വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌​സൈറ്റ്‌

പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ

പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ

ഡിജി​റ്റ​ലി​ലു​ള്ള നൂറു​ക​ണ​ക്കി​നു ഓഡി​യോ​ക​ളും വീഡി​യോ​ക​ളും jw.org-ലെ ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ എന്ന വിഭാ​ഗ​ത്തിൽനിന്ന് ലഭ്യമാണ്‌. നിങ്ങൾക്ക് ആവശ്യ​മു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കണ്ടെത്താൻ ചില എളുപ്പ​വ​ഴി​കൾ ഇതാ.

 ഒരു പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ

ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തലക്കെട്ട് മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ അറിയാ​മെ​ങ്കിൽ താഴെ കൊടു​ത്തി​രി​ക്കു​ന്ന മാർഗം ഉപയോ​ഗി​ച്ചു​കൊണ്ട് പ്രസി​ദ്ധീ​ക​ര​ണം എളുപ്പം കണ്ടെത്താം.

ആദ്യം, ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ > ‘പുസ്‌ത​ക​ങ്ങ​ളും പത്രി​ക​ക​ളും’ എന്നതി​ലേ​ക്കു പോകുക

  • അവിടെ, എല്ലാ ഇനങ്ങളും എന്ന ചതുര​ത്തിൽ നിങ്ങൾക്കു​വേണ്ട പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തലക്കെ​ട്ടി​ലെ ഏതെങ്കി​ലും ഒരു വാക്ക് ടൈപ്പു ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ‘ബൈബിൾ പഠിപ്പി​ക്കു​ന്നു’ പുസ്‌ത​ക​മാണ്‌ അന്വേ​ഷി​ക്കു​ന്ന​തെ​ങ്കിൽ “പഠിപ്പി​ക്കു​ന്നു” എന്ന് ടൈപ്പു ചെയ്യുക. തലക്കെ​ട്ടിൽ “പഠിപ്പി​ക്കു​ന്നു” എന്ന വാക്ക് ഉള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ മാത്രം തെളി​ഞ്ഞു​വ​രും. അതിൽനിന്ന് നിങ്ങൾക്ക് ആവശ്യ​മു​ള്ള പുസ്‌ത​കം തിര​ഞ്ഞെ​ടു​ക്കു​ക.

  • ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 മാസി​ക​യു​ടെ ഒരു ലക്കം കണ്ടെത്താൻ

‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ > ‘മാസി​ക​കൾ’ എന്നതി​ലേ​ക്കു പോകുക.

ഉണരുക!-യുടെ​യും, വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ​യും പൊതു​പ​തി​പ്പു​ക​ളു​ടെ ഏറ്റവും പുതിയ നാല്‌ ലക്കങ്ങളാ​യി​രി​ക്കും നിങ്ങൾ ഈ പേജിൽ കാണു​ന്നത്‌. കൂടാതെ, അടുത്തി​ടെ പുറത്തി​റ​ങ്ങി​യ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ അധ്യയ​ന​പ്പ​തി​പ്പി​ന്‍റെ​യും അതിന്‍റെ ലളിത​മാ​യ പതിപ്പി​ന്‍റെ​യും എട്ട് ലക്കങ്ങളും നിങ്ങൾക്ക് കാണാം. (ചില ഭാഷക​ളിൽ ലളിത​മാ​യ പതിപ്പ് ഇല്ല.) നിങ്ങൾക്ക് ആവശ്യ​മു​ള്ള ലക്കം കണ്ടെത്തു​ന്ന​തി​നു​ള്ള പടികൾ ഇതാ:

  • നിങ്ങൾക്ക് ആവശ്യ​മു​ള്ള മാസി​ക​യു​ടെ പതിപ്പും അത്‌ പ്രസി​ദ്ധീ​ക​രി​ച്ച വർഷവും ‘കാണി​ക്കു​ക’ എന്നതിനു കീഴി​ലു​ള്ള പട്ടിക​ക​ളിൽനിന്ന് തിര​ഞ്ഞെ​ടു​ക്കു​ക.

  •   ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഏതെല്ലാം ഫോർമ​റ്റു​ക​ളിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭ്യമാ​ണെ​ന്നു കാണാൻ

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ സ്‌ക്രീ​നിൽ രണ്ടു വിധങ്ങ​ളി​ലാണ്‌ നിരത്തി​വെ​ച്ചി​രി​ക്കു​ന്നത്‌. ലിസ്റ്റ് വ്യൂവി​ലും ഗ്രിഡ്‌ വ്യൂവി​ലും.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ചുരു​ക്ക​പ്പ​ട്ടി​ക അറിയു​ന്ന​തിന്‌ ‘കാണേണ്ട വിധം’ എന്നിടത്തെ ‘ഗ്രിഡ്‌ വ്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആദ്യമാ​യി പേജ്‌ തുറക്കു​മ്പോൾ നിങ്ങൾ ‘ഗ്രിഡ്‌ വ്യൂ’വിലാ​യി​രി​ക്കും കാണു​ന്നത്‌.

