

ആദ്യം, ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ > ‘സൈറ്റിൽ ലഭ്യമാ​യവ’ എന്നതി​ലേ​ക്കു പോകുക. താഴെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള ചതുര​ത്തിൽനിന്ന് ഭാഷ തിര​ഞ്ഞെ​ടു​ക്കു​ക. എന്നിട്ട് ‘തിരയുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒരു ഭാഷ എളുപ്പം കണ്ടെത്താൻ താഴെ​പ്പ​റ​യു​ന്ന സവി​ശേ​ഷ​ത​ക​ളിൽ ഏതെങ്കി​ലും ഒന്ന് പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക:

 • ആവശ്യ​മു​ള്ള ഭാഷ തിര​ഞ്ഞെ​ടു​ക്കു​ക: പട്ടിക​യ്‌ക്കു മുകളിൽ, നിങ്ങൾ അവസാനം തിര​ഞ്ഞെ​ടു​ത്ത നാലു ഭാഷക​ളു​ണ്ടാ​കും.

 • ഭാഷയു​ടെ പേര്‌ ടൈപ്പ് ചെയ്യുക: നിങ്ങൾക്ക് ആവശ്യ​മു​ള്ള ഭാഷയു​ടെ ഏതാനും ചില അക്ഷരങ്ങൾ നിങ്ങളു​ടെ ഭാഷയി​ലോ നിങ്ങൾക്ക് ആവശ്യ​മു​ള്ള ഭാഷയി​ലോ ടൈപ്പ് ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ വെബ്‌​സൈ​റ്റി​ന്‍റെ ഭാഷ ഇംഗ്ലീഷ്‌ ആണെന്നി​രി​ക്ക​ട്ടെ. നിങ്ങൾക്കു വേണ്ടതു ജർമൻ ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​മാ​ണെ​ങ്കിൽ, ഒന്നുകിൽ “German” എന്ന് ഇംഗ്ലീ​ഷി​ലോ അല്ലെങ്കിൽ ജർമൻ ഭാഷയിൽ “Deutsch” എന്നോ ടൈപ്പ് ചെയ്യുക. നിങ്ങൾ ഓരോ അക്ഷരം ടൈപ്പ് ചെയ്യു​ന്തോ​റും, പട്ടിക​യി​ലെ ഭാഷയു​ടെ എണ്ണം കുറഞ്ഞു​വ​രി​ക​യും ഒടുവിൽ നിങ്ങൾ ഉദ്ദേശി​ക്കു​ന്ന ഭാഷ കണ്ടെത്തുക എളുപ്പ​മാ​കു​ക​യും ചെയ്യും.

നിങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ഭാഷയിൽ അനേകം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കിൽ ‘സൈറ്റിൽ ലഭ്യമാ​യവ’ എന്ന പേജിൽ വളരെ കുറച്ചു പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ മാത്രമേ കാണി​ക്കു​ക​യു​ള്ളൂ. നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ഭാഷയി​ലു​ള്ള കൂടുതൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കാണാൻ ഇടതു​വ​ശ​ത്തു​ള്ള പട്ടിക​യി​ലേ​ക്കു (ഉദാഹ​ര​ണ​ത്തിന്‌, ‘പുസ്‌ത​ക​ങ്ങ​ളും പത്രി​ക​ക​ളും’ അല്ലെങ്കിൽ ‘മാസി​ക​കൾ’) പോകുക. അവിടെ നിങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ഇനത്തിൽ ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കണ്ടെത്താൻ കഴിയും.

എന്നാൽ നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ഭാഷയിൽ ഉദ്ദേശി​ക്കു​ന്ന ഇനത്തി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭ്യമ​ല്ലെ​ങ്കിൽ മറ്റ്‌ ഇനങ്ങളി​ലേ​ക്കു​ള്ള ലിങ്കുകൾ പേജിൽ തെളി​യു​ന്ന​താ​യി​രി​ക്കും.