വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌​സൈറ്റ്‌

ആംഗ്യ​ഭാ​ഷ​യി​ലു​ള്ള വിവരങ്ങൾ കണ്ടെത്താൻ

ആംഗ്യ​ഭാ​ഷ​യി​ലു​ള്ള വിവരങ്ങൾ കണ്ടെത്താൻ

ആംഗ്യ​ഭാ​ഷ​യി​ലു​ള്ള വിവരങ്ങൾ മിക്കതും വീഡി​യോ ഫോർമ​റ്റി​ലാണ്‌. ‘തുടക്കം’ പേജ്‌ ഉൾപ്പെടെ jw.org വെബ്‌​സൈ​റ്റി​ന്‍റെ കുറച്ചു ഭാഗങ്ങൾ ചില ആംഗ്യ​ഭാ​ഷ​ക​ളി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. എന്നാൽ മറ്റു ചില ആംഗ്യ​ഭാ​ഷ​ക​ളി​ലേക്ക് ഇതുവരെ വെബ്‌​സൈറ്റ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ എന്ന വിഭാ​ഗ​ത്തിൽനിന്ന് വീഡി​യോ​യി​ലു​ള്ള പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ലഭിക്കു​ന്ന​താണ്‌.

ആംഗ്യ​ഭാ​ഷ​യി​ലുള്ള വിവരങ്ങൾ കണ്ടെത്താൻ പിൻവ​രു​ന്ന​വ​യിൽ ഒന്ന് ഉപയോ​ഗി​ക്കു​ക:

 ഒരു ആംഗ്യ​ഭാ​ഷ തിര​ഞ്ഞെ​ടു​ക്കു​ക

  • മാർഗം 1: jw.org-ൽ ലഭ്യമാ​യി​രി​ക്കു​ന്ന ഭാഷക​ളു​ടെ മുഴുവൻ ലിസ്റ്റും കാണു​ന്ന​തി​നാ​യി ‘ഭാഷാ​പ​ട്ടി​ക’ ക്ലിക്ക് ചെയ്യുക.

  • ആംഗ്യ​ഭാ​ഷ​കൾ മാത്രം കാണു​ന്ന​തി​നാ​യി ‘ആംഗ്യ​ഭാ​ഷ​കൾ മാത്രം കാണി​ക്കു​ക’ എന്ന ബോക്‌സിൽ ക്ലിക്ക് ചെയ്യുക.

    അല്ലെങ്കിൽ, ഭാഷകൾ ടൈപ്പ് ചെയ്യാ​നു​ള്ള ചതുര​ത്തിൽ ആവശ്യ​മു​ള്ള ആംഗ്യ​ഭാ​ഷ​യു​ടെ പേര്‌ ടൈപ്പ് ചെയ്യുക. ഓരോ അക്ഷരം ടൈപ്പ് ചെയ്യു​ന്തോ​റും അതി​നോ​ടു ചേരുന്ന ഭാഷകൾ ആദ്യം വരിക​യും നിങ്ങൾ ഉദ്ദേശിച്ച ആംഗ്യ​ഭാ​ഷ എളുപ്പം കണ്ടെത്താ​നാ​കു​ക​യും ചെയ്യും.

  • മാർഗം 2: ‘തുടക്കം’ പേജിലെ “ആംഗ്യ​ഭാ​ഷാ വീഡി​യോ​കൾ കാണുക” എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലിസ്റ്റിൽനി​ന്നു നിങ്ങൾ ഉദ്ദേശി​ക്കു​ന്ന ആംഗ്യ​ഭാ​ഷ തിര​ഞ്ഞെ​ടു​ക്കു​ക.

നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ഭാഷയിൽ വെബ്‌​സൈറ്റ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ ആ ഭാഷയി​ലേ​ക്കു വെബ്‌​സൈറ്റ്‌ മാറും.

‘മെനു’വിലുള്ള ഓരോ ഭാഗത്തി​ന്‍റെ​യും വശത്തായി ‘ലഘുചി​ത്രം’ (“icon”) ഉള്ളതു​കൊണ്ട് ആംഗ്യ​ഭാ​ഷ സൈറ്റ്‌ എളുപ്പം തിരി​ച്ച​റി​യാൻ കഴിയും. ഓരോ ‘ലഘുചി​ത്ര’വും (“icon”) അതതു വിഭാ​ഗ​ത്തിൽ എന്ത് അടങ്ങി​യി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ എന്ന ഭാഗത്തെ ‘മെനു’വിലുള്ള വിഭാ​ഗ​ങ്ങ​ളെ കുറി​ക്കു​ന്ന​തി​നാ​യി സംസാ​ര​ഭാ​ഷ​യിൽനിന്ന് വ്യത്യ​സ്‌ത​മാ​യ വാക്കു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ആംഗ്യ​ഭാ​ഷാ​സൈ​റ്റിൽ ‘സംഗീതം’ എന്നതിന്‌ ‘പാട്ടുകൾ’ എന്നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