‘ഗ്രിഡ്‌ വ്യൂ’വിൽ നിങ്ങൾ കാണു​ന്നത്‌ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പുറം​ച​ട്ട​യും, ഡൗൺലോഡ്‌ ബട്ടണു​ക​ളും, ഓരോ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തലക്കെ​ട്ടു​ക​ളും ആണ്‌. ഡൗൺലോഡ്‌ ബട്ടണിനു മുകളി​ലാ​യി മൗസ്‌പോ​യി​ന്‍റർ വെച്ചാൽ (മൊ​ബൈൽ ഉപകര​ണ​ത്തി​ലാ​ണെ​ങ്കിൽ ഒന്നു തൊട്ടു​കൊണ്ട്) വായി​ക്കാ​നാ​കു​ന്ന വിധത്തി​ലും കേൾക്കാ​നാ​കു​ന്ന വിധത്തി​ലും (ഡിജി​റ്റ​ലി​ലും ഓഡി​യോ​യി​ലും) പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഏതൊക്കെ ഫോർമ​റ്റു​കൾ ലഭ്യമാ​ണെന്ന് അറിയാൻ കഴിയും.

‘വ്യൂ’ (നിരത്തി​വെ​ച്ചി​രി​ക്കു​ന്ന രീതി) മാറ്റാൻ ‘ലിസ്റ്റ് വ്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഓരോ പ്രസി​ദ്ധീ​ക​ര​ണ​വും ഏതെല്ലാം ഫയൽ ഫോർമ​റ്റു​ക​ളിൽ ലഭിക്കു​മെന്ന് ‘ലിസ്റ്റ് വ്യൂ’ കാണി​ച്ചു​ത​രു​ന്നു.

ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കൂടു​ത​ലാ​യ പതിപ്പു​ക​ളിൽ ലഭ്യമാണ്‌. ഉദാ: വലിയ അക്ഷരത്തിൽ. ഏതെങ്കി​ലും ഒരു ഫയൽ ഫോർമ​റ്റിൽ (ഉദാ: പിഡി​എഫ്‌) ക്ലിക്ക് ചെയ്യുക. ഏതെല്ലാം പതിപ്പു​കൾ ആ ഫോർമ​റ്റിൽ ലഭിക്കു​മെന്ന് കാണി​ക്കു​ന്ന ഒരു ചതുരം പ്രത്യ​ക്ഷ​പ്പെ​ടും. അവിടെ നിങ്ങൾ ആഗ്രഹി​ക്കു​ന്ന പതിപ്പി​ന്‍റെ ലിങ്കിൽ ക്ലിക്ക് ചെയ്‌തു​കൊണ്ട് ഡൗൺലോഡ്‌ ചെയ്യുക.

 പ്രത്യേക വിവര​ങ്ങ​ളു​ള്ള പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ

വെബ്‌പേ​ജു​കൾപോ​ലെ ഓൺ​ലൈ​നിൽ വായി​ക്കാൻ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണം ലഭിക്കു​ക​യാ​ണെ​ങ്കിൽ പേജിന്‍റെ മുകൾഭാ​ഗത്ത്‌ കൊടു​ത്തി​രി​ക്കു​ന്ന ‘സൈറ്റിൽ തിരയുക’ (“Site Search”) സൗകര്യം ഉപയോ​ഗിച്ച് പ്രത്യേക വാക്കു​ക​ളോ പദസമൂ​ഹ​ങ്ങ​ളോ ഉള്ള ലേഖന​മോ അധ്യാ​യ​മോ കണ്ടെത്തുക.

ആദ്യം ‘തിരയുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന്, അവിടെ കാണുന്ന ചതുര​ത്തിൽ നിങ്ങൾക്ക് ആവശ്യ​മു​ള്ള വാക്കു​ക​ളോ പദസമൂ​ഹ​ങ്ങ​ളോ ടൈപ്പു ചെയ്യുക. എന്നിട്ട് ‘തിരയുക’ ബട്ടൺ ക്ലിക്ക് ചെയ്യുക. ആ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ വരുന്ന പല വാക്കു​ക​ളും പദസമൂ​ഹ​ങ്ങ​ളും നിങ്ങൾക്ക് അറിയാ​മെ​ങ്കിൽ നിങ്ങൾക്ക് അതെല്ലാം ചതുര​ത്തിൽ ടൈപ്പു ചെയ്യാ​വു​ന്ന​താണ്‌. അതിലൂ​ടെ, നിങ്ങൾ തിരയുന്ന ലേഖനം എളുപ്പ​ത്തിൽ കണ്ടെത്താ​നാ​കും.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ മാത്ര​മാ​യി തിരച്ചിൽ പരിമി​ത​പ്പെ​ടു​ത്താൻ പിൻവ​രു​ന്ന കാര്യങ്ങൾ ചെയ്യുക:

  • ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യു​മ്പോൾ വരുന്ന ചതുര​ത്തി​ലെ ‘ഇഷ്ടാനു​സ​ര​ണം തിരയുക’ (“Advanced Search”) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘താത്‌പ​ര്യ​മു​ള്ളവ’ (“Advanced Options”) എന്നതിനു കീഴി​ലേ​ക്കു​വ​രി​ക.

  • അവിടെ ‘വിഭാ​ഗ​ങ്ങൾ’ (“Category”) എന്ന തലക്കെ​ട്ടിൻകീ​ഴി​ലെ ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ (“Publications”) എന്നതി​നു​നേ​രെ ക്ലിക്ക് ചെയ്യുക.

  • ‘തിരയുക’ ബട്ടൺ ക്ലിക്ക് ചെയ്യുക.