നിങ്ങൾക്ക് ആവശ്യ​മു​ള്ള വിവരങ്ങൾ കണ്ടെത്താൻ ‘മെനു’ ഉപയോ​ഗി​ക്കു​ക. അവി​ടെ​നിന്ന്, ആംഗ്യ​ഭാ​ഷാ വീഡി​യോ​കൾ പ്ലേ ചെയ്യുക അല്ലെങ്കിൽ ഡൗൺലോഡ്‌ ചെയ്യുക.

‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ എന്ന ഭാഗം എടുക്കുക

 ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ’ > ‘സൈറ്റിൽ ലഭ്യമാ​യവ’ എന്നതി​ലേ​ക്കു പോകുക.

ഭാഷാ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യ​മു​ള്ള ആംഗ്യ​ഭാ​ഷ തിര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താണ്‌. അവിടെ നൂറു​ക്ക​ണ​ക്കിന്‌ ഭാഷക​ളു​ള്ള​തി​നാൽ, ഭാഷാ ലിസ്റ്റിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങൾ ഉദ്ദേശി​ക്കു​ന്ന ഭാഷ ടൈപ്പ് ചെയ്യുക. ഓരോ അക്ഷരം ടൈപ്പ് ചെയ്യു​ന്തോ​റും അതി​നോ​ടു ചേരുന്ന ഭാഷകൾ ആദ്യം വരിക​യും നിങ്ങൾ ഉദ്ദേശിച്ച ആംഗ്യ​ഭാ​ഷ എളുപ്പം കണ്ടെത്താ​നാ​കു​ക​യും ചെയ്യും.

നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ആംഗ്യ​ഭാ​ഷ​യിൽ വളരെ കുറച്ചു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളേ ഉള്ളൂ എങ്കിൽ ‘സൈറ്റിൽ ലഭ്യമാ​യവ’ എന്ന പേജിൽ അവയെ​ല്ലാം കാണാ​വു​ന്ന​താണ്‌. എന്നാൽ, അനേകം പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഉള്ള ഒരു ആംഗ്യ​ഭാ​ഷ​യാണ്‌ നിങ്ങൾ നോക്കു​ന്ന​തെ​ങ്കിൽ, ‘സൈറ്റിൽ ലഭ്യമാ​യവ’ എന്ന പേജിൽ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉണ്ടായി​രി​ക്കു​ക​യി​ല്ല. അവയെ​ല്ലാം കാണു​ന്ന​തിന്‌ ഇടതു​വ​ശ​ത്തു​ള്ള പട്ടിക​യി​ലേ​ക്കു (ഉദാഹ​ര​ണ​ത്തിന്‌ ‘ബൈബിൾ,’ ‘മാസി​ക​കൾ,’ ‘പുസ്‌ത​ക​ങ്ങ​ളും പത്രി​ക​ക​ളും’) പോകുക. അവി​ടെ​നിന്ന് നിങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ഇനത്തിൽ ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ കണ്ടെത്താൻ കഴിയും.

JW ലൈ​ബ്ര​റി ആംഗ്യ​ഭാ​ഷ​യു​ടെ ആപ്ലി​ക്കേ​ഷൻ ഉപയോ​ഗി​ക്കു​ക

JW ലൈ​ബ്ര​റി ആംഗ്യ​ഭാ​ഷ ആപ്ലി​ക്കേ​ഷൻ നിങ്ങൾക്ക് ഉപകാ​ര​പ്ര​ദ​മാ​യി​രി​ക്കും:

  •   ആംഗ്യ​ഭാ​ഷ വീഡി​യോ​കൾ കാണുന്ന ഒരാളാ​ണെ​ങ്കിൽ.

  • ഇന്‍റർനെറ്റ്‌ സൗകര്യം ഇല്ലാത്ത​പ്പോൾപ്പോ​ലും വീഡി​യോ​കൾ കണ്ട് ആസ്വദി​ക്ക​ണ​മെ​ങ്കിൽ.

  • നിങ്ങൾ ഉപയോ​ഗി​ക്കു​ന്ന ആംഗ്യ​ഭാ​ഷ​യിൽ ഈ ആപ്ലി​ക്കേ​ഷൻ ലഭ്യമാ​ണെ​ങ്കിൽ.

കൂടുതൽ വിവര​ങ്ങൾക്ക്, JW ലൈ​ബ്ര​റി ആംഗ്യ​ഭാ​ഷ-യുടെ ‘സഹായം’ പേജി​ലേ​ക്കു പോകുക.